"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
40001 wiki (സംവാദം | സംഭാവനകൾ) No edit summary |
40001 wiki (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}വിവിധ പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ സർവതോൻമുഖപുരോഗതിയാണ് ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായി നിരവധി വിജയങ്ങളും മാതൃകാപരമായ അംഗീകരാങ്ങളും അവാർഡുകളും സ്കൂളിനെ തേടിയെത്താറുണ്ട്. സ്കൂളിന്റെ അഭിമാനമായി അത്തരം മാറിയ പ്രവർത്തനങ്ങൾ, വിജയങ്ങൾ, അംഗീകാരങ്ങൾ എന്നിവ കാലഗണനയനുസരിച്ച് നൽകിയിരിക്കുന്നു. | {{PHSSchoolFrame/Pages}}വിവിധ പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ സർവതോൻമുഖപുരോഗതിയാണ് ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായി നിരവധി വിജയങ്ങളും മാതൃകാപരമായ അംഗീകരാങ്ങളും അവാർഡുകളും സ്കൂളിനെ തേടിയെത്താറുണ്ട്. സ്കൂളിന്റെ അഭിമാനമായി അത്തരം മാറിയ പ്രവർത്തനങ്ങൾ, വിജയങ്ങൾ, അംഗീകാരങ്ങൾ എന്നിവ കാലഗണനയനുസരിച്ച് നൽകിയിരിക്കുന്നു. | ||
* 2022 ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹെസ്കൂൾ വിഭാഗം കുച്ചിപ്പുടി മത്സരത്തിൽ കൃഷ്ണേന്ദുവിനും ഹയർ സെക്കൻഡറി വിഭാഗത്തിൽ ഗൗതമിയ്ക്കും മൃദംഗമത്സരത്തിൽ എച്ച് എസ് എസ് വിഭാഗത്തിൽ നിന്നും ഗൗരി ശങ്കറും എ ഗ്രേഡ് നേടി സ്കൂളിന്റെ അഭിമാനമായി. | |||
* സമഗ്രശിക്ഷ, കേരള അഞ്ചൽ ഉപജില്ല പ്രാദേശിക ചരിത്രരചനാമത്സരത്തിൽ സായൂജ്യ എസ്. ജയൻ ഒന്നാം സ്താൻം നേടി ജില്ലാതല മത്സരത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. | |||
* 2020-21, 2021-22 അധ്യയനവർഷങ്ങളിൽ പ്ലസ്ടു എസ്എസ്എൽസി പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടി ഓൺലൈനായി ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി നിർവഹിച്ചു. പുനലൂർ എംഎൽഎ ബഹു. പി.എസ്.സുപാൽ, കാഷ്യു കോർപ്പറേഷൻ ചെയർമാൻ ശ്രീ.എസ്. ജയമോഹൻ, മുൻ വനം വകുപ്പ് മന്ത്രി അഡ്വ. കെ.രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സാം. കെ. ഡാനിയേൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രാധാ രാജേന്ദ്രൻ, കൊല്ലം ജില്ലാ പഞ്ചായത്തംഗം ശ്രീമതി അംബികാകുമാരി എന്നിവർ സംബന്ധിച്ചു. ത്രിതല പഞ്ചായത്തംഗങ്ങൾ, എസ്.എം.സി ചെയർമാൻ ശ്രീ. ബാബു പണിക്കർ, പിടിഎ പ്രസിഡന്റ് ശ്രീ. സുരേന്ദ്രൻ നായർ ജെ എന്നിവർ പങ്കെടുത്തു. | |||
* അഞ്ചലിൽ നടന്ന കൊല്ലം റവന്യൂ ജില്ലാ കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ (179 പോയിന്റ് ) സർക്കാർ വിദ്യാലയമായി അഞ്ചൽ വെസ്റ്റ് ഗവ.ഹയർ സെക്കന്ററി സ്കൂൾ. സമീപകാലത്ത് നടന്ന കൊല്ലം റവന്യൂജില്ല കായികമേളയിലും ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സർക്കാർ വിദ്യാലയമായി അഞ്ചൽ വെസ്റ്റ് സ്കൂൾ മാറിയിരുന്നു. ഹൈസ്കൂൾ വിഭാഗം കലോത്സവത്തിൽ ഓവറാൾ രണ്ടാം സ്ഥാനം നേടി ചരിത്രം സൃഷ്ടിച്ചു. | |||
