"ജി.യു.പി.എസ് മുഴക്കുന്ന്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 43: | വരി 43: | ||
== '''<big>ഓസോൺ ഇക്കോ ക്ലബ്ബ്</big>''' == | == '''<big>ഓസോൺ ഇക്കോ ക്ലബ്ബ്</big>''' == | ||
കുട്ടികളിൽ സ്വാഭാവിക പഠനത്തോടൊപ്പം തന്നെ വിവിധ പ്രവർത്തന മേഖലകൾ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് വിവിധ ക്ലബ്ബുകൾ രൂപംകൊണ്ടിട്ടുള്ളത്.. ഇത്തരം ആശയത്തിന്റെ പൂർത്തീകരണമായി വിവിധ ദിനങ്ങളുമായി ബന്ധപ്പെട്ട ധാരാളം പ്രവർത്തനങ്ങൾ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഈ സ്കൂളിൽ നടന്നു വരുന്നു... അതുകൂടാതെ വിദ്യാലയം ആവശ്യപ്പെടുന്നതും, ഗവൺമെൻറ് നിർദ്ദേശിക്കുന്നതും ആയ വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ പ്രസ്തുത ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്നുണ്ട്... പൂർണമായ അക്കാദമിക വർഷം പ്രാവർത്തികമായ അവസരങ്ങളിൽ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം കൊണ്ട് ഗവൺമെൻറ് യുപി സ്കൂളിലെ അധ്യയന മേഖല വേറൊരു തലത്തിലേക്ക് വന്നു എന്ന് പറയാൻ കഴിയും... [[ജി.യു.പി.എസ് മുഴക്കുന്ന്/ഓസോൺ ഇക്കോ ക്ലബ്ബ്|'''കൂടുതൽ അറിയാൻ'''>>>>]] | കുട്ടികളിൽ സ്വാഭാവിക പഠനത്തോടൊപ്പം തന്നെ വിവിധ പ്രവർത്തന മേഖലകൾ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് വിവിധ ക്ലബ്ബുകൾ രൂപംകൊണ്ടിട്ടുള്ളത്.. ഇത്തരം ആശയത്തിന്റെ പൂർത്തീകരണമായി വിവിധ ദിനങ്ങളുമായി ബന്ധപ്പെട്ട ധാരാളം പ്രവർത്തനങ്ങൾ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഈ സ്കൂളിൽ നടന്നു വരുന്നു... അതുകൂടാതെ വിദ്യാലയം ആവശ്യപ്പെടുന്നതും, ഗവൺമെൻറ് നിർദ്ദേശിക്കുന്നതും ആയ വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ പ്രസ്തുത ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്നുണ്ട്... പൂർണമായ അക്കാദമിക വർഷം പ്രാവർത്തികമായ അവസരങ്ങളിൽ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം കൊണ്ട് ഗവൺമെൻറ് യുപി സ്കൂളിലെ അധ്യയന മേഖല വേറൊരു തലത്തിലേക്ക് വന്നു എന്ന് പറയാൻ കഴിയും... [[ജി.യു.പി.എസ് മുഴക്കുന്ന്/ഓസോൺ ഇക്കോ ക്ലബ്ബ്|'''കൂടുതൽ അറിയാൻ'''>>>>]] | ||
== '''പ്രവൃത്തിപരിചയ ക്ലബ്''' == | == '''പ്രവൃത്തിപരിചയ ക്ലബ്''' == |
12:00, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിൽ വ്യത്യസ്ത മേഖലകളിലായി കുട്ടികൾക്ക് വേണ്ടി വിവിധ ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു.. വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ നേതൃത്വത്തിൽ ആണ് എല്ലാ ക്ലബ്ബുകളും പ്രവർത്തിക്കുന്നത്.. സയൻസ് ,സോഷ്യൽ സയൻസ്, ഗണിതം, പരിസ്ഥിതി, അച്ചടക്കം, വിദ്യാരംഗം, ഐ.ടി തുടങ്ങി വ്യത്യസ്ത ലക്ഷ്യങ്ങളും മേഖലകളുമായി വിവിധ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു..
എല്ലാ അധ്യയന വർഷവും മികവാർന്ന പരിപാടികളോട് കൂടി സ്കൂൾതല ക്ലബ്ബ് രൂപീകരണം നടത്താറുണ്ട്... കോവിഡിനു മുൻപുള്ള വർഷങ്ങളിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ആളുകളെ വിശിഷ്ടാതിഥികളായി കൊണ്ടുവന്ന് ഒരുദിവസം ക്ലബ്ബുകളുടെ രൂപീകരണ ദിനമായിആചരിക്കാറുണ്ടായിരുന്നു.. ഇവ ഓരോന്നിന്റേയും എഡിറ്റ് ചെയ്ത് വീഡിയോകൾ യൂട്യൂബിൽ ലഭ്യമാണ്..
ഒരു ക്ലബ്ബുകൾക്കും അധ്യാപകരെ കൂടാതെ കുട്ടികളിൽ നിന്നും പ്രതിനിധികളെ തിരഞ്ഞെടുക്കാറുണ്ട്.. നിശ്ചിത ഇടവേളകളിൽ യോഗം കൂടുകയും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകി വരികയും ചെയ്യുന്നു.. പ്രൈമറി സ്കൂൾ എന്ന നിലയിൽ വിവിധ പരിമിതികളെക്കുറിച്ച് ഓർക്കാതെ ഓരോ ക്ലബ്ബിൻറെ യും പ്രവർത്തനങ്ങളിൽ വൈവിധ്യം കൊണ്ടുവരാൻ ബന്ധപ്പെട്ട പ്പെട്ട അധ്യാപകരും കുട്ടികളും ശ്രമിക്കാറുണ്ട്..
ഓരോ ക്ലബ്ബിൻറെ യും വിവിധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അറിയിപ്പുകൾ ,സ്കൂൾ വാട്സപ്പ് ഗ്രൂപ്പ് ആയ പ്രതീക്ഷയിലുടെ ഇതിനെ പോസ്റ്ററുകൾ ആയി നൽകിവരുന്നുണ്ട്... വ്യത്യസ്ത ദിനാചരണങ്ങൾ വിവിധ അവസരങ്ങളിലായി ഓരോ ക്ലബ്ബും ഏറ്റെടുത്താണ് ചെയ്യുന്നത്... അവയുമായി ബന്ധപ്പെട്ട അധ്യാപകർ ഈ നിർവ്വഹണത്തിൽ ശ്രദ്ധാലുക്കളാണ്...
വിവിധ ദിനാചരണങ്ങളെ കുറിച്ചുള്ള ചാർട്ടുകൾ പിഡിഎഫ് രൂപത്തിൽ ലഭ്യമായതുകൊണ്ട് കൃത്യമായ ഇടവേളകളിലും , സമയങ്ങളിലും ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഓരോ ക്ലബ്ബും ഏറ്റെടുത്തു നടത്തുന്നു... വ്യത്യസ്ത മാസങ്ങളിൽ നടത്തേണ്ടുന്ന പ്രധാന ദിനാചരണങ്ങളും പ്രവർത്തനങ്ങളും ഓരോ ക്ലബ്ബിൻറെയും ചുമതലക്കാരെ സ്കൂൾ വാട്സ്ആപ്പ് ഗ്രൂപ്പും,സ്റ്റാഫ് ഗ്രൂപ്പും വഴി അറിയിക്കുന്നുണ്ട്..
കോവിഡ് സൃഷ്ടിച്ച ശൂന്യത പ്രവർത്തനങ്ങളെ പുറകോട്ടടിച്ചു എങ്കിലും മുൻവർഷങ്ങളിലെ പ്രവർത്തനങ്ങളിൽനിന്ന് ഊർജം ഉൾക്കൊണ്ട് പുതിയ തലങ്ങളിലേക്ക് സ്കൂളിൻറെ പ്രവർത്തനങ്ങളെ കൊണ്ടുപോകുവാൻ ഓരോ ക്ലബ്ബിനും കഴിയുമെന്ന് പ്രത്യാശിക്കുന്നു...
സയൻസ് ക്ലബ്
സയൻസ് ക്ലാസുകൾ എപ്പോഴും പരീക്ഷണ നിരീക്ഷണങ്ങളുടെ പ്രതിഫലനമായിരിക്കണം..
ഈ പ്രപഞ്ചത്തിലെ ഓരോ ജീവചൈതന്യത്തിന്റെ യും ശാസ്ത്രീയ പിൻബലം ലളിതമായ ഭാഷയിലൂടെ ഓരോ തലമുറയിലേക്കും കൈമാറുക എന്നതായിരിക്കണം സയൻസ് പഠനത്തിന് ഒരു ഭാഗമായി വരേണ്ടത്... അതോടൊപ്പം തന്നെ ഓരോ ശാസ്ത്ര സത്യങ്ങളും അനുദിന ജീവിതത്തിൽ എത്രമാത്രം പ്രായോഗികമാകും എന്ന വീക്ഷണത്തിന്റെ ഫലപ്രാപ്തി കൂടി വിളിച്ചോ തുന്നതാകണം ഓരോ ശാസ്ത്ര പഠന ക്ലാസ്സുകളും...
ശാസ്ത്രം പ്രവർത്തനത്തിന് എന്ന അടിസ്ഥാന ആശയത്തിലൂന്നി ആകണം ഓരോ സയൻസ് ക്ലാസിലെയും പ്രവർത്തനങ്ങളുടെ പിറവി... ശാസ്ത്രീയ നിർവചനങ്ങൾ അധരങ്ങളിൽ ഒതുങ്ങാതെ അനുദിന ജീവിതത്തിന്റെ ഏണിപ്പടികൾ സൃഷ്ടിക്കുന്നതാകണം. കൂടുതൽ അറിയാൻ>>>>
സോഷ്യൽ സയൻസ് ക്ലബ്
പ്രവർത്തനങ്ങളുടെ ബാഹുല്യം കൊണ്ടും , ആകർഷകത്വം കൊണ്ടും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച കൂട്ടായ്മയാണ് സോഷ്യൽ സയൻസ് ക്ലബ്... വിദ്യാഭ്യാസ ഏജൻസികളുടെ പ്രവർത്തനം കലണ്ടറുകളിൽ ഏറ്റവും കൂടുതൽ ഇടം കണ്ടെത്തുന്ന വേദികളാണ് സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തപ്പെടുന്നവ... മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിലെ അക്കാദമിക പ്രവർത്തനങ്ങളിൽ എണ്ണം കൊണ്ടും ഗുണം കൊണ്ടും മുൻനിരയിൽ സ്ഥാനം പിടിച്ചവയാണ് സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾ .... ജൂൺ മുതൽ മാർച്ച് വരെയുള്ള വിവിധ വർഷങ്ങളിലെ അക്കാദമിക് മാസങ്ങളിൽ പ്രവർത്തന നിറങ്ങൾ കൂടുതലുള്ളത് സോഷ്യൽസയൻസ് ക്ലബ്ബിനാണ്... ആകർഷകമായ രീതിയിലും, വ്യത്യസ്തമായ ഇനങ്ങളോടു കൂടിയും, വളരെ രസകരമായും പ്രസ്തുത ക്ലബ്ബ് വിവിധ വർഷങ്ങളിൽ അവരുടെ പ്രവർത്തനം നടത്തിവരുന്നു... തെരഞ്ഞെടുക്കപ്പെട്ട പ്രവർത്തനങ്ങളുടെ ഡിജിറ്റൽ ഡോക്യുമെന്റേഷൻ ഇത്തരം വൈവിധ്യമാർന്ന പ്രവർത്തനങ്ങളുടെ ഉത്തമ ദൃഷ്ടാന്തങ്ങളാണ്.. കൂടുതൽ അറിയാൻ>>>>
ഹിന്ദി ക്ലബ്ബ്
കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ അഞ്ചാം ക്ലാസ്സ് മുതലാണല്ലോ ഹിന്ദി ഭാഷാ പഠനം ആരംഭിക്കുന്നത്. നമ്മുടെ കുട്ടികളെ സംബന്ധിച്ചിടത്തോളം ഹിന്ദി ക്ലാസ്സിനപ്പുറം ഭാഷാ കേൾക്കാനും,പറയാനും, പഠിക്കാനുള്ള സാധ്യതകൾ കുറവാണ്. കൂടുതൽ കേൾക്കാനും പറയാനുമുള്ള അവസരങ്ങളുണ്ടെങ്കിലേ ഭാഷാ പഠനം എളുപ്പമാവുകയുള്ളു.ഈ തിരിച്ചറിവിന്റെയടിസ്ഥാനത്തിൽ ഹിന്ദി ഭാഷയിൽ താല്പര്യം ഉണ്ടാക്കുക, ഹിന്ദി പഠനം എളുപ്പമാക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെ നമ്മുടെ സ്ക്കൂളിലും ഹിന്ദി ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനം നടത്തി വരുന്നു..
പ്രേം ചന്ദ് ജയന്തി വളരെ നല്ല രീതിയിൽ ആഘോഷിച്ചു. സ്കൂൾ തലത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. പ്രേം ചന്ദ് ജയന്തിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം സബ് ജില്ല തല പ്രസംഗ മത്സരത്തിൽ സ്കൂളിലെ ലക്ഷ്മി മോഹൻ ഒന്നാം സ്ഥാനം നേടിയിരുന്നു. കൂടുതൽ അറിയാൻ>>>>
വിദ്യാരംഗം
വിദ്യാരംഗം കലാ സാഹിത്യ വേദി
🌹🌹🌹🌹🌹🌹
വിദ്യാർത്ഥികളുടെ സാഹിത്യാഭിരുചി വളർത്തുക, അവരുടെ സർഗ്ഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെ നമ്മുടെ സ്ക്കൂളിലും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരികയാണ്. മുൻവർഷങ്ങളിലേതു പോലെ ഈ വർഷവും ജൂൺ 19 വായന ദിനത്തിൽ സാഹിത്യ വേദിയുടെ പ്രർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. എല്ലാ വർഷവും ജൂൺ 19 വായന ദിനത്തോട് അനുബന്ധിച്ചാണ് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ളത്....കൂടുതൽ അറിയാൻ>>>>
ഗണിത ക്ലബ്
സ്കൂളിന് അപ്പുറമുള്ള ജീവിതവുമായി പഠനത്തെ ബന്ധപ്പെടുത്തുകയും, പാഠപുസ്തകങ്ങൾക്ക് അപ്പുറത്തേക്ക് പഠനത്തെ വ്യാപിപ്പിക്കുകയും ചെയ്യുമ്പോഴാണ് യഥാർത്ഥ വിദ്യാലയം ജനിക്കുന്നത്... ഭൗതിക സാഹചര്യങ്ങൾ ഒരുപരിധിവരെ പഠിതാക്കളെ ആകർഷിക്കുമെങ്കിലും പഠനത്തിന്റെ വിവിധ മേഖലകളിലേക്ക് പഠിതാക്കളെ കൂട്ടിക്കൊണ്ടുപോകുന്ന അവസ്ഥ സംജാതമാക്കുമ്പോൾ മാത്രമാണ് അധ്യാപക വിദ്യാർത്ഥി ബന്ധം മികച്ച അർത്ഥ തലങ്ങളിലേക്ക് മാറുന്നത്...
