"ഗവ.എൽ.പി.എസ് കല‍‍ഞ്ഞൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.)No edit summary
വരി 52: വരി 52:

21. പച്ചക്കറി കായീച്ചയെ തടയാൻ മഞ്ഞപെയിന്റടിച്ച പലക (തകരം)യിൽ ആവണക്കെണ്ണ പുരട്ടി പന്തലിൽ തൂക്കുക. പ്രാണി മഞ്ഞനിറം ആകർഷിച്ചുവന്ന് പലകയിൽ പറ്റിപ്പിടിക്കും.

ഭക്ഷണവും പാചകവിധികളും
നാടൻ ഭകഷണങ്ങളും പാചകവിധികളും നമ്മുടെ മറ്റൊരു പൈതൃകമാണു.നാടൻ വിഭവങ്ങളായ ചിരട്ടപുട്ട്‌ തുടങ്ങി അവിയൽ, സാബാർ, തോരൻ തുടങ്ങി കറികൾ,അനേകം പാനീയങ്ങൾ മുതലായവയുടെ വിവരശേഖരണം ഈ പ്രധാനമേഖലയിൽ പെടുത്താം.ഈ പ്രധാന മേഖലക്ക്‌ താഴെ പറയുന്ന ഉപമേഖലകളുണ്ട്‌.
=== ഖര ഭക്ഷണങ്ങൾ ===
പ്രാതൽ, ഉച്ചഭക്ഷണം, അത്താഴം മുതലായവ ദൈനംദിന ഖരഭക്ഷണങ്ങളായ പുട്ട്‌, ദോശ, ഇഡ്ഡലി, ഊൺ മുതലായവും ഈ വിഭാഗത്തിൽ പെടുന്നു.
കുമ്മൻ കടുക്ക അട
കുമ്മൻ കടുക്കക്കായയിൽ ചെറിയ ദ്വാരം ഉണ്ടാക്കി അതിലൂടെ തേങ്ങയും ശർ‍ക്കരയും ജീരകവും ഇട്ട് പുഴുങ്ങി കായ പൊളിച്ചെടുക്കുന്നു.പൊടുവണ്ണി, വാഴയില, പ്ലാവില, എലമംഗലം എന്നിവയുടെ ഇലകളും അടപുഴുങ്ങിയെടുക്കാൻ ഉപയോഗിക്കുന്നു.
പനച്ചോറ്പനയുടെ മുകളിലെ തൊലി ഉരിഞ്ഞിട്ട് ഉള്ളിലുള്ള ചോറെടുത്ത് ഇടിച്ച് പൊടി വെള്ളത്തിലിട്ട് വെക്കണം.ഇതിന്റെ കട്ട് കളയാൻ വേണ്ടി ഏഴുപ്രാവശ്യമെങ്കിലും ഈ വെള്ളം മാറ്റണം.അതിനുശേഷം പൊടിയെടുത്ത് കുറുക്കിയെടുക്കും. ഇത് കറിയും കൂട്ടി കഴിച്ചാൽ നല്ല സ്വാദായിരിക്കും.പൊടി കുറുക്കി‌യെടിക്കുമ്പോൾ ശർക്കരയും തേങ്ങയും നെയ്യുമൊക്കെ ചേർത്താൽ ഹലുവ പോലെ സ്വാദുള്ള പലഹാരമായി ഉപയോഗിക്കാം
ഈന്തിൻ പൊടി
മൂത്ത ഈന്തിൻകായ വെട്ടിയുണക്കി പൊടിച്ച് വെള്ളത്തിലിട്ട് വെള്ളം ഊറ്റി കട്ട് കളഞ്ഞാണ് ഉപയോഗക്കുന്നത്.ഈന്തിൻ പൊടികൊണ്ട് പത്തിരി, പുട്ട് തുടങ്ങിയ പല വിഭവങ്ങളും ഉണ്ടാക്കാം.ചെറിയ ഉരുളയാക്കി വെള്ളത്തിലിട്ട് ചൂടാക്കിയതിനു ശേഷം ഊറ്റിയെടുത്ത് ഇറച്ചിക്കറി ഉപയോഗിച്ച്കഴിക്കാം.കൂടാതെ ശർക്കര ചേർത്ത് പലഹാരമാക്കിയും കഴിക്കാം.
അട ചുട്ടെടുത്തത്
അരിപ്പൊടി നനച്ച് ഇലയിൽ പരത്തി തേങ്ങയും ശർക്കരയും നിറച്ച് അടപോലെ മടക്കിയെടുത്ത് ചട്ടിയിൽ ചുട്ടെടുക്കുക. അരിപ്പൊടിക്കു പകരം ഗോതമ്പുപൊടി, മുത്താറിപ്പൊടി ഈന്തുംപൊടി ഇവ ഉപയോഗിച്ചും അട ചുട്ടെടുക്കാവുന്നതാണ്. പൊടുവണ്ണിയില, വാഴയില, പ്ലാവില, എലമംഗലം തുടങ്ങിയ ഇലകളും അട പുഴുങ്ങാൻ ഉപയോഗിക്കാം
അട ആവിയിൽ വേവിച്ചത്
അരിപ്പൊടി നനച്ച് ഇലയിൽ പരത്തി തേങ്ങയും പഞ്ചസാരയോ ശർക്കരയോ ചേർത്ത് നിറച്ച് അടപോലെ മടക്കിയെടുത്ത് ആവിയിൽ വേവിക്കുക. അരിപ്പൊടിക്കുപകരം പകരം ഗോതമ്പുപൊടി, മുത്താറിപ്പൊടി ഈന്തുംപൊടി ഇവ ഉപയോഗിച്ചും അട വേവിച്ചെടുക്കാവുന്നതാണ്. ഇലയായി വാഴയിലയോ കറുവപ്പട്ടയിലയോ ഉപയോഗിക്കാം
