"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 49: വരി 49:
|-
|-
| തിങ്കൾ മുതൽ വ്യാഴം വരെ
| തിങ്കൾ മുതൽ വ്യാഴം വരെ
| രാവിലെ10.00 മുതൽ വൈകുന്നേരം 4.00 വരെ
| <big>രാവിലെ 10.00 മുതൽ വൈകുന്നേരം 4.00 വരെ</big>
|-
|-
| വെള്ളി
| വെള്ളി
| രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ
| <big>രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ</big>
|-
|-
| എസ് എസ് എൽ സി സായാഹ്നക്ലാസ്
| എസ് എസ് എൽ സി സായാഹ്ന ക്ലാസ്
| വൈകുന്നേരം 4.00 മുതൽ 5.00 വരെ
| <big>വൈകുന്നേരം 4.00 മുതൽ 5.00 വരെ</big>
(2022 ജ‍ൂലൈ 4ന് ആരംഭിച്ച‍ു,)
|-
|-
| എസ് എസ് എൽ സി നൈറ്റ്ക്ലാസ്
| എസ് എസ് എൽ സി നൈറ്റ് ക്ലാസ്
| രാത്രി 6.30 മുതൽ 9.30 വരെ
| <big>രാത്രി 6.30 മുതൽ 9.30 വരെ</big>
(2022-23 വ‍ർഷത്തിൽ ഇത‍ുവരെ ആരംഭിച്ചില്ല)
|-
|-
|}<br />
|}<br />

21:06, 17 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഗേൾസ് വോയിസ്, കര‍ുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂളിന്റെ മുഖപത്രം.

വിദ്യാഭ്യാസ കലണ്ടർ 21022-23

2022- 23 വർഷത്തെ വിദ്യാഭ്യാസ കലണ്ടർ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ുക.

ക്ലാസ് സമയം

തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 10.00 മുതൽ വൈകുന്നേരം 4.00 വരെ
വെള്ളി രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ
എസ് എസ് എൽ സി സായാഹ്ന ക്ലാസ് വൈകുന്നേരം 4.00 മുതൽ 5.00 വരെ

(2022 ജ‍ൂലൈ 4ന് ആരംഭിച്ച‍ു,)

എസ് എസ് എൽ സി നൈറ്റ് ക്ലാസ് രാത്രി 6.30 മുതൽ 9.30 വരെ

(2022-23 വ‍ർഷത്തിൽ ഇത‍ുവരെ ആരംഭിച്ചില്ല)


മ‍ുൻ മാനേജർ അഡ്വ: വി വി ശശീന്ദ്രൻ അന്തരിച്ച‍ു.

13 ജ‍ൂലൈ 2022

കരുനാഗപ്പള്ളി ഗേൾസ് & ബോയിസ് സ്‍ക‍ൂള‍ുകള‍ുടെ മ‍ുൻ മാനേജർ അഡ്വക്കേറ്റ് വി വി ശശീന്ദ്രൻ അവ‍ർകൾ (74) അന്തരിച്ച‍ു. നിലവിൽ മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷൻ അംഗമായിരുന്നു. സി പി ഐ (എം) മുൻ കൊല്ലം ജില്ലാ കമ്മറ്റി അംഗം; സി ഐ ടി യു സംസ്ഥാന സെക്രട്ടറി.സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു. മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ, മത്സ്യഫെഡ് ചെയർമാൻ, മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. വിദ്യാർത്ഥി സംഘടനയായിരുന്ന കെ എസ് എഫ് (എസ് എഫ് ഐ യുടെ പൂർവ്വ സംഘടന) ജില്ലാ സെക്രട്ടറിയായും (1969ൽ ) പ്രവർത്തിച്ചു. ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി രാജ്യ തലസ്ഥാനത്തെ തിഹാർ ജയിലിൽ തടവിൽ കിടക്കേണ്ടി വന്നിട്ടുണ്ട് ശശീന്ദ്രൻ സാറിന്. കരുനാ​ഗപ്പള്ളി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ, കരുനാഗപ്പള്ളി ഹൗസിങ് കോ- –-ഓപ്പറേറ്റീവ് സൊസൈറ്റി, മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണസംഘം എന്നിവയുടെ പ്രസിഡന്റ്, എന്നീ നിലകളിലും പ്രവർത്തിച്ചു. മികച്ച അഭിഭാഷകനായിരുന്നു. സാമൂഹ്യ പരിഷ്കർത്താവ്‌ ഡോ. വി വി വേലുക്കുട്ടിഅരയന്റെയും ജാനമ്മയുടെയും മകനായി ചെറിയഴീക്കൽ വിളാകത്ത് കുടുംബത്തിലായിരുന്നു ജനനം. ഭാര്യ: സുലോചനയമ്മ (റിട്ട. സെയിൽടാക്സ് കമീഷണർ). മക്കൾ: കിരൺ, ഡോ. ലക്ഷ്മി. മരുമകൻ: സിബിൽ. സൗമ്യനും സ്നേഹസമ്പന്നനുമായിരുന്ന പ്രിയ മാനേജർക്ക് ആദരാഞ്ജലികൾ.

