"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 52: | വരി 52: | ||
ചൈനീസ് ആയോധനകലയായ കുങ് ഫു എന്ന അഭ്യാസ കലയുടെ വിശദീകരണവും അഭ്യാസവും ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂളിലെ കുട്ടികൾക്കായി സെൽഫ് ഡിഫൻസ് പ്രോഗ്രാം എന്ന പേരിൽ നടത്തുകയുണ്ടായി.ആയോധനകലകൾ ഇന്നത്തെ സാഹചര്യങ്ങളിൽ എത്രമാത്രം ആവശ്യമാണെന്നും അവയുടെ അഭ്യാസo എങ്ങനെ ആയിരിക്കണം എന്നതിനെയും കുറിച്ച് ധാരണ ലഭിക്കുന്നതിന് ഈ പരിപാടി കൊണ്ട് സാധിച്ചു. | ചൈനീസ് ആയോധനകലയായ കുങ് ഫു എന്ന അഭ്യാസ കലയുടെ വിശദീകരണവും അഭ്യാസവും ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂളിലെ കുട്ടികൾക്കായി സെൽഫ് ഡിഫൻസ് പ്രോഗ്രാം എന്ന പേരിൽ നടത്തുകയുണ്ടായി.ആയോധനകലകൾ ഇന്നത്തെ സാഹചര്യങ്ങളിൽ എത്രമാത്രം ആവശ്യമാണെന്നും അവയുടെ അഭ്യാസo എങ്ങനെ ആയിരിക്കണം എന്നതിനെയും കുറിച്ച് ധാരണ ലഭിക്കുന്നതിന് ഈ പരിപാടി കൊണ്ട് സാധിച്ചു. | ||
[[പ്രമാണം:Lfchs-20.jpg|ലഘുചിത്രം|224x224ബിന്ദു]] | [[പ്രമാണം:Lfchs-20.jpg|ലഘുചിത്രം|224x224ബിന്ദു]] | ||
22:14, 30 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
അക്കാദമികേതര പ്രവർത്തനങ്ങൾ
വ്യക്തിത്വവികസന കോഴ്സ്
വിദ്യാർത്ഥികൾക്ക്
മാധ്യമങ്ങളുടെ വിസ്മയവിരുന്നിൽ ആകൃഷ്ടരാണ് ഇന്നത്തെ തലമുറ. നന്മയായത് തെരഞ്ഞെടുക്കുവാൻ, ജീവിത പ്രതിസന്ധികളിൽ കരുത്തോടെ മുന്നേറാൻ മാർഗ്ഗദർശന സെമിനാറുകൾ,കൗൺസിലിങ്ങ് എന്നിവ കുട്ടികൾക്കായ് നല്കുന്നു.മാനസിക ആരോഗ്യമുളള കുട്ടികളെ രൂപപ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം.
അധ്യാപകർക്ക്
ജൂൺ 2021 : സിജു തോമസ് ആലൻഞ്ചേരി എം ബി എ,എ ടി പി
ടീച്ചേഴ്സിൽ മൂല്യാധിഷ്ഠിതവും പ്രസാദാത്മകമായ മനോഭാവങ്ങൾ രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ ഉദയ കോർപ്പറേറ്റീവ് എഡ്യുകേഷൻ ഡിപ്പാർട്ട്മെൻറ് സംഘടിപ്പിച്ച ഈ ക്ലാസ്സ് ,സ്വയം വിലയിരുത്തുവാനും അതുവഴി കുറേക്കൂടി മെച്ചപ്പെട്ട ഒരു ജീവിത ശൈലി രൂപീകരിക്കുവാനും ടീച്ചേഴ്സിന് ഏറെ സഹായകമായിരുന്നു.സ്വയം കണ്ടെത്തുകയും നവീകരിക്കുകയും ചെയ്യുന്നതു വഴി കുഞ്ഞുങ്ങളിലേക്കും ഈ പ്രസാദാത്മകതയും മൂല്യ ബോധവും പകരു വാനും അതുവഴി കുഞ്ഞുങ്ങളിലും കുടുംബത്തിലും വലിയ വ്യതിയാനങ്ങൾ സൃഷ്ടിക്കുവാനും ഉപയുക്തമായ ഒരു ക്ലാസ് ആയിരുന്നു ഒന്നു പ്രശസ്ത മോട്ടിവേറ്റർ ആയ സിജു സാറിൻെറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്ലാസ്സ് .ടീച്ചേഴ്സ് ഒരു നല്ല വഴികാട്ടി ആയിരിക്കണം. പ്രചോദനാത്മകമായ ആയ വാക്കുകൾ കൊണ്ട്ഉയരങ്ങൾ കീഴടക്കുവാൻ വിദ്യാർത്ഥി മനസ്സുകളെ ഉജ്ജ്വലിപ്പിക്കുവാൻ മാത്രം ഊർജ്ജം നിറച്ച വാക്കുകൾ നാവിൽ സൂക്ഷിക്കു ന്നവനായിരിക്കണം എന്നീ ബോധ്യങ്ങൾ ആണ് ഈ ക്ലാസ്സിലൂടെ ടീച്ചേഴ്സ് കൈവരിച്ചത്.