പയറുവർഗങ്ങൾ
ഗോതമ്പുകൊണ്ടോ പയർവർഗത്തിൽ പെട്ട ചെറുപയർ, പരിപ്പ് ഇവ ഉപയോഗിച്ചോ ഗുലാബി എന്ന ഒരുതരം വിഭവമുണ്ടാക്കാറുണ്ട്. തേങ്ങ, ശർക്കര, ഏലക്കായ, സവാള തുടങ്ങിയവയും ഇതിൽ ചേർ‍ക്കാറുണ്ട്.
മുത്താറി
പറമ്പിലും പാടത്തും ഞാറു നട്ട് വളർത്തുന്നതാണ് മുത്താറി. ഇതിന്റെ വിത്തുകൾ അരച്ച് കുറുക്കി മധുരവും ചേർത്ത് കഴിക്കുന്നത് പതിവായിരുന്നു. ഇത് ചെറിയ കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം നല്ലൊരു ഭക്ഷണമായി ഉപയോഗിക്കാം. ചെറിയ കുട്ടികൾക്ക് ചോറു കൊടുക്കുന്നതിനു മുമ്പായി മുത്താറി കുറുക്കി കൊടുക്കാം. ഇന്ന് മുത്താറി കർണ്ണാടകത്തിലാണ് കൂടുതലായി കൃഷിചെയ്യുന്നത്.
തവിടപ്പം
നെല്ല് കുത്തി അരിയാക്കുമ്പോൾ ലഭിക്കുന്ന തവിടിൽ വെള്ളവും ശർക്കരയും ചേർത്ത് ഉരുട്ടി കഴിക്കുകയും അപ്പമുണ്ടാക്കിയും  പഴയ ആളുകൾ കഴിച്ചിരുന്നു. അന്നത്തെ ഒരു പ്രധാനപ്പെട്ട വിഭവമായിരുന്നു തവിടുകൊണ്ടുള്ള പത്തിരി. കൂടാതെ തേങ്ങയും പഞ്ചസാരയോ ശർക്കരയോ ചേർത്ത് തവിടുകൊണ്ട് അടയും ഉണ്ടാക്കിയിരുന്നു.
കുളുത്ത ചോറ്
തലേന്ന് ബാക്കിവെച്ച ചോറ് വെള്ളത്തിലിട്ട് പിറ്റേന്ന് ഉപ്പും തൈരും പച്ചമുളകും കൂട്ടി തിന്നുന്നതാണ് കുളുത്തചോറ്. വല്ലാത്ത ഒരു ഉന്മേഷം പകരുന്നതാണ് ഈ ഭക്ഷണം. ഇത് കഴിച്ചാൽ ബുദ്ധി മന്ദീഭവിക്കുമെന്ന ഒരു ചൊല്ലും നാട്ടുമൊഴികളിൽ പറയുന്നുണ്ട്. പണ്ട് കാരണവന്മാർ പുലർച്ചെതന്നെ കുളുത്ത ചോറും തിന്നാണ് പണിക്കിറങ്ങിയിരുന്നത്.
ചക്കരച്ചോറ്
കൊയ്ത്തു കഴിഞ്ഞ് പത്തായമെല്ലാം നിറഞ്ഞശേഷം മകരം ഒന്നിനാണ് ഈ വിഭവം സാധാരണയായി തയ്യാറാക്കുക.  അരി, ശർക്കര, നാളികേരം എന്നിവയോടൊപ്പം ജീരകം, ഉള്ളി, ഏലക്കായ എന്നീ ചേരുവകൾ ചേർത്താണ് ചക്കരച്ചോറ് തയ്യാറാക്കുക.
പട്ടിണിക്കഞ്ഞി
മരണാനന്തര ചടങ്ങുകളിലും കഞ്ഞിക്ക് പ്രാധാന്യമുണ്ട്.   മരിച്ച് മൂന്നാം ദിവസം പുലകുളി അടിയന്തിരത്തിന്റെ തലേദിവസം ഉച്ചകഴിഞ്ഞ് മരിച്ചയാളിന്റെ ശേഷക്കാർ കുടിക്കുന്ന കഞ്ഞിയാണ് പട്ടിണിക്കഞ്ഞി എന്ന പേരിലറിയപ്പെടുന്നത്. ആ രാത്രി പട്ടിണി കിടക്കുകയാണ് പതിവ്.  ഈ കാരണം കൊണ്ടാവാം ആ കഞ്ഞിക്ക്  പട്ടിണിക്കഞ്ഞി എന്ന പേര് വന്നത്. കൂടാതെ ശിപോതിക്കഞ്ഞി, ഇടിഞ്ഞിൽ കഞ്ഞി, കുറുന്തോട്ടികഞ്ഞി, മഞ്ഞൾകഞ്ഞി, തുളസിക്കഞ്ഞി, ഗോതമ്പുകഞ്ഞി ഉലുവാക്കഞ്ഞി, ആശാളിക്കഞ്ഞി, നവധാന്യക്കഞ്ഞി എന്നീ തരത്തിൽ‍ അറിയപ്പെടുന്ന കഞ്ഞികളുമുണ്ട്.
തെക്കഞ്ഞി
