"എ. യു. പി. എസ്. ഉദിനൂർ എടച്ചാക്കൈ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 13: | വരി 13: | ||
[[പ്രമാണം:12556-subdistrict-school-kalolsavam-1.jpg|ലഘുചിത്രം]] | [[പ്രമാണം:12556-subdistrict-school-kalolsavam-1.jpg|ലഘുചിത്രം]] | ||
[[പ്രമാണം:12556-subdistrict-school-kalolsavam-2.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:12556-subdistrict-school-kalolsavam-2.jpg|ഇടത്ത്|ലഘുചിത്രം]] | ||
15:34, 5 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കേരള സ്കൂൾ കലോത്സവം 2022
ചെറുവത്തൂർ ഉപജില്ലാ സ്കൂൾ കലോത്സവം
അറബിക് സാഹിത്യോത്സവത്തിൽ എടച്ചാക്കൈക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്
പടന്ന : കോവിഡാനന്തര പ്രഥമ കേരള സ്കൂൾ കലോത്സവത്തിൽ എഴുതിയും,പാടിയും, പറഞ്ഞും,അഭിനയിച്ചും 61-ാമത് ചെറുവത്തൂർ ഉപജില്ലാ അറബിക് സാഹിത്യോത്സവത്തിൽ അജയ്യരായി എടച്ചാക്കൈ എ.യു.പി സ്കൂൾ. എൽ.പി യിലെ 9 ഇനങ്ങളിലും എ ഗ്രേഡ് നേടി 45 പോയന്റ് കരസ്ഥമാക്കി ഓവറോൾ ചാമ്പ്യൻഷിപ്പും,യു.പി അറബികിലെ പതിമൂന്ന് ഇനങ്ങളിൽ 12 എ ഗ്രേഡും,ഒരു ബി ഗ്രേഡും സ്വായത്തമാക്കി 63 പോയന്റ് കരസ്ഥമാക്കിയാണ് ഓവറോൾ രണ്ടാം സ്ഥാനം നേടി മിന്നും നേട്ടം നേടി അജയ്യരായത്.
എൽ.പി യിൽ വ്യക്തിഗത ഇനമായ കയ്യെഴുത്തിലും,ക്വിസിലും,അറബിക് ഗാനത്തിലും,ഗ്രൂപ്പിനമായ സംഘഗാനത്തിലും എ ഗ്രേഡ് നേടി ടി.കെ നാജിലയും,യു.പി യിൽ പ്രസംഗം,പദപ്പയറ്റ് എന്നിവയിൽ എ യും,ഗദ്യ വായനയിൽ ബിയും,ഗ്രൂപ്പിനത്തിൽ എ യും കരസ്ഥമാക്കി കെ.മുഹമ്മദ് റാഫിദും സ്കൂൾ പ്രതിഭകളായി
വിദ്യാലയത്തിലെ അറബിക് അധ്യാപികമാരായ കെ.സെൽമത്ത്,കെ.റുബൈദ എന്നിവരുടെ ശിക്ഷണത്തിലും,പരിശീലനത്തിലുമാണ് തുടർച്ചയായ വർഷങ്ങളിൽ മികവിൻ നേട്ടം സ്വായത്തമാക്കിയത്ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ പ്രതിഭകളേയും,അധ്യാപികമാരേയും പി.ടി.എ യും,സ്റ്റാഫ് കൗൻസിലും,മാനേജ്മെന്റും അഭിനന്ദിച്ചു.
ചെറുവത്തൂർ ഉപജില്ലാ സ്കൂൾ കലോത്സവം
സംഗീത ഭാഷയിൽ മികവ് തെളിയിച്ച് എടച്ചാക്കൈ സ്കൂൾ
പടന്ന : 61-ാമത് ചെറുവത്തൂർ ഉപജില്ലാ കലോത്സവം സമാപിച്ചപ്പോൾ സംഗീത ഭാഷയായ ഉർദുവിൽ മികവ് തെളിയിച്ച് എടച്ചാക്കൈ എ.യു.പി സ്കൂൾ .സാഹിത്യ സമ്പുഷ്ടവും,താളാത്മകവുമായ ഭാഷയെ വേദികളിൽ ഗസലിന്റെ മാധുര്യത്തോടെയും, ഇൻക്വിലാബിന്റെ വിപ്ലവ വീര്യത്തോടെയും കലാപ്രതിഭകൾ അവതരിപ്പിച്ചപ്പോൾ യു.പി ജനറൽ വിഭാഗത്തിലെ ഇനങ്ങളായ ഉർദു ഗ്രൂപ്പ് സോങ്ങ്,ഉർദു പദ്യംചൊല്ലൽ,ക്വിസ്, കവിതാ രചന തുടങ്ങിയ 4 ഇനങ്ങളിലും എ ഗ്രേഡ് നേടി എടച്ചാക്കൈ എ.യു.പി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പിന് അർഹരായി.ഈ നേട്ടം തുടർച്ചയായി നേടി നാടിന് അഭിമാനവുകയാണ്
ഫാത്വിമത്ത് നബീല, ഫഹീമ,റബീഅ അമ്രീൻ,മുസൈറ,സന,സഹല സലാം,റിസ റിയാസ്,മുഹമ്മദ് രിസ്‌വാൻ എന്നീ വിദ്യാർത്ഥികളെ ഉർദു അധ്യാപകൻ എം.പി അബ്ദുറഹ്മാൻ,സഹ അധ്യാപിക ഇ.പി പ്രിയ എന്നിവരാണ് പരിശീലിപ്പിച്ചത്.വിദ്യാർത്ഥി പ്രതിഭകളെയും,അധ്യാപകരെയും വിദ്യാലയവും,നാട്ടുകാരും അഭിനന്ദിച്ചു.