"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 43: വരി 43:
=== യു .എസ് .എസ് ===
=== യു .എസ് .എസ് ===
യു .എസ് .എസ് സ്കോളർഷിപ്പ് പരീക്ഷയിൽ സ്കോളർഷിപ്പ് നേടുന്ന കുട്ടികളുടെ എണ്ണത്തിൽ എന്നും നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ സെയിൻ്റ് ക്രിസോസ്റ്റോമിന് പ്രഥമസ്ഥാനമാണ്.
യു .എസ് .എസ് സ്കോളർഷിപ്പ് പരീക്ഷയിൽ സ്കോളർഷിപ്പ് നേടുന്ന കുട്ടികളുടെ എണ്ണത്തിൽ എന്നും നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ സെയിൻ്റ് ക്രിസോസ്റ്റോമിന് പ്രഥമസ്ഥാനമാണ്.
<nowiki><gallery></nowiki>
പ്രമാണം: [[/schoolwiki.in/പ്രമാണം:44013 USS 1.jpg|44013 USS 1.jpg]]
പ്രമാണം: [[/schoolwiki.in/പ്രമാണം:44013 USS 2.jpg|44013 USS 2.jpg]]
<nowiki></gallery></nowiki>
[[പ്രമാണം:44013 USS 1.jpg|ഇടത്ത്‌|ലഘുചിത്രം|119x119ബിന്ദു|USS]]


=== എൻ.എം.എം. എസ് ===
=== എൻ.എം.എം. എസ് ===

15:02, 23 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആദരവ്

നെയ്യാറ്റിൻകര  വിദ്യാഭ്യാസ ജില്ലയിൽ എസ്.എസ്. എൽ. സി പരീക്ഷയിൽ ഏറ്റവും കൂടുതൽ A + വാങ്ങുന്ന എയഡഡ് വിദ്യാലയം എന്ന പ്രശസ്തി അനേകം വർഷങ്ങളായി നിലനിർത്തുക്കൊണ്ടു പോകുന്ന വിദ്യാലയമാണിത്.

2019-20 അധ്യയന വർഷത്തിൽ 468 കുട്ടികൾ പരീക്ഷ എഴുതി 100% വിജയം കരസ്ഥമാക്കി. അതിൽ 96 പേർക്ക് എല്ലാ വിഷയങ്ങൾക്കും A+ ലഭിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ നിന്ന് ആദരവ് ഏറ്റുവാങ്ങി.

2020  -2021  അധ്യയന വർഷത്തിൽ എസ്.എസ്. എൽ. സി പരീക്ഷയിൽ ഏറ്റവും കൂടുതൽ A + ഉം 100% വിജയവും നേടി , തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ നിന്ന് ആദരവ് ഏറ്റുവാങ്ങി.
2022-23 വർഷത്തിൽ എസ്.എസ്. എൽ. സി പരീക്ഷയിൽ 456 കുട്ടികളിൽ 142 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും A+ നേടി. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ എ+ നേടുന്ന വിദ്യാലയം എന്ന ബഹുമതി കരസ്ഥമാക്കി.