ഇത്തരമൊരു ആശയം മുൻനിർത്തി ചിന്തിക്കുമ്പോൾ നമ്മുടെ സ്കൂളിലെ മികവാർന്ന വിവിധ പ്രവർത്തനങ്ങൾക്കൊപ്പം കൂട്ടിച്ചേർക്കപ്പെടേണ്ടുന്ന ഒന്നാണ് ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ... പൊതുവേ ചില കുട്ടികൾക്ക് ഗണിതാ ഭിമുഖ്യം വളരെ കുറവായി കാണാം. ആസ്വദിച്ച് പഠിക്കുന്ന തലത്തിലേക്ക് ഗണിതത്തെ കൊണ്ടുപോകുവാൻ ബന്ധപ്പെട്ട അധ്യാപകർ വളരെയധികം ബുദ്ധിമുട്ടുന്നു... ഇത്തരം സാഹചര്യങ്ങളെ കൂടുതൽ മെച്ചപ്പെടുത്തി ആകർഷകമാക്കാൻ വിദ്യാഭ്യാസ വകുപ്പും ബന്ധപ്പെട്ട ഏജൻസികളും വളരെയധികം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു വരുന്നുണ്ട്... അത്തരം പ്രവർത്തനങ്ങളുടെ ഭാഗമായി ഞങ്ങളുടെ സ്കൂളിലും വിവിധ ശില്പശാലകളും, ക്വിസ് മത്സരങ്ങളും സെമിനാറുകളും, ഗണിത മേളകളും വിവിധ വർഷങ്ങളിലായി സംഘടിപ്പിച്ചിട്ടുണ്ട്.. അത്തരം പ്രവർത്തനങ്ങൾക്ക് ഫലപ്രദമായ തുടർച്ച നിലനിർത്തുവാൻ സ്കൂളിലെ ഗണിത ക്ലബ്ബിന്റെ ചുമതലയുള്ള അധ്യാപകർ ശ്രദ്ധിച്ചു വരുന്നു.. അബ്ദുൾ ബഷീർ , അമൃത .പി രാമകൃഷ്ണൻ എന്നീ അധ്യാപകർ ഗണിത ക്ലബ്ബിന്റെ വിവിധ തലങ്ങൾ കൈകാര്യം ചെയ്ത് കുട്ടികളിൽ ഗണിതാഭിമുഖ്യം വളർത്തുന്നതിൽ വലിയ പങ്കു വഹിച്ചു വരുന്നു..കൂടുതൽ അറിയാൻ>>>>
ഓസോൺ ഇക്കോ ക്ലബ്ബ്
കുട്ടികളിൽ സ്വാഭാവിക പഠനത്തോടൊപ്പം തന്നെ വിവിധ പ്രവർത്തന മേഖലകൾ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് വിവിധ ക്ലബ്ബുകൾ രൂപംകൊണ്ടിട്ടുള്ളത്.. ഇത്തരം ആശയത്തിന്റെ പൂർത്തീകരണമായി വിവിധ ദിനങ്ങളുമായി ബന്ധപ്പെട്ട ധാരാളം പ്രവർത്തനങ്ങൾ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഈ സ്കൂളിൽ നടന്നു വരുന്നു... അതുകൂടാതെ വിദ്യാലയം ആവശ്യപ്പെടുന്നതും, ഗവൺമെൻറ് നിർദ്ദേശിക്കുന്നതും ആയ വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ പ്രസ്തുത ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്നുണ്ട്... പൂർണമായ അക്കാദമിക വർഷം പ്രാവർത്തികമായ അവസരങ്ങളിൽ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം കൊണ്ട് ഗവൺമെൻറ് യുപി സ്കൂളിലെ അധ്യയന മേഖല വേറൊരു തലത്തിലേക്ക് വന്നു എന്ന് പറയാൻ കഴിയും... കൂടുതൽ അറിയാൻ>>>>
പ്രവൃത്തിപരിചയ ക്ലബ്
വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ കൊണ്ട് സ്കൂളിന് വിവിധ ക്ലബ്ബുകൾ മത്സരബുദ്ധ്യാ പ്രവർത്തിക്കുമ്പോൾ അതിന് ഒരു തിലകക്കുറിയായി നിർവഹിക്കപ്പെട്ട പ്രവർത്തനങ്ങൾ പ്രവൃത്തിപരിചയ ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തപ്പെട്ടു... ക്ലബ്ബിൻറെ നായകനായി പ്രവർത്തിക്കുന്ന അമർനാഥ് മാസ്റ്ററുടെ സ്വാഭാവിക പ്രവർത്തനങ്ങളിൽ നിന്ന് മികച്ച രണ്ട് ഉദാഹരണങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് തുടങ്ങാം.... സോപ്പ് നിർമ്മാണവും, ലോഷൻ നിർമ്മാണവും ആയിരുന്നു അവ... ഇപ്പോഴത്തെ കോവിഡ് സാഹചര്യത്തിൽ സാനിറ്റൈസർ നിർമ്മാണത്തിലും അദ്ദേഹം തൽപരനായി പ്രവർത്തിക്കുന്നു...
