"വാരം മാപ്പിള എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 39: | വരി 39: | ||
==== അയൽക്കൂട്ടം ==== | ==== അയൽക്കൂട്ടം ==== | ||
കുട്ടികൾ വരുന്ന ഓരോ പ്രദേശങ്ങളിലെയും മുപ്പത് വീടുകൾ ഒരയൽക്കൂട്ടം ആയി പ്രഖ്യാപിച്ചു.ഓരോ അയൽക്കൂട്ടത്തിലും രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി. വായന കാർഡ് നിർമ്മാണം, മുഖംമൂടി , ഫിംഗർ പപ്പറ്റ് ഉണ്ടാക്കൽ , വിത്ത് പേന നിർമ്മാണം , മാറ്റ് നിർമ്മാണം , സോപ്പ് നിർമ്മാണം , ക്രാഫ്റ്റ് പരിശീലനം , പഠനക്ലാസ് തുടങ്ങി ഓരോ അയൽക്കൂട്ടത്തിന് കീഴിലും വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി. കുട്ടികളുടെ പഠനത്തിലും രക്ഷിതാക്കളുടെ പിന്തുണയിലും മികച്ച പുരോഗതി കൈവരിക്കാൻ അയൽക്കൂട്ടം സഹായകമായി.കേരള സർക്കാരിൻറെ കീഴിൽ പ്രവർത്തിക്കുന്ന എസ് സി ഇ ആർ ടി യുടെ സംസ്ഥാനതല മികവ് പുരസ്കാരത്തിന് ഈ പ്രവർത്തനം അർഹമായി എസ് സി ഇ ആർ ടി യുടെ സർട്ടിഫിക്കറ്റ് ലഭിക്കുകയും ഡോക്യുമെൻഡേഷൻ ചെയ്തു വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുകയും ചെയ്തു. | കുട്ടികൾ വരുന്ന ഓരോ പ്രദേശങ്ങളിലെയും മുപ്പത് വീടുകൾ ഒരയൽക്കൂട്ടം ആയി പ്രഖ്യാപിച്ചു.ഓരോ അയൽക്കൂട്ടത്തിലും രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി. വായന കാർഡ് നിർമ്മാണം, മുഖംമൂടി , ഫിംഗർ പപ്പറ്റ് ഉണ്ടാക്കൽ , വിത്ത് പേന നിർമ്മാണം , മാറ്റ് നിർമ്മാണം , സോപ്പ് നിർമ്മാണം , ക്രാഫ്റ്റ് പരിശീലനം , പഠനക്ലാസ് തുടങ്ങി ഓരോ അയൽക്കൂട്ടത്തിന് കീഴിലും വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി. കുട്ടികളുടെ പഠനത്തിലും രക്ഷിതാക്കളുടെ പിന്തുണയിലും മികച്ച പുരോഗതി കൈവരിക്കാൻ അയൽക്കൂട്ടം സഹായകമായി.കേരള സർക്കാരിൻറെ കീഴിൽ പ്രവർത്തിക്കുന്ന എസ് സി ഇ ആർ ടി യുടെ സംസ്ഥാനതല മികവ് പുരസ്കാരത്തിന് ഈ പ്രവർത്തനം അർഹമായി എസ് സി ഇ ആർ ടി യുടെ സർട്ടിഫിക്കറ്റ് ലഭിക്കുകയും ഡോക്യുമെൻഡേഷൻ ചെയ്തു വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുകയും ചെയ്തു. | ||
==== ഫൺ ടൈം ==== | ==== ഫൺ ടൈം ==== |
23:39, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
തനത് പ്രവർത്തനങ്ങൾ
വാട്സപ്പ് റേഡിയോ
കുട്ടികളുടെ സർഗ ശേഷി വളർത്തുകയും ഓൺലൈൻ കാലത്ത് കുട്ടികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും ഉണ്ടാകുന്ന മാനസിക പിരിമുറുക്കം ഒഴിവാക്കുക എന്ന ഉദ്ദേശത്തോടു കൂടി ആരംഭിച്ചതാണ് വി എം എൽ പി എസ് വാട്സപ്പ് റേഡിയോ.