പണ്ടുകാലത്ത്  ആളുകൾ രാവിലെ പണിക്കിറങ്ങും മുമ്പ് തെക്കഞ്ഞി കുടിക്കുന്ന ശീലമുണ്ടായിരുന്നു. തലേ ദിവസത്തെ അത്താഴം തിളക്കുമ്പോൾ ചോറോടുകൂടി കഞ്ഞി മൺകലത്തിൽ ഒഴിച്ചുവെക്കും. ഉറിയിൽ സൂക്ഷിക്കുന്ന ഈ കഞ്ഞി രാവിലെ നല്ലെണ്ണയും ഉപ്പും ചേർത്ത് പയറോ മുതിരയോ കടലയോ കറിയായി ചേർത്ത് കുടിക്കും. ഇതിനെയാണ് തെക്കഞ്ഞി എന്ന് അറിയപ്പെടുന്നത്. ഇത് ശരീരത്തിന് ബലവും ഉന്മേഷവും പകരുന്നതാണ്.
പുട്ട് (മരച്ചീനി)
തൊലി കളഞ്ഞ മരച്ചീനി വൃത്തിയായി കഴുകി ചെറിയ കഷ്ണങ്ങളാക്കി ഉണക്കിയതിനുശേഷം പൊടിക്കുക. സാധാരണ പുട്ടുചുടുന്ന രീതിയിൽ തേങ്ങയും ചേർത്ത് ആവിയിൽ വേവിക്കുക.
കപ്പമാവുകൊണ്ട്  പുട്ടിനുപുറമെ പലഹാരങ്ങളും ബേക്കറി സാധനങ്ങളും ഉണ്ടാക്കാം.  കൂടാതെ കപ്പവറ്റൽ, അവൽകപ്പ തുടങ്ങിയവ ഉണ്ടാക്കാനും ഉപയോഗിക്കുന്നു
കൊഴുക്കട്ട
അരിപ്പൊടി ചൂടുവെള്ളത്തിൽ വാട്ടിക്കുഴച്ച് ഉരുളകളാക്കിയെടുക്കി തിളച്ചവെള്ളത്തിലിട്ട് വേവിക്കുക.ശേഷം ചെറുതായി മുറിച്ചെടുത്ത്കടുക്, പച്ചമുളക്, കറിവേപ്പില എന്നിവയോടൊപ്പം എണ്ണയിൽ വറുത്തെടുക്കുക. വേണമെങ്കിൽ തേങ്ങയും ചേർക്കാം.
ഇലയട
വാഴയിലയിൽ അരിപ്പൊടി പരത്തി തേങ്ങയും ശർക്കരയും നടുവിൽ വെച്ച് മടക്കി ആവിയിൽ വേവിക്കുക.  ഇതേ ചേരുവകൾ പ്ലാവിലയിൽ വെച്ച് കുമ്പിളാക്കി കുമ്പിളപ്പവും തയ്യാറാക്കാം.
പലതരത്തിലുള്ള ഇലയടകളുണ്ട്.  പരുത്തി, വാഴയില, അയനിയില, കറുകയില തുടങ്ങിയവ ഉപയോഗിച്ച് അടകളുണ്ടാക്കാം.  ഒരോ ഇലകളിലും ഉണ്ടാക്കുന്ന അടകൾക്ക് അതിന്റേതായ രുചിയും മണവുമുണ്ട്.  ഗോതമ്പ്പൊടിയും അരിപ്പൊടിയും ഉപയോഗിച്ചാണ് ഇലയടകൾ മിക്കവയും തയ്യാറാക്കുക.
ഉഴുന്നു ദോശ
ഖരഭക്ഷണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഉഴുന്ന് ദോശ. ഉഴുന്ന് ദോശയ്ക്കും ഇഡ്ഡലിക്കും ചേരുവകൾ ഒന്നു തന്നെയാണ്. ഉഴുന്ന്,പച്ചരി, പുഴുങ്ങലരി ഉപ്പ് എന്നിവ.
തയ്യാറാക്കുന്ന വിധം - ഉഴുന്നും പച്ചരിയും പുഴുങ്ങലരിയും ഒരുമിച്ച് അരച്ചെടുത്ത് തലേദിവസം മാവാക്കി വെക്കുക. ആവശ്യമായ ഉപ്പ് ചേർത്ത് വെളിച്ചെണ്ണ ചട്ടിയിൽ പുരട്ടിയതിനു ശേഷം തയ്യാറാക്കി വെച്ച മാവ് ഒഴിച്ച്  ചുട്ടെടുക്കുക.
ഇഡ്ഡലി
ആവശ്യമായ സാധനങ്ങൾ - ഉഴുന്ന്,പച്ചരി,പുഴുങ്ങലരി ഉപ്പ് പാകത്തിന്.
തയ്യാറാക്കുന്ന രീതി : ഉഴുന്ന് നല്ലവണ്ണം അരയ്ക്കുക. പുഴുങ്ങലരിയും പച്ചരിയും ചെറുതായി അരച്ചെടുക്കുക. അരച്ചെടുത്ത മാവുകളും ആവശ്യമായ ഉപ്പും ചേർത്ത് മാവ് കൂട്ടി കുറുക്കി നല്ല കട്ടിയിലാക്കുക. എന്നിട്ട് 6-മണിക്കൂർ വെച്ചതിനു ശേഷം ഇഡ്ഡലി ഉണ്ടാക്കാം. ഏറ്റവും പ്രധാനമായ ഒരു ഖരഭക്ഷണമാണ് ഇഡ്ഡലി. ഗൃഹ പ്രവേശന ചടങ്ങുകളിലും ആദ്യം കാണുന്നത് ഇഡ്ഡലി തന്നെയാണ്. എല്ലാ ആളുകളും വളരെയധികം ഇഷ്ടപ്പെടുന്ന ഒരു പലഹാരമാണ് ഇഡ്ഡലി. ഏറ്റവും എളുപ്പത്തിൽ പ്രാതൽ ഭക്ഷണമായി ഉണ്ടാക്കാൻ കഴിയുന്നതാണിത്.
<span name="section2"></span>