കൂടുതൽ അറിയാൻ>>>> തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ സാക്ഷിനിർത്തി എല്ലാ അധ്യാപകർക്കും ഇടവേളകൾ നൽകി പങ്കാളികളാക്കി അദ്ദേഹം നടത്തിയ പ്രവർത്തനമായിരുന്നു സോപ്പ് നിർമാണം... നമ്മൾ നിത്യേന ഉപയോഗിക്കുന്ന വിവിധ സുഗന്ധങ്ങൾ നിറഞ്ഞ സോപ്പുകൾ എങ്ങനെ വളരെ എളുപ്പത്തിലും ലളിതമായും ഉണ്ടാക്കാം എന്ന് ഈ ശില്പശാലയിൽ കൂടി അദ്ദേഹം കാണിച്ചു തന്നു..
അസംസ്കൃതവസ്തുക്കൾ ആയ വെളിച്ചെണ്ണ, സ്റ്റോൺ പൗഡർ , പ്ലാസ്റ്റിക് സോഡാ മുതലായ വസ്തുക്കൾ പ്രേക്ഷകരായ ഞങ്ങൾക്ക് പരിചയപ്പെടുത്തിക്കൊണ്ട് അദ്ദേഹം സോപ്പ് നിർമാണത്തിന്റെ പ്രാഥമിക ഘട്ടത്തിലേക്ക് കടന്നു....
വെളിച്ചെണ്ണയും കാസ്റ്റിക് സോഡയും ലയിപ്പിച്ച് കളറുകൾ ചേർത്ത് കുട്ടികളെയും അധ്യാപകരെയും കൊണ്ട് നിശ്ചിതസമയം ഇളക്കി അനുയോജ്യമായ അച്ചിൽ സോപ്പുകൾ തയ്യാറാക്കി സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിച്ചു... പിറ്റേദിവസം ഓരോ അച്ചിൽ നിന്നും സോപ്പുകൾ വേർപെടുത്തി, ചെറിയ കവറുകളിലാക്കി വലിയൊരു വിസ്മയം അദ്ദേഹം സൃഷ്ടിച്ചു..
നിർമ്മാണ വേളയിൽ കാണികളായി നിന്ന കുട്ടികൾക്കും അധ്യാപകർക്കും ഇതൊരു നവ്യാനുഭവം ആയിരുന്നു... സോപ്പ് നിർമാണത്തിന് ആവശ്യമായ കിറ്റ് അനുയോജ്യമായ അളവിൽ ഉപയോഗിച്ചാൽ ആർക്കും സ്വന്തം വീട്ടിൽ സോപ്പ് നിർമ്മിക്കാമെന്ന ഒരു ആത്മവിശ്വാസം അദ്ദേഹം ഈ പ്രവർത്തനത്തിലൂടെ എല്ലാവർക്കും പകർന്നു തന്നു...
പ്രവർത്തിച്ചു പഠിക്കുക എന്ന മഹത് സന്ദേശം അധ്യാപകരിലും വിദ്യാർഥികളിലും പകർന്നുനൽകിയ ഒരു പ്രത്യേക പഠനാന്തരീക്ഷം ആയിരുന്നു ശ്രീ. അമർനാഥ് മാസ്റ്റർ ഒരുക്കിയ ഈ വിസ്മയം..
പ്രവൃത്തിപരിചയ ക്യാമ്പ്...ലോഷൻ നിർമാണം
🔥🔥🔥🔥🔥🔥🔥🔥🔥
*പ്രവൃത്തിപരിചയ ക്യാമ്പ് *
ലോഷൻ നിർമാണം
🔥🔥🔥🔥🔥🔥🔥🔥
ചുരുങ്ങിയ ചെലവിലും എളുപ്പത്തിലും നമുക്ക് നിത്യവും ആവശ്യമായ പല വസ്തുക്കളും വീട്ടിൽ തന്നെ ഉണ്ടാക്കാം എന്ന ആശയം പ്രാവർത്തികമാ ക്കുകയായിരുന്നു സ്കൂളിൽ സംഘടിപ്പിച്ച പല പ്രവർത്തിപരിചയ ക്യാമ്പുകളിലൂടെയും അമർനാഥ് മാസ്റ്റർ... ധാരാളം പ്രവർത്തനങ്ങൾ അദ്ദേഹം ചെയ്തുവരുന്നു.. വളരെ എളുപ്പത്തിൽ കവറുകൾ ഉണ്ടാക്കുന്നതും, വിവിധ ഗണിത രൂപങ്ങൾ കടലാസുകൾ കൊണ്ട് നിർമ്മിക്കുന്നതും, പേപ്പർ ബാഗ് നിർമ്മാണവും, നൂലുകൾ കൊണ്ടുള്ള ചില വിസ്മയങ്ങളും, മെറ്റൽ എൻഗ്രേവിങ്, പാഴ്‌വസ്തുക്കൾ കൊണ്ട് രൂപങ്ങൾ ഉണ്ടാക്കൽ തുടങ്ങി എണ്ണമറ്റ കരവിരുതുകൾ അദ്ദേഹത്തിൽനിന്ന് ഞങ്ങളുടെ വിദ്യാലയത്തിന് ലഭ്യമായിട്ടുണ്ട്.. വളരെ ശ്രദ്ധിക്കപ്പെട്ട ഒരു പ്രവർത്തനം ആയിരുന്നു ചുരുങ്ങിയ ചെലവിൽ ഉള്ള ലോഷൻ നിർമാണം.. ഇതിനായി ഒരു ലഘു ക്യാമ്പ് അദ്ദേഹം സ്കൂളിൽ സംഘടിപ്പിച്ചു... കുട്ടികളും അധ്യാപകരും ഇതിന് സാക്ഷികളായി..
