സഹായം Reading Problems? Click here


എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്. കാട്ടുകുളം/അക്ഷരവൃക്ഷം/ജ്ഞാനസ്നാനം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ജ്ഞാനസ്നാനം

സോപ്പിൻ പതകൾ വരണ്ടുണങ്ങിയ ജീവച്ഛവമായിരുന്ന ഒരു കുളക്കടവിലിരുന്ന് അയാൾ ചിന്തിക്കുകയായിരുന്നു. ചകിരിയും സോപ്പും കൂടിയുള്ള ഗന്ധം പാടെ മറഞ്ഞ് അവ വേനൽ പോലെ വരണ്ടിരുന്നു. ഇന്നേക്ക് പത്തുനാൾ തികഞ്ഞു . ശരിക്കും എന്താണ് സംഭവിച്ചത്? അന്ന് ആ സമ്മേളനത്തിൽ പലരും സാക്ഷികളായിരുന്നു കുളിച്ച് കുറിയിട്ട വിദ്യാന്മാർ, അത്തറു കുപ്പി മേലെ മലർത്തിയവർ, കോട്ടും സൂട്ടും ധരിച്ചെത്തിയവർ. സമ്മേളന വിഷയം ഇതാണ് : "മനുഷ്യന്റെ സ്നാനം കൊണ്ടുമാത്രം ജലസ്രോതസ്സുകൾ മലിനമാക്കപ്പെടുന്നു " " ഉടൻ തന്നെ ഒരു നടപടിയെടുക്കണം". അഭിപ്രായങ്ങൾ വന്നു കൊണ്ടേയിരുന്നു. അങ്ങനെ ഏറ്റവും സമർത്ഥന്റെ വാദം - "ആരും പുറത്തുപോയി കുളിക്കേണ്ടതില്ല. " "ശരിയാണ് വീട്ടിലുമാവാമല്ലോ?" എന്നാൽ . സഭയിൽ നിന്നും വന്ന അവസാന തീരുമാനം - "ആരും ഈ നാട്ടിൽ കുളിച്ചു പോകരുത്. " ഏതൊരാൾക്കും ഇത് ബാധകമായിരുന്നതിനാൽ ഇന്നേ വരെ അനുഭവിക്കാത്ത ഒരു ഗന്ധം ആ നാട്ടിൽ മാത്രം പരന്നു. കൽപ്പടവുകളിൽ അക്ഷമനായിരുന്ന അയാൾ രണ്ടും കല്പിച്ച് കുളത്തിലേക്ക് എടുത്തു ചാടി. ആ കുളം മുഴുവൻ സോപ്പു പതഞ്ഞു പൊങ്ങി

- ചന്ദന രാജ്
9.A എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്. കാട്ടുകുളം
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത