"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/ലോക്ക് ഡൌൺ തന്ന തിരിച്ചറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/ലോക്ക് ഡൌൺ തന്ന തിരിച്ചറിവ് എന്ന താൾ ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/ലോക്ക് ഡൌൺ തന്ന തിരിച്ചറിവ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
(വ്യത്യാസം ഇല്ല)
|
22:34, 27 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
ലോക്ക് ഡൌൺ തന്ന തിരിച്ചറിവ്
മഴക്കാലം ,മഞ്ഞുകാലം ,വേനൽക്കാലം എന്നൊക്കെ പറയുന്നപോലെ ഇപ്പൊ കൊറോണ ക്കാലം ആദ്യമൊക്കെ എനിക്ക് മനസ്സിൽ ലഡ്ഡു പൊട്ടിയ അവസ്ഥയായിരുന്നു .പരീക്ഷ എഴുതണ്ടല്ലോ ....പക്ഷേ പിന്നെ കേൾക്കുന്ന വാർത്തകൾ കോവിഡ് -19എന്ന മഹാമാരി ഈ ലോകത്തെ തന്നെ വിഴുങ്ങുന്ന ദയനീയ കാഴ്ച കണ്ടു ഞെട്ടിയ നിമിഷങ്ങൾ . കേരളം ആ മഹാമാരിയെ പ്രതിരോധിച്ചത് ലോകത്തിനു തന്നെ മാതൃകയാകുന്നു എന്നറിയുമ്പോൾ തീർച്ചയായും ഞാൻ അഭിമാനിക്കുന്നു .നമ്മുടെ ആരോഗ്യപ്രവർത്തകരുടെയും നിയമപാലകാരുടെയും രാഷ്ട്രീയപ്രവർത്തകരുടെയും മറ്റു സന്നദ്ധ സംഘടന കളുടെയും പ്രവർത്തനങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും അത് അധികമാകില്ല .ലോക്ക് ഡൌൺലൂ ടെ നമ്മളും നമ്മുടെ നാടിന് വേണ്ടി നല്ലത് ചെയ്യുന്നു. എന്തൊക്കെ പറഞ്ഞാലും വീട്ടിൽ ഇരിക്കുക അതും വെക്കേഷന് ഭയങ്കരം തന്നെ .വീട്ടിൽ ആർക്കും എന്തും ചെയ്യാം .അങ്ങനെ അച്ഛൻ ആദ്യമായി തുണി അലക്കുന്നത് കണ്ടു .അത്ഭുതവും സന്തോഷവും തോന്നിയ നിമിഷം .എന്ത് വൃത്തിയായാണ് അച്ഛൻ അലക്കുന്നത് !ഞാൻ വീട് വൃത്തിയാക്കുന്ന ജോലി ഞാൻ ഏറ്റു ..ദൈവമേ ഇന്ന് എത്ര വൃത്തിയാക്കിയാലും നാളെയും അത് തന്നെ ചെയ്യണമല്ലോ ..ഇതിലും നല്ലത് ടീച്ചർമാർ തരുന്ന ഹോംവർക്കാണ് ..അത് ചെയ്താൽ തീരുല്ലോ .. പാചകത്തിൽ എന്ത് പരീക്ഷണം നടത്താo എന്ന അച്ഛന്റെ ചിന്തയിൽ ആദ്യം വന്നത് ചക്കയാണ് ആർക്കും വേണ്ടാത്ത ആര് വന്നു ചോദിച്ചാലും എടുത്തോളൂ എന്നു പറഞ്ഞു തഴഞ ചക്കയാണ് ഇപ്പൊ താരം .ചക്ക യുടെ എന്തെല്ലാം വിഭവങ്ങൾ ..ഇപ്പോൾ ഹരമായി മാറിയ ചക്കക്കുരു ഷേക്ക് ഞാൻ ഉണ്ടാക്കി .ചക്കക്കുരു ബ്രൗൺ തൊലിയോടു കൂടി വേവിച്ചെടുക്കുക .തണുത്തതിനു ശേഷം തണുത്തുകട്ടിയുള്ള പാല് 2ടീസ്പൂൺ ഹോർലിക്സ് പൗഡർ എല്ലാം ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക .അങ്ങനെ ഇഷ്ടമില്ലാത്ത ചക്കകുരു ഞങ്ങൾക്ക് പ്രിയപ്പെട്ടതായി ..സത്യത്തിൽ അനിയന് അത് ചക്കക്കുരു എന്നറി യില്ലായിരുന്നു . എല്ലാരും ഈ ലോക്കഡൗൺ കാലത്തു പ്രാർത്ഥനയോടെ കഴിയുമ്പോൾ ഇത് ഒരു തിരിച്ചറിവാണ് ..നമ്മൾ ഒന്നാണെന്നുo എല്ലാവർക്കും എല്ലാ ജോലിയും ചെയ്യാൻ പറ്റുമെന്ന തിരിച്ചറിവ് ...ഒരു പ്രാർത്ഥന മാത്രം ഇനി ഒരിക്കലും ഇതുപോലെ ഒരു വെക്കേ ഷൻ വരരുതേ ..ഈ മഹാമാരി ഇതോടെ തീരണം ..
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 27/ 02/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം