"ഗവ. എൽ പി സ്കൂൾ, കുതിരകെട്ടുംതടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 50: വരി 50:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= സൂസൻ കെ വർഗീസ്  
|പ്രധാന അദ്ധ്യാപിക= സൂസൻ കെ വർഗീസ്  
|പ്രധാന അദ്ധ്യാപകൻ=NIL
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സംഗീത പ്രഭാകർ
|പി.ടി.എ. പ്രസിഡണ്ട്=സംഗീത പ്രഭാകർ
|എം.പി.ടി.എ. പ്രസിഡണ്ട്= അനിത സൂരജ്
|എം.പി.ടി.എ. പ്രസിഡണ്ട്= അനിത സൂരജ്

14:28, 14 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ മാവിലിക്കര വിദ്യാഭ്യാസബ്ബ് ജില്ലയിലെ നൂറനാട് പഞ്ചായത്തിലെ കുതിരകെട്ടുംതടം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണ് ഗവ. എൽ പി സ്കൂൾ, കുതിരകെട്ടുംതടം

ഗവ. എൽ പി സ്കൂൾ, കുതിരകെട്ടുംതടം
Govt. L P S Kuthirakettumthadom
വിലാസം
കുതിരകെട്ടുംതടം

പാറ്റൂർ പി.ഒ.
,
690529
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1918
വിവരങ്ങൾ
ഇമെയിൽkuthirakettumthadamglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്36266 (സമേതം)
യുഡൈസ് കോഡ്32110700601
വിക്കിഡാറ്റQ87478986
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംനൂറനാട് പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ76
പെൺകുട്ടികൾ86
ആകെ വിദ്യാർത്ഥികൾ162
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസൂസൻ കെ വർഗീസ്
പി.ടി.എ. പ്രസിഡണ്ട്സംഗീത പ്രഭാകർ
എം.പി.ടി.എ. പ്രസിഡണ്ട്അനിത സൂരജ്
അവസാനം തിരുത്തിയത്
14-12-2023Abilashkalathilschoolwiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്. 1917 ൽ സ്ഥാപിതമായി. സ്‌കൂൾ നിൽക്കുന്ന സ്ഥാലം പ്രാദേശികമായി അറിയപ്പെടുന്നത് കുതിരകെട്ടും തടം എന്നാണ്. ഈ പേരിന്റെ പിന്നിലെ ചരിത്രം സ്‌കൂളിനടുത്തുള്ള പള്ളിമുക്കം ദേവി ക്ഷേത്രത്തിലേക്ക് എടുപ്പ് കുതിരയെ കെട്ടി കൊണ്ടുപോകുന്നത് കൊണ്ടാണ്. ഒന്ന് മുതൽ അഞ്ചു വരെ ക്ളാസുകളിലായി പതിനാറു പതിനേഴു ഡിവിഷനുകൾ വരെ ഉണ്ടായിരുന്നു ഒരു കാലത്ത്. പ്രാദേശികമായി മറ്റു വിദ്യാലയങ്ങൾ ഒന്നുമില്ലാതിരുന്ന സാഹചര്യത്തിൽ കൊയ്പ്പള്ളി മഠത്തിലെയും മീനത്തേതിൽ കുടുംബാംഗങ്ങളുടെയും വക സ്ഥലം സ്‌കൂളിനായി വിട്ടു നൽകുകയായിരുന്നു എന്ന് പറയപ്പെടുന്നു. നാൽപ്പത്തിയഞ്ച് സെന്റ്‌ സ്ഥലത്താണ് ഇപ്പോൾ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. ആദ്യ കാലത്തു ഓല മേഞ്ഞ രണ്ടു കെട്ടിടമായിരുന്നു. പിന്നീടത് ഓട് മേഞ്ഞു ഇന്ന് കാണുന്ന കെട്ടിടമായി. സൗകര്യങ്ങൾ തീരെ കുറവായിരുന്ന സ്‌കൂളിന്, എസ് എസ് എ, പഞ്ചായത്ത് എന്നിവയുടെ സഹായത്തോടെ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞു. സ്‌കൂൾ മുറ്റം ഇന്റർലോക് ചെയ്തും മെച്ചപ്പെട്ട അസംബ്‌ളി ഹാൾ നിർമ്മിക്കുകയും ചെയ്തു. പൊതു ജനങ്ങളുടെയും പി ടി എ യുടെയും രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകരുടെയും ഒത്തൊരുമയോടുള്ള പ്രവർത്തന ഫലമായി ഈ വിദ്യാലയം സർക്കാർ വിദ്യാലയങ്ങളുടെ ഇടയിൽ മുൻ നിരയിൽ എത്തിനിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

സ്‌കൂൾ മുറ്റം ഇന്റർലോക് ചെയ്തു,

125 കസേരകളോട് കൂടിയ   മെച്ചപ്പെട്ട അസംബ്‌ളി ഹാൾ നിർമ്മിച്ചു. 

