"സെന്റ് തോമസ് എച്ച് എസ് തോപ്പ് തൃശ്ശൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 23: വരി 23:


വിദ്യാർത്ഥികൾക്കായി ബഷീർ കഥാപാത്രങ്ങളുടെ ചിത്രരചന മത്സരം സംഘടിപ്പിച്ചു.
വിദ്യാർത്ഥികൾക്കായി ബഷീർ കഥാപാത്രങ്ങളുടെ ചിത്രരചന മത്സരം സംഘടിപ്പിച്ചു.
'''ഗാലറി'''
'''ഗാലറി'''

21:22, 27 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

          2023 24 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി രാവിലെ പത്തിന് പ്രാർത്ഥനയോടുകൂടി ആരംഭിച്ചു. വർണ്ണ കുടകളാൽ നിറഞ്ഞ വിദ്യാലയ അങ്കണത്തിലേക്ക് നവാഗതരെ സ്വാഗതം ചെയ്തു. പ്രവേശനോത്സവത്തിന് എത്തിച്ചേർന്ന എല്ലാ വിശിഷ്ടാതിഥികളെയും രക്ഷിതാക്കളെയും ശ്രീമതി പി ജെ ഗ്ലാഡി  ടീച്ചർ സ്വാഗതം ചെയ്തു. തുടർന്ന് പിടിഎ പ്രസിഡന്റ് ശ്രീ ജോസഫ് സർ അധ്യക്ഷ പ്രസംഗം നടത്തി. തൃശ്ശൂർ ഈസ്റ്റ് പോലീസ്എസ് ഐ നിഗിൽ സർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.സ്കൂൾ മാനേജർ ഫാദർ ഡേവിസ് പുലിക്കോട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തി. മദർ പിടിഎ പ്രസിഡന്റ് സുമിത സുനീഷ്, സ്റ്റാഫ് സെക്രട്ടറിഷീജ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ ലീല ടീച്ചർ നവാഗതരായ വിദ്യാർഥികൾക്ക് ബുക്ക് വിതരണം ചെയ്തു. എല്ലാ കുട്ടികൾക്കും മധുര പലഹാരങ്ങൾ വിതരണം ചെയ്തു. ശ്രീമതി ലിജി ടീച്ചറുടെ നന്ദിയോട് കൂടി യോഗം അവസാനിച്ചു.


