ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/2018
സുനാമിസ്മാരകം ശുചിയാക്കി .
നാളെ (ഡിസംബർ 26)കരുനാഗപ്പള്ളിക്കു തീരാനഷ്ടങ്ങൾ സമ്മാനിച്ച സുനാമി ദുരന്തത്തിന്റെ ഓർമ്മദിനം 2004ലെ സുനാമി ദുരന്തത്തിൽ ജീവൻ നഷ്ടമായ സഹോദരങ്ങളുടെ ഓർമ്മകൾ കുടികൊള്ളുന്ന ആലപ്പാട്ടെ സുനാമിസ്മാരകം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ എൻ സി സി കേഡറ്റുകൾ ശുചിയാക്കി പൂച്ചെടികൾ നട്ടു.
-
സുനാമിസ്മാരകം ശുചീകരണം
-
സുനാമിസ്മാരകം ശുചീകരണം
-
സുനാമിസ്മാരകം ശുചീകരണം
-
സുനാമിസ്മാരകം ശുചീകരണം
പുസ്തക മേള ആരംഭിച്ചു.
കുട്ടികൾക്കും പൊതുജനങ്ങൾക്കും പുസ്തകങ്ങൾ വാങ്ങാൻ സൗകര്യം ഉരുക്കി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ പുസ്തക പ്രദർശനവും വിൽപ്പനയും ആരംഭിച്ചു. വിവിധ പ്രസാധകരുടെ പുസ്തകങ്ങൾ മേളയിൽ ലഭ്യമാണ്. മേള ഹെഡ്മിസ്ട്രസ്സ് എൽ ശ്രീലത ഉദ്ഘാടനം .ചെയ്തു. പുസ്തകങ്ങൾക്കു പ്രത്യേക കിഴിവ് ലഭിക്കുന്നതാണ്. രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെയാണ് പ്രദർശനം. പ്രദർശനവും വിൽപ്പനയും നാളെ ( നവംബർ 29) അവസാനിക്കും.
മഴക്കെടുതികളും ഓണാവധിയും കഴിഞ്ഞ‌് കുട്ടികൾ നാളെ ബുധനാഴ‌്ച (29.8.2018) മുതൽ സ‌്കൂളുകളിലേക്ക‌്.
മഹാപ്രളയം നമ്മൾ അതിജീവിക്കും... പ്രളയത്തെ തുടർന്ന‌് സംസ്ഥാനത്തെ ബഹുഭൂരിപക്ഷം സ‌്കൂളുകളും ദുരിതബാധിതർക്കുള്ള ക്യാമ്പുകളോ പ്രളയബാധിതമോ ആയിരുന്നു. പ്രളയബാധിത സ‌്കൂളുകളിലും ക്യാമ്പുകളായ സ‌്കൂളുകളിലും മാലിന്യവും മറ്റും നീക്കി ശുചീകരണ പ്രവൃത്തി പൂർത്തിയാക്കി അധ്യയനത്തിനായി ഒരുങ്ങി. ആലപ്പുഴ ജില്ലയിൽ കുട്ടനാട്, ചേർത്തല, അമ്പലപ്പുഴ താലൂക്കുക