11:37, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

പച്ചക്കറിക്കൃഷിയിലെ നാട്ടറിവുകൾ

പച്ചക്കറിക്കൃഷി കേരളത്തിന്റെ പാരമ്പര്യകൃഷിയാണ്. രാസവളങ്ങളും രാസകീടനാശിനികളുമൊന്നും ഇല്ലാത്ത കാലത്തും നല്ല രീതിയിൽ കൃഷിചെയ്ത് വിളവുകൾ ഉണ്ടാക്കിയ പാരമ്പര്യം അവർക്കുണ്ട്. അന്നവർ സ്വീകരിച്ചിരുന്ന പല മാർഗങ്ങളും അവർ അനുഭവത്തിലൂടെ കണ്ടെത്തിയ അറിവുകളിലൂടെയാണ്. അവർ വാമൊഴിയായും പ്രായോഗികമായും തലമുറകൾക്ക് കൈമാറപ്പെട്ടു.  എന്നാൽ ഇന്ന് ഇത്തരം വാമൊഴി അറിവുകൾ തലമുറകളിലേക്ക് കൈമാറ്റംചെയ്യാതെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. പച്ചക്കറി കൃഷിയുമായി ബന്ധപ്പെട്ട ചില നാട്ടറിവുകൾ പരിചയപ്പെടുത്തുകയാണ്.

1. മുളകുവിത്ത് പാകുമ്പോൾ വിത്തുമായി അരി പൊടിച്ചുകലർത്തി വിതറുക. ഉറുമ്പുകൾ വിത്തുപേക്ഷിച്ച് അരി ശേഖരിച്ച് പോകും. മുളകുവിത്ത് അവശേഷിക്കും.

2. പച്ചമുളകുതൈയുടെ ചുവട്ടിൽ ശീമക്കൊന്ന ഇലയും പച്ചച്ചാണകവും ചേർത്ത് പുതയിട്ടാൽ പുഷ്ടിയായി വളരുകയും ചില കീടബാധ തടയുകയും ചെയ്യും.

3. വേപ്പിൻപിണ്ണാക്ക് വഴുതിനതടത്തിൽ ചേർത്താൽ കീടം തടയാനും പ്രത്യേകിച്ചും വെള്ളീച്ചയെ തടയാനും സഹായിക്കും.

4. തുമ്പച്ചെടി മുളകിനു ചുവട്ടിൽ ചേർത്തുകൊടുത്താൽ മുളക് (കായ) പിടുത്തം കൂടും. കൂടുതൽ ഉൽപ്പാദനമുണ്ടാകും.

5. മത്തൻ-പടവല വർഗത്തിനൊപ്പം മുതിര വളർത്തിയാൽ മത്തൻ വണ്ടുകളുടെ ശല്യം കുറയ്ക്കാം.