== രണ്ടാമത് സ്കൂൾ വിക്കി പുരസ്കാരം 2021-22 == | == രണ്ടാമത് സ്കൂൾ വിക്കി പുരസ്കാരം 2021-22 == |
18:22, 14 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വിവിധ പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ സർവതോൻമുഖപുരോഗതിയാണ് ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായി നിരവധി വിജയങ്ങളും മാതൃകാപരമായ അംഗീകരാങ്ങളും അവാർഡുകളും സ്കൂളിനെ തേടിയെത്താറുണ്ട്. സ്കൂളിന്റെ അഭിമാനമായി അത്തരം മാറിയ പ്രവർത്തനങ്ങൾ, വിജയങ്ങൾ, അംഗീകാരങ്ങൾ എന്നിവ കാലഗണനയനുസരിച്ച് നൽകിയിരിക്കുന്നു.
- 2022 ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹെസ്കൂൾ വിഭാഗം കുച്ചിപ്പുടി മത്സരത്തിൽ കൃഷ്ണേന്ദുവിനും ഹയർ സെക്കൻഡറി വിഭാഗത്തിൽ ഗൗതമിയ്ക്കും മൃദംഗമത്സരത്തിൽ എച്ച് എസ് എസ് വിഭാഗത്തിൽ നിന്നും ഗൗരി ശങ്കറും എ ഗ്രേഡ് നേടി സ്കൂളിന്റെ അഭിമാനമായി.
- സമഗ്രശിക്ഷ, കേരള അഞ്ചൽ ഉപജില്ല പ്രാദേശിക ചരിത്രരചനാമത്സരത്തിൽ സായൂജ്യ എസ്. ജയൻ ഒന്നാം സ്താൻം നേടി ജില്ലാതല മത്സരത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
- 2020-21, 2021-22 അധ്യയനവർഷങ്ങളിൽ പ്ലസ്ടു എസ്എസ്എൽസി പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടി ഓൺലൈനായി ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി നിർവഹിച്ചു. പുനലൂർ എംഎൽഎ ബഹു. പി.എസ്.സുപാൽ, കാഷ്യു കോർപ്പറേഷൻ ചെയർമാൻ ശ്രീ.എസ്. ജയമോഹൻ, മുൻ വനം വകുപ്പ് മന്ത്രി അഡ്വ. കെ.രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സാം. കെ. ഡാനിയേൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രാധാ രാജേന്ദ്രൻ, കൊല്ലം ജില്ലാ പഞ്ചായത്തംഗം ശ്രീമതി അംബികാകുമാരി എന്നിവർ സംബന്ധിച്ചു. ത്രിതല പഞ്ചായത്തംഗങ്ങൾ, എസ്.എം.സി ചെയർമാൻ ശ്രീ. ബാബു പണിക്കർ, പിടിഎ പ്രസിഡന്റ് ശ്രീ. സുരേന്ദ്രൻ നായർ ജെ എന്നിവർ പങ്കെടുത്തു.
- അഞ്ചലിൽ നടന്ന കൊല്ലം റവന്യൂ ജില്ലാ കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ (179 പോയിന്റ് ) സർക്കാർ വിദ്യാലയമായി അഞ്ചൽ വെസ്റ്റ് ഗവ.ഹയർ സെക്കന്ററി സ്കൂൾ. സമീപകാലത്ത് നടന്ന കൊല്ലം റവന്യൂജില്ല കായികമേളയിലും ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സർക്കാർ വിദ്യാലയമായി അഞ്ചൽ വെസ്റ്റ് സ്കൂൾ മാറിയിരുന്നു. ഹൈസ്കൂൾ വിഭാഗം കലോത്സവത്തിൽ ഓവറാൾ രണ്ടാം സ്ഥാനം നേടി ചരിത്രം സൃഷ്ടിച്ചു.
