"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
<big>'''<u>2020-21 പ്രവർത്തന റിപ്പോർട്ട്</u>'''</big> | <big>'''<u>2020-21 പ്രവർത്തന റിപ്പോർട്ട്</u>'''</big> | ||
15:28, 14 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
-
ഡിജിറ്റൽ പൂക്കള മത്സരം
-
പേരാമ്പ്ര സബ് ജില്ലാ കലാമേളയുടെ വീഡിയോ കവറേജ്
-
ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് 2022.
-
അമ്മമാർക്കും അധ്യാപകർക്കും ഉള്ള ഹൈടെക് പരിശീലനം
-
ലിറ്റിൽ കൈറ്റ്സ് രക്ഷിതാക്കളുടെ യോഗം
-
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണെം
-
സെറിബ്രൽ പാൾസി ബാധിച്ച് വീൽചെയറിൽ കഴിയുന്ന വിദ്യാർത്ഥിക്ക് ഐ.ടി. പരിശിലനം
-
ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കള്ള ഐടി പരിശീലനം
-
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂൾ വിക്കി അവാർഡ് ഏറ്റുവാങ്ങുന്നു
-
സ്ക്കൂൾവിക്കി അവാർഡ് - കോഴിക്കോട് ജില്ലയുടെ ആദരവ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഏറ്റുവാങ്ങിയപ്പോൾ
ലിറ്റിൽ കൈറ്റ്സ്
സാങ്കേതിക വിദ്യയോടുള്ള പുതു തലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗ്‍ഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി, ഹൈടെക് പദ്ധതിയിലൂടെ 'ലിറ്റിൽ കൈറ്റ്സ്' എന്ന കുട്ടികളുടെ ഐടി കൂട്ടായ്‍മ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നു. സ്‍കൂളിലെ വിവര സാങ്കേതിക വിദ്യാഭ്യാസ വളർച്ചയിൽ സാങ്കേതിക സഹായം നൽകുകയെന്നതും ലിറ്റിൽ കൈറ്റ്സിന്റെ ചുമതലയാണ്. നൊച്ചാട് ഹയർ സെക്കണ്ടറി സ്‍കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്, വിദ്യാർത്ഥികളുടെ കഴിവുകളെ കണ്ടെത്തി പ്രോൽസാഹിപ്പിക്കുന്നതിലും മികച്ച സാങ്കേതിക പ്രവർത്തനങ്ങളാലും ശ്രദ്ധേയമായ ഒരു യൂണിറ്റാണ്. സംസ്ഥാന ഐടി റിസോഴ്‍സ് പേഴ്‍സണും, ഐ.ടി. കോ-ഓഡിനേറ്ററുമായ ബി.എം. ബിജു സാറിന്റെ നേതൃത്വത്തിലാരംഭിച്ച്, സ്‍കൂൾ എസ് ഐ.ടി.സി. റഷീദ് പി.പി.യുടെ മാർഗ്ഗ നിർദ്ദേശങ്ങളനുസരിച്ച് പ്രവർത്തിക്കുന്ന പ്രസ്‍തുത യൂണിറ്റ് സാമൂഹിക സേവന രംഗത്തും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച വെച്ചിട്ടുണ്ട്.
ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ അംഗമായ വിദ്യാർഥികൾക്ക് പരിശീലന കാലയളവിൽ വൈവിധ്യമാർന്ന പരിശീലന പ്രവർത്തനങ്ങളിലൂടെ കടന്നുപോകാനുള്ള അവസരമാണ് ലഭിക്കുന്നത്. സാങ്കേതിക രംഗത്തെ വിവിധ മേഖലകളിലുള്ള അടിസ്ഥാന നൈപുണികൾ പരിചയപ്പെടുന്നതിന് അവസരം നൽകി, ഓരോ കുട്ടിക്കും തനിക്ക് യോജിച്ച മേഖലകളിലൂടെ ആഭിമുഖ്യം ജനിപ്പിക്കുന്നതിനുള്ള അവസരമൊരുക്കുന്നതിനാണ് വിവിധ വിഷയമേഖലയിലെ പ്രായോഗിക പരിശീലനങ്ങളെ, പരിശീലന പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗ്രാഫിക്സ് & ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ്, പൈത്തൺ പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ഹാർഡ്‌വെയർ, മലയാളം കമ്പ്യൂട്ടിങും ഡെസ്ക് ടോപ് പബ്ലിഷിംഗും, ഇൻറർനെറ്റും സൈബർ സുരക്ഷയും എന്നിങ്ങനെ വിവിധ മേഖലകളാണ് യൂണിറ്റ് തല പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കൂടാതെ, മികവു പുലർത്തുന്നവർക്ക് സബ് ജില്ലാ, ജില്ലാ, സംസ്ഥാന തല ക്യാമ്പുകളിലായി കൂടുതൽ ഉയർന്ന പരിശീലനം ലഭിക്കുന്നതിനും ഈ പരിശീലന പദ്ധതി അവസരമൊരുക്കുന്നുണ്ട്.സംസ്ഥാനത്ത് ലിറ്റിൽ കൈറ്റ്സ് ആരംഭിച്ച 2018-19 കാലയളവിലാണ് നൊച്ചാട് ഹയർ സെക്കണ്ടറി സ്‍കൂളിലും ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബ് പ്രവർത്തനമാരംഭിച്ചത്.