6. വെള്ളരിവർഗത്തിൽ മഞ്ഞുകാലത്ത് ഇലയിൽ ചാരം വിതറുക. പ്രാണിശല്യം കുറയും.

7. പാവൽതോട്ടത്തിൽ ഇടയ്ക്ക് ചേന കൃഷിചെയ്താൽ ഇലമുരടിപ്പുരോഗം കുറയും.

8. പാവൽ, പടവലം എന്നിവയുടെ വള്ളികൾ അൽപ്പം ഉയർന്നു പടർന്നാൽ വള്ളി താഴ്ത്തിവച്ച് മണ്ണിട്ടുകൊടുത്ത് വീണ്ടും പടർത്തിയാൽ കൂടുതൽ വേരുപൊട്ടി പുഷ്ടിയായി വളർന്ന് നല്ല കായ്ഫലം ഉണ്ടാകുമെന്ന് പഴമക്കാർ പറയുന്നു.

9. പച്ചക്കറിത്തോട്ടത്തിനുചുറ്റും ചെണ്ടുമല്ലിച്ചെടി നട്ടാൽ (നെൽപ്പാടത്തുമാകാം) കീടങ്ങൾ കുറയും.

10. മുളകിലെ കായുംപൂവും കൊഴിയുന്നതു തടയാൻ കരിക്കിൻവെള്ളവും പശുവിൻപാലും കലർത്തിയ ലായനി, ചെടി നട്ട് 60-70, 75-90 ദിവസങ്ങളിൽ തളിച്ചുകൊടുക്കുക.

11. മത്തൻ നട്ടാൽ കായണമെന്ന ചൊല്ലുണ്ട്. പടർന്നുപൂക്കുംവരെ നേരിയതോതിലേ നനയ്ക്കാവു. പിന്നീട് ധാരളം വെള്ളം നനച്ചുകൊടുക്കണം.

12. പയറിലെ അരക്കുകീടത്തെ കളയാൻ നീർ ഉറമ്പുകളെ വളർത്തുക.

13. മത്തൻ പടരുമ്പോൾ വള്ളിമുട്ടുതോറും പച്ചച്ചാണക ലായനി ഒഴിക്കുക. വള്ളി വേഗം വളരുകയും പെൺപൂക്കൾ കൂടുകയും ചെയ്യും.

14. ചീരയിലെ വെള്ളക്കുത്ത് രോഗം തടയാൻ പച്ചച്ചീര ഇടകലർത്തി നടുക. അപ്പക്കാരവും, മഞ്ഞൾപ്പൊടിയും ചേർത്ത് 20 ഗ്രാം ഒരുലിറ്റർ വെള്ളത്തിൽ കലർത്തി തളിക്കുക.

15. ഇഞ്ചിക്ക് ധാരാളം ചിനപ്പുകളുണ്ടാകാനും കിഴങ്ങ് കൂടാനും 'കലക്കിക്കോരൽ' എന്ന ചൊല്ലുണ്ട്. പുതിയ ചാണകം മൂത്രംകൂടി കലർന്നത് തൊഴുത്തിൽനിന്നു ശേഖരിച്ച് ഇഞ്ചിയിൽ ഒഴിച്ചുകൊടുക്കുക.

16. വെണ്ടക്കായ വിത്തെടുക്കാൻ ഉണക്കുമ്പോൾ ചെടിയിൽവച്ചുതന്നെ നൂൽകൊണ്ട് ചുറ്റിക്കെട്ടുക.

17. പാവൽ, പടവലം, ചുരക്ക, പീച്ചിൽ പൂകൊഴിച്ചിൽ തടയാൻ 25 ഗ്രാം കായം പൊടിച്ച് ഒരുലിറ്റർ വെള്ളത്തിൽ കലർത്തി തളിക്കുക.

18. കുംഭമാസത്തിലെ പൌർണമിയിൽ ചേന നടണം. നടുമ്പോൾ ചുവട് ചവിട്ടിയുറപ്പിച്ച് ചാണകവും എല്ലുപൊടിയും ചേർക്കുക. കൂടുതൽ വലുപ്പമുണ്ടാകും.

19. ചാണകനീറ്റിൽ ചേനവിത്ത് മുക്കി ഉണക്കി നടുക. കൂടുതൽ ശക്തമായ നല്ല മുള ലഭിക്കും.

20. പയറിലെ ചാഴിയെ തടയാൻ ഈന്തിൻ കായ മുറിച്ച് തോട്ടത്തിൽ പല സ്ഥലത്തായി വയ്ക്കുക.

21. പച്ചക്കറി കായീച്ചയെ തടയാൻ മഞ്ഞപെയിന്റടിച്ച പലക (തകരം)യിൽ ആവണക്കെണ്ണ പുരട്ടി പന്തലിൽ തൂക്കുക. പ്രാണി മഞ്ഞനിറം ആകർഷിച്ചുവന്ന് പലകയിൽ പറ്റിപ്പിടിക്കും.

