"ജി.എൽ.പി.എസ് തരിശ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:


==കുട്ടികളുടെ വർദ്ധനവ്==
==കുട്ടികളുടെ വർദ്ധനവ്==
ഓരോ വർഷവും കുട്ടികളുടെ എണ്ണം വലിയതോതിൽ കൂടിക്കൊണ്ടിരിക്കുന്നു.2012ൽ 425 കുട്ടികളാണെങ്കിൽ 2021ൽ 750 കുട്ടികൾ വരെ ആയി തീർന്നു. അടുത്തുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ നിന്നും മറ്റു  സ്ഥാപനങ്ങളിൽ നിന്നും ഓരോവർഷവും ഒരുപാട് കുട്ടികൾ  ഇവിടെ പ്രവേശിച്ചു കൊണ്ടിരിക്കുന്നു. സ്കൂളിന്റെ പ്രവർത്തനങ്ങളും നേട്ടങ്ങളും അറിഞ്ഞുകൊണ്ടാണ് കുട്ടികൾ ഇവിടെ അഡ്മിഷൻ നേടുന്നത് .
സ്കൂളിൽ അക്കാദമികവും അല്ലാതെയുമായി ഒരുപാട് പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
 
എൽ എസ് എസ് സ്കോളർഷിപ്പ്  കൂടുതൽ കുട്ടികൾക്ക് നേടിക്കൊടുക്കുന്നു.വർഷത്തിലെ എല്ലാ ദിനാചരണങ്ങളും  ആഘോഷങ്ങളും ഇവിടെ നടത്താറുണ്ട്. അതുപോലെ സർഗ്ഗവേളകൾ കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം നൽകുന്നു. മത്സരപരീക്ഷകളിൽ കുട്ടികളുടെ പ്രകടനം വളരെ ഉയർന്ന നിലവാരത്തിലുള്ളതാണ്.
 
* വണ്ടൂർ സബ് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ ഒന്ന്
* വർഷംതോറും പ്രവേശനത്തിൽ പ്രകടമായ വർദ്ധനവ്
* കഴിഞ്ഞുപോയ കലാമേള ശാസ്ത്രമേള എന്നിവയിൽ ചാമ്പ്യൻഷിപ്പ്
* മികച്ച അക്കാദമിക നിലവാരം പുലർത്തുന്നതിനായി പഠന പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനം
* നാലാം ക്ലാസ് പൂർത്തിയാക്കുന്ന കുട്ടികൾക്ക് അടിസ്ഥാന ശേഷികൾ കൈവരിക്കുന്നതിനുള്ള പ്രത്യേക കർമ്മപരിപാടി
* വിജ്ഞാന പരീക്ഷകളിൽ  ഉയർന്ന സ്ഥാനം
* കർമ്മനിരതമായ ഒരു അധ്യാപക കൂട്ടായ്മ
* പ്രതിദിന പ്രഭാത എസ് ആർ ജി
* ഉയർന്ന എൽഎസ്എസ് വിജയം
 
* വർദ്ധിക്കുന്ന പ്രവേശന നിരക്ക്
 
.2012ൽ 425 കുട്ടികളാണെങ്കിൽ 2021ൽ 750 കുട്ടികൾ വരെ ആയി തീർന്നു. അടുത്തുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ നിന്നും മറ്റു  സ്ഥാപനങ്ങളിൽ നിന്നും ഓരോവർഷവും ഒരുപാട് കുട്ടികൾ  ഇവിടെ പ്രവേശിച്ചു കൊണ്ടിരിക്കുന്നു. സ്കൂളിന്റെ പ്രവർത്തനങ്ങളും നേട്ടങ്ങളും അറിഞ്ഞുകൊണ്ടാണ് കുട്ടികൾ ഇവിടെ അഡ്മിഷൻ നേടുന്നത് .
{| class="wikitable"
{| class="wikitable"
|+
|+

20:25, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കുട്ടികളുടെ വർദ്ധനവ്

സ്കൂളിൽ അക്കാദമികവും അല്ലാതെയുമായി ഒരുപാട് പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

എൽ എസ് എസ് സ്കോളർഷിപ്പ്  കൂടുതൽ കുട്ടികൾക്ക് നേടിക്കൊടുക്കുന്നു.വർഷത്തിലെ എല്ലാ ദിനാചരണങ്ങളും  ആഘോഷങ്ങളും ഇവിടെ നടത്താറുണ്ട്. അതുപോലെ സർഗ്ഗവേളകൾ കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം നൽകുന്നു. മത്സരപരീക്ഷകളിൽ കുട്ടികളുടെ പ്രകടനം വളരെ ഉയർന്ന നിലവാരത്തിലുള്ളതാണ്.

  • വണ്ടൂർ സബ് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ ഒന്ന്
  • വർഷംതോറും പ്രവേശനത്തിൽ പ്രകടമായ വർദ്ധനവ്
  • കഴിഞ്ഞുപോയ കലാമേള ശാസ്ത്രമേള എന്നിവയിൽ ചാമ്പ്യൻഷിപ്പ്
  • മികച്ച അക്കാദമിക നിലവാരം പുലർത്തുന്നതിനായി പഠന പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനം
  • നാലാം ക്ലാസ് പൂർത്തിയാക്കുന്ന കുട്ടികൾക്ക് അടിസ്ഥാന ശേഷികൾ കൈവരിക്കുന്നതിനുള്ള പ്രത്യേക കർമ്മപരിപാടി
  • വിജ്ഞാന പരീക്ഷകളിൽ  ഉയർന്ന സ്ഥാനം
  • കർമ്മനിരതമായ ഒരു അധ്യാപക കൂട്ടായ്മ
  • പ്രതിദിന പ്രഭാത എസ് ആർ ജി
  • ഉയർന്ന എൽഎസ്എസ് വിജയം
  • വർദ്ധിക്കുന്ന പ്രവേശന നിരക്ക്

.2012ൽ 425 കുട്ടികളാണെങ്കിൽ 2021ൽ 750 കുട്ടികൾ വരെ ആയി തീർന്നു. അടുത്തുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ നിന്നും മറ്റു സ്ഥാപനങ്ങളിൽ നിന്നും ഓരോവർഷവും ഒരുപാട് കുട്ടികൾ ഇവിടെ പ്രവേശിച്ചു കൊണ്ടിരിക്കുന്നു. സ്കൂളിന്റെ പ്രവർത്തനങ്ങളും നേട്ടങ്ങളും അറിഞ്ഞുകൊണ്ടാണ് കുട്ടികൾ ഇവിടെ അഡ്മിഷൻ നേടുന്നത് .

അക്കാദമിക വർഷം ആൺ പെൺ ആകെ കുട്ടികളുടെ എണ്ണം
2015-16 296 282 578
2016-17 320 300 620
2017-18 324 301 625
2019-20 316 336 652
2020-21 331 360 691
2021-22 372 378 750

അക്കാദമികം

കുട്ടികളുടെ പഠന കാര്യത്തിൽ വളരെയധികം മുൻപന്തിയിൽ നിൽക്കുന്ന ഒരു സ്കൂളാണിത്. ദിവസവുമുള്ള മോണിംഗ് എസ് ആർ ജിയിൽ ഓരോ ക്ലാസിലെയും അധ്യാപകർ കുട്ടികളുടെ പഠനത്തിനുള്ള പ്രശ്നങ്ങളും മികവുകളും ചർച്ച ചെയ്യുന്നു. പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നു. മികവുകൾ എല്ലാവരും പങ്കുവെക്കുകയുംപ്രശ്നങ്ങൾ ചർച്ച ചെയ്യുകയും ചെയ്യുന്നു. ഓരോ ക്ലാസിലെയും പ്രശ്ന പഠിതാക്കളെ കണ്ടെത്തി അവർക്ക് പരിശീലനം നൽകുന്നു. അവരെയും മറ്റ് കുട്ടികളുടെ കൂട്ടത്തിൽ എത്തിക്കുന്നു.

എന്റെ വായന- വായനാ വസന്തം

    സ്കൂളിലെ എല്ലാ ക്ലാസിലും നടപ്പിലാക്കി വരുന്ന ഒരു പദ്ധതിയാണ് എന്റെ വായന. കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കാനായി വായിച്ചു കൊണ്ട് ക്ലാസുകൾ ആരംഭിക്കുന്നു. എല്ലാദിവസവും പത്രവാർത്ത പ്രാർത്ഥനക്ക് ശേഷം  വായിക്കുന്നു. കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തിൽ എല്ലാ ക്ലാസിലും കഥാപുസ്തകങ്ങൾ, വായനാ കാർഡുകൾ, പത്രങ്ങൾ മുതലായവ ഉപയോഗിക്കുകയും വായനക്കു മാത്രമായി സമയം കണ്ടെത്തുകയും ചെയ്യുന്നു. അതുപോലെ ഓൺലൈൻ ക്ലാസിന്റെ സമയത്ത് കുട്ടികൾക്ക് പ്രത്യേക വായന ഗ്രൂപ്പുകൾ തുടങ്ങുകയും അതിൽ അധ്യാപകർ ഇടുന്ന വായന കാർഡുകൾ കുട്ടികൾ വായിച്ച് ഇടുകയും ചെയ്യുന്നു. ഓരോ ദിവസവും കുട്ടികൾ വായന കുറിപ്പും തയ്യാറാക്കുന്നു.

കുട്ടിയോടൊപ്പം

കുട്ടിയോടൊപ്പം പദ്ധതി രക്ഷിതാവിനും ക്ലാസ്സ് മുറിയിൽ കുട്ടിയോടൊപ്പം ഇരിക്കാൻ സാധിക്കുന്നു. കുട്ടിയുടെ പഠന പ്രവർത്തനങ്ങൾ അധ്യാപകന്റെ ബോധന രീതി. മറ്റ് കുട്ടികളുടെ മികവുകൾ ....etc തുടങ്ങിയവയെല്ലാം തിരിച്ചറിയാനും തന്റെ കുട്ടിയെ പഠനത്തിൽ സഹായിക്കാനും കഴിയുന്നു

അമ്മ ടീച്ചർ

അമ്മമാരുടെ കൂട്ടത്തിൽ നിന്ന് ടീച്ചർ ആവാൻ യോഗ്യതയുള്ള അമ്മമാരെ കണ്ടെത്തി ഒരു പൂൾ തയ്യാറാക്കുന്നു. അധ്യാപകർ ലീവ് ആവുമ്പോൾ ഈ അമ്മമാർ ക്ലാസ്സിലെത്തുന്നു.

സ്റ്റുുഡൻറ് ടീച്ചർ

കുട്ടികൾ അധ്യാപകരാവുന്ന അഭിമാനമായ പ്രവർത്തനമാണ് സ്റ്റുഡൻറ് ടീച്ചർr. ഓരോ ക്ലാസ്സിലും മികച്ച കുട്ടി ടീച്ചറെ കണ്ടെത്തി പഠനത്തിൽ പ്രയാസമനുഭവിക്കുന്ന ഒരു കുട്ടിയെ സ്റ്റുഡൻറ് ആക്കിയും ആണ് പ്രവർത്തനം .മികച്ച കുട്ടി ടീച്ചർമാർ ഉണ്ടാവുകയും അവർ അവരെ തന്നെ ഉയർത്തുകയും ഒപ്പം മറ്റുള്ളവരെ പഠനത്തിൽ സഹായിക്കുകയും ചെയ്യുന്നു.

എൽ എസ് എസ്

ഓരോ വർഷവും ഈ സ്കൂളിലെ എൽ എസ് എസ് കുട്ടികളുടെ വിജയം കൂടി കൊണ്ടിരിക്കുകയാണ്.

ഏറ്റവും അവസാനം 2019- 20 അധ്യയനവർഷത്തിലെ റിസൾട്ട് വന്നപ്പോൾ 33 എൽ എസ് എസോടെ  ജില്ലയിൽ തന്നെ മികച്ച വിജയമാണ് നേടിയിരിക്കുന്നത്. ഇതിനുപിന്നിൽ അധ്യാപകരുടെ നിരന്തര പരിശ്രമവും പ്രോത്സാഹനവും അവർക്ക് നൽകുന്നുണ്ട്. മിഷൻ എൽഎസ്എസ് എന്ന പദ്ധതിയാണ് ഇതിനായി സ്കൂളിൽ നടത്തിവരുന്നത്. കൂടുതൽ കുട്ടികൾക്ക് എൽഎസ്എസ് നേടി ക്കൊടുക്കുക എന്ന ലക്ഷ്യമാണ് ഈ മിഷൻ എൽ എസ് എസിൽ ഉള്ളത്.മികച്ച പരിശീലനം ആണ് കുട്ടികൾക്കു നൽകുന്നത്. രാത്രികാല ക്ലാസും ക്യാമ്പുകളും നിരന്തര പരിശീലനവുംഎൽ എസ് എസ് മിഷനും ഓൺ ലൈൻ ക്ലാസുകളും അവരെ എൽ എസ് എസ് നേടാൻ പ്രാപ്തമാക്കുന്നു.മോട്ടിവേഷൻ ക്ലാസ്സുകളും നൽകുന്നു.പ്രീ -എൽ. എസ്. എസ്  മൂന്നാം ക്ലാസ്സിൽ നിന്നു തന്നെ എൽ എസ് എസ്ന് പ്രത്യേക പരിശീലനം ആരംഭിക്കുന്നു.

അധ്യയന വർഷം എൽ എസ് എസ് കിട്ടിയവരുടെഎണ്ണം
2015-16 4
2016-17 14
2017-18 17
2018-19 23
2019-20 33

പഠനം നേരിട്ട്

എല്ലാവർഷവും നാലാം ക്ലാസിലെ മുരളി കണ്ട കഥകളി പാഠഭാഗത്തിന്റെ ഭാഗമായി പാഠഭാഗം കുട്ടികൾക്ക് നേരിട്ട് കാണിച്ചു കൊടുക്കുന്നു. അതിനായി കഴിഞ്ഞ നാലു വർഷങ്ങളിൽ   കുട്ടികൾക്ക് ഓട്ടൻതുള്ളൽ,കഥകളി,തിറ, പരുന്താട്ടം എന്നിവ കുട്ടികൾക്ക് മുമ്പിൽ അവതരിപ്പിച്ചു.അതുപോലെ ഒന്നാംക്ലാസിൽ എല്ലാവർഷവും പലഹാരം മേളവും രണ്ടാം ക്ലാസ്സിൽ ഫ്രൂട്ട് സലാഡ് നിർമ്മിക്കൽ അവൽ കുഴക്കൽ എന്നിവ എല്ലാവർഷവും നടത്താറുണ്ട്.


കൂടുതൽചിത്രങ്ങൾ



ഡിജിറ്റൽ പഠനപ്രവർത്തനങ്ങൾ

ഡിജിറ്റൽ പോർട്ട് ഫോളിയോ

കുട്ടികൾക്കെല്ലാം ഡ്രൈവിൽ ഒരു ഫോൾഡർ നൽകുകയും കുട്ടികളുടെ വ്യത്യസ്തമായ പ്രവർത്തനങ്ങൾ നേരിട്ട് അവർക്ക് നൽകുന്ന ഫോൾഡറിൽ നേരിട്ട് അപ്‌ലോഡ് ചെയ്തു വെക്കുകയും ചെയ്യുന്നു.

ഓഡിയോ ബുക്ക്

കുട്ടികളുടെ വ്യത്യസ്തമായ കഥകൾ ഉൾപ്പെടുത്തി ഓഡിയോ ബുക്ക് തയ്യാറാക്കി

പിന്തുണ ക്ലാസ്സ്

എല്ലാ ക്ലാസിലെയും അധ്യാപകർ പിന്തുണ ക്ലാസ് നൽകുകയും കുട്ടികളെ പഠനത്തിൽ പിന്നോക്കം നിൽക്കാൻ  ഒരിക്കൽപോലും അവസരം നൽകാതെ മികച്ച ഫോളോ അപ്പ്‌ പ്രവർത്തനങ്ങൾ നടത്തുകയും കുട്ടികളുടെ പഠന നിലവാരം എസ് ആർ ജിയിൽ കൃത്യമായി രേഖപ്പെടുത്തി വെക്കുകയും ചെയ്തു

വർക്ക് ഷീറ്റ്

കുട്ടികൾക്ക് പഠന പ്രയാസം പരിഹരിക്കാനും, നോട്ടുകൾ എളുപ്പത്തിൽ തയ്യാറാക്കാനുമായി വർക്ക് ഷീറ്റ് തയ്യാറാക്കി വരുന്നു.  ഓൺലൈൻ ക്ലാസിൽ കുട്ടികൾക്ക് എളുപ്പത്തിൽ ആശയങ്ങൾ എത്തിക്കാൻ ഇതിലൂടെ സാധിക്കുന്നു.

ഡിജിറ്റൽ മാഗസിൻ

ലോക ഡൗൺ കാലത്ത് കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി തയ്യാറാക്കിയതാണ് മഴവില്ല് എന്ന ഡിജിറ്റൽ മാഗസിൻ. മഴവില്ല്

ഐസിടി റിസോഴ്സ്

ഓൺ ലൈൻ സമയത്തെ ക്ലാസ് പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് പഠന പിന്തുണ നൽകാനും, വ്യത്യസ്ത ആശയങ്ങൾ എളുപ്പത്തിൽ കുട്ടികളിൽ എത്തിയ്ക്കാനും, ഐസിടി സാധ്യതകൾ വ്യത്യസ്ത രീതിയിൽ പഠിക്കാനും, പങ്കുവയ്ക്കാനുമായി എസ് ആർ ജിയുടെ നേതൃത്വത്തിൽ ഐസിടി റിസോഴ്സ് ഗ്രൂപ്പ് ഐ ടി അപ്ഡേഷൻ നടത്തി വരുന്നു.