47110-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 47110 |
യൂണിറ്റ് നമ്പർ | LK/2018/47110 |
അംഗങ്ങളുടെ എണ്ണം | 39 |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | പേരാമ്പ്ര |
ലീഡർ | അൽസാബിത്ത് |
ഡെപ്യൂട്ടി ലീഡർ | ശിവനന്ദ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മുഹമ്മദ് അബ്ദുസ്സമദ്. വി. പി. |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | റസീന. കെ.പി. |
അവസാനം തിരുത്തിയത് | |
14-11-2023 | 47110-hm |
2020-21 പ്രവർത്തന റിപ്പോർട്ട്
എട്ടാം തരത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് പുതിയ യൂണിറ്റ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 2019 ജൂൺ 28ന് നടന്നു. പങ്കെടുത്ത 52 പേരിൽനിന്നും 40 പേരെ തെരഞ്ഞെടുത്തു. ഡിസംബർ 21ന് യൂണിറ്റംഗങ്ങൾക്കുള്ള പ്രിലിമിനറി ക്യാമ്പ് നടന്നു. 2020 ജനുവരി 11,18 ഫെബ്രുവരി 4,15 തിയ്യതികളിലായി ഈ വിദ്യാർത്ഥികൾക്ക് module പ്രകാരമുള്ള Routine ക്ലാസ്സുകൾ നടന്നു. 2020-2021 അധ്യായന വർഷം കോവിഡ് 19 എന്ന ആഗോള മഹാമാരി കാരണം സ്കൂൾ തുറന്നു പ്രവർത്തിക്കാൻ സാധിക്കാത്തതിനാൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനത്തിന് വേണ്ടി വാട്സ്ആപ്പ് ഗ്രൂപ്പ് സൃഷ്ടിച്ച് ഓൺലൈൻ പഠന പ്രവർത്തനങ്ങൾ നടന്നു. 16 ഓൺലൈൻ ക്ലാസ്സുകൾ നടത്തി. 2021 നവംബർ 1 മുതൽ ഈ വിദ്യാർത്ഥികൾ സ്കൂളിൽ വന്നു തുടങ്ങിയപ്പോൾ മുതൽ ഓഫ് ലൈൻ പഠന പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. 13 ഓഫ്‌ലൈൻ ക്ലാസ്സുകൾ നൽകി. പ്രിലിമിനറി ക്യാമ്പ് ഉൾപ്പെടെ 34 ക്ലാസ്സുകൾ യൂണിറ്റംഗങ്ങൾക്ക് ലഭിച്ചു.
2021-22 പ്രവർത്തന റിപ്പോർട്ട്
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗമാവാൻ താല്പര്യമുള്ള എട്ടാം തരം വിദ്യാർത്ഥികളെ ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്‍തു. 2021 നവംബർ 27 ന് നടന്ന അഭിരുചി പരീക്ഷയിൽ നിന്നും പുതിയ യൂണിറ്റിനെ തെരഞ്ഞെടുത്തു. 2022 ജനുവരി 4 മുതൽ യൂണിറ്റംഗങ്ങൾക്ക് ഓഫ് ലൈൻ പരിശീലനം നൽകി. വിദ്യാർഥികളെ രണ്ട് ബാച്ച് ആയി തിരിച്ചിട്ടായിരുന്നു പരിശീലനം നൽകിയത്. ജനുവരി 20 ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ക്യാമ്പ് നടത്തി. മികച്ച പ്രതികരണമാണ് അംഗങ്ങളിൽ നിന്ന് ഉണ്ടായത്. ജനുവരി 27ന് Expert class നൽകി. 28 ക്ലാസ്സുകൾ ഈ കാലയളവിൽ വിദ്യാർത്ഥികൾക്ക് ലഭിച്ചു. ക്യാമറ ഉപയോഗിക്കുന്നതിനുള്ള പരിശീലനം നൽകി. മാർച്ച് 11ന് നടന്ന ക്ലാസ്സിൽ Young Innovators Program-ൽ ഓൺലൈൻ രജിസ്‍ട്രേഷൻ നടത്തുന്നത് എങ്ങനെയാണെന്ന് പരിശീലനം നൽകി. സ്‍കൂളിലെ മറ്റ് വിദ്യാർഥികൾക്ക് YIP യിൽ രജിസ്ട്രേഷൻ ചെയ്യുന്നതിനായി ഹെൽപ്പ് ഡെസ്ക് സ്ഥാപിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കി.