ശാസ്ത്രരംഗം-പ്രതിഭകൾക്കൊപ്പം
ജില്ലാ ശാസ്ത്രസംഗമത്തിൽ നിന്നും സംസ്ഥാന സംഗമത്തിലേക്കു യോഗ്യത നേടിയ വിദ്യാർത്ഥിനികൾക്കു-ക്രിസ്റ്റീന കെ വി ,ഐശ്വര്യ എം ബി - പ്രതിഭകൾക്കൊപ്പം സംവദിക്കാൻ അവസരം ലഭിച്ചത് വിദ്യാർത്ഥിനികളുടെ തുടർപഠനത്തിൽ ഏറെ സഹായകമായി .
2022 SSLC പ്രാർത്ഥനാ ഒരുക്കവും യാത്രയയപ്പ് സമ്മേളനവും
പത്ത്-പന്ത്രണ്ട് വർഷത്തെ വിദ്യാലയ ജീവിതത്തിനുശേഷം SSLC-2022ന് തയ്യാറെടുത്തുകൊണ്ടിരിക്കുന്ന നവമുകുളങ്ങളെ പരീക്ഷക്കായി ഒരുക്കുന്നതിനുള്ള പ്രാർത്ഥനായോഗവും പരീക്ഷ ഏറ്റവും നന്നായി എഴുതുവാനുള്ള പഠനസാമഗ്രി വിതരണവും ഫെബ്രുവരി 19ന് രാവിലെ നടത്തുകയുണ്ടായി .ഇരിങ്ങാലക്കുട രൂപതാദ്യക്ഷൻ ബഹു.മാർ പോളി കണ്ണൂക്കാടൻ കുഞ്ഞുങ്ങളെ ആശീർവദിച്ച് സംസാരിച്ചു. സ്വപ്നങ്ങളെ എത്തിപ്പിടിക്കുവാൻ തക്കവിധം മക്കൾ വളരട്ടെ എന്നദ്ദേഹം ആശംസിച്ചു.അതോടൊപ്പം ഒൻപതാം ക്ലാസ്സിലെ വിദ്യാർത്ഥികൾ സംഘടിപ്പിച്ച യാത്രയയപ്പ് യോഗവും വ്യത്യസ്ഥത കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.കൊച്ചുകൊച്ചു മത്സരങ്ങളും കലാപരിപാടികളും വിദ്യാർത്ഥികളെ ഏറെ സന്തോഷിപ്പിച്ചു.
മോട്ടിവേഷൻ ക്ലാസ്സ്
സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി എല്ലാ അധ്യാപകർക്കും മാതാപിതാക്കൾക്കും കുട്ടികൾക്കും മോട്ടിവേഷൻ ക്ലാസ്സുകൾ നൽകി വരുന്നു.
