"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 18: | വരി 18: | ||
== ഫ്രീ സോഫ്റ്റ്‌വെയർ സെമിനാർ == | == ഫ്രീ സോഫ്റ്റ്‌വെയർ സെമിനാർ == | ||
ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഫ്രീ സോഫ്റ്റ്‌വെയർ സെമിനാറുകൾ സംഘടിപ്പിച്ചു . ഓരോ ക്ലാസിൽ നിന്നും രണ്ടുപേരടങ്ങിയ ടീമാണ് സെമിനാറിൽ മത്സരിച്ചത് തെരഞ്ഞെടുക്കപ്പെട്ട മികച്ച സെമിനാറുകൾ ക്ലാസ് തലത്തിൽ അവതരിപ്പിക്കുകയും ഫ്രീ സോഫ്റ്റ്‌വെയറുകളുടെ പ്രാധാന്യവും ആവശ്യകതയും മുഴുവൻ കുട്ടികളെയും ബോധ്യപ്പെടുത്തുന്നതിൽ ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു ലിറ്റിൽ കൈറ്റ് | ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഫ്രീ സോഫ്റ്റ്‌വെയർ സെമിനാറുകൾ സംഘടിപ്പിച്ചു . ഓരോ ക്ലാസിൽ നിന്നും രണ്ടുപേരടങ്ങിയ ടീമാണ് സെമിനാറിൽ മത്സരിച്ചത് തെരഞ്ഞെടുക്കപ്പെട്ട മികച്ച സെമിനാറുകൾ ക്ലാസ് തലത്തിൽ അവതരിപ്പിക്കുകയും ഫ്രീ സോഫ്റ്റ്‌വെയറുകളുടെ പ്രാധാന്യവും ആവശ്യകതയും മുഴുവൻ കുട്ടികളെയും ബോധ്യപ്പെടുത്തുന്നതിൽ ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു ലിറ്റിൽ കൈറ്റ് 2023-26 ബാച്ചാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് |
20:11, 18 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
ഇൻസ്റ്റലേഷൻ ഡേ
ഫ്രീഡം ഫസ്റ്റ് 2023 നോടനുബന്ധിച്ച് ഇൻസ്റ്റലേഷൻ ഡേ സംഘടിപ്പിച്ചു .ഇതിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നാട്ടുകാർക്കും ഉബുണ്ടു 18.04.05 ഓപ്പറേറ്റിങ് സിസ്റ്റം സൗജന്യമായി ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കി. രണ്ട് അധ്യാപകരും ഏഴ് വിദ്യാർഥികളും ഒരു അയൽവാസിയും ഇൻസ്റ്റലേഷൻ ഡേയുടെ ഭാഗമായി ഉബുണ്ടു ഓപ്പറേറ്റിങ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്തു. പത്താം ക്ലാസ് വിദ്യാർത്ഥികളായ എന്നിവർ ഇൻസ്റ്റലേഷന് നേതൃത്വം നൽകി. ഔദ്യോഗിക ഉദ്ഘാടനം സീനിയർ അസിസ്റ്റൻറ് ബീന എം നിർവഹിച്ചു. സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റമായ ഉബുണ്ടുവിന്റെ പ്രാധാന്യവും പ്രചരണവും പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇൻസ്റ്റലേഷൻ ഡേ സംഘടിപ്പിച്ചത്
ഐടി കോർണർ
ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിൻറെ മേൽനോട്ടത്തിൽ 2023 ഓഗസ്റ്റ് 11 ഐടി കോർണർ റോബോട്ടിക് പ്രദർശനം സംഘടിപ്പിച്ചു. ഓർഡിനയുടെ സഹായത്തോടെ കുട്ടികൾ തയ്യാറാക്കിയ ട്രാഫിക് സിഗ്നൽ സിസ്റ്റം ഡാൻസിങ് എൽഇഡി സ്മാർട്ട് വേസ്റ്റ് ബിൻ റോബോ ഹെൻ തുടങ്ങിയ മിനി പ്രൊജക്ടുകളോടൊപ്പം ഇലക്ട്രോണിക് കിറ്റ് ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കിയ സ്മാർട്ട് വാക്കിംഗ് സ്റ്റിക്ക് , ബർഗ്ലോസ് അലാം ഓട്ടോമാറ്റിക് ഗെയ്റ്റ് തുടങ്ങിയവയും സിമ്പിൾ ഇലക്ട്രോണിക് സർക്യൂട്ടിന്റെ സഹായത്തോടുകൂടി തയ്യാറാക്കിയ ബ്ലൈൻഡ് മാൻ വെയിംഗ് മെഷീനും ഏറെ ആകർഷകമായി. ജോഗ്രഫിയിലെ ഫലകചലനങ്ങളും പർവ്വത രൂപീകരണവും എന്ന പാഠഭാഗവുമായി ബന്ധപ്പെടുത്തി കുട്ടികൾ തയ്യാറാക്കിയ വർക്കിംഗ് മോഡൽ സന്ദർശകരുടെ ശ്രദ്ധ പിടിച്ചുപറ്റി. 8 ബി ക്ലാസിലെ വിഷ്ണു കെ ബി എന്ന വിദ്യാർത്ഥി തയ്യാറാക്കിയ ചന്ദ്രയാൻ റോക്കറ്റ് മാതൃകയും കുട്ടികളിൽ ഏറെ കൗതുകമുയർത്തി. 2019 നോബൽ സമ്മാനത്തിന് അർഹമായ സ്കാനിംഗ് ടണലിംഗ് മൈക്രോസ്കോപ്പിന്റെ നിശ്ചല മാതൃകയും പ്രദർശിപ്പിച്ചു. പ്രദർശനോദ്ഘാടനം ഹെഡ്മാസ്റ്റർ സി മുഹമ്മദ് ബഷീർ സാറിൻറെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട താമരശ്ശേരി ഉദ്ഘാടനം ചെയ്തു. അഞ്ചു മുതൽ 10 വരെ മുഴുവൻ ക്ലാസുകളിലും പഠിക്കുന്ന കുട്ടികൾക്ക് പ്രദർശനം കാണുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു പ്രദർശനത്തിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ഓർഡിനോ പ്രോജക്ടിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിരവധി കുട്ടികളാണ് ഓഡിയോ പരിശീലിക്കുന്നതിനായി ആവശ്യമുന്നയിച്ച് വന്നത്
ഡിജിറ്റൽ പോസ്റ്റർ രചന മത്സരം
ഫ്രീഡം ഫസ്റ്റ് -2023 ന്റെ ഭാഗമായി ഡിജിറ്റൽ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു . അഞ്ചു മുതൽ 10 വരെ ക്ലാസിലെ കുട്ടികൾ ടെക്സ് ,പെയിന്റ് ,ജിമ്പ് ,ഇങ്ക് സ്കേപ്പ് സോഫ്റ്റ്‌വെയറുകളിൽ ആണ് പ്രചാരണ ഡിജിറ്റൽ പോസ്റ്റർ തയ്യാറാക്കിയത് മികച്ച പോസ്റ്ററുകൾ തെരഞ്ഞെടുത്ത് സ്കൂൾ വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തു. ഇതുവഴി ഫ്രീഡം ഫെസ്റ്റ് -2023 സോഷ്യൽ മീഡിയ പ്രചാരണത്തിൽ കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ് യൂണിറ്റും പങ്കാളികളായി. അതോടൊപ്പം തന്നെ ഓഫ് ലൈൻ പോസ്റ്റർ രചന മത്സരവും സംഘടിപ്പിച്ചു
ഫ്രീ സോഫ്റ്റ്‌വെയർ സെമിനാർ
ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഫ്രീ സോഫ്റ്റ്‌വെയർ സെമിനാറുകൾ സംഘടിപ്പിച്ചു . ഓരോ ക്ലാസിൽ നിന്നും രണ്ടുപേരടങ്ങിയ ടീമാണ് സെമിനാറിൽ മത്സരിച്ചത് തെരഞ്ഞെടുക്കപ്പെട്ട മികച്ച സെമിനാറുകൾ ക്ലാസ് തലത്തിൽ അവതരിപ്പിക്കുകയും ഫ്രീ സോഫ്റ്റ്‌വെയറുകളുടെ പ്രാധാന്യവും ആവശ്യകതയും മുഴുവൻ കുട്ടികളെയും ബോധ്യപ്പെടുത്തുന്നതിൽ ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു ലിറ്റിൽ കൈറ്റ് 2023-26 ബാച്ചാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്