ലക്ഷ്യം:
- കുട്ടികളുടെ സർഗ ശേഷി വളർത്തുക
- ഓൺലൈൻ കാലത്ത് കുട്ടികൾക്കും രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും പിരിമുറുക്കം ഒഴിവാക്കൽ
- കേരളത്തിലെ പ്രശസ്തരായ ആൾക്കാരുടെ വിജ്ഞാന പ്രദമായ ലഘു ഭാഷണങ്ങൾ
- കഥ കവിത തുടങ്ങി വിവിധ പ്രോഗ്രാമുകൾ
- പഠന പ്രവർത്തനങ്ങളുടെ ഓഡിയോ ആവിഷ്കരണം
പ്രവർത്തന പദ്ധതി:
- മുഴുവൻ അധ്യാപകരും രക്ഷിതാക്കളും അടങ്ങുന്ന വാട്സപ്പ് ഗ്രൂപ്പ്
- ക്ലാസ് അദ്ധ്യാപകർ പരിപാടികൾ എഡിറ്റ് ചെയ്ത് റേഡിയോ ഗ്രൂപ്പിനെ ഏല്പിക്കുന്നു
- വിദ്യാർത്ഥികളായ റേഡിയോ ജോക്കികൾ പരിപാടികൾ അവതരിപ്പിക്കുന്നു
- എല്ലാ ശനി ഞായർ ദിവസങ്ങളിലും രാത്രി 8:30 മുതൽ 9മണിവരെ ഓൺലൈൻ വാട്സപ്പ് റേഡിയോ പ്രക്ഷേപണം ചെയുന്നു
വിലയിരുത്തൽ:
കുട്ടികളുടെ അവതരണ കഴിവുകൾ വളർത്തുന്നതോടപ്പം സമകാലിക സംഭവങ്ങളിൽ ബോധവൽക്കരണം നടത്താൻ സാധിച്ചു.സ്കൂൾ പ്രവർത്തനങ്ങളെ കുറിച്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കും അറിയിപ്പ് ലഭിക്കുന്നു .രക്ഷിതാക്കളും കുടുംബാംഗങ്ങളും അടക്കം ആയിരക്കണക്കിന് കേൾവിക്കാർ മികച്ച അഭിപ്രായം രേഖപ്പെടുത്തിയ വേറിട്ട പദ്ധതി.
ഇംഗ്ലീഷ് എക്സ്പോ
ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്തുന്നതിനു വേണ്ടി മുൻകൂട്ടി തയ്യാറാക്കി പരിശീലനം നൽകിയ ഒരു പ്രോഗ്രാം ആയിരുന്നു ഇത്. കൃത്രിമ മാർക്കറ്റ് നിർമ്മിക്കുകയും അതിലെ ഓരോ ഷോപ്പുകളും കുട്ടികൾ ഇംഗ്ലീഷിൽ മാത്രം സംസാരിച്ചുകൊണ്ട് കൈകാര്യം ചെയ്യുകയും കസ്റ്റമറും ഷോപ് കീപ്പറും തമ്മിൽ ഇംഗ്ലീഷ് ഭാഷ സംസാരിച്ചുകൊണ്ട് ക്രയവിക്രയം നടത്തുകയും ചെയ്തു.അനൗപചാരിക സാഹചര്യത്തിലൂടെ കുട്ടികൾ അബോധപൂർവ്വമായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുകയും ഇംഗ്ലീഷ് സംസാരത്തിൽ ഏർപ്പെടുകയും ചെയ്തു.2020 കണ്ണൂർ ഡയറ്റിൽ നടത്തിയ മികവു ഉത്സവത്തിൽ ഇത് അവതരിപ്പിച്ചു പ്രമാണം:13351 EXPO2020APDF.pdf
പ്രാദേശിക ഉത്സവ്