രണ്ടാമത് സ്കൂൾ വിക്കി പുരസ്കാരം 2021-22
രണ്ടാമത് സ്കൂൾ വിക്കി പുരസ്കാരം പ്രഖ്യാപിച്ചു. കൊല്ലം ജില്ലയിൽ വീണ്ടും സ്കൂൾവിക്കി പുരസ്കാരം ഒന്നാം സ്ഥാനം വീണ്ടും ഈ സ്കൂളിന് ലഭിച്ചു. ആദ്യത്തെ ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം ഈ സ്കൂൾ നേടിയിരുന്നു.
മാർച്ച് 2022
- 15/03/2022- ഡിസ്കവറി സ്കൂൾ സൂപ്പർ ലീഗ് ജില്ലാ തല ക്വിസ് മത്സരത്തിൽ 8-ഇ ക്ലാസിലെ ദേവതീർത്ഥന. എം.എസിന് ഒന്നാം സ്ഥാനം ലഭിച്ചു.
- 14/03/2022- 2021 യു.എസ്.എസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. സ്കൂളിൽ 44 കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിച്ചു. കൂടാതെ 13 കുട്ടികൾ ഗിഫ്റ്റഡ് ചിൽഡ്രൻ ആയി തെരഞ്ഞെടുക്കപ്പെട്ടു.
- 12/03-2022- എക്സൈസ് വകുപ്പ് നടത്തിയ ലഹരിവിമുക്ത പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം പ്ലസ് ടു സയൻസിലെ ആവണി ദിലീപിന് ലഭിച്ചു.
ഫെബ്രുവരി 2022
- 07/02/2022- കുട്ടികൾക്ക് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കായികവിദ്യാഭ്യാസവും കരാട്ടേ പരിശീലനവും ആരംഭിച്ചു.
- 04/02/2022- പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് കൈത്താങ്ങാകുന്ന പദ്ധതി- പഠനോത്സവം ആരംഭിച്ചു.
ജനുവരി 2022
- ജനുവരി 26 ന് നടത്തിയ ഹിന്ദി സ്കോളർഷിപ്പ് പരീക്ഷ (വിജ്ഞാൻ സാഗർ ഖൂബി പ്രതിയോഗിത) യിൽ കൊല്ലം ജില്ലയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഈ സ്കൂളിലെ IX-J യിലെ ലക്ഷ്മി രവീന്ദ്രൻ രണ്ടാം സ്ഥാനം നേടി. യു,പി. വിഭാഗത്തിൽ പാലനാ ബിനുരാജിന് രണ്ടാം സ്ഥാനം ലഭിച്ചു.
- 30/01/2022- അക്ഷരമുറ്റം ഹൈസ്കൂൾ വിഭാഗം സബ്‍ജില്ലാ മത്സരത്തിൽ 8F ലെ വിഘ്നേഷ് ഒന്നാം സ്ഥാനം നേടി ജില്ലാമത്സരത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
- 27/01/2022- തളിര് സ്കോളർഷിപ്പ് പരീക്ഷയിൽ നവമി പീ.ആർ (8ഐ) ജില്ലയിൽ നാലാം സ്ഥാനം നേടിയിരിക്കുന്നു.
സ്വദേശി മെഗാ ക്വിസ് 202
- 08/01/2022- സ്വദേശി മെഗാ ക്വിസ് 2022 മത്സരത്തിൽ 9 എച്ച് ഡിവിഷനിലെ അക്ഷയ ഒന്നാം സ്ഥാനവും അക്ഷര രണ്ടാം സ്ഥാനവും നേടി.
ഇൻസ്പയർ സ്കീം
- 05/01/2022- സംസ്ഥാനതലത്തിൽ 2021-22 ഇൻസ്പയർ സ്കീം അവാർഡിന് 9 ഐയിലെ ആകാശ് ജയകുമാർ തെരഞ്ഞെടുക്കപ്പെട്ടു.
