"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 20: വരി 20:
=== ''ചന്ദ്രയാൻ 3'' ===
=== ''ചന്ദ്രയാൻ 3'' ===
[[പ്രമാണം:17092-chandrayaan3-20.png|ലഘുചിത്രം|405x405ബിന്ദു]]
[[പ്രമാണം:17092-chandrayaan3-20.png|ലഘുചിത്രം|405x405ബിന്ദു]]
[[പ്രമാണം:17092-chandrayaan00.jpg|ലഘുചിത്രം]]
കൺകുളിർക്കെ കണ്ടു ചാന്ദ്രവിജയം....... ധ്രുവരഹസ്യങ്ങൾ തേടി ഇന്ത്യയുടെ ചന്ദ്രയാൻ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യുന്ന അഭിമാനക്കാഴ്ച തൽസമയം കണ്ട് വിദ്യാർത്ഥികൾ .കാലിക്കറ്റ് ഗേൾസ് സ്കൂൾ ഒരുക്കിയ എൽഇഡി സ്ക്രീനിൽ ആഹ്ലാദ നിമിഷത്തിന് സാക്ഷിയാകാൻ വൈകിട്ട് 4.15 മുതൽ കുട്ടികളുടെ കാത്തിരിപ്പായിരുന്നു .ബഹിരാകാശ മേഖലയിൽ ഇന്ത്യ പുതിയ അധ്യായം തീർത്തപ്പോൾ ദേശീയപതാക വീശിയും നൃത്തം ചെയ്തു അവർ സന്തോഷം പങ്കിട്ടു. രക്ഷിതാക്കളും അധ്യാപകരും റസിഡൻസ് അസോസിയേഷൻ പ്രവർത്തകരും എല്ലാം സ്ക്രീനിൽ ലാൻഡിങ് തൽസമയം കണ്ടു .പ്രത്യേക അസംബ്ലി ,ബഹിരാകാശ ക്വിസ് മത്സരം, ചാന്ദ്രയാൻ 3 ദൗത്യത്തെ കുറിച്ച് പ്ലസ് ടു അധ്യാപികയായ സിത്താരയുടെ ക്ലാസ്  എന്നിവയുണ്ടായി .പരീക്ഷാ തിരക്കിലും കുട്ടികൾ ആവേശത്തോടെ പങ്കുചേർന്നു. പ്രിൻസിപ്പൽ അബ്ദു ,വിഎച്ച്എസ്ഇ പ്രിൻസിപ്പൽ പി .എം .ശ്രീദേവി , അധ്യാപിക എം.കെ. സൈനബ, പി .ടി.എ .പ്രസിഡണ്ട് എ.ടി. നാസർ എന്നിവർ സംസാരിച്ചു .സയൻസ് ക്ലബ്ബും ലിറ്റിൽ കൈറ്റ്സും സംയുക്തമായാണ് പരിപാടി ഒരുക്കിയത്. [[കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ/2023-24/ചന്ദ്രയാൻ 3|കൂടുതൽ ചിത്രങ്ങൾ കാണാം.]]  [https://youtu.be/rvZBUi6zlE4 മീഡിയകളിൽ വന്ന വാർത്തകൾ കാണാം]
കൺകുളിർക്കെ കണ്ടു ചാന്ദ്രവിജയം....... ധ്രുവരഹസ്യങ്ങൾ തേടി ഇന്ത്യയുടെ ചന്ദ്രയാൻ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യുന്ന അഭിമാനക്കാഴ്ച തൽസമയം കണ്ട് വിദ്യാർത്ഥികൾ .കാലിക്കറ്റ് ഗേൾസ് സ്കൂൾ ഒരുക്കിയ എൽഇഡി സ്ക്രീനിൽ ആഹ്ലാദ നിമിഷത്തിന് സാക്ഷിയാകാൻ വൈകിട്ട് 4.15 മുതൽ കുട്ടികളുടെ കാത്തിരിപ്പായിരുന്നു .ബഹിരാകാശ മേഖലയിൽ ഇന്ത്യ പുതിയ അധ്യായം തീർത്തപ്പോൾ ദേശീയപതാക വീശിയും നൃത്തം ചെയ്തു അവർ സന്തോഷം പങ്കിട്ടു. രക്ഷിതാക്കളും അധ്യാപകരും റസിഡൻസ് അസോസിയേഷൻ പ്രവർത്തകരും എല്ലാം സ്ക്രീനിൽ ലാൻഡിങ് തൽസമയം കണ്ടു .പ്രത്യേക അസംബ്ലി ,ബഹിരാകാശ ക്വിസ് മത്സരം, ചാന്ദ്രയാൻ 3 ദൗത്യത്തെ കുറിച്ച് പ്ലസ് ടു അധ്യാപികയായ സിത്താരയുടെ ക്ലാസ്  എന്നിവയുണ്ടായി .പരീക്ഷാ തിരക്കിലും കുട്ടികൾ ആവേശത്തോടെ പങ്കുചേർന്നു. പ്രിൻസിപ്പൽ അബ്ദു ,വിഎച്ച്എസ്ഇ പ്രിൻസിപ്പൽ പി .എം .ശ്രീദേവി , അധ്യാപിക എം.കെ. സൈനബ, പി .ടി.എ .പ്രസിഡണ്ട് എ.ടി. നാസർ എന്നിവർ സംസാരിച്ചു .സയൻസ് ക്ലബ്ബും ലിറ്റിൽ കൈറ്റ്സും സംയുക്തമായാണ് പരിപാടി ഒരുക്കിയത്. [[കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ/2023-24/ചന്ദ്രയാൻ 3|കൂടുതൽ ചിത്രങ്ങൾ കാണാം.]]  [https://youtu.be/rvZBUi6zlE4 മീഡിയകളിൽ വന്ന വാർത്തകൾ കാണാം]