പരിസ്ഥിതി ദിനാചരണം
            ജൂൺ 5 പരിസ്ഥിതി ദിനം നമ്മുടെ സ്കൂളിൽ വളരെ ആഘോഷപൂർവ്വം ആചരിച്ചു.വിദ്യാർത്ഥികൾക്ക് വൃക്ഷങ്ങളോട് കൂടുതൽ താല്പര്യവും വൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കുന്നതിന്റെ ആവശ്യകത മനസ്സിലാക്കുന്നതിനും വേണ്ടി വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ വൃക്ഷത്തൈകൾ വെക്കുന്നതിന്റെ ചിത്രങ്ങൾ അയച്ചു തരുവാനും ഏറ്റവും കൂടുതൽ വൃക്ഷത്തൈകൾ വയ്ക്കുന്നതിന്റെ ചിത്രങ്ങൾ അയച്ചുതരുന്ന ക്ലാസുകൾക്ക് സമ്മാനം നൽകുകയും ചെയ്തു. ഹെഡ്മിസ്ട്രസ് ഗ്ലാഡി ടീച്ചർ പരിസ്ഥിതി ദിന സന്ദേശം വിദ്യാർത്ഥികൾക്ക് നൽകി.വിദ്യാർത്ഥികൾക്കായി പ്ലക്കാർഡ് മത്സരങ്ങൾ സംഘടിപ്പിച്ചു.ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ എന്ന മുദ്രാവാക്യ വിളികളവുമായി  വിദ്യാർത്ഥികൾ പരിസ്ഥിതി ദിന റാലിയിൽ പങ്കെടുത്തു.
വായനാദിനം
      സെൻതോമസ് തോപ്പ് സ്കൂളിലെ വായനാദിനം ഏറെ പ്രത്യേകതകളോടെ ആഘോഷിച്ചു. വിദ്യാർത്ഥികളെ അക്ഷര ലോകത്തിലേക്ക് നയിക്കുന്നതിനായി വിദ്യാലയ അംഗണം അക്ഷര തോരണങ്ങളാൽ നിറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ ബാബു സർ വായനാദിനം ഉദ്ഘാടനം ചെയ്തു. മലയാളം ഭാഗം അധ്യാപിക രാഖി ടീച്ചർ വായനാദിന സന്ദേശം നൽകി. യുപി,ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾ   പ്രസംഗം കവിതാലാപനം, പുസ്തകപരിചയം  എന്നിവ അവതരിപ്പിച്ചു. വായനാമത്സരങ്ങൾ, സാഹിത്യ ക്വിസ്  എന്നിവ തുടർന്നുള്ള ദിവസങ്ങളിൽ നടത്തപ്പെട്ടു.
മെറിറ്റ് ഡേ
        ജൂൺ 23 തീയതി രണ്ടുമണിക്ക് സ്കൂൾ ഹാളിൽ വെച്ച് മെറിറ്റ് ഡേ ആഘോഷിച്ചു എസ്എസ്എൽസി,പ്ലസ് ടു പാസായ കുട്ടികൾക്കുള്ള സമ്മാനദാനവും അനുമോദനയോഗവും നടന്നു. സ്കൂൾ പ്രിൻസിപ്പൽ  ബാബു കെ എഫ് സാർ യോഗത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു.യോഗം ഉദ്ഘാടനം  സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ അസിസ്റ്റന്റ് പ്രൊഫസർ ദി ദിമോസ് കെ വി  ( സെക്രെഡ് ഹാർട്ട് കോളേജ് തേവര)നടത്തി. അധ്യക്ഷ പ്രസംഗം, സമ്മാനദാനവും സ്കൂൾ മാനേജർ ഫാദർ ഡേവിസ് പുലികോട്ടിൽ നിർവഹിച്ചു. ആശംസകൾ ശ്രീമതി ലീല ടീച്ചർ( വാർഡ് കൗൺസിലർ തൃശ്ശൂർ കോർപ്പറേഷൻ), ജോസഫ് കെ പി സർ  ( പിടിഎ പ്രസിഡണ്ട് ), ഗ്ലാഡി പി ജെ ടീച്ചർ  ( ഹെഡ്മിസ്ട്രസ് ), മിസ്റ്റർ ആന്റണി തരകൻ ( സോഷ്യൽ സർവീസ് ക്ലബ് ), മിസ്റ്റർ ബിജു വർഗീസ്  ( ജെംസ് ഓഫ് തോപ്പ് ), ആന്റോ പിഡി സർ  ( ഫസ്റ്റ് അസിസ്റ്റന്റ് എച്ച് എസ് എസ് ) എന്നിവർ അറിയിച്ചു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന  ഓരോ ക്ലാസിലെയും നിർധനരായ രണ്ടു വിദ്യാർത്ഥികൾക്ക് വീതം യൂണിഫോം വിതരണം ചെയ്തു. പ്ലസ് ടു വിദ്യാർത്ഥികൾക്ക്  സ്കോളർഷിപ്പുകളും നൽകി.നന്ദി ഷീജ ടീച്ചർ ( സ്റ്റാഫ് സെക്രട്ടറി) പറഞ്ഞു.
ജൂൺ 26 ലഹരി വിരുദ്ധ ദിനം
      സെൻതോമസ് തോപ്പ് സ്കൂളിൽ ജൂൺ 26 ലഹരി വിരുദ്ധ ദിനം സമുചിതമായി ആചരിച്ചു. ലഹരി വിരുദ്ധ ദിന സന്ദേശം സമൂഹത്തിൽ ഉണർത്തുന്നതിനായി എസ് പി സി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്ലക്കാർഡുകൾ ഉയർത്തി സൈക്കിൾ റാലി നടത്തി. വൈ എം സി എ തൃശൂർ  ന്റെ ആഭിമുഖ്യത്തിൽ നടത്തിയ ലഹരി വിരുദ്ധ ദിന ക്ലാസ്സിൽ മിസ്റ്റർ ജെയിൻ മേച്ചേരി, ( കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് ഡി അഡിക്ഷൻ സെന്റർ രാമവർമപുരം ) വളരെ നല്ല ഒരു സന്ദേശം വിദ്യാർത്ഥികൾക്ക് നൽകി. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനദാനം നൽകി. ശ്രീ സജു മാസ്റ്റർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനം

വിദ്യാർത്ഥികൾക്കായി ബഷീർ കഥാപാത്രങ്ങളുടെ ചിത്രരചന മത്സരം സംഘടിപ്പിച്ചു.

ഗാലറി