ക്ലബ് ഉദ്ഘാടനം
ഇരിഞ്ഞാലക്കുട എൽ എഫ് സ്കൂളിലെ വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജൂൺ 24ന് മുൻസിപ്പൽ വാർഡ് കൗൺസിലർ അഡ്വക്കേറ്റ് കെ ആർ വിജയ അവർകൾ നിർവഹിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ മേബിൾ സ്വാഗതം ആശംസിച്ച ചടങ്ങിൽ മദർ പി ടി എ പ്രസിഡൻറ് ശ്രീമതി ധന്യ ജോസ് ആശംസകളർപ്പിച്ച് സംസാരിച്ചു. വിവിധ ക്ലബ്ബുകളുടെ പ്രവർത്തനലക്ഷ്യ പ്രദർശനമായിരുന്നു അടുത്തതായി ഉണ്ടായത് .എല്ലാ ക്ലബ് കളും അവരുടെ പ്രവർത്തന ലക്ഷ്യം വിശദീകരിച്ചു. തുടർന്ന് മരം ഒരു വരം എന്ന ആശയം വ്യക്തമാക്കുന്ന ഒരു നൃത്ത സംഗീതാവിഷ്കാരം ഉണ്ടായിരുന്നു വിവിധ ക്ലബ്ബുകളുടെ പ്രവർത്തന ലക്ഷ്യങ്ങൾ മനസ്സിലാക്കുന്നതോടൊപ്പം അവയിൽ ചേർന്ന സമൂഹനന്മയ്ക്കായി പ്രവർത്തിക്കുവാനുള്ള പ്രചോദനവും കുട്ടികൾക്ക് ലഭിച്ചു.
.
2022 ജൂലൈ 16 -ാം തീയതി ശനിയാഴ്ച അധ്യാപക രക്ഷാകർതൃ സംഘടനയുടെ പൊതുയോഗ മിനിറ്റ്സും പ്രവർത്തന റിപ്പോർട്ടും
2022-2023 അധ്യയന വർഷത്തിലെ ലിറ്റിൽ ഫ്ലവർ കോൺവെൻറ് ഹൈസ്കൂളിലെ പിടിഎ ജനറൽ ബോഡി 16/07/2022 ശനിയാഴ്ച 10 മണിക്ക് കൂടുകയുണ്ടായി. പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.ഹെഡ്മിസ്ട്രസ് സിസ്റ്റർ മേബിൾ ഏവർക്കും സ്വാഗതം ആശംസിച്ചു. കഴിഞ്ഞവർഷം പിടിഎ ചെയ്ത എല്ലാ പ്രവർത്തനങ്ങൾക്കും നന്ദി പറഞ്ഞു.
കർമ്മല മാതാവിൻറെ തിരുനാൾ ദിനം തന്നെ പിടിഎ യോഗം കൂടാൻ ദൈവം അവസരം ഒരുക്കി തന്നതിന് നന്ദി പറഞ്ഞു. കോവിഡ് മഹാമാരി മൂലം നമുക്ക് അധ്യയന വർഷം നഷ്ടപ്പെട്ടിരുന്നു.അധ്യാപകരും വിദ്യാർത്ഥികളും മാതാപിതാക്കളും ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ മാത്രമേ ഈ പഠന വിടവ് നികത്താൻ സാധിക്കുകയുള്ളൂ. മൊബൈൽ സംസ്കാരത്തിൽനിന്ന് നമ്മുടെ കുഞ്ഞുങ്ങളെ ക്രമേണ നാം മാറ്റിയെടുത്തേ മതിയാവൂ എന്ന് സിസ്റ്റർ ഊന്നി പറയുകയുണ്ടായി. 2021- 22 അധ്യയന വർഷം നമുക്ക് മികവുറ്റ വിജയം കൈവരിക്കാൻ കഴിഞ്ഞു എന്നത് അഭിമാനാർഹമായ കാര്യമാണ്. ഈ വിദ്യാലയം സ്ഥാപിതമായതിന്റെ നൂറാം വർഷം 100% വിജയം 100 എ പ്ലസ് 36 9+ എന്നിവ നമുക്ക് അവകാശപ്പെടാൻ കഴിഞ്ഞു. കൂടാതെ 25 പേർക്ക് യുഎസ്,എസ്, എൻ എം എം എസ് പരീക്ഷയിൽ നാലുപേർക്ക് വിജയം എന്നിവ നേടാൻ കഴിഞ്ഞു. മതബോധനം, സൻമാർഗബോധനം പരീക്ഷയിൽ ഏഴാം ക്ലാസുകാർക്ക് ഫസ്റ്റ്,സെക്കൻഡ്, ഫോർത്ത് റാങ്ക് എന്നിവ ലഭിച്ചു.