14 ഫുൾ എ പ്ലെസ് കൂടി. ആകെ 116

 എസ് എസ് എൽ സി പരീക്ഷയുടെ പുനർ മൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചപ്പോൾ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ 14 കുട്ടികൾക്ക് കൂടി എല്ലാ വിഷയങ്ങളിലും എ പ്ലെസ് ഗ്രേഡ് ലഭിച്ചു. നേരത്തെ 102 കുട്ടികൾക്കായിരുന്നു എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് ലഭിച്ചത്. ഇപ്പോൾ അത് 116 ആയി ഉയർന്നു.

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരകീക്ഷ ജൂലൈ 2ന്

കൈറ്റ് നടപ്പാക്കുന്ന ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ 'ലിറ്റിൽ കൈറ്റ്സ്' ഐടി ക്ലബിലേക്ക് പുതായ ബാച്ചിലെ അംഗങ്ങളെ തിരഞ്ഞെട‍ുക്ക‍ുന്നതിന‍ുള്ള അഭിരുചി പരീക്ഷ ജ‍ൂലൈ 2ന് രാവിലെ 10.00 മണി മ‍ുതൽ സ്ക‍ൂൾ കംപ്യ‍ൂട്ടർ ലാബിൽ നടത്ത‍ുന്നതാണ്. ഈ വർഷം എട്ടാം ക്ലാസ്സിൽ പഠിക്കുന്ന 40 കുട്ടികൾക്കാണ് അവസരം ലഭിക്കുക. സോഫ്റ്റ്‍വെയർ അധിഷ്ഠിതമായി നടത്തുന്ന അര മണിക്കൂർ ദൈർഘ്യമുള്ള അഭിരുചി പരീക്ഷയിൽ ലോജിക്കൽ, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ മേഖലകളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും. അംഗങ്ങളായി തെരഞ്ഞെടുക്കുന്നവർക്ക് ഹാർഡ്‌വെയർ, അനിമേഷൻ, ഇലക്ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിങ്, സൈബർ സുരക്ഷ, മൊബൈൽആപ്പ് നിർമാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ- ഗവേണൻസ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും. സ്കൂൾപ്രവർത്തനത്തെ ബാധിക്കാതെയും അവധി ദിവസങ്ങൾ പ്രയോജനപ്പെടുത്തിയുമാണ് പരിശീലനം ക്രമീകരിക്കുന്നത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ എ ഗ്രേഡ് നേടുന്ന വിദ്യാർത്ഥികൾക്ക് പത്താംക്ലാസ് പരീക്ഷയിൽ ഗ്രേസ് മാർക്കും പ്ലസ്‍വൺ പ്രവേശനത്തിന് ബോണസ് പോയിന്റും അനുവദിച്ചിട്ടുണ്ട്. കൈറ്റ് നടപ്പാക്കുന്ന ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ 'ലിറ്റിൽ കൈറ്റ്സ്' ഐടി ക്ലബിൽ ഇതുവരെ 2.89 ലക്ഷം കുട്ടികൾ അംഗങ്ങളായിട്ടുണ്ട്. രക്ഷകർത്താക്കൾക്കുള്ള സൈബർ സുരക്ഷാ പരിശീലനം, ഡിജിറ്റൽ മാപ്പിംഗ്, കൈറ്റ് വിക്ടേഴ്സിലെ സ്കൂൾ വാർത്തകൾ, പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്റ്റ്‍വെയർ ഇൻസ്റ്റാൾ ചെയ്തു നൽകൽ, സ്കൂൾ ടിവി തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ നടത്തിവരുന്നുണ്ട്. വിശദാംശങ്ങൾ www.kite.kerala.gov.in-ൽ ലഭ്യമാണ്.