ഭക്ഷണവും പാചകവിധികളും

നാടൻ ഭകഷണങ്ങളും പാചകവിധികളും നമ്മുടെ മറ്റൊരു പൈതൃകമാണു.നാടൻ വിഭവങ്ങളായ ചിരട്ടപുട്ട്‌ തുടങ്ങി അവിയൽ, സാബാർ, തോരൻ തുടങ്ങി കറികൾ,അനേകം പാനീയങ്ങൾ മുതലായവയുടെ വിവരശേഖരണം ഈ പ്രധാനമേഖലയിൽ പെടുത്താം.ഈ പ്രധാന മേഖലക്ക്‌ താഴെ പറയുന്ന ഉപമേഖലകളുണ്ട്‌.

ഖര ഭക്ഷണങ്ങൾ

പ്രാതൽ, ഉച്ചഭക്ഷണം, അത്താഴം മുതലായവ ദൈനംദിന ഖരഭക്ഷണങ്ങളായ പുട്ട്‌, ദോശ, ഇഡ്ഡലി, ഊൺ മുതലായവും ഈ വിഭാഗത്തിൽ പെടുന്നു.

കുമ്മൻ കടുക്ക അട

കുമ്മൻ കടുക്കക്കായയിൽ ചെറിയ ദ്വാരം ഉണ്ടാക്കി അതിലൂടെ തേങ്ങയും ശർ‍ക്കരയും ജീരകവും ഇട്ട് പുഴുങ്ങി കായ പൊളിച്ചെടുക്കുന്നു.പൊടുവണ്ണി, വാഴയില, പ്ലാവില, എലമംഗലം എന്നിവയുടെ ഇലകളും അടപുഴുങ്ങിയെടുക്കാൻ ഉപയോഗിക്കുന്നു.

പനച്ചോറ്പനയുടെ മുകളിലെ തൊലി ഉരിഞ്ഞിട്ട് ഉള്ളിലുള്ള ചോറെടുത്ത് ഇടിച്ച് പൊടി വെള്ളത്തിലിട്ട് വെക്കണം.ഇതിന്റെ കട്ട് കളയാൻ വേണ്ടി ഏഴുപ്രാവശ്യമെങ്കിലും ഈ വെള്ളം മാറ്റണം.അതിനുശേഷം പൊടിയെടുത്ത് കുറുക്കിയെടുക്കും. ഇത് കറിയും കൂട്ടി കഴിച്ചാൽ നല്ല സ്വാദായിരിക്കും.പൊടി കുറുക്കി‌യെടിക്കുമ്പോൾ ശർക്കരയും തേങ്ങയും നെയ്യുമൊക്കെ ചേർത്താൽ ഹലുവ പോലെ സ്വാദുള്ള പലഹാരമായി ഉപയോഗിക്കാം

ഈന്തിൻ പൊടി

മൂത്ത ഈന്തിൻകായ വെട്ടിയുണക്കി പൊടിച്ച് വെള്ളത്തിലിട്ട് വെള്ളം ഊറ്റി കട്ട് കളഞ്ഞാണ് ഉപയോഗക്കുന്നത്.ഈന്തിൻ പൊടികൊണ്ട് പത്തിരി, പുട്ട് തുടങ്ങിയ പല വിഭവങ്ങളും ഉണ്ടാക്കാം.ചെറിയ ഉരുളയാക്കി വെള്ളത്തിലിട്ട് ചൂടാക്കിയതിനു ശേഷം ഊറ്റിയെടുത്ത് ഇറച്ചിക്കറി ഉപയോഗിച്ച്കഴിക്കാം.കൂടാതെ ശർക്കര ചേർത്ത് പലഹാരമാക്കിയും കഴിക്കാം.

അട ചുട്ടെടുത്തത്

അരിപ്പൊടി നനച്ച് ഇലയിൽ പരത്തി തേങ്ങയും ശർക്കരയും നിറച്ച് അടപോലെ മടക്കിയെടുത്ത് ചട്ടിയിൽ ചുട്ടെടുക്കുക. അരിപ്പൊടിക്കു പകരം ഗോതമ്പുപൊടി, മുത്താറിപ്പൊടി ഈന്തുംപൊടി ഇവ ഉപയോഗിച്ചും അട ചുട്ടെടുക്കാവുന്നതാണ്. പൊടുവണ്ണിയില, വാഴയില, പ്ലാവില, എലമംഗലം തുടങ്ങിയ ഇലകളും അട പുഴുങ്ങാൻ ഉപയോഗിക്കാം

അട ആവിയിൽ വേവിച്ചത്

അരിപ്പൊടി നനച്ച് ഇലയിൽ പരത്തി തേങ്ങയും പഞ്ചസാരയോ ശർക്കരയോ ചേർത്ത് നിറച്ച് അടപോലെ മടക്കിയെടുത്ത് ആവിയിൽ വേവിക്കുക. അരിപ്പൊടിക്കുപകരം പകരം ഗോതമ്പുപൊടി, മുത്താറിപ്പൊടി ഈന്തുംപൊടി ഇവ ഉപയോഗിച്ചും അട വേവിച്ചെടുക്കാവുന്നതാണ്. ഇലയായി വാഴയിലയോ കറുവപ്പട്ടയിലയോ ഉപയോഗിക്കാം