ആവശ്യമായ അസംസ്കൃത വസ്തുക്കൾ അവശ്യമായ അളവിൽ കൂട്ടിച്ചേർത്ത് ലോഷൻ ഉണ്ടാക്കുന്ന വിധം അദ്ദേഹം കുട്ടികൾക്കും അധ്യാപകർക്കുമായി വിശദീകരിച്ചുകൊടുത്തു... ഇതിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ ഏതെന്നും അവ ലഭ്യമാവുന്ന സ്ഥലങ്ങളും അദ്ദേഹം പരിചയപ്പെടുത്തി... ലിക്വിഡ് സോപ്പ്, ഫെനോയിൽ, വെള്ളം, സുഗന്ധത്തിനായുള്ള എസൻസ് എന്നിവ കൃത്യമായ അളവിൽ ചേർത്ത് വളരെ എളുപ്പത്തിൽ ഒരു ലോഷൻ ഉണ്ടാക്കുന്ന വിധം പ്രസ്തുത ക്ലാസ്സിൽ വെച്ച് അവതരിപ്പിക്കപ്പെട്ടു..
3 ലിറ്റർ വെള്ളം ഉപയോഗിച്ച് നിർമ്മിക്കപ്പെട്ട ലോഷൻ പിന്നീട് ആവശ്യമായ വെള്ളം ചേർത്ത് നേർപ്പിച്ച് ഉപയോഗിക്കുന്ന വിധവും അദ്ദേഹം വിശദീകരിച്ചു... സ്കൂളിലേക്ക് ദീർഘനാളത്തെ ആവശ്യത്തിനായുള്ള ലോഷൻ ഈ ശിൽപശാലയുടെ പ്രവർത്തനഫലമായി ലഭിച്ചു...
അഭിരുചിയും, ഒരല്പം ക്ഷമയും ഉള്ള ആർക്കും ഇത്തരം ക്യാമ്പുകളിലൂടെ അവരുടെ ജീവിതത്തിൽ ചില വിസ്മയം സൃഷ്ടിക്കാൻ സാധിക്കുമെന്ന് അമർനാഥ് മാസ്റ്റർ തെളിയിച്ചു കൊണ്ടേയിരിക്കുന്നു...
ഹെൽത്ത് ക്ലബ്
സജീവമായ സ്കൂൾ പരിസരങ്ങളിൽ അവയുടെ ഫലപ്രദമായ പ്രവർത്തനത്തിന് അധ്യാപക സമൂഹത്തോടൊപ്പം രക്ഷിതാക്കളുടെ സഹകരണവും പൊതു സമൂഹത്തിൻറെ ആകർഷകമായ ഇടപെടലുകളും ആവശ്യമാണ്... വിവിധ അക്കാദമിക ഭൗതിക പ്രവർത്തനങ്ങൾ സ്കൂളിൻറെ ഉന്നമനത്തിനായി സംയോജിപ്പിക്കുമ്പോൾ അവയോരോന്നും നിർവഹിക്കുന്ന വ്യക്തികളുടെ പ്രവർത്തന നിപുണതകൾ ആത്യന്തികമായ വിജയത്തെ വളരെയധികം സഹായിക്കുന്നു...കൂടുതൽ അറിയാൻ>>>> വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ കൂടെ തന്നെ അവയെക്കുറിച്ചുള്ള സംക്ഷിപ്ത വിവരണം രക്ഷിതാക്കളും പൊതുസമൂഹവും അറിയേണ്ടത് കൂടി ആവശ്യമാണ്... ഈ കാലഘട്ടത്തിൽ ഇത്തരം പ്രവർത്തന വൈവിധ്യങ്ങൾ ഏറ്റവുമധികം പൊതുസമൂഹത്തിലേക്ക് വിനിമയം ചെയ്യപ്പെടുന്ന സഹായികളാണ് സോഷ്യൽ മീഡിയകൾ.. പ്രചരണത്തിനു മാത്രമല്ല മെച്ചപ്പെടാനുള്ള നിർദ്ദേശങ്ങൾ വളരെ എളുപ്പത്തിൽ ലഭിക്കുന്നതിന് ഇവ സഹായിക്കുന്നു... സ്കൂൾ പ്രവർത്തനങ്ങളിൽ അനുഗുണമായ റിസൽട്ട് ലഭിക്കുന്നതിന് സഹായിക്കുന്ന ഏറ്റവുമടുത്ത പ്ലാറ്റ്ഫോമുകൾ ആണ് വിവിധ ക്ലബ്ബുകൾ.