ഫീസ് അക്കണം

9,10 ക്ലാസുകളിൽ പഠിക്കുന്ന   എസ് സി, എസ് ടി, ഒ ഇ സി ഒഴികെയുള്ള കുട്ടികൾ 13.06.2022 തിങ്കളാഴ്ച 29 രൂപ 50 പൈസ ഫീസ് അടയ്ക്കണം.(സ്‍പെഷ്യൽ ഫീ 12.50 + എ എഫ് &എഫ് എഫ് 17) ഒ ഇ സി കുട്ടികൾ 17 രൂപയും  (എ എഫ് &എഫ് എഫ് ) അടക്കണം.

എസ് പി സി പരീക്ഷ ജ‍ൂൺ 6ന്.

എസ് പി സി യിലേക്ക് വിദ്യാർത്ഥിനികളെ തെരഞ്ഞെടുക്കുന്നതിനുള്ള ആദ്യ ഘട്ട എഴുത്തുപരീക്ഷ 06.06.2022 തിങ്കളാഴ്ച നടക്കുന്നു. പ്രവേശനത്തിന് താല്പ്പര്യമുള്ള വിദ്യാർത്ഥിനികൾ പേര്, ഫോൺ നമ്പർ എന്നിവ നാളെ ( 4.6.2022) ഉച്ചയ്ക്ക് 2.00മണിക്ക് മുൻപ് നൽകണം. ശാരീരിക ക്ഷമത മറ്റ് നിബന്ധനകൾ ഉൾപ്പെടുന്ന വിവരങ്ങൾ സ്‍ക‍ൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ട‍ുണ്ട്.

പ്രിയപ്പെട്ട കുഞ്ഞുങ്ങളേ...

   നാളെ ജൂൺ 1. പുതിയൊരു അദ്ധ്യയന വർഷം കൂടി വന്നെത്തി. ഏറെ പ്രതീക്ഷയോടെയും സന്തോഷത്തോടെയും ആരംഭിക്കുന്ന ഈ അദ്ധ്യയന വർഷത്തിൽ എല്ലാ കുഞ്ഞുങ്ങളേയും കരുനാഗപ്പള്ളി  ഗേൾസ് ഹൈസ്കൂളിലേക്ക് സ്വാഗതം ചെയ്യുന്നു. എല്ലാ കുഞ്ഞുങ്ങൾക്കും ഒരു നല്ല അധ്യയന വർഷം ആശംസിക്കുന്നു. - കെ ജി അമ്പിളി, ഹെഡ്‍മി‍സ‍ട്രസ്സ്

ച‍ുമതലയേറ്റ‍ു

 കര‍ുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂളിലെ പ‍ുതിയ ഹെഡ്‍മിസ്‍ട്രസ്സായി കെ ജി അമ്പിളി ടീച്ചർ ച‍ുമതലയേറ്റ‍ു.

വലത്ത്

സർവ്വീസിൽനിന്ന് വിരമിച്ച‍ു.

സ്‍ക‍ൂൾ പ്രഥമാധ്യാപകൻ

വലത്ത്

കെ ശ്രീക‍ുമാർ സാർ.