പയറുവർഗങ്ങൾ

ഗോതമ്പുകൊണ്ടോ പയർവർഗത്തിൽ പെട്ട ചെറുപയർ, പരിപ്പ് ഇവ ഉപയോഗിച്ചോ ഗുലാബി എന്ന ഒരുതരം വിഭവമുണ്ടാക്കാറുണ്ട്. തേങ്ങ, ശർക്കര, ഏലക്കായ, സവാള തുടങ്ങിയവയും ഇതിൽ ചേർ‍ക്കാറുണ്ട്.

മുത്താറി

പറമ്പിലും പാടത്തും ഞാറു നട്ട് വളർത്തുന്നതാണ് മുത്താറി. ഇതിന്റെ വിത്തുകൾ അരച്ച് കുറുക്കി മധുരവും ചേർത്ത് കഴിക്കുന്നത് പതിവായിരുന്നു. ഇത് ചെറിയ കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം നല്ലൊരു ഭക്ഷണമായി ഉപയോഗിക്കാം. ചെറിയ കുട്ടികൾക്ക് ചോറു കൊടുക്കുന്നതിനു മുമ്പായി മുത്താറി കുറുക്കി കൊടുക്കാം. ഇന്ന് മുത്താറി കർണ്ണാടകത്തിലാണ് കൂടുതലായി കൃഷിചെയ്യുന്നത്.

തവിടപ്പം

നെല്ല് കുത്തി അരിയാക്കുമ്പോൾ ലഭിക്കുന്ന തവിടിൽ വെള്ളവും ശർക്കരയും ചേർത്ത് ഉരുട്ടി കഴിക്കുകയും അപ്പമുണ്ടാക്കിയും  പഴയ ആളുകൾ കഴിച്ചിരുന്നു. അന്നത്തെ ഒരു പ്രധാനപ്പെട്ട വിഭവമായിരുന്നു തവിടുകൊണ്ടുള്ള പത്തിരി. കൂടാതെ തേങ്ങയും പഞ്ചസാരയോ ശർക്കരയോ ചേർത്ത് തവിടുകൊണ്ട് അടയും ഉണ്ടാക്കിയിരുന്നു.

കുളുത്ത ചോറ്

തലേന്ന് ബാക്കിവെച്ച ചോറ് വെള്ളത്തിലിട്ട് പിറ്റേന്ന് ഉപ്പും തൈരും പച്ചമുളകും കൂട്ടി തിന്നുന്നതാണ് കുളുത്തചോറ്. വല്ലാത്ത ഒരു ഉന്മേഷം പകരുന്നതാണ് ഈ ഭക്ഷണം. ഇത് കഴിച്ചാൽ ബുദ്ധി മന്ദീഭവിക്കുമെന്ന ഒരു ചൊല്ലും നാട്ടുമൊഴികളിൽ പറയുന്നുണ്ട്. പണ്ട് കാരണവന്മാർ പുലർച്ചെതന്നെ കുളുത്ത ചോറും തിന്നാണ് പണിക്കിറങ്ങിയിരുന്നത്.

ചക്കരച്ചോറ്

കൊയ്ത്തു കഴിഞ്ഞ് പത്തായമെല്ലാം നിറഞ്ഞശേഷം മകരം ഒന്നിനാണ് ഈ വിഭവം സാധാരണയായി തയ്യാറാക്കുക.  അരി, ശർക്കര, നാളികേരം എന്നിവയോടൊപ്പം ജീരകം, ഉള്ളി, ഏലക്കായ എന്നീ ചേരുവകൾ ചേർത്താണ് ചക്കരച്ചോറ് തയ്യാറാക്കുക.

പട്ടിണിക്കഞ്ഞി

മരണാനന്തര ചടങ്ങുകളിലും കഞ്ഞിക്ക് പ്രാധാന്യമുണ്ട്.   മരിച്ച് മൂന്നാം ദിവസം പുലകുളി അടിയന്തിരത്തിന്റെ തലേദിവസം ഉച്ചകഴിഞ്ഞ് മരിച്ചയാളിന്റെ ശേഷക്കാർ കുടിക്കുന്ന കഞ്ഞിയാണ് പട്ടിണിക്കഞ്ഞി എന്ന പേരിലറിയപ്പെടുന്നത്. ആ രാത്രി പട്ടിണി കിടക്കുകയാണ് പതിവ്.  ഈ കാരണം കൊണ്ടാവാം ആ കഞ്ഞിക്ക്  പട്ടിണിക്കഞ്ഞി എന്ന പേര് വന്നത്. കൂടാതെ ശിപോതിക്കഞ്ഞി, ഇടിഞ്ഞിൽ കഞ്ഞി, കുറുന്തോട്ടികഞ്ഞി, മഞ്ഞൾകഞ്ഞി, തുളസിക്കഞ്ഞി, ഗോതമ്പുകഞ്ഞി ഉലുവാക്കഞ്ഞി, ആശാളിക്കഞ്ഞി, നവധാന്യക്കഞ്ഞി എന്നീ തരത്തിൽ‍ അറിയപ്പെടുന്ന കഞ്ഞികളുമുണ്ട്.