00:07, 22 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്.കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വളരെ മികച്ച രീതിയിൽ ആണ് പ്രവർത്തിക്കുന്നത്.

പൊതുവായ പ്രവർത്തനങ്ങൾ

കേരള സ്കൂൾ ചരിത്രത്തിൽ ഇത് ആദ്യം -AI ആങ്കറുമായി കാലിക്കറ്റ്‌ ഗേൾസ് സ്കൂൾ വാർത്താ ചാനൽ

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രായോഗിക പാഠങ്ങൾ ക്ലാസ് മുറികളിലും എത്തി. പഠന ബോധന മേഖലകളിൽ ഇനി എഐ സ്വാധീനം ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി മാറിക്കൊണ്ടിരിക്കുന്നു. അവതാർ ഉപയോഗിച്ച് വാർത്ത വായന തയ്യാറാക്കിയിരിക്കുകയാണ് കുണ്ടുങ്ങൽ കാലിക്കറ്റ് ഗേൾസ് വൊക്കേഷനൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ കുട്ടികൾ.

സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ആയിഷ റഷയാണ് അവതാറിന് ശബ്ദം നൽകിയിരിക്കുന്നത്. സ്കൂൾ വാർത്തകൾ അവതാറിലൂടെ കണ്ടത് സ്കൂൾ കുട്ടികൾക്ക് വേറിട്ട അനുഭവമായി.

സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റാണ് വിഡിയോ നിർമിച്ചത്. സ്കൂൾ പ്രിൻസിപ്പാൾ എം. അബ്ദു, വി. എച്. എസ്. ഇ. പ്രിൻസിപ്പാൽ പി. എം. ശ്രീദേവി, ഹെഡ്മിസ്‌ട്രെസ് എം. കെ. സൈനബ, വി. എച്, എസ്. ഇ അധ്യാപകൻ സ്വാബിർ കെ ആർ, മീഡിയ കോഡിനേറ്റർ ഹസ്ന സി. കെ എന്നിവർ മേൽനോട്ടം വഹിച്ചു. വാർത്തകൾ സ്കൂൾ യൂട്യൂബ് ചാനലിൽ ലഭ്യമാണ്.വാർത്ത കാണാം

ചന്ദ്രയാൻ 3

കൺകുളിർക്കെ കണ്ടു ചാന്ദ്രവിജയം....... ധ്രുവരഹസ്യങ്ങൾ തേടി ഇന്ത്യയുടെ ചന്ദ്രയാൻ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യുന്ന അഭിമാനക്കാഴ്ച തൽസമയം കണ്ട് വിദ്യാർത്ഥികൾ .കാലിക്കറ്റ് ഗേൾസ് സ്കൂൾ ഒരുക്കിയ എൽഇഡി സ്ക്രീനിൽ ആഹ്ലാദ നിമിഷത്തിന് സാക്ഷിയാകാൻ വൈകിട്ട് 4.15 മുതൽ കുട്ടികളുടെ കാത്തിരിപ്പായിരുന്നു .ബഹിരാകാശ മേഖലയിൽ ഇന്ത്യ പുതിയ അധ്യായം തീർത്തപ്പോൾ ദേശീയപതാക വീശിയും നൃത്തം ചെയ്തു അവർ സന്തോഷം പങ്കിട്ടു. രക്ഷിതാക്കളും അധ്യാപകരും റസിഡൻസ് അസോസിയേഷൻ പ്രവർത്തകരും എല്ലാം സ്ക്രീനിൽ ലാൻഡിങ് തൽസമയം കണ്ടു .പ്രത്യേക അസംബ്ലി ,ബഹിരാകാശ ക്വിസ് മത്സരം, ചാന്ദ്രയാൻ 3 ദൗത്യത്തെ കുറിച്ച് പ്ലസ് ടു അധ്യാപികയായ സിത്താരയുടെ ക്ലാസ്  എന്നിവയുണ്ടായി .പരീക്ഷാ തിരക്കിലും കുട്ടികൾ ആവേശത്തോടെ പങ്കുചേർന്നു. പ്രിൻസിപ്പൽ അബ്ദു ,വിഎച്ച്എസ്ഇ പ്രിൻസിപ്പൽ പി .എം .ശ്രീദേവി , അധ്യാപിക എം.കെ. സൈനബ, പി .ടി.എ .പ്രസിഡണ്ട് എ.ടി. നാസർ എന്നിവർ സംസാരിച്ചു .സയൻസ് ക്ലബ്ബും ലിറ്റിൽ കൈറ്റ്സും സംയുക്തമായാണ് പരിപാടി ഒരുക്കിയത്. കൂടുതൽ ചിത്രങ്ങൾ കാണാം. മീഡിയകളിൽ വന്ന വാർത്തകൾ കാണാം

YIP പരിശീലനം


സമൂഹത്തിനു ഉപകാരപ്പെടുന്ന വിധത്തിൽ കണ്ടെത്തപ്പെടുന്ന ഓരോ ആശയവും പ്രാവർത്തികമാക്കുന്ന ശ്രമങ്ങൾ ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന K-DISC ഉം (Kerala Development and Innovation Strategic Council) ഇത് സ്കൂൾ തലത്തിൽ എത്തിക്കാനും കുട്ടികളിൽ സംരഭകത്വ മനോഭാവം വളർത്താനുമുള്ള ശ്രമങ്ങൾക്ക് K-DISC മായി കൈറ്റും ചേർന്ന് നടത്തിയ പരിപാടിയാണ് YIP പരിശീലനം.കൈറ്റ് മിസ്ട്രെസ് ഹസ്നയുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റുകൾ 8 മുതൽ 12 ആം ക്ലാസ്സ്‌ വരെയുള്ള മുഴുവൻ കുട്ടികൾക്കും  പരിശീലനം നൽകി.

