"എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/അക്ഷരവൃക്ഷം/ജ്ഞാനസ്നാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജ്ഞാനസ്നാനം | color= 4 }} സോപ്പി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(വ്യത്യാസം ഇല്ല)

13:44, 15 ജനുവരി 2023-നു നിലവിലുള്ള രൂപം

ജ്ഞാനസ്നാനം

സോപ്പിൻ പതകൾ വരണ്ടുണങ്ങിയ ജീവച്ഛവമായിരുന്ന ഒരു കുളക്കടവിലിരുന്ന് അയാൾ ചിന്തിക്കുകയായിരുന്നു. ചകിരിയും സോപ്പും കൂടിയുള്ള ഗന്ധം പാടെ മറഞ്ഞ് അവ വേനൽ പോലെ വരണ്ടിരുന്നു. ഇന്നേക്ക് പത്തുനാൾ തികഞ്ഞു . ശരിക്കും എന്താണ് സംഭവിച്ചത്? അന്ന് ആ സമ്മേളനത്തിൽ പലരും സാക്ഷികളായിരുന്നു കുളിച്ച് കുറിയിട്ട വിദ്യാന്മാർ, അത്തറു കുപ്പി മേലെ മലർത്തിയവർ, കോട്ടും സൂട്ടും ധരിച്ചെത്തിയവർ. സമ്മേളന വിഷയം ഇതാണ് : "മനുഷ്യന്റെ സ്നാനം കൊണ്ടുമാത്രം ജലസ്രോതസ്സുകൾ മലിനമാക്കപ്പെടുന്നു " " ഉടൻ തന്നെ ഒരു നടപടിയെടുക്കണം". അഭിപ്രായങ്ങൾ വന്നു കൊണ്ടേയിരുന്നു. അങ്ങനെ ഏറ്റവും സമർത്ഥന്റെ വാദം - "ആരും പുറത്തുപോയി കുളിക്കേണ്ടതില്ല. " "ശരിയാണ് വീട്ടിലുമാവാമല്ലോ?" എന്നാൽ . സഭയിൽ നിന്നും വന്ന അവസാന തീരുമാനം - "ആരും ഈ നാട്ടിൽ കുളിച്ചു പോകരുത്. " ഏതൊരാൾക്കും ഇത് ബാധകമായിരുന്നതിനാൽ ഇന്നേ വരെ അനുഭവിക്കാത്ത ഒരു ഗന്ധം ആ നാട്ടിൽ മാത്രം പരന്നു. കൽപ്പടവുകളിൽ അക്ഷമനായിരുന്ന അയാൾ രണ്ടും കല്പിച്ച് കുളത്തിലേക്ക് എടുത്തു ചാടി. ആ കുളം മുഴുവൻ സോപ്പു പതഞ്ഞു പൊങ്ങി

- ചന്ദന രാജ്
9.A എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്. കാട്ടുകുളം
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 15/ 01/ 2023 >> രചനാവിഭാഗം - കവിത