ഒരു പ്രൈമറി സ്കൂളിൻറെ പ്രവർത്തനങ്ങളിൽ ക്ലബ്ബുകളുടെ പ്രാധാന്യം അവ ഏറ്റെടുത്ത് മാർഗനിർദേശം നൽകുന്ന അധ്യാപക സമൂഹത്തിന്റെ ഇച്ഛാശക്തിയെ ആശ്രയിച്ചിരിക്കുന്നു.. അത്തരമൊരു സാഹചര്യം പരിഗണിക്കുമ്പോൾ ഞങ്ങളുടെ സ്കൂളിലെ വിവിധ ക്ലബ്ബുകൾ വളരെ സ്തുത്യർഹമായ പ്രവർത്തനങ്ങൾ കാഴ്ച വെച്ചു കൊണ്ടിരിക്കുന്നു... വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളിൽ വളരെ മനോഹരമായി പ്രവർത്തന സംയോജനം നടത്തുന്ന ഒരു ക്ലബ്ബാണ് സ്കൂൾ ഹെൽത്ത് ക്ലബ്.. ഇന്നത്തെ കോവിഡ് സാഹചര്യത്തിൽ ഈ ക്ലബ്ബിന് വളരെയധികം പ്രാധാന്യമുണ്ട്... അഥവാ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഉത്തരവാദിത്വബോധം വന്നിരിക്കുന്നു..
സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങളിൽ പ്രഥമഗണനീയമായ നിർബന്ധിതാവസ്ഥയാണ് വൃത്തിയുള്ള പരിസരവും, വെടിപ്പും, സുരക്ഷിതത്വവും ഉള്ള ശുചിമുറികളും... ഇവ ഉണ്ടായാൽ മാത്രം പോരാ അവ കൃത്യമായി പരിപാലിക്കപ്പെടുകയും വേണം.... സ്കൂളിലെ സയൻസ് അധ്യാപകർ നേതൃത്വം നൽകുന്ന ഹെൽത്ത് ക്ലബ്ബിന്റെ മാർഗനിർദേശകരായി മറ്റ് അധ്യാപകരും പ്രവർത്തിച്ച് വരുന്നു..
ഹെൽത്ത് ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഒരു സംക്ഷിപ്ത രൂപം താഴെ കൊടുക്കുന്നു..
1. ക്ലാസ് പ്രതിനിധികളും ക്ലാസ് അധ്യാപകരും അടങ്ങുന്ന പ്രാഥമിക ക്ലസ്റ്റർ
2. ചുമതല വഹിക്കുന്ന അധ്യാപകരും , സഹായികളായ പ്രവർത്തിക്കുന്ന മറ്റ് അധ്യാപകരും അടങ്ങുന്ന രണ്ടാമത്തെ ക്ലസ്റ്റർ.
3. ഹെഡ്മാസ്റ്റർ ,സ്റ്റാഫ് സെക്രട്ടറി, സീനിയർ അധ്യാപകൻ എന്നിവരടങ്ങുന്ന ഉപദേശക സമിതി.
കോവിഡിന് മുമ്പുള്ള കാലഘട്ടങ്ങളിൽ നടത്തപ്പെടുന്ന നിത്യേനയുള്ള ശുചീകരണ പ്രവർത്തനങ്ങൾ കൂടാതെ ഇന്നത്തെ പുതിയ ജീവിതസാഹചര്യങ്ങളിൽ അവശ്യം വേണ്ടുന്ന കാര്യങ്ങൾ കൂടി അധ്യാപക സമൂഹവും, രക്ഷിതാക്കളും കൂടി നടത്തിവരുന്നു ... പുതിയ കെട്ടിടം പൂർത്തിയാകുമ്പോൾ പരിസ്ഥിതി ക്ലബ്ബുമായി ചേർന്ന് സമ്പൂർണമായ ഹരിത വൽക്കരണവും, കുട്ടികളുടെ ശുചിത്വ ആരോഗ്യപരിപാലന പദ്ധതികളും നിങ്ങളുടെ പ്രതീക്ഷകളിൽ ഇടംപിടിച്ചിട്ടുണ്ട്...
പ്രസ്തുത പ്രവർത്തന ഘടന വിവിധ സന്ദർഭങ്ങളിൽ ഉചിതമായി പ്രവർത്തിച്ചുകൊണ്ട് തികച്ചും ഹൈജീനിക് ആയ ഒരു വിദ്യാലയ പരിസരം മുഴക്കുന്ന് ഗവൺമെൻറ് യു.പി സ്കൂളിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു...