സാമ‍ൂഹ്യ ശാസ്‍ത്ര അധ്യാപിക

വലത്ത്

ശ്രീലേഖ എസ് ‍ടീച്ചർ

ജീവശാസ്‍ത്ര അധ്യാപിക

വലത്ത്

ആർ ഷീല ടീച്ചർ


എസ് പി സി സമ്മർ ക്യാമ്പ് - മഴവില്ല്

സ്‍ക‍ൂൾ എസ് പി സി യ‍ൂണിറ്റിന്റെ സമ്മർ ക്യാമ്പ് - മഴവില്ല് - മെയ് 28, 29, 30 തീയതികളിൽ.

വലത്ത്

പാഠപ‍ുസ്‍തകങ്ങള‍ുടെ വിതരണം.

10-ാം സ്റ്റാൻഡേർഡിലെ പാഠപുസ്തകങ്ങൾ 26.05.22 രാവിലെ 10 മണി മുതൽ സ്ക്കൂൾ സ്റ്റോറിൽ നിന്ന്   വിതരണം ചെയ്യുന്നതാണ്.

ഭക്ഷ്യ ധാന്യ വിതരണം

2021-22 വർഷം ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട 5, 6, 7, 8 സ്റ്റാൻഡേർഡുകളിലെ കുട്ടികൾക്ക് ഭക്ഷ്യ ഭദ്രതാ അലവൻസിന്റെ ഭാഗമായി അനുവദിച്ച അരി നാളെ (20.05.2022) സ്ക്കൂളിൽനിന്ന് വിതരണം ചെയ്യ‍ുന്നതാണ്.

യൂണിഫോമിൽ മാറ്റം വരുത്തി.

സ്ക്കൂൾ മാനേജിംഗ് കമ്മറ്റി, പി.റ്റി. എ & സ്റ്റാഫ് കൗൺസിൽ  തീരുമാനപ്രകാരം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്ക്കൂൾ വിദ്യാർത്ഥിനികളുടെ നിലവിലുള്ള യൂണിഫോമിൽ 2022 - 23 അദ്ധ്യയന വർഷം മുതൽ ചെറിയ മാറ്റം വരുത്തിയിരിക്കുന്നു. നിലവിലുള്ള യൂണിഫോമിൽ പാവാടക്ക് പകരം അതേ കളറിലുളള പാന്റ്സ്  ഉപയോഗിക്കണം എന്നതാണ് പ്രധാനപ്പെട്ട മാറ്റം. പച്ചനിറത്തിലുള്ള പാന്റ്സ്, ക്രീം കളർ half sleeve shirt, പച്ചനിറമുളള full sleeve Overcoat എന്നിവയാണ് പുതിയ യൂണിഫോമായി അംഗീകരിച്ചിട്ടുള്ളത്. ഇറ‍ുകിയപാന്റ്സ് ഉപയോഗിക്കാൻ പാടില്ല. കറ‍ുത്ത ഷ‍ൂ, വെള്ള് സോൿസ് എന്നിവ ഉപയോഗിക്കണം. ശിരോവസ്ത്രം ഉപയോഗിക്കുന്നവർ ക്രീം കളർ തുണിയാണ് അതിനു വേണ്ടി ഉപയോഗിക്കേണ്ടത്. ഈ വർഷം പാവാട തയ്പിച്ചവർക്കും,  നിലവിൽ ഉപയോഗിച്ചു കൊണ്ടിരുന്ന  പാവാട ഈ വർഷം കൂടി ഉപയോഗിക്കണം എന്ന് താല്പര്യമുള്ളവർക്കും 2022-23 വർഷം കൂടി അത്തരത്തിൽ ഉപയോഗിക്കുന്നതിനുള്ള അനുമതിയും ഇതോടൊപ്പം അറിയിക്കുന്നു.

കോവിഡ് വാക്സിൻ വിതരണം.

12 വയസ്സുമുതൽ 14 വയസ്സുവരെയുള്ള പ്രായപരിധിയിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് (2008, 2009, 2010 വർഷങ്ങളിൽ ജനന തീയതിയുളളവർ) നാളെ (10.05.22) രാവിലെ 9:30 മുതൽ  സ്ക്കൂളിൽ വച്ച് കോവിഡ് വാക്സിൻ നൽകുന്നതാണ്. മുകളിൽ സൂചിപ്പിച്ച പ്രായപരിധിയിലുള്ള എല്ലാ കുട്ടികളെയും ബന്ധപെട്ട ക്ലാസ് അദ്ധ്യാപകർ  ഫോൺ മുഖേന വിവരം അറിയിക്കണം

വാക്സിനേഷന് സ്ക്കൂളിൽ എത്തുന്ന കുട്ടികൾക്കുള്ള നിർദ്ദേശങ്ങൾ

1. വാക്സിനേഷനു വേണ്ടി നാളെ എത്തിച്ചേരേണ്ട കുട്ടികൾ നാളെ രാവിലെ 9 മണി മുതൽ സ്ക്കൂളിൽ പ്രവേശിക്കണം.

2. രാവിലത്തെ ഭക്ഷണം നല്ല രീതിയിൽ കഴിച്ച ശേഷം മാത്രം സ്ക്കൂളിൽ എത്തുക.

3. വാക്സിനേഷന് എത്തുന്ന കുട്ടികൾ മാസ്ക്ക് ധരിക്കുകയും കൃത്യമായ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുകയും ചെയ്യണം.

4. കുടിവെള്ളവും ചെറിയ ഹാന്റ് സാനിറ്റൈസറും ലഘു ഭക്ഷണവും കരുതുക.

5. സ്ക്കൂളിൽ എത്തിച്ചേർന്ന കുട്ടികൾ അദ്ധ്യാപകരുടെ നിർദ്ദേശപ്രകാരമുള്ള ക്ലാസ് മുറികളിൽ ഇരിക്കണം.

6. അദ്ധ്യാപകർ ക്ലാസ് മുറികളിലെത്തി നൽകുന്ന നിർദ്ദേശപ്രകാരം മാത്രം വാക്സിൻ രജിസ്ടേഷൻ റൂമിലോ Waiting റൂമിലോ എത്തുക.

7   www.cowin.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷം ലഭിക്കുന്ന Registration id , രജിസ്ടേഷനു വേണ്ടി ഉപയോഗിച്ച ഫോൺ നമ്പർ, പേര് എന്നീ വിവരങ്ങൾ എഴുതിയ പേപ്പർ സ്ലിപ് കൈവശം ഉണ്ടായിരിക്കണം.

8. രജിസ്ടേഷൻ ഐ.ഡി. ഇല്ലാത്ത കുട്ടികൾ ആധാർ നമ്പർ, രജിസ്ട്രേഷനു വേണ്ടിയുള്ള മൊബൈൽ ഫോൺ ഇവ കരുതുക.

9. വാക്സിനേഷന് ശേഷം അരമണിക്കൂർ Observation Room ൽ വിശ്രമിക്കണം. അതിനു ശേഷം അദ്ധ്യാപകരുടെ നിർദ്ദേശപ്രകാരം സ്ക്കൂളിൽ നിന്ന് വീട്ടിലേക്ക് പോകണം.

10.പനി, ചുമ എന്നീ രോഗലക്ഷണമുള്ളവർ  ഇപ്പോൾ വാക്സിനേഷനായി എത്തേണ്ടതില്ല.

11. ചില പ്രത്യേക മരുന്ന്, ഇൻജക്ഷൻ എന്നിവയുമായി ബന്ധപ്പെട്ട് അലർജിയുള്ളവർ ആ വിവരം വാക്സിൻ എടുക്കുന്നതിന് മുമ്പ് ആരോഗ്യ പ്രവർത്തകരെ അറിയിക്കുക.

സ്‍ക‍ൂൾ സ്റ്റോർ തുറന്നു പ്രവർത്തിക്കും.

മെയ് -7 ശനിയാഴ്ച ഉച്ചക്ക് 1 മണിവരെ സ്‍ക‍ൂൾ സ്റ്റോർ തുറന്നു പ്രവർത്തിക്കും.