ഡിസംബർ 2021
നോട്ട്ബുക്ക് വിതരണം
- 22/12/2021- ജില്ലാ പഞ്ചായത്ത് എസ്എസ്എൽസി - പ്ലസ്ടു വിജയം അനുമോദനവും 3000 നോട്ട്ബുക്കുകളുടെ വിതരണവും കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സാം. കെ ഡാനിയേൽ നിർവഹിച്ചു.
- 14/12/2021- നാഷണൽ ടാലന്റ് സേർച്ച് പരീക്ഷ സംസ്ഥാന വിജയി സേതുലക്ഷ്മി എസിന് അഭിനന്ദനങ്ങൾ.
ജില്ലാപഞ്ചായത്ത് അംഗീകാരം
- 13/12/2021- 100 മേനി മികവിന് കൊല്ലം ജില്ലാപഞ്ചായത്ത് അംഗീകാരം- ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയിൽ നിന്ന് പുരസ്കാരം അധ്യാപകർ ഏറ്റുവാങ്ങി. ഒപ്പം 281 കുട്ടികൾക്ക് ഫുൾ എ പ്ലസ് നേടാനുമായി. +2 പരീക്ഷയിൽ 83 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിക്കൊണ്ട് വിജയശതമാനത്തിലും ഫുൾ A+ കളുടെ എണ്ണത്തിലും കൊല്ലം ജില്ലയിലെ സർക്കാർ സ്കൂളുകളിൽ ഒന്നാമതെത്താൻ ഗവൺമന്റ് ഹയർ സെക്കണ്ടറി സ്കൂൾ അഞ്ചൽ വെസ്റ്റിനു കഴിഞ്ഞു.
- ഇതുമായി ബന്ധപ്പെട്ട് 13. 12.2021 ന് ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ ബഹു.വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ.വി.ശിവൻകുട്ടിയിൽ നിന്നും പുരസ്കാരങ്ങൾ പ്രിൻസിപ്പലും അദ്ധ്യാപപകരും ചേർന്ന് ഏറ്റുവാങ്ങി.
ദേശീയ ഊർജ്ജസംരക്ഷണ ചിത്രരചനാമത്സരം
- 09/12/2021- ദേശീയ ഊർജ്ജസംരക്ഷണ ചിത്രരചനാമത്സരം 2021- പുനലൂർ വിദ്യാഭ്യാസജില്ലയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം ഒൻപത് എച്ചിലെ ഇന്ദ്രജിത്ത് ജെ. എസ്.നേടി.
- 04/12/2021- സമഗ്രശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ അഞ്ചൽ ബി.ആർ.സിയിൽ നടന്ന ഹൈസ്കൂൾ വിഭാഗം ക്വിസ് മത്സരത്തിൽ എൽസ മരിയ (8I) രണ്ടാം സ്ഥാനം നേടി.07/03/2021- ഹൂപ്സ് സെന്റർ ഉദ്ഘാടനം ബഹു. വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജു നിർവഹിച്ചു.
ഓഗസ്റ്റ് 2021
- 25/07/2021- ശാസ്ത്രരംഗം പ്രോജക്ട് അവതരണം മത്സരത്തിൽ സബ്ജില്ലാതലത്തിൽ യുപി വിഭാഗത്തിൽ നിന്നും ആശ്ന അഷറഫ് 5B, ഒന്നാം സ്ഥാനം കരസ്ഥമാക്കി.