തെക്കഞ്ഞി

പണ്ടുകാലത്ത്  ആളുകൾ രാവിലെ പണിക്കിറങ്ങും മുമ്പ് തെക്കഞ്ഞി കുടിക്കുന്ന ശീലമുണ്ടായിരുന്നു. തലേ ദിവസത്തെ അത്താഴം തിളക്കുമ്പോൾ ചോറോടുകൂടി കഞ്ഞി മൺകലത്തിൽ ഒഴിച്ചുവെക്കും. ഉറിയിൽ സൂക്ഷിക്കുന്ന ഈ കഞ്ഞി രാവിലെ നല്ലെണ്ണയും ഉപ്പും ചേർത്ത് പയറോ മുതിരയോ കടലയോ കറിയായി ചേർത്ത് കുടിക്കും. ഇതിനെയാണ് തെക്കഞ്ഞി എന്ന് അറിയപ്പെടുന്നത്. ഇത് ശരീരത്തിന് ബലവും ഉന്മേഷവും പകരുന്നതാണ്.

പുട്ട് (മരച്ചീനി)

തൊലി കളഞ്ഞ മരച്ചീനി വൃത്തിയായി കഴുകി ചെറിയ കഷ്ണങ്ങളാക്കി ഉണക്കിയതിനുശേഷം പൊടിക്കുക. സാധാരണ പുട്ടുചുടുന്ന രീതിയിൽ തേങ്ങയും ചേർത്ത് ആവിയിൽ വേവിക്കുക.

കപ്പമാവുകൊണ്ട്  പുട്ടിനുപുറമെ പലഹാരങ്ങളും ബേക്കറി സാധനങ്ങളും ഉണ്ടാക്കാം.  കൂടാതെ കപ്പവറ്റൽ, അവൽകപ്പ തുടങ്ങിയവ ഉണ്ടാക്കാനും ഉപയോഗിക്കുന്നു

കൊഴുക്കട്ട

അരിപ്പൊടി ചൂടുവെള്ളത്തിൽ വാട്ടിക്കുഴച്ച് ഉരുളകളാക്കിയെടുക്കി തിളച്ചവെള്ളത്തിലിട്ട് വേവിക്കുക.ശേഷം ചെറുതായി മുറിച്ചെടുത്ത്കടുക്, പച്ചമുളക്, കറിവേപ്പില എന്നിവയോടൊപ്പം എണ്ണയിൽ വറുത്തെടുക്കുക. വേണമെങ്കിൽ തേങ്ങയും ചേർക്കാം.

ഇലയട

വാഴയിലയിൽ അരിപ്പൊടി പരത്തി തേങ്ങയും ശർക്കരയും നടുവിൽ വെച്ച് മടക്കി ആവിയിൽ വേവിക്കുക.  ഇതേ ചേരുവകൾ പ്ലാവിലയിൽ വെച്ച് കുമ്പിളാക്കി കുമ്പിളപ്പവും തയ്യാറാക്കാം.

പലതരത്തിലുള്ള ഇലയടകളുണ്ട്.  പരുത്തി, വാഴയില, അയനിയില, കറുകയില തുടങ്ങിയവ ഉപയോഗിച്ച് അടകളുണ്ടാക്കാം.  ഒരോ ഇലകളിലും ഉണ്ടാക്കുന്ന അടകൾക്ക് അതിന്റേതായ രുചിയും മണവുമുണ്ട്.  ഗോതമ്പ്പൊടിയും അരിപ്പൊടിയും ഉപയോഗിച്ചാണ് ഇലയടകൾ മിക്കവയും തയ്യാറാക്കുക.

ഉഴുന്നു ദോശ ഖരഭക്ഷണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഉഴുന്ന് ദോശ. ഉഴുന്ന് ദോശയ്ക്കും ഇഡ്ഡലിക്കും ചേരുവകൾ ഒന്നു തന്നെയാണ്. ഉഴുന്ന്,പച്ചരി, പുഴുങ്ങലരി ഉപ്പ് എന്നിവ. തയ്യാറാക്കുന്ന വിധം - ഉഴുന്നും പച്ചരിയും പുഴുങ്ങലരിയും ഒരുമിച്ച് അരച്ചെടുത്ത് തലേദിവസം മാവാക്കി വെക്കുക. ആവശ്യമായ ഉപ്പ് ചേർത്ത് വെളിച്ചെണ്ണ ചട്ടിയിൽ പുരട്ടിയതിനു ശേഷം തയ്യാറാക്കി വെച്ച മാവ് ഒഴിച്ച്  ചുട്ടെടുക്കുക.