സൗജന്യ ടെക്സ്റ്റ്ബുക്കു വിതരണം

കഴിഞ്ഞ വർഷം 7-ാം ക്ലാസ്സിൽ നമ്മുടെ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്ന കുട്ടികൾക്ക് 8-ാം ക്ലാസ്സിലേക്കുള്ള സൗജന്യ ടെക്സ്റ്റ്ബുക്കുകൾ ഇന്ന് മുതൽ വിതരണം ചെയ്യുന്നതാണ്.

സ്‍കൂൾ യ‍ൂണിഫോമിന‍ുള്ള തുണി സ്‍ക‍ൂൾ സ്റ്റോറിൽ ലഭ്യമാണ്.

സ്‍കൂൾ യ‍ൂണിഫോമിന‍ുള്ള തുണി സ്‍ക‍ൂൾ സ്റ്റോറിൽ ലഭ്യമാണ്. ക‍ുട്ടികൾക്ക് വാങ്ങാവ‍ുന്നതാണ്.

ത്രിവേണി നോട്ട് ബുക്കു വിതരണം

ഓപ്പൺ മാർക്കറ്റിൽ നോട്ട് ബുക്കുകൾക്ക് ക്രമാതീതമായി വില വർദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ത്രിവേണി നോട്ട് ബുക്കുകൾ വിലക്കുറവിൽ സ്‍ക‍ൂൾ സ്റ്റോറിൽനിന്ന് വിതരണം ഉണ്ടായിരിക്കുന്നതാണ്.

ടെക്സ്റ്റ്ബുക്കുകൾ  നാളെ വിതരണം ചെയ്യുന്നു.

ഒമ്പതാം ക്ലാസ്സിലെ ക‍ുട്ടികൾക്കുള്ള ടെക്സ്റ്റ്ബുക്കുകൾ  നാളെ (മെയ് ൦4) സ്‍ക‍ൂൾ സ്റ്റോർ വഴി വിതരണം ചെയ്യുന്നു.

സ്കൂൾ പ്രവേശനത്തിന് ടി.സി വേണ്ടെന്ന് ഹൈക്കോടതി

സ്‌കൂൾ പ്രവേശനത്തിനായി ടി.സി ആവശ്യപ്പെടാൻ പാടില്ലെന്നും ആറ് മുതൽ 14 വയസ്‌ വരെയുള്ള കുട്ടികൾ‍ക്ക് പ്രായം കണക്കാക്കി അതത്‌ ക്ലാസിൽ പ്രവേശനം നൽകണമെന്നും ഹൈക്കോടതി. 6-14 വയസുകാർക്ക് 2009-ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലെ 5 (2), (3) അനുശാസിക്കും പ്രകാരം സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം അധികൃതർ ഉറപ്പുവരുത്തേണ്ടതാണെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇടയ്‌ക്ക്‌ അധ്യയനവർഷം നഷ്‌ടപ്പെട്ടാലും അധ്യാപകർ പ്രത്യേക പരിശീലനം നൽകി പ്രായത്തിനനുസരിച്ചുള്ള ക്ലാസുകളിൽ പ്രവേശനം നൽകണം. ഇതുപ്രകാരം, പ്രായമനുസരിച്ച് ക്ലാസ്‌ പ്രവേശനം നൽകണമെന്നും ടി.സി ചോദിക്കാൻ പാടില്ലെന്നും ഹൈക്കോടതി വ്യക്‌തമാക്കി.

ഒളിമ്പ്യൻ ശ്രീ.പി.ആർ ശ്രീജേഷിന് സ്വീകരണം.

ഒളിമ്പ്യൻ ശ്രീ.പി.ആർ ശ്രീജേഷിന് സ്വീകരണം
ഗേൾസ് ഹൈസ്ക്കൂൾ സ്പോർട്സ് ടീം.


കൊല്ലം സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന ഒളിമ്പ്യൻ ശ്രീ.പി.ആർ ശ്രീജേഷിന്റെ സ്വീകരണ ചടങ്ങിലെ ഗേൾസ് ഹൈസ്ക്കൂൾ സ്പോർട്സ് ടീം.

