"ഗവ.എൽ.പി.എസ് കല‍‍ഞ്ഞൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ഉള്ളടക്കം ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
പച്ചക്കറിക്കൃഷിയിലെ പരമ്പരാഗത നാട്ടറിവുകൾ
പച്ചക്കറിക്കൃഷിയിലെ പരമ്പരാഗത നാട്ടറിവുകൾ

പച്ചക്കറിക്കൃഷി കേരളത്തിന്റെ പാരമ്പര്യകൃഷിയാണ്. രാസവളങ്ങളും രാസകീടനാശിനികളുമൊന്നും ഇല്ലാത്ത കാലത്തും നല്ല രീതിയിൽ കൃഷിചെയ്ത് വിളവുകൾ ഉണ്ടാക്കിയ പാരമ്പര്യം അവർക്കുണ്ട്. അന്നവർ സ്വീകരിച്ചിരുന്ന പല മാർഗങ്ങളും അവർ അനുഭവത്തിലൂടെ കണ്ടെത്തിയ അറിവുകളിലൂടെയാണ്. അവർ വാമൊഴിയായും പ്രായോഗികമായും തലമുറകൾക്ക് കൈമാറപ്പെട്ടു.  എന്നാൽ ഇന്ന് ഇത്തരം വാമൊഴി അറിവുകൾ തലമുറകളിലേക്ക് കൈമാറ്റംചെയ്യാതെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. പച്ചക്കറി കൃഷിയുമായി ബന്ധപ്പെട്ട ചില നാട്ടറിവുകൾ പരിചയപ്പെടുത്തുകയാണ്. നമുക്കും പരീക്ഷിച്ചുനോക്കാം.
പച്ചക്കറിക്കൃഷി കേരളത്തിന്റെ പാരമ്പര്യകൃഷിയാണ്. രാസവളങ്ങളും രാസകീടനാശിനികളുമൊന്നും ഇല്ലാത്ത കാലത്തും നല്ല രീതിയിൽ കൃഷിചെയ്ത് വിളവുകൾ ഉണ്ടാക്കിയ പാരമ്പര്യം അവർക്കുണ്ട്. അന്നവർ സ്വീകരിച്ചിരുന്ന പല മാർഗങ്ങളും അവർ അനുഭവത്തിലൂടെ കണ്ടെത്തിയ അറിവുകളിലൂടെയാണ്. അവർ വാമൊഴിയായും പ്രായോഗികമായും തലമുറകൾക്ക് കൈമാറപ്പെട്ടു.  എന്നാൽ ഇന്ന് ഇത്തരം വാമൊഴി അറിവുകൾ തലമുറകളിലേക്ക് കൈമാറ്റംചെയ്യാതെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. പച്ചക്കറി കൃഷിയുമായി ബന്ധപ്പെട്ട ചില നാട്ടറിവുകൾ പരിചയപ്പെടുത്തുകയാണ്.  

1. മുളകുവിത്ത് പാകുമ്പോൾ വിത്തുമായി അരി പൊടിച്ചുകലർത്തി വിതറുക. ഉറുമ്പുകൾ വിത്തുപേക്ഷിച്ച് അരി ശേഖരിച്ച് പോകും. മുളകുവിത്ത് അവശേഷിക്കും.
1. മുളകുവിത്ത് പാകുമ്പോൾ വിത്തുമായി അരി പൊടിച്ചുകലർത്തി വിതറുക. ഉറുമ്പുകൾ വിത്തുപേക്ഷിച്ച് അരി ശേഖരിച്ച് പോകും. മുളകുവിത്ത് അവശേഷിക്കും.

17:16, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2. പച്ചമുളകുതൈയുടെ ചുവട്ടിൽ ശീമക്കൊന്ന ഇലയും പച്ചച്ചാണകവും ചേർത്ത് പുതയിട്ടാൽ പുഷ്ടിയായി വളരുകയും ചില കീടബാധ തടയുകയും ചെയ്യും.

3. വേപ്പിൻപിണ്ണാക്ക് വഴുതിനതടത്തിൽ ചേർത്താൽ കീടം തടയാനും പ്രത്യേകിച്ചും വെള്ളീച്ചയെ തടയാനും സഹായിക്കും.

4. തുമ്പച്ചെടി മുളകിനു ചുവട്ടിൽ ചേർത്തുകൊടുത്താൽ മുളക് (കായ) പിടുത്തം കൂടും. കൂടുതൽ ഉൽപ്പാദനമുണ്ടാകും.

5. മത്തൻ-പടവല വർഗത്തിനൊപ്പം മുതിര വളർത്തിയാൽ മത്തൻ വണ്ടുകളുടെ ശല്യം കുറയ്ക്കാം.

6. വെള്ളരിവർഗത്തിൽ മഞ്ഞുകാലത്ത് ഇലയിൽ ചാരം വിതറുക. പ്രാണിശല്യം കുറയും.