കണ്ടുപിടുത്തങ്ങളുടെ ലോകത്തേക്ക്, കണ്ടുപിടുത്തങ്ങളിലൂടെ നവീകരണത്തിലേക്ക്, ആശയം നിസാരം  സാധ്യത അനന്തം, ആശയങ്ങളിൽ നിന്നും അവസരങ്ങളിലേക്ക് എന്നിങ്ങനെ 4 സെക്ഷനുകളിലായിട്ടായിരുന്നു പരിശീലനം.ശേഷം കുട്ടികളുടെ ആശയങ്ങൾ ശേഖരിക്കാൻ   ഐഡിയ ഡേ നടത്തി. ഒരുപാട് കുട്ടികൾ അവരുടെ ആശയങ്ങൾ പങ്കുവച്ചിരുന്നു.തിരഞ്ഞെടുത്ത ആശയങ്ങൾ YIP സ്കോളർഷിപ്പിനായി സമർപ്പിക്കുകയും ചെയ്തു.

ഫീൽഡ് ട്രിപ്പ്‌

കാലിക്കറ്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ 8.12.2022 നു എൻ.ഐ. ടി ക്യാമ്പസ് സന്ദർശിച്ചു.8,9,10 ക്ലാസുകളിൽ പഠിക്കുന്ന 106 കുട്ടികളും ഹസ്ന, ലിജി വിജയൻ, ഹുദ, കമറുന്നിസ, ജസ്ന, ഹബീബ എന്നീ ആറ് അധ്യാപകരും അടങ്ങുന്നതായിരുന്നു സംഘം.

രാവിലെ 10 മണിയോടെ ക്യാമ്പസിൽ എത്തുകയും അവിടുത്തെ വിവിധ ഡിപ്പാർട്ട്മെന്റ്കളിലും ലാബുകളിലും കമ്പ്യൂട്ടർ സെന്ററുകളിലും സന്ദർശനം നടത്തുകയും ചെയ്തു. റോബോട്ടിക് ലാബ് ആയിരുന്നു  കുട്ടികളെ ഏറെ ആകർഷിച്ചത്. ഉന്നത പഠനത്തിന്റെ സാധ്യതകൾ മനസ്സിലാക്കാനും അവിടുത്തെ സൗകര്യങ്ങൾ അടുത്തറിയാനും കുട്ടികൾക്ക് ഈ യാത്രയിലൂടെ സാധിച്ചു. അവിടുത്തെ അധ്യാപകരും വിദ്യാർത്ഥികളും വളരെ വിശദമായി തന്നെ കാര്യങ്ങൾ വിശദീകരിച്ചു തന്നു. അവസാനം കമ്പ്യൂട്ടർ സയൻസ് പ്രൊഫസർ ആയ നസീറിന്റെ മോട്ടിവേഷൻ ക്ലാസും ഉണ്ടായിരുന്നു. സ്കൂൾ ലീഡർ ആയ റഷ,ഫാത്തിമ ഷിഫാന എന്നിവർ യാത്രയെപ്പറ്റി സംസാരിച്ചു.


സ്കൂൾ വാർത്താ ചാനൽ

സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് നേതൃത്വത്തിൽ സ്കൂൾ വാർത്താ ചാനൽ ആരംഭിച്ചു .ഓരോ മാസത്തെ വാർത്തകൾ ഒറ്റത്തവണയായി സംപ്രേഷണം

ചെയ്യുന്ന രീതിയിലാണ് സംവിധാനം ചെയ്തിട്ടുള്ളത്.സ്കൂളിന്റെ ഡിജിറ്റൽ സ്റ്റുഡിയോയിൽ ആണ് വാർത്ത ചിത്രീകരിക്കുന്നത്.കുട്ടികൾക്കിടയിൽ നിന്ന് മികച്ച പ്രതികരണമാണ് വാർത്താ ചാനലിന് ലഭിക്കുന്നത്. വാർത്താ ചാനൽ കാണാം.

