Schoolwiki സംരംഭത്തിൽ നിന്ന്
16:06, 12 ഡിസംബർ 2023-നു നിലവിലുള്ള രൂപം
പ്രകൃതി സ്നേഹം
രാജറാം എന്നറിയപ്പെടുന്ന ഒരു കാൽനട യാത്രക്കാരൻ. സാധാരണ ജീവിത രീതിയിൽ ജീവിച്ചു നാട് ചുറ്റി കാണുന്നതാണ് അദ്ദേഹത്തിന്റെ ഇഷ്ട വിനോദം. അങ്ങനെ വളരെ മനോഹരമായ ബർസാന എന്നറിയപ്പെടുന്ന ഗ്രാമത്തിൽ അദ്ദേഹം എത്തിച്ചേർന്നു അവിടുന്ന് രാമൻ എന്നാ പണ്ഡിതനെ അദ്ദേഹം പരിചയപ്പെട്ടു. അവർ പരസ്പരം അടുത്തറിഞ്ഞു. 'എന്നെ തങ്ങളുടെ ഈ മനോഹരമായ നാട് ഒന്നു ചുറ്റിക്കാനിക്കുമോ 'എന്ന് രാജു രാമനോട് ചോദിക്കയുണ്ടായി.. 'തീർച്ചയായും എന്ന് മറുപടി കൊടുത്ത്കൊണ്ട് അവർ നാട് ചുറ്റികാണാൻ യാത്ര ആരംഭിച്ചു. ആ ഗ്രാമത്തിന്റെ ശാലീന ഭംഗി കണ്ടു രാജു രാമനോട് പറഞ്ഞു. പച്ചപരവധാനി വിരിച്ചുപോലുള്ള പ്രാദേശങ്ങളും, ഇളം കാറ്റിൽ ആടി പുഞ്ചിരിച്ചു നിൽക്കുന്ന പൂക്കളിൽ തേൻ നുകരാൻ വരുന്ന പൂമ്പാറ്റകളും, കള കള നാദത്തോടെ ഒഴുകുന്ന നദികളും, അങ്ങനെ മനസിന് കുളിർമ ഏകുന്ന വളരെ മനോഹരമായ കാഴ്ചകൾ. തികച്ചും പ്രകൃതി രമണിയം, എന്നാൽ ഇവിടെ വേറിട്ടു നിൽക്കുന്ന വേറെ ഒരു സവിശേഷത ഉണ്ട്, പ്രകൃതിയെ വളരെ അധികം സ്നേഹിക്കുന്ന മനുഷ്യർ, അതുമാത്രമല്ല അവർ പരസ്പരം സ്നേഹിച്ചും വിശ്വസിച്ചും ജീവിക്കുന്നു. പിന്നെ നമ്മൾ മനുഷ്യർ വളരെ അധികം ഭക്തിയോടെ കാണുന്നത് ദൈവത്തെയാണ് എന്നാൽ ബർസാന ഗ്രാമ വാസികൾ ദൈവങ്ങളോട് ഒപ്പം സ്വന്തം മണ്ണിനെയും പൂജിക്കുന്നു. അതുകൊണ്ട് തന്നെ പ്രകൃതിയെ സ്നേഹിച്ചു ലാളിച്ചു ഞങ്ങൾ ഇവിടെ വിളകൾ നാട്ടു പിടിപ്പിച്ചു. അത് വളരെ അധികം ലാഭത്തോടെ കൊയ്ത് എടുക്കുകയും ചെയ്യുന്നു. അങ്ങനെ ബർസാന ഒരു സമ്പൽസമൃദ്ധിയുള്ള ഒരു ഗ്രാമമായി മാറി. അതുകൊണ്ട് തന്നെ അന്യ സംസ്ഥാനത്തെയോ ഗ്രാമത്തെയോ ആശ്രയിക്കേണ്ട ഒരു ആവശ്യവും വന്നിട്ടില്ല എന്നതാണ് പരമമായ സത്യം എന്ന് രാമൻ രാജുവിനോട് പറഞ്ഞു. 'ഇത്രെയും നല്ല വാക്കുകൾ കൊണ്ട് സ്വന്തം നാടിനെ ഇത്രയും മനോഹരമായി വർണിച്ചതിൽ നന്ദി 'എന്ന് രാജു പറഞ്ഞപ്പോൾ 'ഇത് എന്റെ കർത്തവ്യം ആണെന്ന് രാമൻ പറഞ്ഞുകൊണ്ട് അവർ അവിടെ നിന്ന് രാമുവിന്റെ വീട്ടിലേക്ക് മടങ്ങി. രാജു രാമുവിന്റെ വീട്ടിൽ കഴിഞ്ഞു. പിറ്റേന്ന് രാവിലെ രാജു രാമനോട് വിട പറഞ്ഞു അവിടെ നിന്നും മടങ്ങി.
