"ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ഒരു ലോക് ഡൗൺ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

16:06, 12 ഡിസംബർ 2023-നു നിലവിലുള്ള രൂപം

ഒരു ലോക് ഡൗൺ കഥ


ഉച്ചക്കഞ്ഞി എന്ന് പേരേ ഉള്ളൂ എന്നും ചോറും കറികളുമാണ് സ്കൂളിൽ കിട്ടിക്കൊണ്ടിരുന്നത്. സ്കൂൾ തുറന്നായിരുന്നു എങ്കിൽ അത് കഴിക്കാമായിരുന്നു. റേഷനരി കഞ്ഞിയിൽ മുളക് പൊട്ടിച്ചത് വിരലുകൾ കൊണ്ട് ഇളക്കിക്കൊണ്ട വൻ ആലോചിച്ചു .ഈ നശിച്ച കൊറോണ കാരണം സ്കൂൾ നേരത്തെ അടച്ചു, അച്ഛന് ഒരു പണിയും കിട്ടാതെ വീട്ടിലുമായി.

അച്ഛൻ പണിക്ക് പൊയ്ക്കോണ്ടിരുന്നപ്പോൾ വീട്ടിൽ എന്നും ചോറും കറിയും ഉണ്ടായിരുന്നു. കുഞ്ഞുവാവയ്ക്ക് പാലും. അച്ഛൻ കൊണ്ടുവരുന്നതെല്ലാം അമ്മവച്ചുണ്ടാക്കും. കൂലിപ്പണിക്കാരനാണെങ്കിലും മറ്റെല്ലാവരുടേയും മക്കളേപ്പോലെ തന്നെ ഒരു കുറവും ഇല്ലാതെ ആണ് തന്നെയും അച്ഛൻ സ്കൂളിൽ പറഞ്ഞ യച്ചിരുന്നത്. ഇപ്പോൾ ഒരു മാസം കഴിഞ്ഞു പണിയില്ലാതായിട്ട്, ലോക് ഡൗൺ ആണെന്ന്.

കോ വിഡ് രോഗം പിടിക്കുമെന്ന് പുറത്തിറങ്ങിയാൽ 'ഒന്നര ലക്ഷത്തിലധികം പേർ മരിച്ചു, 26 ലക്ഷം പേർ രോഗികളായി എന്നൊക്കെയാണ് ടി.വി.യിൽ കാണുന്നത്. കൊറോണാ വൈറസ് എന്തപകടകാരിയാണ്. പക്ഷേ ലോക് ഡൗൺ കാരണം ഏറ്റവും കഷ്ടപ്പാട് അന്നന്ന് പണിയെടുത്ത് വീട് നടത്തുന്ന ആൾക്കാർക്കാണ്. എന്ന് പണി കിട്ടും, എത്ര നാൾ പണിയില്ലാതിരിക്കും അച്ഛൻ.

ലോക് ഡൗൺ ആദ്യ ആഴ്ച കുഴപ്പമില്ലായിരുന്നു.' കുത്തരിച്ചോറും കറിയും കുഞ്ഞാവക്ക് പാലും എല്ലാം ഉണ്ടായിരുന്നു.രണ്ടാം ആഴ്ചകറിയില്ലാതായി.പിന്നീട് അടുക്കളയിലെ അമ്മയുടെ ഓരോ പാത്രങ്ങളും കുപ്പികളും കാലിയായിക്കൊണ്ടിരുന്നു. ഈ 5 സെന്റിൽ കറിവേപ്പിലയും പച്ചമുളകും മാത്രമല്ലേ ഉള്ളൂ. ഈ വർഷം ഓശാന ഞായറും പെസഹയും ഈസ്റ്ററും ഒന്നും ഇല്ലായിരുന്നു.എല്ലാ വർഷവും പുത്തനുടുപ്പിട്ട് പള്ളിയിൽ പോകുന്നതായിരുന്നു. അയൽവക്കത്തുനിന്ന് കടം വാങ്ങിയ രൂപ കൊണ് കോഴി ഇറച്ചി വാങ്ങി. ചക്കയും കോഴിയുമായിരുന്നു ഈ സ്റ്റ റിന്. പിന്നീട് അയൽവക്കത്തുനിന്ന് കിട്ടുന്ന ചക്കയും ചക്കക്കുരുവുമായി വീട്ടിലെ സ്ഥിരം വിഭവങ്ങൾ. ഇപ്പോൾ പ്ലാവും കാലിയായി.റേഷനരി മാത്രമാണ് ഇനി കുറച്ചെങ്കിലും ഉള്ളത്. കുഞ്ഞാവ യ്ക്ക് പാലു വാങ്ങിയിട്ട് ആഴ്ചകളായി.രണ്ട് ദിവസം കഴിഞ്ഞൽ റേഷനരിയും തീരുമെന്നാണ് അമ്മ പറഞ്ഞത് ബംഗാളി യാ യി രുന്നെങ്കിൽ സർക്കാർ ചപ്പാത്തിയും നെയ്ച്ചോറും തന്നേനെന്ന് അമ്മ.

കഞ്ഞി കുടിച്ച് കഴിഞ്ഞില്ലേ/ തണുത്ത് പോവാതെ കുടിക്ക്. _ അമ്മയുടെ ഒച്ച കേട്ടാണ് ചിന്തയിൽ നിന്ന് ഉണർന്നത്. വേഗം കത്തി കുടിച്ചേക്കാം അല്ലേൽ അമ്മക്ക് സങ്കടമാവും. അച്ഛനും അമ്മക്കും കഞ്ഞി ഉണ്ടാവുമോ ആവോ? രണ്ടു തുള്ളി കണ്ണുനീർ കത്തിയിലേക്ക് അടർന്നു വീണു.


ആശ്രയ് ജോൺ ബിജോയ്
8E ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 12/ 12/ 2023 >> രചനാവിഭാഗം - കഥ