"കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 78: | വരി 78: | ||
=== വീഡിയോ / ഓഡിയോ എഡിറ്റിംഗ് === | === വീഡിയോ / ഓഡിയോ എഡിറ്റിംഗ് === | ||
[[പ്രമാണം:19032 cam lk.jpg|നടുവിൽ|ലഘുചിത്രം|900x900ബിന്ദു]] | [[പ്രമാണം:19032 cam lk.jpg|നടുവിൽ|ലഘുചിത്രം|900x900ബിന്ദു]] | ||
ഒഡാസിറ്റി, ഓപ്പൺഷോട്ട് വീഡിയോ എഡിറ്റർ തുടങ്ങിയ ഓഡിയോ വീഡിയോ എഡിറ്റർ സോഫ്ട്‍വെയറുകൾ കുട്ടികൾക്ക് പരിചയപ്പെടുത്തി . 'അപ്പൂപ്പൻ താടി ' എന്ന പേരിൽ ഒരു ഷോർട് ഫിലിം കുട്ടികൾതന്നെ തയ്യാറാക്കുകയും ചെയ്തു. ഇതിന്റെ കഥ , തിരക്കഥ, സ്ക്രിപ്റ്റിംഗ് , വീഡിയോ റെക്കോർഡിങ് , എഡിറ്റിംഗ് എന്നിവയെല്ലാം കുട്ടികൾതന്നെയാണ് നിർവഹിച്ചത് . | ഒഡാസിറ്റി, ഓപ്പൺഷോട്ട് വീഡിയോ എഡിറ്റർ തുടങ്ങിയ ഓഡിയോ വീഡിയോ എഡിറ്റർ സോഫ്ട്‍വെയറുകൾ കുട്ടികൾക്ക് പരിചയപ്പെടുത്തി . 'അപ്പൂപ്പൻ താടി ' എന്ന പേരിൽ ഒരു ഷോർട് ഫിലിം കുട്ടികൾതന്നെ തയ്യാറാക്കുകയും ചെയ്തു. ഇതിന്റെ കഥ , തിരക്കഥ, സ്ക്രിപ്റ്റിംഗ് , വീഡിയോ റെക്കോർഡിങ് , എഡിറ്റിംഗ് എന്നിവയെല്ലാം കുട്ടികൾതന്നെയാണ് നിർവഹിച്ചത് .ഷോർട്ഫിലിം നിർമാണവുമായി ബന്ധപ്പെട്ട വീഡിയോ റെക്കോർഡിങ് നടത്തുന്നതിനുള്ള പരിശീലനവും നടത്തുകയുണ്ടായി . മിഴിവേറിയ ചിത്രങ്ങൾ , വിഡിയോകൾ തയ്യാറാക്കുന്നതിന് പരിശീലനം ഏറെ സഹായകരമായിരുന്നു . പ്രശസ്ത സിനിമ ഫോട്ടോഗ്രാഫർ അനു തിരൂർ കാമറ റെക്കോർഡിങ് സംബന്ധിച്ച ക്‌ളാസ്സുകൾ കൈകാര്യം ചെയ്തു | ||
=== കംപ്യുട്ടർ / റാസ്പറിപൈ പ്രോഗ്രാമിങ് === | === കംപ്യുട്ടർ / റാസ്പറിപൈ പ്രോഗ്രാമിങ് === |
22:51, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആമുഖം
19032-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 19032 |
യൂണിറ്റ് നമ്പർ | KL/2018/19032 |
അംഗങ്ങളുടെ എണ്ണം | 26 |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | എടപ്പാൾ |
ലീഡർ | അനുശ്രീ.എ .വി |
ഡെപ്യൂട്ടി ലീഡർ | ശ്രീപ്രസാദ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഷറഫുദ്ദീൻ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ബിന്ദുമോൾ സി കെ |
അവസാനം തിരുത്തിയത് | |
14-03-2022 | 19032 |
ഒരു ലക്ഷത്തിലധികം വിദ്യാർത്ഥി അംഗങ്ങളെ ഉൾക്കൊള്ളുന്ന കേരളസർക്കാരിന്റെ ഒരു സംരംഭമാണ് 'ലിറ്റിൽ കൈറ്റ്സ്' ഐടി ക്ലബ്ബുകൾ. 2018 ജനുവരി 22ന് തിരുവനന്തപുരത്ത് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനാണ് ഈ അതുല്യ സംരംഭത്തിന് തുടക്കം കുറിച്ചത്. 'ലിറ്റിൽ കൈറ്റ്സ്' ഐടി ക്ലബ്ബുകളിലൂടെ ആനിമേഷൻ, സൈബർ സുരക്ഷ, മലയാളം കംപ്യൂട്ടിംഗ്, ഹാർഡ്‌വെയർ, ഇലക്‌ട്രോണിക്‌സ് മൊബൈൽ ആപ്ലിക്കേഷനുകളുടെ വികസനം, പ്രോഗ്രാമിംഗ്, റോബോട്ടിക്‌സ്, ഇ-കൊമേഴ്‌സ്, ഇ-ഗവേണൻസ്, വീഡിയോ ഡോക്യുമെന്റേഷൻ, വെബ് ടിവി തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾക്ക് തീവ്രപരിശീലനം നൽകിവരുന്നു
ലിറ്റിൽ കൈറ്റ്സ് പ്രോഗ്രാമിന്റെ ലക്ഷ്യങ്ങൾ
- ഐസിടി മേഖലയിൽ വിദ്യാർത്ഥികളുടെ അഭിരുചി പ്രോത്സാഹിപ്പിക്കുകയും സാങ്കേതികവിദ്യയുടെയും സോഫ്റ്റ് വയറിന്റെയും ഉചിതമായ ഉപയോഗത്തിന് പ്രാപ്തമാക്കുകയും ചെയ്യുക
- വിവിധ ഐസിടി ടൂളുകൾ പഠിക്കാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുക, അതുവഴി അവരുടെ പഠനപ്രവർത്തനങ്ങൾക്ക് പിന്തുണയേകുക
- സ്‌കൂളുകളിലെ ഐസിടി ഉപകരണങ്ങളുടെ ഉപയോഗത്തിലും പരിപാലനത്തിലും വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുക, അതുവഴി സ്‌കൂളിന്റെ കാര്യക്ഷമത വർധിപ്പിക്കുക. ICT ഉപകരണങ്ങളുടെ ചെറിയ സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക.