2021 എസ്.എസ്.എൽ.സി പരീക്ഷാഫലം
2021 എസ്.എസ്.എൽ.സി പരീക്ഷ കോവിഡ് ബാധയെത്തുടർന്ന് ഓൺലൈൻ ക്ലാസുകൾക്കുശേഷമാണ് നടന്നത്. കുറച്ചുദിവസങ്ങൾ മാത്രമാണ് കുട്ടികൾക്ക് നേരിട്ട് അധ്യാപകരുമായി സംവദിച്ച് പാഠഭാഗങ്ങൾ ഉൾക്കൊള്ളാനായത്. വളരെ ചിട്ടയായ ഓൺലൈൻ, ഓഫ് ലൈൻ ക്ലാസുകളിലൂടെ സംസ്ഥാനതലത്തിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ സർക്കാർ വിദ്യാലയമാകാൻ ഈ സ്കൂളിന് കഴിഞ്ഞു. 550 കുട്ടികൾ പരീക്ഷ എഴുതിയപ്പോൾ എല്ലാ കുട്ടികളും വിജയിക്കുകയും 281 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുകയും ചെയ്തു.[1]
2021 പ്ലസ് ടു പരീക്ഷാഫലം
ഹയർ സെക്കൻഡറി പരീക്ഷയിൽ 83 കുട്ടികൾക്ക് ഫുൾ എപ്ലസും 14 കുട്ടികൾക്ക് അഞ്ച് എ പ്ലസും ലഭിച്ചു.
തളിര് സ്കോളർഷിപ്പ് പരീക്ഷ
- 26/02/2021- തളിര് സ്കോളർഷിപ്പ് പരീക്ഷ- കൊല്ലം ജില്ലയിൽ ഒന്നാം സ്ഥാനം 5 സി യിലെ ഇതളിന് ലഭിച്ചു.
- 10/02/2021- എക്സൈസ് ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ മത്സരത്തിൽ സമ്മാനാർഹനായ ബുദ്ധദേവ് ഡിയ്ക്ക് (6F) സ്കൂളിന്റെ അഭിനന്ദനങ്ങൾ.
- 29/01/2021- വെള്ളം സിനിമയിൽ പ്രധാനറോളിൽ മികച്ച അഭിനയം കാഴ്ചവച്ച ശ്രീലക്ഷ്മിയ്ക്ക് സ്കൂളിന്റെ ഹൃദ്യമായ അഭിനന്ദനങ്ങൾ അർപ്പിച്ച് പുരസ്കാരം നൽകി.
- 14/01/2021-സ്മാർട്ട് എനർജി പ്രോഗ്രാം വിദ്യാഭ്യാസജില്ലാ ഓൺലൈൻ പ്രസന്റേഷൻ പ്രബന്ധമത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം സുലൈമാൻ റാവുത്തർ കരസ്ഥമാക്കി.
യു.എസ്.എസ് പ്രതിഭാനിർണയ പരീക്ഷ
- 16/07/2020- യു.എസ്.എസ് പ്രതിഭാനിർണയ പരീക്ഷയിൽ ഏഴ് സ്ക്രീനിംഗ് ടെസ്റ്റ് വിജയികളുൾപ്പെടെ 28 കുട്ടികൾക്ക് മികച്ച വിജം നേടാനായി.
എസ്.എസ്.എൽ.സി പരീക്ഷ
- 14/06/2020- എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് അഞ്ചൽ വെസ്റ്റ് സ്കൂളിന് വീണ്ടും മിന്നുന്ന വിജയം. 548 കുട്ടികൾ പരീക്ഷ എഴുതിയതിൽ 547 കുട്ടികൾ വിജയിച്ചു. വിജയശതമാനം 99.88. 112 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് ലഭിച്ചു. 58 കുട്ടികൾക്ക് ഒൻപത് എ പ്ലസും 36 കുട്ടികൾക്ക് എട്ട് എ പ്ലസും ലഭിച്ചു. കൊല്ലം ജില്ലയിൽ സർക്കാർ വിദ്യാലയങ്ങളിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് ലഭിച്ച വിദ്യാലയമായി വീണ്ടും സ്കൂൾ തിളങ്ങി. വിജയികളായ കുട്ടികളെ സ്കൂൾ പി.ടി.എ അഭിനന്ദിച്ചു.