കായിക പരിശീലനം പ‍ുനരാരംഭിക്കുന്ന‍ു.

പരീക്ഷ കാരണം നിർത്തി വച്ചിരുന്ന ഗെയിമുകളുടെയും അത്‌ലറ്റിക്സ് ഇവന്റുകളുടെയും കായിക പരിശീലനം 20.04.2022 ബുധനാഴ്ച വൈകിട്ട് മൂന്ന് മണി മുതൽ പ‍ുനരാരംഭിക്കുന്നതാണ്.

പരിശീലനത്തിൽ പങ്കെടുത്തിരുന്ന കുട്ടികളും പുതിയതായി പങ്കെടുക്കാൻ താല്പര്യമുള്ള കുട്ടികളും കൃത്യമായി എത്തിച്ചേരണമെന്ന് അറിയിക്കുന്നു

സ്ഥാനകയറ്റം ലഭിച്ച‍ു.

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്ക‍ൂൾ സാമ‍ൂഹ്യ ശ്സ്തര അധ്യാപിക പി രശ്മിദേവി ടീച്ചറിന് സഹോദര സ്ഥാപനമായ ബോയ്‍സ് ഹയർ സെക്കന്ററി സ്ക‍ൂളിൽ ഹെഡ്‍മിസ്‍ട്രസായി സ്ഥാനകയറ്റം ലങിച്ച‍ു.

വലത്ത്

പി രശ്‍മിദേവി ടീച്ചർ

എസ് എസ് എ. സി പരീക്ഷയുടെ മൂല്യനിർണയത്തിന് അപേക്ഷക്കാം.

2022 മാർച്ചിലെ എസ് എസ് എ. സി പരീക്ഷയുടെ മൂല്യനിർണയത്തിന് അസിസ്റ്റന്റ് എക്സാമിനർ/ അഡീഷണൽ ചീഫ് എക്സാമിനർ പോസ്റ്റിലേക്കുള്ള നിയമനത്തിന് 11.04.22 മുതൽ 21.04.22 വരെ സ്ക്കൂളിൽ അപേക്ഷ നൽകാവുന്നതാണ്. 12.05.22 ൽ ആരംഭിക്കുന്ന മൂല്യനിർണയം 27.05.22 ൽ അവസാനിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. അംഗീകാരം ലഭിച്ച് 01.06.21 ൽ ഒരു വർഷം ഹൈസ്‍ക‍ൂൾ സർവ്വീസ് പൂർത്തിയാക്കുകയും 2021-22 വർഷം 10-ാം സ്റ്റാൻഡേർഡിൽ ക്ലാസ് എടുത്തിട്ടുള്ളതുമായ അദ്ധ്യാപകർക്ക് അസിസ്റ്റന്റ് എക്സാമിനർ പോസ്റ്റിന് അപേക്ഷിക്കാം. 01.06.21 ൽ 15 വർഷം ഹൈസ്‍ക‍ൂൾ സർവ്വീസ് പൂർത്തിയാക്കിയ അദ്ധ്യാപകർക്ക് ( രസതനത്രം, ഊർജ്ജതനത്രം, ജീവശാസ്‍ത്രം - 10 വർഷം. ഇംഗ്ലീഷ് -8 വർഷം ) അഡീഷണൽ ചീഫ് എക്സാമിനർ പോസ്റ്റിന് അപേക്ഷിക്കാം. സ്ക്കൂൾ സ്ഥിതി ചെയ്യുന്ന ജില്ലയിലെ ക്യാമ്പുകളിൽ മാത്രമേ അപേക്ഷ സമർപ്പിക്കാൻ കഴിയുകയുള്ളു. അപേക്ഷാ ഫോം സ്ക്കൂൾ ഓഫീസിൽ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷ 21.04.22 ഉച്ചയ്ക്ക് മുമ്പ് സ്ക്കൂൾ ഓഫീസിൽ നൽകണം.