കൂടാതെ ബെസ്റ്റ് യൂണിറ്റിനുള്ള അവാർഡും ലിറ്റിൽ ഫ്ലവർ കോൺവെൻറ് ഹൈസ്കൂളിന് തന്നെ സ്വന്തമാക്കാൻ കഴിഞ്ഞു. പിന്നീട് പിടിഎ പ്രസിഡണ്ട് കര പറമ്പിൽ-ന്റെ പ്രസംഗമായിരുന്നു. കഴിഞ്ഞവർഷം ഓൺലൈൻ വിദ്യാഭ്യാസം തുടർന്നു കൊണ്ടുപോയിരുന്ന സാഹചര്യത്തിൽ ഏകദേശം 50 മൊബൈൽ ശേഖരിച്ച് കുട്ടികൾക്ക് നൽകാൻ കഴിഞ്ഞു എന്നത് അഭിനന്ദനീയം തന്നെ. നമ്മുടെ മക്കൾക്ക് വേണ്ടി ഒരു ഹാഫ് ഡേ മാറ്റിവച്ച് ഈ വിദ്യാലയത്തിൽ കടന്നുവന്ന എല്ലാ രക്ഷിതാക്കളെയും അഭിനന്ദ�ഒരു പെൺകുഞ്ഞ് ജനിച്ചാൽ ആ കുഞ്ഞിനെ വിദ്യാലയത്തിൽ അഡ്മിഷൻ എടുക്കുമ്പോൾ ആദ്യം നാം ഓർമിക്കുക വിദ്യാലയത്തെയാണ്. ശുചിത്വത്തിന്റെ കാര്യത്തിൽ ഒന്നാമതാണ് നമ്മുടെ വിദ്യാലയം. ഓരോ കുട്ടികളെയും അടുത്തറിയാനായി അധ്യാപകർ ഭവന സന്ദർശനം നടത്താറുണ്ട്. സാധാരണക്കാരായ മാതാപിതാക്കളുടെ മക്കളാണ് ഇവിടത്തെ ഓരോ വിദ്യാർത്ഥിയും.
മാതാപിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സ് എടുത്തത് പറപ്പൂക്കര അസിസ്റ്റന്റ് വികാരി ആയ ഫാദർ. ആൽബിൻ പുന്നേലിപ്പറമ്പിൽ ആയിരുന്നു. പാരന്റിംഗിനെ കുറിച്ച് അച്ഛൻ വിശദമായി ക്ലാസ് എടുത്തു. യോഗത്തിൽ ശ്രീമതി ജോസീന ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. സിസ്റ്റർ നവീന വരവ് ചെലവ് കണക്ക് ബോധ്യപ്പെടുത്തി. പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ ശ്രീ ജയ്സൺ കരപ്പറമ്പിൽ പിടിഎ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡണ്ടായി ശ്രീവിനു സിജെ,എം പി ടി എ പ്രസിഡന്റായി ശ്രീമതി.ഷാലറ്റ് റെനി ഓഡിറ്റേഴ്സ് ആയി ശ്രീ പോൾസൺ ടി എ,റെനി ഷിബി എന്നിവരെയും തെരഞ്ഞെടുത്തു. വിജോത്സവത്തിന്റെ നടത്തിപ്പിന് ഏവരും സഹകരിക്കണമെന്ന് കൺവീനർ ശ്രീ ഋഷി ഓർമ്മിപ്പിച്ചു. അധ്യാപകരിൽ നിന്ന് സെക്രട്ടറി ആയി ശ്രീമതി മേരിലിൻ ജോസഫിനെയും 4 അധ്യാപകരെയും തെരഞ്ഞെടുത്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ മേബിൾ ഏവർക്കും പൂക്കൾ നൽകി. വിജോത്സവം ഭംഗിയാക്കാൻ ഐസിഎൽ, ഇസാഫ് എന്നീ സ്ഥാപനങ്ങളെ സമീപിക്കാം എന്ന ആശയം യോഗത്തിൽ ഉയർന്നുവന്നു. കൂടാതെ വാട്ട് കൗൺസിലറിന്റെ സഹായം തേടുകയാണെങ്കിൽ പ്രവർത്തനം കൂടുതൽ എളുപ്പമായിരിക്കും എന്ന് പിടിഎ പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ശ്രീദേവി ടീച്ചറിന്റെ നന്ദിപ്രകടനത്തോടെ ഏകദേശം ഒരു മണിയോടുകൂടി യോഗം പര്യവസാനിച്ചു.