2022-23 പ്രവർത്തന റിപ്പോർട്ട്
2021-2024 ബാച്ച് വിദ്യാർത്ഥികൾക്ക് ജൂൺ മാസം മുതൽ തന്നെ പരിശീലന ക്ലാസ്സുകൾ നൽകി. ഇതുവരെ 34 ക്ലാസ്സുകളാണ് നൽകിയത്. ഡിസംബർ മൂന്നിന് ഏകദിന ക്യാമ്പ് നടന്നു. വിദ്യാർത്ഥികൾക്ക് ക്യാമറ ഉപയോഗിക്കുന്നതിനായി പരിശീലനം നൽകി. പേരാമ്പ്ര സബ് ജില്ലാ കലാമേളയുടെ സ്റ്റേജിനങ്ങളുടെ വീഡിയോ കവറേജ് നടത്തുന്നതിന് ഞങ്ങളുടെ യൂണിറ്റിനെ ചുമതലപ്പെടുത്തിയത് അംഗീകാരമായി കരുതുന്നു. 2022-2025 വർഷത്തെ ബാച്ചിലേക്കുള്ള സെലക്ഷനു വേണ്ടി അപേക്ഷാ ഫോറം നൽകിയ എട്ടാം തരം വിദ്യാർത്ഥികളുടെ യോഗം ചേർന്ന്, അവർക്ക് ജൂലൈ 2 ന് നടക്കുന്ന അഭിരുചി പരീക്ഷയെക്കുറിച്ച് വിശദീകരണം നൽകി. പരീക്ഷാർത്ഥികൾക്ക് ഉപകാരപ്പെടുന്ന വീഡിയോ ക്ലാസ്സുകളും, മുൻ വർഷത്തെ അഭിരുചി പരീക്ഷയുടെ ചോദ്യങ്ങളും, വാട്സ്ആപ് ഗ്രൂപ്പ് രൂപീകരിച്ച് നൽകി. 89 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷ എഴുതി. ആദ്യത്തെ 40 റാങ്കിൽ 43 പേർ ഉൾപ്പെട്ടു. 2020-2023 ബാച്ച് വിദ്യാർത്ഥികളുടെ അസൈൻമെന്റുകൾ പൂർത്തിയായിക്കഴിഞ്ഞു.
തനതു പ്രവർത്തനങ്ങൾ
- സ്കൂൾ ലൈബ്രറി ഡിജിറ്റലൈസേഷൻ
സ്‍കൂളിലെ ലൈബ്രറി ഡിജിറ്റലൈസേഷൻ ചെയ്യുന്നതിന്റെ ഭാഗമായി കോഹ ഇന്റഗ്രേറ്റഡ് ലൈബ്രറി മാനേജ്‍മെന്റ് ഓപ്പൺ സോഫ്റ്റ്‌വെയറിലേക്ക് മാറി. ഇതിൻറെ ഡാറ്റാ എൻട്രി നടത്തിയത് ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളാണ്. 1500ഓളം പുസ്‍തകങ്ങളുടെ എൻട്രി വിദ്യാർത്ഥികൾ പൂർത്തിയാക്കി. ബോധവൽക്കരണ ക്ലാസ്‍സുകൾ, രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള ഐ.ടി പരിശീലനം എന്നീ തനത് പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.