7. പാവൽതോട്ടത്തിൽ ഇടയ്ക്ക് ചേന കൃഷിചെയ്താൽ ഇലമുരടിപ്പുരോഗം കുറയും.

8. പാവൽ, പടവലം എന്നിവയുടെ വള്ളികൾ അൽപ്പം ഉയർന്നു പടർന്നാൽ വള്ളി താഴ്ത്തിവച്ച് മണ്ണിട്ടുകൊടുത്ത് വീണ്ടും പടർത്തിയാൽ കൂടുതൽ വേരുപൊട്ടി പുഷ്ടിയായി വളർന്ന് നല്ല കായ്ഫലം ഉണ്ടാകുമെന്ന് പഴമക്കാർ പറയുന്നു.

9. പച്ചക്കറിത്തോട്ടത്തിനുചുറ്റും ചെണ്ടുമല്ലിച്ചെടി നട്ടാൽ (നെൽപ്പാടത്തുമാകാം) കീടങ്ങൾ കുറയും.

10. മുളകിലെ കായുംപൂവും കൊഴിയുന്നതു തടയാൻ കരിക്കിൻവെള്ളവും പശുവിൻപാലും കലർത്തിയ ലായനി, ചെടി നട്ട് 60-70, 75-90 ദിവസങ്ങളിൽ തളിച്ചുകൊടുക്കുക.

11. മത്തൻ നട്ടാൽ കായണമെന്ന ചൊല്ലുണ്ട്. പടർന്നുപൂക്കുംവരെ നേരിയതോതിലേ നനയ്ക്കാവു. പിന്നീട് ധാരളം വെള്ളം നനച്ചുകൊടുക്കണം.

12. പയറിലെ അരക്കുകീടത്തെ കളയാൻ നീർ ഉറമ്പുകളെ വളർത്തുക.

13. മത്തൻ പടരുമ്പോൾ വള്ളിമുട്ടുതോറും പച്ചച്ചാണക ലായനി ഒഴിക്കുക. വള്ളി വേഗം വളരുകയും പെൺപൂക്കൾ കൂടുകയും ചെയ്യും.

14. ചീരയിലെ വെള്ളക്കുത്ത് രോഗം തടയാൻ പച്ചച്ചീര ഇടകലർത്തി നടുക. അപ്പക്കാരവും, മഞ്ഞൾപ്പൊടിയും ചേർത്ത് 20 ഗ്രാം ഒരുലിറ്റർ വെള്ളത്തിൽ കലർത്തി തളിക്കുക.

15. ഇഞ്ചിക്ക് ധാരാളം ചിനപ്പുകളുണ്ടാകാനും കിഴങ്ങ് കൂടാനും 'കലക്കിക്കോരൽ' എന്ന ചൊല്ലുണ്ട്. പുതിയ ചാണകം മൂത്രംകൂടി കലർന്നത് തൊഴുത്തിൽനിന്നു ശേഖരിച്ച് ഇഞ്ചിയിൽ ഒഴിച്ചുകൊടുക്കുക.

16. വെണ്ടക്കായ വിത്തെടുക്കാൻ ഉണക്കുമ്പോൾ ചെടിയിൽവച്ചുതന്നെ നൂൽകൊണ്ട് ചുറ്റിക്കെട്ടുക.

17. പാവൽ, പടവലം, ചുരക്ക, പീച്ചിൽ പൂകൊഴിച്ചിൽ തടയാൻ 25 ഗ്രാം കായം പൊടിച്ച് ഒരുലിറ്റർ വെള്ളത്തിൽ കലർത്തി തളിക്കുക.

18. കുംഭമാസത്തിലെ പൌർണമിയിൽ ചേന നടണം. നടുമ്പോൾ ചുവട് ചവിട്ടിയുറപ്പിച്ച് ചാണകവും എല്ലുപൊടിയും ചേർക്കുക. കൂടുതൽ വലുപ്പമുണ്ടാകും.

19. ചാണകനീറ്റിൽ ചേനവിത്ത് മുക്കി ഉണക്കി നടുക. കൂടുതൽ ശക്തമായ നല്ല മുള ലഭിക്കും.

20. പയറിലെ ചാഴിയെ തടയാൻ ഈന്തിൻ കായ മുറിച്ച് തോട്ടത്തിൽ പല സ്ഥലത്തായി വയ്ക്കുക.

21. പച്ചക്കറി കായീച്ചയെ തടയാൻ മഞ്ഞപെയിന്റടിച്ച പലക (തകരം)യിൽ ആവണക്കെണ്ണ പുരട്ടി പന്തലിൽ തൂക്കുക. പ്രാണി മഞ്ഞനിറം ആകർഷിച്ചുവന്ന് പലകയിൽ പറ്റിപ്പിടിക്കും.