സ്കൂളിൽ വരുന്ന കുട്ടികളുടെ പ്രദേശങ്ങളിൽ ഓരോ മുപ്പത് വീടുകൾ അടങ്ങിയ ഏരിയകൾ ഓരോ പ്രാദേശിക ഏരിയകൾ ആക്കി തിരിക്കുകയും ഓരോ പ്രാദേശിക ഏരിയകളിലും പ്രാദേശിക ഉത്സവ് നടത്തുകയും ചെയ്തു.മൂന്നു വയസ്സുള്ള കുട്ടി മുതൽ എൺപത് വയസ്സുള്ള മുത്തശ്ശി വരെ പരിപാടിയിൽ പങ്കെടുത്തു.സ്കൂളിന് ജന പിന്തുണ കൂട്ടിയ ഒരു പരിപാടിയായിരുന്നു പ്രാദേശിക ഉത്സവ്.കുട്ടികളുടെയും മുതിർന്നവരുടെയും അധ്യാപകരുടെയും വിവിധ കലാപരിപാടികൾ, കായികമത്സരങ്ങൾ, കരകൗശല നിർമ്മാണങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികളിൽ എല്ലാവരും വളരെ ആവേശപൂർവം പങ്കെടുത്തു.സ്കൂളിൽ അടുത്ത അധ്യായന വർഷത്തിൽ കുട്ടികളുടെ എണ്ണം വർദ്ധിക്കാൻ സഹായിച്ച ഒരു പരിപാടിയായിരുന്നു പ്രാദേശിക ഉത്സവ്.
അയൽക്കൂട്ടം
കുട്ടികൾ വരുന്ന ഓരോ പ്രദേശങ്ങളിലെയും മുപ്പത് വീടുകൾ ഒരയൽക്കൂട്ടം ആയി പ്രഖ്യാപിച്ചു.ഓരോ അയൽക്കൂട്ടത്തിലും രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി. വായന കാർഡ് നിർമ്മാണം, മുഖംമൂടി , ഫിംഗർ പപ്പറ്റ് ഉണ്ടാക്കൽ , വിത്ത് പേന നിർമ്മാണം , മാറ്റ് നിർമ്മാണം , സോപ്പ് നിർമ്മാണം , ക്രാഫ്റ്റ് പരിശീലനം , പഠനക്ലാസ് തുടങ്ങി ഓരോ അയൽക്കൂട്ടത്തിന് കീഴിലും വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി. കുട്ടികളുടെ പഠനത്തിലും രക്ഷിതാക്കളുടെ പിന്തുണയിലും മികച്ച പുരോഗതി കൈവരിക്കാൻ അയൽക്കൂട്ടം സഹായകമായി.കേരള സർക്കാരിൻറെ കീഴിൽ പ്രവർത്തിക്കുന്ന എസ് സി ഇ ആർ ടി യുടെ സംസ്ഥാനതല മികവ് പുരസ്കാരത്തിന് ഈ പ്രവർത്തനം അർഹമായി എസ് സി ഇ ആർ ടി യുടെ സർട്ടിഫിക്കറ്റ് ലഭിക്കുകയും ഡോക്യുമെൻഡേഷൻ ചെയ്തു വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുകയും ചെയ്തു.
ഫൺ ടൈം
ഓൺലൈൻ കാല പഠന സമയത്ത് കുട്ടികളിൽ പഠന സമ്മർദം കുറയ്ക്കുന്നതിനും മാനസിക ഉല്ലാസത്തിനും ആയി എല്ലാ ഞായറാഴ്ചകളിലും ഓൺലൈൻ ഫൺ ടൈം പരിപാടി നടത്തി.പാട്ട് , ഡാൻസ് , മിമിക്രി , മോണോ ആക്ട് , ഫാൻസിഡ്രസ്സ് , നാടകം , പ്രസംഗം തുടങ്ങി കുട്ടികൾ വിവിധ കലാപരിപാടികൾ നടത്തി.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |