"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
40001 wiki (സംവാദം | സംഭാവനകൾ) ('കുട്ടികളുടെ തെരഞ്ഞെടുത്ത ചില രചനകൾ ചുവടെ നൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
40001 wiki (സംവാദം | സംഭാവനകൾ) (ചെ.) (40001 wiki എന്ന ഉപയോക്താവ് ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/കുട്ടികളുടെ സൃഷ്ടികൾ എന്ന താൾ ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സൃഷ്ടികൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
01:38, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
കുട്ടികളുടെ തെരഞ്ഞെടുത്ത ചില രചനകൾ ചുവടെ നൽകിയിരിക്കുന്നു.
പോയകാലമതെത്ര മനോഹരം
പോയ കാലങ്ങളിൽ നമ്മുടെ ഭൂമിയോ
ഹാ എത്ര സുന്ദരമായിരുന്നു
നദികളുടെ കളകളനാദമോ അന്നെന്റെ
ഹൃദയത്തിലാനന്ദവാക്കുകളായ്
കിളികളുടെ മധുരമാം സംഗീതം തേനായ്
അന്നെന്റെ ചുണ്ടിലോ ഇറ്റു വീണു
പ്രകൃതിയോ ഹരിതാഭയിൽ കുളിച്ചു നിൽക്കെ
അന്നോ അതെത്ര മനോഹരമേ
ഇന്നോ നദിയുടെ കളകള നാദമോ
ഹൃദയത്തിൽ നൊമ്പര ബാഷ്പവുമായ്
കിളികളുടെ മധുരമാം തേനൊലി സംഗീതം
ഇന്നോ എവിടെയോ പോയി മറഞ്ഞു
ഇനിനമുക്കാകുമോ പ്രകൃതിയുടെ സൗന്ദര്യം
തിരികെ ഇവിടെ വരുത്തുവാനായ്
മനുഷ്യന്റെ നീച പ്രവർത്തികൾ കാരണം
പ്രകൃതിയുടെ ഹരിതാഭ വെന്തെരിഞ്ഞു.
അക്ഷര. ആർ (അക്ഷരവൃക്ഷം പദ്ധതി, 2020)