" വർഷങ്ങൾ കടന്ന് പോയി " അങ്ങനെ ഇരിക്കെ ബർസാനയുടെ അതിമനോഹരമായ ഓർമകൾ തന്റെ മനസിലേക്ക് വന്നപ്പോൾ ബർസാന ഒരിക്കൽ കൂടി കാണണം എന്നാ ആഗ്രഹത്തിൽ രാജറം അങ്ങോട്ട് യാത്ര തിരിച്ചു. എന്നാൽ അദ്ദേഹം അവിടെ എത്തിയപ്പോൾ ഒരു നിമിഷം പകച്ചു നിന്ന് പോയി പ്രകൃതിയാകുന്നു അമ്മയുടെ മടിത്തട്ടിൽ വളരെ സമ്പൽസമൃദ്ധിയോടെ കഴിഞ്ഞിരുന്ന ബർസാന ഇന്ന് പടു കൂറ്റൻ കെട്ടിടങ്ങളാലും മനുഷ്യ മൃഗ വർഗങ്ങളുടെ ഉള്ളിൽ കുത്തി നിറക്കുന്ന രീതിയിൽ ഉള്ള പുക പടലങ്ങളാലും നിറഞ്ഞു നിൽക്കുന്ന ഇതെന്താണ് ബർസാനക്കു സംഭവിച്ചത് എന്നറിയാൻ രാജു രാമന്റെ വീട്ടിലേക്ക് പോയി. രാജു രാമനോട് ചോദിച്ചു, 'എന്താണ് രാമ നമ്മുടെ ബർസാനക്കു സംഭവിച്ചത് :ഓ! രാജുവോ എപ്പോൾ വന്നു. 'കുറച്ചു നേരം ആയി എന്ന് രാജുവും. ഹാ !..... ബർസാന നമ്മുടെ പഴയ ബർസാന അല്ല, പല വിളകൾ കൊയ്തെടുത്ത ബർസാനയുടെ മണ്ണിൽ ഇന്ന് കെട്ടിടങ്ങൾ ആണ്, പരസ്പരം സ്നേഹിച്ചും വിശ്വസിച്ചും കഴിഞ്ഞ മനുഷ്യർ ഇന്ന് പണത്തിന്റെ ആർത്തിമൂത്ത് വെട്ടും കുത്തുമായി. അവർ അവരെ തന്നെ കൊല്ലത്തെ കൊന്നുകൊണ്ടിരിക്കുന്നു. കള കള നാഥത്തോടെ ഒഴുകുന്ന നദിയിൽ ഇന്ന് മാലിന്യങ്ങളുടെ കൂമ്പാരമാണ് ഒരു ആവശ്യത്തിനും അന്യസംസ്ഥാനതെ ആശ്രയിക്കാതെ കഴിഞ്ഞിരുന്ന ബർസാന ഒരു നേരത്തെ ആഹാരം ഉണ്ടാക്കണം എങ്കിൽ അന്യസംസ്ഥാനതെ ആശ്രയിക്കണം. രാമൻ പറഞ്ഞ കാര്യങ്ങൾ ഉൾക്കൊള്ളാൻ കഴിയാതെ രാജു രാമനെ ആശ്വസിപ്പിച്ചുകൊണ്ടു അവിടെ നിന്ന് മടങ്ങി. പുതിയ തലമുറയുടെ ഈ ജീവിതശൈലി ഉൾക്കൊള്ളാൻ കഴിയാതെ രാജു തന്റെ പഴയ ജീവിത ശൈലിയിൽ തന്നെ ജീവിക്കുന്നു....... ശുഭം
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 12/ 12/ 2023 >> രചനാവിഭാഗം - കഥ
|