- 2020 ഹയർ സെക്കൻഡറി പരീക്ഷാഫലം
- 2020 പ്ലസ്ടു പരീക്ഷയ്ക്ക് അഞ്ചൽ വെസ്റ്റ് സ്കൂളിന് വീണ്ടും തിളക്കമാർന്ന വിജയം നേടാനായി. 35 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് ലഭിച്ചു. വിജയികളായ കുട്ടികളെ സ്കൂൾ പി.ടി.എ അഭിനന്ദിച്ചു.
- മുൻ വാർഷിക പരീക്ഷാഫലങ്ങൾ
2020 ലെ നേട്ടങ്ങൾ
യു.എസ്.എസ് പ്രതിഭാനിർണയ പരീക്ഷ
ജൂലൈ- 16: യു.എസ്.എസ് പ്രതിഭാനിർണയ പരീക്ഷയിൽ ഏഴ് സ്ക്രീനിംഗ് ടെസ്റ്റ് വിജയികളുൾപ്പെടെ 28 കുട്ടികൾക്ക് മികച്ച വിജം നേടാനായി.
ജൂലൈ-9: എൻ.എം.എം.എസ് പരീക്ഷ
എൻ.എം.എം.എസ് പരീക്ഷയിൽ കൊല്ലം ജില്ലയിൽ എട്ടാം ക്ലാസിലെ സുലൈമാൻ റാവുത്തർ ഒന്നാം റാങ്കും സ്കൂൾ വിജയികളായ കുട്ടികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനവും നേടി.
2020 എസ്.എസ്.എൽ.സി റിസൾട്ട്
ജൂൺ 1- : എസ്.എസ്.എൽ.സി പരിക്ഷയിൽ 112 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. കൊല്ലം ജില്ലയിലെ സർക്കാർ വിദ്യാലങ്ങളിൽ സ്കൂൾ വീണ്ടും ഒന്നാം സ്ഥാനത്തെത്തി.
2019 ലെ നേട്ടങ്ങൾ
നവംബർ 16: അഞ്ചൽ ഉപജില്ലാ സ്കൂൾ കലോത്സവം.
ജി.എച്ച്.എസ്.എസ്. അഞ്ചൽ വെസ്റ്റ് യു.പി. വിഭാഗം, ഹൈസ്കൂൾ വിഭാഗം, ഹയർ സെക്കൻഡറി വിഭാഗം എന്നിവയിൽ ഓവറോൾ നേടി.
സംസ്ഥാന സ്കൂൾ കലോത്സവം വിജിയകൾ
- അഭിനയ.ടി (10 ഇ) - തമിഴ് കവിതാരചന- ഏ ഗ്രേഡ്
- മെറിൻ മാത്യൂ (10 ഇ) - സോഷ്യൽ സയൻസ് ക്വിസ്
- ആവണി. ഡി (10 ഇ) - സയൻസ് സെമിനാർ
- ജോർജ് ക്രിസോസ്റ്റം (10 ഇ) - ഐ.ടി. ക്വിസ്, സോഷ്യൽ സയൻസ് അറ്റ്ലസ് മേക്കിംഗ് - ഏ ഗ്രേഡ്
2018 ലെ നേട്ടങ്ങൾ
പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം
പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി സംസ്ഥാനതല മത്സരത്തിൽ കൊല്ലം ജില്ലയിൽ അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു. വാർത്തകൾക്കായി ഈ പേജ് സന്ദർശിക്കുക.
മലേറിയ ക്വിസ്
ആരോഗ്യവകുപ്പ് സംഘടിപ്പിച്ച മലേറിയ ക്വിസ് മത്സരത്തിൽ ലിയ ഫാത്തിമ, മെറിൻ മാത്യു എന്നിവർക്ക് ഒന്നാം സ്ഥാനം ലഭിച്ചു.
ഡി.സി.ബുക്സ് ആസ്വാദനക്കുറിപ്പ് മത്സരം
2018 ആഗസ്റ്റിൽ ഡി.സി ബുക്സ് സംസ്ഥാനതലത്തിൽ നടത്തിയ ആസ്വാദനക്കുറിപ്പ് മത്സരത്തിൽ കെ.ആർ. മീരയുടെ മീരാ സാധു എന്ന പുസ്തകത്തിന് എഴുതിയ ആസ്വാദനക്കുറിപ്പ് തിരഞ്ഞെടുത്തു.