- ശരിയായതും സുരക്ഷിതവുമായ ഇന്റർനെറ്റ് ഉപയോഗവും സൈബർസുരക്ഷയും വിദ്യാർത്ഥികളെ പരിശീലിപ്പിക്കുക, കൂടാതെ ഭാഷാകമ്പ്യൂട്ടിംഗിന്റെ പ്രാധാന്യം വളർത്തുക.
ക്ലബ്ബ് അംഗങ്ങളുടെ തിരഞ്ഞെടുപ്പ്
അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് വർഷാവർഷം ലിറ്റിൽ കൈറ്റ് യൂണിറ്റിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. എട്ടാംക്ളാസ്സ് വിദ്യാർത്ഥികൾക്കായാണ് അഭിരുചിപരീക്ഷ നടത്താറുള്ളത്.ഇതുവരെ നടന്ന പ്രവേശനപരീക്ഷ സംബന്ധിച്ച വിശദവിവരങ്ങൾ താഴെകൊടുത്തിരിക്കുന്നു.
അക്കാദമിക്
വർഷം |
പങ്കെടുത്ത
കുട്ടികളുടെ എണ്ണം |
തിരഞ്ഞെടുക്കപ്പെട്ട
കുട്ടികളുടെ എണ്ണം |
കൂടുതൽ വിവരങ്ങൾ |
---|---|---|---|
2019 - 20 | 42 | 26 | |
2020 - 21 | 64 | 26 | |
2021 - 22 | 80 | 27 | |
2022-23 | 84 | 40 |
ക്ലബ്ബ്തല പ്രവർത്തനങ്ങൾ
അനിമേഷൻ ഫിലിം നിർമാണം
************************************************************************
ടുപി റ്റ്യുബ് , ഇങ്ക് സ്‌കേപ് , ജിമ്പ് , ബ്ലെൻഡർ എന്നീ സോഫ്ട്‍വെയറുകളാണ് അനിമേഷൻ വിഭാഗത്തിൽ പരിശീലിപ്പിക്കുന്നത് . അർഷിദ തെസ്നി, ഐശ്വര്യ, മുഹമ്മദ് യാസീൻ , നിവേദ എന്നീ വിദ്യാർഥികൾ തയ്യാറാക്കിയ ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള ബോധവത്കരണം , ലഹരിവിരുദ്ധ ബോധവത്കരണം , കൊറോണ പ്രീതിരോധ മാർഗങ്ങൾ , കൊറോണ ബോധവത്കരണ ഗെയിം എന്നിവയെ സംബന്ധിച്ച വിഡിയോകൾ വളരെ മികച്ച നിലവാരം പുലർത്തുന്നതായിരുന്നു
***************************************************************************
കമ്പ്യൂട്ടർ ഹാർഡ്‌വെയർ പരിശീലനം
മലയാളം കമ്പ്യൂട്ടിങ്
മലയാളം കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ട പരിശീലനക്ലാസ്സ് നല്കുകയുണ്ടായിട്ടുണ്ട് . മലയാളം ടൈപ്പിംഗ് , പേജ് സെറ്റിങ്, അക്ഷരങ്ങളുടെ ഫോർമാറ്റിങ് , ഹെഡറുകൾ ഫൂട്ടറുകൾ ചേർക്കുന്നത് തുടങ്ങിയവ ഇതിലൂടെ പരിശീലിപ്പിക്കുകയുണ്ടായി. ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കുന്നതിന് ഇത്തരം പരിശീലനങ്ങൾ ഏറെ പ്രയോജനപ്പെട്ടു. സ്പെക്ട്രം എന്ന പേരിൽ രണ്ടു വർഷങ്ങളിലായി ഡിജിറ്റൽ മാഗസിനുകൾ പുറത്തിറക്കുകയുണ്ടായി
വീഡിയോ / ഓഡിയോ എഡിറ്റിംഗ്
