Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float









SAY NO TO DRUGS

ഞാനും ലഹരിക്കെതിരെ
ലഹരി മുക്ത കേരളം

ഞങ്ങളുടെ  വിദ്യാലയത്തിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക്  സെപ്റ്റംബർ  29 ന്  തുടക്കം കുറിച്ചു . സെപ്റ്റംബർ  30 ന് പി ടി എ  എക്സിക്യൂട്ട് ചേർന്ന് സ്കൂൾ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു . 

സ്വാതന്ത്ര്യത്തിന്റെ  അമൃത  മഹോത്സവം

ഭാരതത്തിന്  സ്വാതന്ത്ര്യം ലഭിച്ചു 75 വർഷം പൂർത്തിയാക്കുന്ന ഈ അവസരത്തിൽ ''ആസാദി കാ അമൃത് മഹോത്സവ്"" വാരാചരണത്തിന്റെ ഭാഗമായി ആഗസ്ത് 10 ന് വിവിധ പരിപാടികൾക്ക് തുടക്കം  കുറിച്ചു .ആഗസ്ത് 10 ന് 'സ്വാതന്ത്ര്യത്തിന്റെ  കയ്യൊപ്പ് 'സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും പി. ടി .എ ഭാരവാഹികളും പ്രത്യേകം തയ്യാറാക്കിയ തുണി ബാനറിൽ കയ്യൊപ്പ് ചാർത്തി.ആഗസ്റ്റ് 11 ന്' ഗാന്ധി മരം' എന്ന പേരിൽ  വിദ്യാലയമുറ്റത്ത് പ്ലാവ് നട്ടു .ഇക്കോ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്.

ആഗസ്റ്റ് 12 ന്  രാവിലെ വിദ്യാഭ്യാസവകുപ്പ് ജില്ലാതലത്തിൽ 75 പതാകകൾ വാനിൽ ഉയർത്തിയ സമയത്ത് സ്കൂളിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം സ്കൂൾ ലീഡർ ചൊല്ലുകയും മറ്റു കുട്ടികൾ ഏറ്റുചൊല്ലുകയും  ചെയ്തു .വിദ്യാർത്ഥികളുടെ  റാലി നടത്തി .

ആഗസ്റ്റ് 13 മുതൽ ദേശീയ പതാക വീടുകളിൽ ഉയർത്തേണ്ടതിന്റെ  ആവശ്യകത കുട്ടികളെ അറിയിച്ചു .പതാക ഉയർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ക്ലാസ് ടീച്ചർ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു .ഇതിനാവശ്യമായ പതാകകൾ കുട്ടികൾക്ക് വിതരണം ചെയ്തു

ആഗസ്റ്റ്  15 നു സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സ്കൂൾ പ്രിൻസിപ്പൽ ജോസഫ് എം സി പതാക ഉയർത്തി .SPC, NCC കുട്ടികൾ പരേഡ് നടത്തി .ഈ പരിപാടിയിൽ കുട്ടികളും രക്ഷിതാക്കളും പി ടി എ അംഗങ്ങളും അധ്യാപകരും അനധ്യാപകരും പങ്കെടുത്തു .ദിനാഘോഷവുമായി കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ മത്സരത്തിലെ വിജയികൾക്ക് സമ്മാനദാനം നടത്തി .ഈ പരിപാടി വിജയമാക്കിയ എല്ലാവരിലും നന്ദി പറഞ്ഞു അവസാനിച്ചു .