ഐ.സി.ടി ഉപകരണങ്ങളുടെ സജ്ജീകരണവും പരിപാലനവും

ഓരോ ക്ലാസ്സിലെയും പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് അവിടുത്തെ ഐ.സി.ടി ഉപകരണങ്ങളുടെ മേൽനോട്ടം വഹിക്കുന്നത്. മറ്റുകുട്ടികൾക്കും ഹൈടെക് ഉപകരണങ്ങളുടെ പ്രവർത്തനം, സജ്ജീകരണം എന്നിവയെപ്പറ്റി  ലിറ്റിൽ കൈറ്റ് അംഗങ്ങൾ ക്ലാസുകൾ എടുക്കുന്നുണ്ട്.

ഡിജിറ്റൽ പോസ്റ്റർ നിർമാണം

സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾക്കാവശ്യമായ പോസ്റ്ററുകൾ നിർമിച്ചു നൽകുന്നത് നമ്മുടെ കുട്ടികളാണ്. സ്കൂൾ തിരഞ്ഞെടുപ്പ്, പ്രത്യേക ദിവസങ്ങൾ, വിജയികളായവരുടെ പോസ്റ്ററുകൾ എല്ലാം ഇതിൽ ഉൾപ്പെടുന്നു.

ഡി. എസ്. എൽ. ആർ. ക്യാമറ ഉപയോഗിച്ചുള്ള പരിപാടികളുടെ മീഡിയ കവറേജ്

സ്കൂളിൽ നടക്കുന്ന എല്ലാ പരിപാടികളുടെയും മീഡിയ കവറേജ് കൈറ്റ് കുട്ടികളാണ് ചെയ്യുന്നത്. യൂത്ത് ഫെസ്റ്റിവൽ, സ്പോർട്സ്, ഇലക്ഷൻ, സ്കൂൾ അസംബ്ലി  തുടങ്ങി എല്ലാ പരിപാടികളും നമ്മുടെ ചുണക്കുട്ടികൾ ഒപ്പിയെടുക്കുന്നു.കൂടാതെ യൂത്ത് ഫെസ്റ്റിവൽ, സ്പോർട്സ് എന്നിവയിൽ മീഡിയ സെന്ററിന്റെ പ്രവർത്തനവും ഡിജിറ്റൽ സ്കോർ ബോർഡും പ്രത്യേകം പ്രശംസ നേടി.

സ്കൂൾ വിക്കി അപ്ഡേഷൻ

സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ കൃത്യമായ ഇടവേളകളിൽ കുട്ടികൾ സ്കൂൾ വിക്കിയിൽ ചേർക്കുന്നുണ്ട്. ഇതിനായി 8,9,10 ക്ലാസ്സിലെ കുട്ടികളെ പ്രത്യേകം ഗ്രൂപ്പുകളാക്കി തിരിച്ചിട്ടുണ്ട്. കൈറ്റ് മിസ്ട്രെസ്സിന്റെ മേൽനോട്ടത്തിലാണ് സ്കൂൾ വിക്കിയിലേക്ക് ഫോട്ടോ, വിവരങ്ങൾ എന്നിവ ചേർക്കുന്നത്.

ഫോട്ടോഗ്രഫി വർക്ക്‌ ഷോപ്പ്

2023 ജനുവരി 14 നു രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ 8,9,10 ക്ലാസ്സുകളിലെ മുഴുവൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും ഫോട്ടോഗ്രഫി വർക്ക്‌ ഷോപ്പ് സംഘടിപ്പിച്ചു. സീനിയർ ഫോട്ടോഗ്രാഫറായ ചഷീൽ കുമാർ ആണ് ക്ലാസ്സ്‌ എടുത്തത്. DSLR ക്യാമറ കൈകാര്യം ചെയ്യാനും ഷൂട്ടിംഗ് ട്രിക്കുകളും അദ്ദേഹം വിവരിച്ചു തന്നു. കൈറ്റ് മിസ്ട്രെസ്മാരായ ഫെമി, ഹസ്ന, വി. എച് എസ്. ഇ അധ്യാപകൻ സ്വാബിർ എന്നിവർ ആശംസകൾ അർപ്പിച്ചു.