ഒഡാസിറ്റി, ഓപ്പൺഷോട്ട് വീഡിയോ എഡിറ്റർ തുടങ്ങിയ ഓഡിയോ വീഡിയോ എഡിറ്റർ സോഫ്ട്‍വെയറുകൾ കുട്ടികൾക്ക് പരിചയപ്പെടുത്തി . 'അപ്പൂപ്പൻ താടി ' എന്ന പേരിൽ ഒരു ഷോർട് ഫിലിം കുട്ടികൾതന്നെ തയ്യാറാക്കുകയും ചെയ്തു. ഇതിന്റെ കഥ , തിരക്കഥ, സ്ക്രിപ്റ്റിംഗ് , വീഡിയോ റെക്കോർഡിങ് , എഡിറ്റിംഗ് എന്നിവയെല്ലാം കുട്ടികൾതന്നെയാണ് നിർവഹിച്ചത് .ഷോർട്ഫിലിം നിർമാണവുമായി ബന്ധപ്പെട്ട വീഡിയോ റെക്കോർഡിങ് നടത്തുന്നതിനുള്ള പരിശീലനവും നടത്തുകയുണ്ടായി . മിഴിവേറിയ ചിത്രങ്ങൾ , വിഡിയോകൾ തയ്യാറാക്കുന്നതിന് പരിശീലനം ഏറെ സഹായകരമായിരുന്നു . പ്രശസ്ത സിനിമ ഫോട്ടോഗ്രാഫർ അനു തിരൂർ കാമറ റെക്കോർഡിങ് സംബന്ധിച്ച ക്‌ളാസ്സുകൾ കൈകാര്യം ചെയ്തു
കംപ്യുട്ടർ / റാസ്പറിപൈ പ്രോഗ്രാമിങ്
റാസ്പെരി പൈ പ്രോഗ്രാമിങ് കുട്ടികൾക്ക് വേറിട്ടൊരു അനുഭവമായിരുന്നു . ട്രാഫിക് ലൈറ്റുകളുടെ സിഗ്നൽ സമയക്രമം പ്രോഗ്രാം ചെയ്യുന്ന വിധമാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയത് . റാസ്‌പേറി പൈ പ്രോഗ്രാമ്മിങ് കൂടുതലായി പഠിക്കണമെന്ന ആഗ്രഹം കുട്ടികളിൽ ഉളവാക്കാൻ കഴിഞ്ഞുയെന്നത് പരിശീലനത്തിന്റെ മികവിനൊരുദാഹരണമാണ്
രക്ഷിതാക്കൾക്കുള്ള പരിശീലനം
രക്ഷിതാക്കൾക്കുള്ള പരിശീലനം മൂന്നു ദിവസങ്ങളിലായി ഉച്ചക്കുശേഷം രണ്ടു മണിമുതൽ നാലുമണിവരെ സ്‌കൂൾ അങ്കണത്തിൽ വച്ച് നടത്തുകയുണ്ടായി . കമ്പ്യൂട്ടറിന്റെ പ്രധാനഭാഗങ്ങൾ , ലാപ് ടോപ് / ഡെസ്ക്ടോപ്പ് പ്രവർത്തിപ്പിക്കുന്ന വിധം, സോഫ്റ്റ്‌വെയർ ഹാർഡ് വെയർ തുടങ്ങിയവ ആദ്യദിവസത്തെ പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തി . ജി മെയിൽ അക്കൗണ്ട് ഉപയോഗിക്കുന്ന വിധം, ഇ ബിൽ പേയ്‌മെന്റ് , വൈദ്യുതബില്ല് ടെലിഫോൺ ബില്ല് അടക്കുന്ന വിധം , സ്കോളർഷിപ് പോർട്ടൽ ഉപയോഗിക്കുന്ന വിധം , ഓൺലൈൻ അപേക്ഷ സമർപ്പണം , സമഗ്ര ഉപയോഗപെടുത്തൽ തുടങ്ങിയവ രണ്ടും മൂണും ദിവസത്തെ പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തുടുത്തി . പൂർണമായും കുട്ടികൾ തന്നെ നടത്തിയിരുന്നപരിശീലനം രക്ഷിതാക്കളുടെ പ്രശംസക്ക് പാത്രമായി . ഇരുപത്തി അഞ്ചോളം രക്ഷിതാക്കൾ പരിപാടിയിൽ പങ്കെടുത്തു
ഡിജിറ്റൽ മാഗസിൻ
'സ്പെക്ട്രം ' എന്ന പേരിൽ രണ്ടു ഡിജിറ്റൽ മാഗസിനുകൾ രണ്ടു അക്കാദമിക് വർഷങ്ങളിലായി പുറത്തിറക്കുകയുണ്ടായി . അൻപതോളം പേജുള്ള മാഗസിൻ കുട്ടികളുടെ രചനകൾ കൊണ്ടും താളുകളുടെ രൂപഭംഗികൊണ്ടും സമ്പുഷ്ടമായിരുന്നു .