രണ്ടായിരത്തിലധികം പുസ്‌തകങ്ങൾ ഉള്ള സ്‌കൂൾ ലൈബ്രറി. അറുപതു പുസ്‌തകങ്ങൾ ഉള്ള ഒന്നാം ക്ലാസ് റൂം ലൈബ്രറി,

സുസജ്ജമായ കമ്പ്യൂട്ടർ ലാബ്,

പുതുക്കി പണിത പാചകപ്പുര.


മാവേലിക്കര MLA ശ്രീ ആർ രാജേഷ് കുട്ടികൾക്കായി ലഭ്യമാക്കിയ വാഹനം.


കുട്ടികൾക്കായി പുതിയ മെച്ചപ്പെട്ട ശുചിമുറികൾ.


പ്രീ പ്രൈമറി വിഭാഗക്കാർക്കായുള്ള കളി ഉപകരണങ്ങളും പാർക്കും

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യ വേദി പോലെയുള്ള ക്ലബ് പ്രവർത്തങ്ങളിലൂടെ കുട്ടികളുടെ സർഗ്ഗ ശേഷിയെ പരിപോഷിപ്പിക്കുവാൻ കഴിയുന്നു.

പത്ര ക്വിസ് ആഴ്ച തോറും

എല്ലാ വെള്ളിയാഴ്ചയും ഇംഗ്ലീഷ് അസംബ്ലി

ആഴ്ചയിലൊരിക്കൽ ജനറൽ ക്വിസ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമ അധ്യപകർ :

  1. ശ്രീ രമേശൻ(2002-2006)
  2. ശ്രീമതി രാധാമണി(2006-2016)
  3. ശ്രീമതി ജെസ്സി(2016-2017)
  4. ശ്രീ പ്രസന്നൻ എസ് (2017-2022)
  5. ശ്രീമതി ദീപ(2022)
  6. ശ്രീമതി ജയശ്രീ എസ് (2022-2023)
  7. ശ്രീമതി സൂസൻ കെ വർഗീസ്(2023-

നേട്ടങ്ങൾ

ശാസ്ത്ര മേളകളിൽ കലോത്സവങ്ങളിൽ സ്‌കൂളിന്റേതായ മികവ് തെളിയിക്കുവാൻ കഴിഞ്ഞിട്ടുണ്ട്

പ്രത്യേക പരിശീലനം നൽകിയത് മൂലം നവോദയയിൽ അഡ്മിഷൻ നേടിയെടുക്കുവാൻ ഞങ്ങളുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്

അധ്യാപകരുടെ   കൂട്ടായ പരിശ്രമം  കൊണ്ടും ബഹു ഗവണ്മെന്റിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഫലമായും കുട്ടികളുടെ എണ്ണത്തിൽ  ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ട്

എസ് ആർ ജി, എസ് എം സി, നൂൺ മീൽ കമ്മിറ്റി എന്നിവരുടെ സജീവമായ പ്രവർത്തനം എടുത്തു പറയേണ്ടത് തന്നെയാണ്

 പ്രത്യേക പരിശീലനം നൽകിയത് മൂലവും അധ്യാപകരുടെ   കൂട്ടായ പരിശ്രമം  കൊണ്ടും ഉപജില്ലാ കായിക മേളയിൽ 2022-23, 2023-24 എന്നീ വർഷങ്ങളിൽ overall championship നേടാൻ കഴിഞ്ഞു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ എ വി അജികുമാർ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി
  2. പ്രൊഫ ഭട്ടതിരിപ്പാട്
  3. ശ്രീ അരുൺ കുമാർ ടി പി, അഗ്രിക്കൾച്ചറൽ ഓഫീസർ
  4. ശ്രീ വി കെ ഷാജി, പ്രശസ്ത കവി
  5. ശ്രീ എം സി ബൈജു, കോ ഓപ്പറേറ്റീവ് ബാങ്ക് കാഷ്യർ
  6. ഡോ വിബിൻ, തിരുവനന്തപുരം മെഡിക്കൽ കോളേജ്
  7. ഡോ ബിന്ദു

എന്നിവർ പ്രഗത്ഭരായ പൂർവ വിദ്യാർത്ഥികളാണ്

വഴികാട്ടി

'ഹരിപ്പാട് - പത്തനംതിട്ട റോഡിൽ പന്തളത്തിനു ആറു കിലോമീറ്റർ പടിഞ്ഞാറ്,ഇടപ്പോൺ ജംഗ്ഷനിൽ നിന്നും തെക്കോട്ട് രണ്ട് കിലോമീറ്റർ - കുതിരകെട്ടുംതടം ജംഗ്ഷന് തെക്കുവശം റോഡിന്റെ വലതുവശത്ത് സ്ഥിതിചെയ്യുന്നു 'കായംകുളം - പുനലൂർ റോഡിൽ നൂറനാട്പാറ ജംഗ്ഷനിൽ നിന്നും വടക്കോട്ട് നാല് കിലോമീറ്റർ, കുതിരകെട്ടുംതടം ജംഗ്ഷന് തെക്കുവശം പടിഞ്ഞാറ് വശത്ത്സ്ഥിതിചെയ്യുന്നു''


{{#multimaps:9.214650741668994, 76.63043754139144|zoom=18}}