- സെറിബ്രൽ പാൾസി ബാധിച്ച് വീൽചെയറിൽ കഴിയുന്ന വിദ്യാർത്ഥിക്ക് ഐ.ടി. പരിശിലനം
സെറിബ്രൽ പാൾസി ബാധിച്ച് വീൽചെയറിൽ കഴിയുന്ന നവീൻ ചിത്രരചനയിലൂടെ ലോകത്തെ കൂടുതൽ സ്നേഹിക്കുകയാണ്. എട്ടാംക്ലാസ്‍സിൽ പഠിക്കുമ്പോൾ സ്‍കൂളിൽ നടന്ന 'വാൻഗോഗ്' അനുസ്‍മരണ ദിനത്തോടനുബന്ധിച്ച് ചിത്രപ്രദർശനം നടത്തി ഈ മിടുക്കൻ കഴിവ് തെളിയിച്ചിരുന്നു. ഇപ്പോൾ പ്ലസ് വണിന് പഠിക്കുന്ന നവീന് പക്ഷേ നിരാശയാണ്. കൈകൾ കൂടുതൽ ചലിപ്പിക്കാൻ കഴിയാത്തതിനാൽ ചിത്രരചനയ്‍ക്ക് പ്രയാസങ്ങളേറെ... എങ്കിലും തന്റെ പരിമിതികളെ വെല്ലുവിളിച്ച് 'ലോക പുകയില വിരുദ്ധ' ദിനത്തിൽ പോസ്റ്റർ നിർമ്മിച്ച്; പഞ്ചായത്ത് അടിസ്ഥാനത്തിൽ രണ്ടാം സ്ഥാനം നേടിയിരിക്കുന്നു. നൊച്ചാട് ഹയർസെക്കണ്ടറി സ്‍കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ, നവീനിനെ കമ്പ്യൂട്ടർ സഹായത്തോടെ ചിത്രരചനയിൽ പരിശീലനം നൽകാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്. ആഴ്ചയിലൊരിക്കൽ വീട്ടിലെത്തി അവർ തങ്ങളുടെ കൂട്ടുകാരനെ, വർണ്ണങ്ങളുടെ ലോകത്ത് വിസ്‍മയം തീർക്കാൻ സഹായിച്ചു കൊണ്ടിരിക്കുന്നു. ഇതൊരു തുടർ പ്രവർത്തനമായി ഏറ്റെടുത്തിരിക്കുകയാണ് യൂണിറ്റംഗങ്ങൾ.
- സ്കൂൾ വിക്കി അപ്ഡേഷൻ
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ സ്കൂൾ വിക്കി അപ്ഡേഷനിൽ കൈറ്റ് മാസ്റ്ററെയും, കൈറ്റ് മിസ്ട്രസിനെയും സഹായിക്കുന്നു. രണ്ടാമത് ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം 2021-2022 - വർഷം കോഴിക്കോട് ജില്ലയിൽ ഞങ്ങളുടെ സ്കൂൾ രണ്ടാം സ്ഥാനത്തിന് അർഹരായി. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഐ.ടി ലാബ് പരിപാലനത്തിൽ പങ്കാളികളാകുന്നു. ക്ലാസ്സ് മുറികളിലെ ഐ.ടി ഉപകരണങ്ങളുടെ പരിപാലനവും പ്രവർത്തനവും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഏറ്റെടുത്തിരിക്കുന്നത്. ഈ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ ഒൻപത്,പത്ത് ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ അമ്മമാർക്ക് "ഇൻറർനെറ്റ് ലോകത്തെ സുരക്ഷിതത്വം" എന്ന വിഷയത്തെ ആസ്പദമാക്കി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ബോധവൽക്കരണ ക്ലാസ്സ് നടത്തി. അമ്മമാർക്കുള്ള ഐ.ടിസാക്ഷരത (Shetech) പരിശീലനം നടന്നുകൊണ്ടിരിക്കുന്നു.സമീപപ്രദേശത്തെ പ്രൈമറി സ്കൂളിലെ വിദ്യാർഥികൾ മികവുകൾ പങ്കിടുന്നതിനു വേണ്ടി ഞങ്ങളുടെ സ്കൂൾ സന്ദർശിച്ചപ്പോൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ആനിമേഷൻ സോഫ്റ്റ്‌വെയർ അവരെ പരിചയപ്പെടുത്തി. സമീപപ്രദേശത്തെ ഇപ്പോൾ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന യു എസ് എസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന 200 ഓളം വിദ്യാർത്ഥികൾക്ക് വേണ്ടി സ്കൂളിൽ നടത്തിയ ഏകദിന ശില്പശാലയിലും വിദ്യാർത്ഥികൾക്ക്, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആനിമേഷൻ സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തി.