സ്കൂൾ വാർത്തകളുടെ ശേഖരണം

സ്കൂളിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വാർത്ത പത്രങ്ങളിൽ വരുന്ന വാർത്തകൾ  ശേഖരിച്ച് സൂക്ഷിക്കുന്നത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്.

ഡിജിറ്റൽ മാഗസിൻ നിർമാണം

വിദ്യാർത്ഥികൾക്ക് അവരുടെ സ്വന്തം ആശയങ്ങൾ പ്രകടിപ്പിക്കാനുള്ള ഒരു വേദിയാണ് മാഗസിൻ.വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവരിൽ നിന്നും രചനകൾ ശേഖരിക്കുകയും അത് ഡിജിറ്റലൈസ് ചെയ്ത് മാഗസിൻ നിർമ്മിക്കുന്നു. എല്ലാ വർഷവും ഡിജിറ്റൽ മാഗസിൻ നിർമ്മിക്കാറുണ്ട്.

ഡിജിറ്റൽ സ്റ്റുഡിയോ

സ്‌കൂളിൽ ഓൺലൈൻ ക്‌ളാസ് സജ്ജമാക്കുന്നതിന്റെ ഭാഗമായി ഡിജിറ്റൽ സ്റ്റുഡിയോ സ്ഥാപിച്ചു. ഇതാണ് പിന്നീട് ലിറ്റിൽ കൈറ്റ് സ്റ്റുഡിയോ ആയി മാറിയത്.കാനോൻ 7D SLR ക്യാമറ, ലൈറ്റിംഗ്സ്, സൗണ്ട് പ്രൂഫ് സ്റ്റുഡിയോ റൂം, ക്രോമ സെറ്റിംഗ്സ്, അഡോബ് എഡിറ്റിംഗ് സ്യുട്ട് എന്നിവ സംവിധാനിച്ചിട്ടുണ്ട്. കൈറ്റ് വിക്ടർ ചാനലിൻറെ നിരവധി വീഡിയോകൾ ഈ ഡിജിറ്റൽ സ്റ്റുഡിയോയിൽ നിർമിച്ചവയാണ്. വി.എച്ച്.എസ്.ഇ വിഭാഗത്തിന്റെ ഇ-വിദ്യാലയക്ക് വേണ്ടി 40 ലധികം വീഡിയോകൾ ഇവിടെ നിർമിച്ചിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സ് സ്കൂൾ ന്യൂസ് ഇവിടെ വെച്ചാണ് റെക്കോർഡ് ചെയ്യുന്നത്.

സ്കൂൾ പത്രം

2022-2023 അധ്യയന വർഷത്തെ സ്കൂളിലെ പ്രധാന പ്രവർത്തനങ്ങളും മറ്റു വാർത്തകളും ഉൾകൊള്ളിച്ച് സ്കൂൾ പത്രം നിർമിച്ചു. പത്രത്തിലേക്കുള്ള വാർത്തകളുടെ ശേഖരണവും ഡിജിറ്റൽ ആയുള്ള ക്രമീകരണവും എഡിറ്റിംഗുമെല്ലാം എല്ലാം ലിറ്റിൽ കൈറ്റ്‌സിലെ കുട്ടികളാണ് ചെയ്തത്.

കൈറ്റ് മിസ്ട്രസ്മാരായ  ഫെമി. കെ,ഹസ്ന.സി. കെ എന്നിവർ നേതൃത്വം നൽകി.സ്കൂൾ പത്രം കാണാം