ഉദാഹരണം: പോസ്റ്റർ മേക്കിങ്, ഗൂഗിൾ ഫോം, ഗൂഗിൾ മീറ്റ്, വൈറ്റ് ബോർഡ് റെക്കോർഡർ, കൈൻ മാസ്റ്റർ

ടാലന്റ് പരീക്ഷ

  സ്കൂളിൽ എല്ലാ വർഷവും എൽകെജി മുതൽ നാലു വരെയുള്ള ക്ലാസുകളിൽ ടാലന്റ് പരീക്ഷ നടത്തുന്നു. ടാലന്റ് പരീക്ഷയ്ക്ക് കുട്ടികൾക്ക് പരിശീലനം നൽകുകയും അവരെ പരീക്ഷയ്ക്ക് തയ്യാറാക്കുകയും ചെയ്യുന്നു. 15 വരെ റാങ്കുകളും ഡിസ്റ്റിങ്ഷനും ഫസ്റ്റ് ക്ലാസും നേടിയ കുട്ടികൾക്ക് ട്രോഫി നൽകുകയും സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യുന്നു.

പ്രവേശനോത്സവം

കുട്ടികൾക്കുളള സമ്മാനങ്ങൾ

വളരെ വിപുലമായി ആണ് എല്ലാ വർഷവും പ്രവേശനോത്സവം നടത്തി വരുന്നത്. കുട്ടികൾക്ക് കൈ നിറയെ സമ്മാനങ്ങൾ നൽകി ബലൂണുകളും തോരണങ്ങളും കെട്ടി ആണ് അവരെ സ്വീകരിക്കുന്നത്. കഥാ പുസ്തകങ്ങളും കളറും ബലൂണും മിഠായിയും നൽകി അവരെ സ്വീകരിക്കുന്നു. കുട്ടികൾ പുതുതായി സ്കൂളിൽ വരുന്ന ദിവസം മുതിർന്ന കുട്ടികളുടെ സർഗ്ഗവേളയും അവർക്കു മുമ്പിൽ അവതരിപ്പിക്കുന്നു പ്രവേശനോത്സവംചിത്രങ്ങൾ


സേവനപാതയിൽ[തിരുത്തുക | മൂലരൂപം തിരുത്തുക]

           എല്ലാ കുട്ടികളും ന്യൂഇയർ ക്രിസ്മസ് എന്നീ ആഘോഷങ്ങളുടെ ഭാഗമായി നാണയത്തുട്ടുകൾ ശേഖരിച്ചു വെക്കുകയും സ്കൂളിലെ പാവപ്പെട്ട  സഹപാഠിക്ക് സഹായമായി നൽകുകയോ ഉപജീവനമാർഗ്ഗമായി സാധനങ്ങൾ വാങ്ങി കൊടുക്കുകയും ചെയ്യുന്നു.2012 ൽ തുടങ്ങി വെച്ച ഈ പ്രോഗ്രാം ഇപ്പോഴും തുടരുന്നു. ഇതുപോലെ വെള്ളപ്പൊക്കത്തിൽ പുസ്തകങ്ങൾ നഷ്ടപ്പെട്ട കുട്ടികൾക്ക് നോട്ട് എഴുതി നൽകി സ്കൂൾ മാതൃകയായിട്ടുണ്ട് 

വിദ്യാരംഗം കലാസാഹിത്യവേദി

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ആഗസ്റ്റ് 19 മാപ്പിളപ്പാട്ട് ഗായിക രഹനയാണ് നിർവ്വഹിച്ചത്.. വിദ്യാരംഗത്തിന്റെ കീഴിൽ തന്നെ ഓണാഘോഷവും നടത്തി. സ്പെഷ്യൽ സർഗ്ഗവേള നടത്തി

കഥാ കൂട്ട്

വിദ്യാരംഗം കലാ സാഹിത്യ വേദി യുടെ കീഴിൽ കഥാരചനാ ശില്പശാലയും കഥാ രചനാ മത്സരവും നടത്തി. കഥക്കൂട്ട് ഉദ്ഘാടനം ചെയ്തത് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോർഡിനേറ്റർ ശ്രീ മണി മാഷാണ്. ക്ലാസ്സ് നയിച്ചത് കഥാകാരനായ ശ്രീ ഗിരീഷ് മരേങ്ങലത്താണ്. അദ്ദേഹത്തിന്റെ ശില്പശാല കുട്ടികൾക്ക് കുട്ടികൾക്ക് വളരെ നല്ല അനുഭവമായി.