കൊല്ലം ജില്ലാ സയൻസ് സെമിനാർ മത്സരം
അഞ്ചൽ വെസ്റ്റ് സ്കൂളിൽ നിന്നും കൊല്ലം ജില്ലാ സയൻസ് സെമിനാറിൽ പങ്കെടുത്ത് റവന്യൂജില്ലയിൽ രണ്ടാം സ്ഥാനം നേടി സംസ്ഥാനമത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആവണി. ഡി.
പുനലൂർ വിദ്യാഭ്യാസ ജില്ലാ ഇംഗ്ലീഷ് റോൾ പ്ലേ മത്സരം
അഞ്ചൽ വെസ്റ്റ് സ്കൂളിൽ നിന്നും പുനലൂർ വിദ്യാഭ്യാസ ജില്ലാ ഇംഗ്ലീഷ് റോൾ പ്ലേ മത്സരത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടിയ സ്കൂൾ ടീം.
അഞ്ചൽ ഉപജില്ലാ സയൻസ് സെമിനാർ മത്സരം
അഞ്ചൽ വെസ്റ്റ് സ്കൂളിൽ നിന്നും അഞ്ചൽ ഉപജില്ലാ സയൻസ് സെമിനാർ മത്സരത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടിയ ആവണി.ഡി
2016-17 ലെ നേട്ടങ്ങൾ
സംസ്ഥാന കലോത്സവം
- 10 ജെ യിലെ ജാനകി ബി.എസിന് സംസ്ഥാന കലോത്സവം ഉരുദു പദ്യം ചൊല്ലലിൽ രണ്ടാം സ്ഥാനവും സംസ്ഥാന പ്രവൃത്തി പരിചയമേളയിൽ പ്രകൃതിദത്ത നാര് നിർമാണത്തിൽ എ ഗ്രേഡും ലഭിച്ചു.
- 10 ഇസംസ്ഥാന കലോത്സവം ഉപന്യാസ രചനയിൽ രണ്ടാം സ്ഥാനവും എ ഗ്രേഡ് ലഭിച്ച ബിപിന ഗോപിക.
- സംസ്ഥാന കായികോൽസവത്തിൽ പ്രത്യുഷിന് ഏ ഗ്രേഡ് ലഭിച്ചൂ.
- സംസ്ഥാന കലോത്സവം കഥകളി സംഗീതത്തിന് ദേവീ കൃഷ്ണയ്ക്ക് എ ഗ്രേഡ് ലഭിച്ചു.
- സംസ്ഥാന ഗണിത ശാസ്ത്ര മേള ഗ്രൂപ്പ് പ്രോജക്ടിന് ലക്ഷ്മി ചന്ദ്നനയ്ക്ക് എ ഗ്രേഡ് ലഭിച്ചു.
- സംസ്ഥാന ഗണിത ശാസ്ത്രമേല അദർ ചാർട്ടിന് ബത്തൂൽ ആറിന് എ ഗ്രേഡ് ലഭിച്ചു.
- സംസ്ഥാന ശാസ്ത്രമേള ഇംപ്രവൈസ്ഡ് എക്സ്പെരിമെന്റിന് തീർത്ഥ തുളസിയ്ക്ക് എ ഗ്രേഡജ് ലഭിച്ചു.
ഉപജില്ലാ കലോത്സവം 2017 അഞ്ചൽ ഉപജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഓവറോൾ നേടിയ അഞ്ചൽ വെസ്റ്റ് സ്കൂൾ ടീം.
സീഡ് ഹരിതവിദ്യാലയ പുരസ്കാരം
2017 ൽ മാതൃഭൂമി സീഡ് പദ്ധതിയുടെ ഹരിതവിദ്യാലയ പുരസ്കാരം വിദ്യാഭ്യാസജില്ലയിൽ മൂന്നാം സ്ഥാനം ലഭിച്ചു.