കലോത്സവം

കഴിഞ്ഞ 15 വർഷങ്ങളായി സംസ്ഥാന കലോൽസവത്തിൽ നിറസാന്നിധ്യം ആകുന്നു. സബ്ജില്ലാ തലത്തിൽ ബാലരാമപുരം സബ് ജില്ലയിൽ നിന്നും യുപി ,എച്ച്.എസ് വിഭാഗത്തിലെ ട്രോഫി വർഷങ്ങളായി ഈ സ്കൂളിന് സ്വന്തം. പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഈ വിദ്യാലയത്തിന് ഏറ്റവും കൂടുതൽ പെൺകുട്ടികളെ ജില്ലാതല കലോത്സവത്തിൽ പങ്കെടുപ്പിച്ച് അതിനുള്ള പ്രത്യേക പുരസ്കാരം മൂന്നുപ്രാവശ്യം ലഭിച്ചു. തിരുവാതിര, ഒപ്പന   എന്നീ  ഇനങ്ങളിൽ  ഇക്കാലമത്രയും സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത് സമ്മാനം അർഹരായി..തുടർച്ചയായി മൂന്നു വർഷങ്ങളിൽ തിരുവാതിരയ്ക്ക് ഒന്നാം സ്ഥാനം നേടി അപൂർവമായ വിജയം കരസ്ഥമാക്കി. 2015 മുതൽ തിരുവാതിര, ഒപ്പന എന്നീ  ഇനങ്ങളോടൊപ്പം നാടൻ പാട്ട്, വഞ്ചിപ്പാട്ട് എന്നീ ഇനങ്ങളിലും സംസ്ഥാന കലോൽസവത്തിൽ പങ്കെടുക്കുകയും ചെയ്തു. ഗ്രേഡിംഗ്  സിസ്റ്റം വന്നതുമുതൽ എല്ലാവർഷവും ഈ 4 ഇനങ്ങളിലും A ഗ്രേഡ്  കരസ്ഥമാക്കി. ഏകദേശം 20 കുട്ടികളോളം ഗ്രേസ് മാർക്കിന് അർഹരാകുന്നു. സംസ്ഥാനത്തെ അറിയപ്പെടുന്ന സ്കൂൾ ആകാൻ ഇത് ഒരു നിമിത്തമാവുകയും ചെയ്തു  തിരുവനന്തപുരം ദൂരദർശൻ പരിപാടിയിലേക്ക് സ്കൂളിലെ കുട്ടികളെ പ്രത്യേകമായി ക്ഷണിക്കുകയും രണ്ടു പ്രാവശ്യം കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കുവാൻ അവസരം ലഭിക്കുകയും ചെയ്തു.

സ്കോളർഷിപ്പ്

തളിർ സ്കോളർഷിപ്  -2022   ന് ദേവ തീർത്ഥ അർഹയായി.

അമൃത മഹോത്സവം 2021

അമൃത മഹോത്സവം 2021 ഭാഗമായി ബാലരാമപുരം ബി ആർ സി യുടെ ആഭിമുഖ്യത്തിൽ യുപി ഹൈസ്കൂൾ വിഭാഗത്തിൽ ഉള്ള കുട്ടികൾക്കായി നടത്തിയ ദേശഭക്തിഗാനം പ്രാദേശിക ചരിത്ര രചന എന്നിവയിൽ പങ്കെടുത്ത വിജയികളായ കുട്ടികൾക്ക് ബിആർസി യിൽ നിന്ന് ലഭിച്ച ട്രോഫികൾ ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി ലിറ്റിൽ എം പി ടീച്ചർ വിതരണം ചെയ്തു.

യു എസ് എസ് സ്കോളർഷിപ്പ്

2020 21 വർഷത്തിൽ യു എസ് എസ് സ്കോളർഷിപ്പിന് 12 കുട്ടികൾ അർഹരായി.അതിൽ രണ്ടു കുട്ടികൾ ഗിഫ്റ്റഡ് കുട്ടികൾ ആയി തെരഞ്ഞെടുക്കപ്പെട്ടു.

2023 - 2024

നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും കൂടുതൽ വിജയ ശതമാനവും A+ ഉം നേടുന്ന വിദ്യാലയത്തിനുള്ള അവാർഡ് ഈ വർഷവും സെയിൻ്റ് ക്രിസോസ്റ്റോം ഈ വിദ്യാഭ്യാസ ജില്ലയിൽ നിന്നും ജില്ലാ പഞ്ചായത്തിൽ നിന്നും കരസ്ഥമാക്കി.

യു .എസ് .എസ്

യു .എസ് .എസ് സ്കോളർഷിപ്പ് പരീക്ഷയിൽ സ്കോളർഷിപ്പ് നേടുന്ന കുട്ടികളുടെ എണ്ണത്തിൽ എന്നും നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ സെയിൻ്റ് ക്രിസോസ്റ്റോമിന് പ്രഥമസ്ഥാനമാണ്.


<gallery>

പ്രമാണം: 44013 USS 1.jpg

പ്രമാണം: 44013 USS 2.jpg

</gallery>

USS



എൻ.എം.എം. എസ്

നാലുവർഷംകൊണ്ട് 48000/- രൂപ ലഭ്യമാകുന്ന എൻ.എം.എം. എസ് സ്കോളർഷിപ്പിലും പ്രതിഭാശാലികളായ കൊച്ചുമിടുക്കികളാണ് നെയ്യാറ്റിൻകര

വിദ്യാഭ്യാസ ജില്ലയിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്നത്.