സർഗ്ഗവേള

സർഗവേള

    ഉച്ചഭക്ഷണത്തിനുശേഷം ഉള്ള സമയങ്ങളിലാണ് സർഗ്ഗവേള നടത്തുന്നത്. ഓരോ ദിവസം ഓരോ ക്ലാസ് ആണ് അവതരിപ്പിക്കുന്നത്. പാട്ട് ഡാൻസ്, കഥ പറച്ചിൽ, പ്രസംഗം,സ്കിറ്റ് മുതലായ സർഗ്ഗാത്മക പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം കൊടുക്കുന്നത്. കുട്ടികൾ അവരുടെ പാഠഭാഗം നാടകം ആക്കിയും അവതരിപ്പിക്കും. സർഗ്ഗവേള സ്ഥിരമായി നടത്തുന്നതിന്റെ ഫലമായി കുട്ടികൾക്ക് യാതൊരു പേടിയും ഇല്ലാതെ wഅവരുടെ കഴിവുകൾ പ്രകടിപ്പിക്കുവാൻ അവസരം കിട്ടുന്നു. കൂടാതെ ഓരോ മേഖലയിലും കഴിവുള്ള കുട്ടിയെ കണ്ടെത്താനും സാധിക്കുന്നു


പിറന്നാൾ ചെടി, പിറന്നാൾ പുസ്തകം

കുട്ടികൾ അവരുടെ ജന്മദിനത്തിന് മിഠായിക്ക് പകരമായി സ്കൂളിലേക്ക് ചെടിയോ ലൈബ്രറി പുസ്തകമോ നൽകുന്നു. സർഗ്ഗ വേളയിൽ എല്ലാ കുട്ടികളും അവരെ വിഷ് ചെയ്യുകയും ചെടിയോ പുസ്തകമോ സ്വീകരിക്കുകയും ചെയ്യുന്നു.

ആഘോഷങ്ങൾ

പെരുന്നാൾ ക്രിസ്തുമസ്, ഓണം എന്നിവ എല്ലാ കുട്ടികളും ഒരു പോലെ ആഘോഷിക്കുന്നു.. ഓണത്തിന് മാവേലിയായി വേഷം കെട്ടുകയും പൂക്കളം ഒരുക്കുകയും വിവിധയിനം മത്സരങ്ങൾ നടത്തുകയും ചെയ്യുന്നു എല്ലാ കുട്ടികളും ഇതിൽ പങ്കുചേരുന്നു.

.ക്രിസ്തുമസിന് ക്രിസ്മസ് അപ്പൂപ്പനെ ഒരുക്കുകയും പുൽക്കൂട് ഒരുക്കുകയും ക്രിസ്മസ് ട്രീ തയ്യാറാക്കുകയും കുട്ടികൾ എല്ലാം ആഘോഷത്തിൽ പങ്കു ചേരുകയും ചെയ്യുന്നു

പെരുന്നാളിന് മൈലാഞ്ചിയിടൽ മത്സരങ്ങളും മറ്റു സർഗ്ഗാത്മക പ്രവർത്തനങ്ങളും നടത്തുന്നു.ഈവർഷത്തെ പെരുന്നാൾ ആഘോഷം ഉദ്ഘാടനം ചെയ്തത് മാലികിൽ പാട്ടുപാടിയ റിദ മോൾ ആയിരുന്നുഎല്ലാ പ്രധാനപെട്ട ദിനങ്ങളും സ്കൂളിൽ കുട്ടികൾ ആചരിക്കുന്നു.പരിസ്ഥിതി ദിനം, മുതൽ മാർച്ച്‌ വരെയുള്ള എല്ലാ ദിവസവും കുട്ടികൾക്കു പരിചിതമാണ്. അവർ അത് ആചരിക്കുകയും ആ ദിവസത്തിന്റെ പ്രത്യേകത മനസ്സിലാക്കുകയും ചെയ്യുന്നു ക്വിസ്, സ്പെഷ്യൽ സർഗ്ഗവേള, അസംബ്ലി, ലഘു നാടകങ്ങൾ, വിവരണം മത്സരങ്ങൾ എന്നിവ നടത്തുകയും ചെയ്യാറുണ്ട്


ശാസ്ത്രമേള കലാമേള എന്നിവയിൽ ഓവറോൾ

കലാമേളയിൽ ഓവറോൾ നേടുന്നു

  ശാസ്ത്രമേളയിലും കലാമേളയിലും ഏതെങ്കിലും വിഭാഗത്തിൽ സ്ഥിരമായി സ്കൂളിന് ഓവറോൾ പട്ടം ലഭിക്കാറുണ്ട്.  സ്കൂളിൽ നിന്ന് കുട്ടികൾക്ക് നന്നായി പരിശീലനം നൽകുകയും പങ്കെടുക്കുന്ന കുട്ടികൾക്ക് എല്ലാം മികച്ച ഗ്രേഡ് ലഭിക്കുകയും ചെയ്യുന്നു. സ്കൂളിൽ എല്ലാ ദിവസവും നടക്കുന്ന സർഗ്ഗവേള കലാപരമായ വളർച്ചക്ക് കുട്ടികളെ പ്രാപ്തരാക്കുന്നു.