ജനറൽ കൗൺസിലർ വിസിറ്റ്
ചാവറയച്ചനാൽ സ്ഥാപിക്കപ്പെട്ടതും എവുപ്രാസ്യാമ്മയാൽ നയിക്കപ്പെടുന്നതുമായ സി എം സി സഭയുടെ കോൺഗ്രിഗ്രേഷൻ ജനറൽ കൗൺസിലർ സി നവ്യ മരിയ ജൂലായ് 22-ാം തിയ്യതി ഞങ്ങളുടെ വിദ്യാലയത്തെ സന്ദർശിക്കുകയും ആശംസകളും നിർദ്ദേശങ്ങളും നൽകുകയും ചെയ്തു.ചാവറയച്ചൻെറ പേരിൽ പി എച്ച് ഡി നേടിയ സിസ്റ്ററിൻെറ സാന്നിധ്യം കുട്ടികളുടെ ചാവറ സൂക്തങ്ങളും അധ്യാപകരുടെ മംഗളഗാനങ്ങളും കൊണ്ട് വളരെ മനോഹരമായി.ഞങ്ങളുടെ പ്രിയങ്കരിയായ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേബിൾ സ്വാഗതം അർപ്പിക്കുകയും കുട്ടികളുടെ പ്രതിനിധി അലൻസോ ആശംസകൾ അർപ്പിക്കുകയും ജിയന്ന അലക്സ് നന്ദി പറയുകയും ചെയ്തു.ഈ സന്ദർശനം ഏറെ പ്രചോദനകരമായിരുന്നു.ചവറാപിതാവിന്റെ വീക്ഷണങ്ങൾ പ്രാവർത്തികമാകുവാൻ അധ്യാപകർ ചെയ്യേണ്ട കാര്യങ്ങൾ ഓർമപ്പെടുത്തുകയും ,പഠനവിഷയങ്ങൾക്കൊപ്പം ദൈവത്തെപകർന്നു നൽകുവാൻ അധ്യാപകർ ശ്രദ്ധിക്കണമെന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്തു .സമൂഹത്തിനുതകുന്ന രീതിയിൽ കുഞ്ഞുങ്ങൾ വളർന്നു വരുവാൻ ആശംസിക്കുകയും ചെയ്തു.
കൗൺസിലിങ്ങ്
ജീവിത വ്യഗ്രതകളും തിക്കും തിരക്കും നിറഞ്ഞ ഈ ലോകത്തിൽ ജീവിതഭാരം ഇറക്കിവെയ്ക്കാൻ ഒരു സുവർണ്ണാവസരമാണ് കൗൺസിലിങ്ങ് . രംഗം.മാനസീക പിരിമുറുക്കങ്ങളാൽ അസ്വസ്ഥരായ കുട്ടികൾക്ക് പ്രശാന്തതയും സമാധാനവും അനുഭവവേദ്യമാക്കാൻ കൗൺസിലിങ്ങ് രംഗത്ത് സി കാരുണ്യ ,സി ഹിൽഡ,സി ഷീബ എന്നിവർ പ്രവർത്തനനിരതരാണ്.കുട്ടികൾക്ക് ഉന്മേഷവും ഉണർവും നല്കികൊണ്ട് പഠനരംഗത്തും ജീവിതത്തിലും മികവ് പുലർത്താൻ കൗൺസിലിങ്ങ് സഹായകമാണ്.
സ്വയം രക്ഷാശാക്തീകരണ പരിശീലനം സെപ്തംബർ 16
ചൈനീസ് ആയോധനകലയായ കുങ് ഫു എന്ന അഭ്യാസ കലയുടെ വിശദീകരണവും അഭ്യാസവും ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂളിലെ കുട്ടികൾക്കായി സെൽഫ് ഡിഫൻസ് പ്രോഗ്രാം എന്ന പേരിൽ നടത്തുകയുണ്ടായി.ആയോധനകലകൾ ഇന്നത്തെ സാഹചര്യങ്ങളിൽ എത്രമാത്രം ആവശ്യമാണെന്നും അവയുടെ അഭ്യാസo എങ്ങനെ ആയിരിക്കണം എന്നതിനെയും കുറിച്ച് ധാരണ ലഭിക്കുന്നതിന് ഈ പരിപാടി കൊണ്ട് സാധിച്ചു.