യുദ്ധവിരുദ്ധ റാലി

യുദ്ധവിരുദ്ധ പോസ്റ്റർ കാണുന്നു

  ഉക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധത്തിൽ പ്രതിഷേധിച്ചുകൊണ്ട് മാർച്ച്‌ 9ന് കുട്ടികളുടെ യുദ്ധവിരുദ്ധ പോസ്റ്റർ പ്രദർശനവും സംഗീത ശിൽപവും ഒപ്പു ശേഖരണവും തരിശ് അങ്ങാടിയിൽ വെച്ച് നടന്നു. യുദ്ധത്തിൽ പ്രതിഷേധിച്ചുകൊണ്ട് കുട്ടികൾ 200 ചാർട്ടുകൾ വരെ തയ്യാറാക്കിയിരുന്നു.    ഉദ്ഘാടനം മഠത്തിൽ ലത്തീഫ് ആണ് നിർവഹിച്ചത്. ജി സി കാരക്കൽ മുഖ്യപ്രഭാഷണം നടത്തി.



ദിനാചരണങ്ങൾ

സ്കൂൾ പ്രവർത്തനങ്ങളിൽ ദിനാചരണങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകുന്നു. ഓരോ ദിനാചരണങ്ങളും അധ്യാപകർ വീഡിയോ തയ്യാറാക്കി കുട്ടികൾക്ക് നൽകുന്നു. രക്തദാന ദിനം, ലഹരിവിരുദ്ധദിനം, ദേശീയ തപാൽ ദിനം, സാക്ഷരതാ ദിനം, അധ്യാപക ദിനം ,ഹിരോഷിമ നാഗസാകി ദിനംഎന്നിവക്കൊക്കെ വീഡിയോ തയ്യാറാക്കി കുട്ടികൾക്ക് നൽകിയിട്ടുണ്ട്.

2021-22 അധ്യയന വർഷത്തിലെ ദിനാചരണങ്ങൾ
പരിസ്ഥിതി ദിനം-

ജൂൺ 5

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എല്ലാ കുട്ടികളും തൈകൾ നടുകയും ഓൺലൈനായി അവയുടെ ഫോട്ടോ അയക്കുകയും ചെയ്തു.. കുട്ടികൾ മുമ്പ് നട്ട മരങ്ങളെ കുറിച്ചുള്ള വീഡിയോ സഹിതമുള്ള വിവരണം നടത്തി. ഡ്രൈഡേ ആചരിക്കുകയും പോസ്റ്റർ രചന നടത്തുകയും കവിതാലാപനം നടത്തുകയും ചെയ്തു..
വായനാദിനം

ജൂൺ 19

വായനാ ദിനത്തിൽ കുട്ടികൾക്ക് ക്വിസ് മത്സരം നടത്തുകയും വായനയുമായി ബന്ധപ്പെട്ട പതിപ്പ് തയ്യാറാക്കുകയും ചെയ്തു.വായനവാരം മണി മാഷാണ് ഉദ്ഘാടനം ചെയ്തത്. മലയാള സാഹിത്യകാരന്മാരെ പരിചയപ്പെടുകയും അവരെഴുതിയ പുസ്തകങ്ങൾ പരിചയപ്പെടുകയും ചെയ്തു. കുട്ടികൾ വായനക്കുറിപ്പുകൾ തയ്യാറാക്കി
ബഷീർ ദിനം

‍ജൂലൈ 5

ബഷീർ ദിനാചരണം ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ഉദ്ഘാടനംചെയ്തു. കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും വീഡിയോ അയക്കുകയും ചെയ്തു. ബഷീർ ദിന ക്വിസ് നടത്തി. സ്പെഷ്യൽ സർഗവേള നടത്തി. ബഷീർ ദ മാൻ ഡോക്യുമെന്ററി പ്രദർശനം നടത്തി. വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങൾ വായിച്ച് വായനാ കുറിപ്പുകൾ തയ്യാറാക്കി
സ്വതന്ത്ര ദിനം

ആഗസ്റ്റ് 15

ആഗസ്റ്റ് 15ന് ഓൺലൈൻ ആണെങ്കിലും കുട്ടികൾ സർഗ്ഗവേളകൾ നടത്തി. സ്വതന്ത്ര സമര സേനാനികളുടെ വേഷം ധരിച്ച് അവർ ഓൺലൈൻ പ്ലാറ്റ്ഫോമിൽ എത്തി. ദേശീയ പതാകയുടെ നിർമ്മാണവും ക്വിസും നടത്തി. സ്കൂളിലെ ചെറിയ കുട്ടികൾക്ക് കളറിംഗ് മത്സരം ഉണ്ടായിരുന്നു.ഇവിടുത്തെ അധ്യാപകർ തയ്യാറാക്കിയ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ച് യൂട്യൂബ് വീഡിയോ കുട്ടികൾക്ക് നൽകുകയും ചെയ്തു.സ്വാതന്ത്ര്യ ദിനത്തിൽ രക്ഷിതാക്കൾക്കായി ഫാമിലി മെഗാ ക്വിസ് നടത്തി.
ഗാന്ധിജയന്തി

ഒക്ടോബർ 2

ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധി ക്വിസ്, ഗാന്ധിജിയെ കുറിച്ചുള്ള വീഡിയോ പ്രദർശനം എന്നിവ നടത്തി. ഗാന്ധി സിനിമകൾ എല്ലാ ക്ലാസ് ഗ്രൂപ്പിലും മൂന്നു ദിവസങ്ങളിലായി പ്രദർശിപ്പിച്ചു.കൂർമ്മാവതാര, ഗാന്ധി, ദി മേക്കിങ് ഓഫ് മഹാത്മാ എന്നീ സിനിമകളാണ് പ്രദർശിപ്പിച്ചത്.
നവംബർ 12 പക്ഷിനിരീക്ഷണ ദിനം പക്ഷിനിരീക്ഷണ ദിനത്തിന് ഓരോ പക്ഷിയുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ തയ്യാറാക്കുകയും കുട്ടികൾ അത് നിരീക്ഷിച്ച് പഠിക്കുകയും ക്വിസ് മത്സരം നടത്തുകയും ചെയ്തു. കൂടാതെ സ്കൂളിൽ പരുന്താട്ടം

നടത്തുകയും  ചെയ്തു.

പരുന്താട്ടം
വാഗൺ ട്രാജഡി ദുരന്തം വാഗൺ ട്രാജഡി ദുരന്തത്തിന്റെ നൂറാം വാർഷികം ഏറെ വിപുലമായാണ് സ്കൂളിൽ ആചരിച്ചത്. കുട്ടികളിൽ ഈ ദുരന്തത്തിന്റെ ആഴം ബോധ്യപ്പെടുത്തുന്ന വിധത്തിൽ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. എല്ലാ ക്ലാസിലും അതുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനം നടത്തി.
വാഗൺട്രാജഡി പോസ്റ്റർ കുട്ടികൾ കാണുന്നു
റിപ്പബ്ലിക് ദിനം

ജനുവരി 26

സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. കുട്ടികളുടെ അഭാവത്തിൽ ഓൺലൈനായി കുട്ടികൾ പങ്കെടുത്തു. സർഗ്ഗ വേളകൾ നടത്തുകയും ക്വിസ്സുകൾ നടത്തുകയും ചെയ്തു. ഇന്ത്യൻ ഭരണഘടനയെ പരിചയപ്പെടുത്തി. ഓൺലൈൻ അസംബ്ലി സംഘടിപ്പിച്ചു. ദേശഭക്തി ഗാനം മത്സരങ്ങൾ നടത്തി. എല്ലാ അധ്യാപകരും റിപ്പബ്ലിക് ദിനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിന് എല്ലാവരും ചേർന്ന് വീഡിയോ തയ്യാറാക്കി കുട്ടികൾക്ക് നൽകി.
ഫെബ്രുവരി 21 മാതൃഭാഷാ ദിനം മാതൃഭാഷാദിനത്തിൽ കുട്ടികളുടെ സർഗ്ഗ വേളകൾ നടത്തുകയും ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. അദ്ധ്യാപകർ തയ്യാറാക്കിയ എഴുത്തുകാരുടെ ചിത്രവും വിവരണവും അടങ്ങിയ ചാർട്ട് പ്രദർശിപ്പിക്കുകയും ചെയ്തു.
ദേശീയ ശാസ്ത്ര ദിനം

ഫെബ്രുവരി 28

ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പരീക്ഷണ മേള സംഘടിപ്പിക്കുകയും വ്യത്യസ്തങ്ങളായ പരീക്ഷണങ്ങൾ കുട്ടികൾക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു. എല്ലാ ക്ലാസിലെ കുട്ടികളും ശാസ്ത്ര പതിപ്പ് തയ്യാറാക്കി. ശാസ്ത്രജ്ഞന്മാരും ആയി ബന്ധപ്പെട്ട ഡിജിറ്റൽ പതിപ്പ് തയ്യാറാക്കുകയും അതിനോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തുകയും ചെയ്തു.