സജീവമായ പഠനത്തിന് ഏറ്റവും അത്യാവശ്യമായ ഒരു ഘടകമാണ് വൃത്തിയുള്ളതും സുരക്ഷിതവുമായ ക്ലാസ് മുറികൾ.. സ്കൂൾ ഹെൽത്ത് ക്ലബ്ബിൻറെ നിശ്ചിതസമയത്തെ മീറ്റിംഗുകളിൽ പ്രസ്തുത പ്രവർത്തനങ്ങൾ അവലോകനത്തിന് വിധേയമാകാറുണ്ട്.. സമീപകാലത്ത് നിർമ്മിച്ചിരിക്കുന്ന ശുചിമുറികളും, നിർമ്മാണത്തിലിരിക്കുന്ന പുതിയ കെട്ടിടങ്ങളും സ്കൂളിനൊപ്പം ഇവിടുത്തെ ഹെൽത്ത് ക്ലബ്ബിൻറെ പ്രതീക്ഷകൾക്കും പുതിയൊരു ദിശാബോധം നൽകിയിട്ടുണ്ട് എന്ന് പറയാൻ സാധിക്കും....
സ്പോർട്സ് ക്ലബ്
ഒരു പ്രൈമറി വിദ്യാലയം എന്ന നിലയ്ക്ക് വിവിധ ക്ലബ്ബുകളുടെ ഏകോപനത്തിലും, പ്രവർത്തനത്തിലും , പ്രവർത്തന മേഖലകളിലും ധാരാളം പരിമിതികൾ നേരിടും... എങ്കിലും ഇച്ഛാശക്തി ഉണ്ടെങ്കിൽ ഒരു കൊച്ചു സ്കൂളിന് ധാരാളം കാര്യങ്ങൾ ചെയ്യുവാൻ സാധിക്കും.. പരിസ്ഥിതി ക്ലബ് മുതൽ ഗണിതം, സയൻസ് തുടങ്ങിയ വിഷയാധിഷ്ഠിത ക്ലബ്ബുകളും, പ്രവർത്തിപരിചയം പോലുള്ള നിർമ്മാണ അധിഷ്ഠിത ക്ലബ്ബുകളും തല്പരരായ അധ്യാപകരുടെ സഹായത്തോടെ ഒരു പ്രൈമറി വിദ്യാലയത്തിന്റെ ഭാഗമായി പ്രവർത്തിക്കുവാൻ കഴിയും... അതിന് ലളിതമായ ഒരു ഉദാഹരണം ആണ് ഞങ്ങളുടെ എളിയ പ്രവർത്തനങ്ങൾ.... മേൽപ്രസ്താവിച്ച ക്ലബ്ബുകളുടെ എല്ലാം പ്രവർത്തനങ്ങൾ ലളിതവും, സമഗ്രവും ആയ രീതിയിൽ ഞങ്ങളുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു.. എന്നാൽ ഓരോ ക്ലബ്ബുകളുടെയും പ്രവർത്തന ഫലമായി ഉണ്ടാകുന്ന നിർമ്മിത വസ്തുക്കൾ പരിപാലിക്കുവാനും സൂക്ഷിച്ചു വെക്കുവാനും സുരക്ഷിതമായ ഒരു ഇടമില്ല എന്നത് ഞങ്ങളെ വിഷമിപ്പിക്കുന്നു.. അതുകൊണ്ടുതന്നെ ഇത്തരം പ്രവർത്തനങ്ങളുടെ documentation മാത്രമാണ് കുറച്ചു വർഷങ്ങളായി ഞങ്ങളുടെ കൈവശം ഉള്ളത്.. ഇത്തരം documentation ഞങ്ങളുടെ യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും അഞ്ചു വർഷത്തിലധികമായി അപ്‌ലോഡ് ചെയ്തു വരുന്നു.. ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തത ഓരോ ക്ലബ്ബ് പ്രവർത്തനത്തെയും പിന്നോട്ടടിക്കുന്നു എന്ന വസ്തുത വിസ്മരിക്കുന്നില്ല.. അത്തരമൊരു സാഹചര്യത്തിലാണ് ഞങ്ങളുടെ സ്കൂളിലെ സ്പോർട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നത്.. സ്കൂളിലെ കായിക അധ്യാപകനായ ശ്രീ അതുൽ നേതൃത്വം കൊടുക്കുന്ന പ്രവർത്തന സംവിധാനമാണ് സ്പോർട്സ് ക്ലബ് ആയി ഇന്ന് നിലവിലുള്ളത്.. കോവിഡ് സൃഷ്ടിച്ച ശൂന്യത ഒരു പ്രവർത്തന വിസ്മൃതി ഞങ്ങളിലും സൃഷ്ടിച്ചിട്ടുണ്ട്.. എങ്കിലും കായിക ക്ഷമതയുള്ള ഒരു ഒരു കൊച്ചു തലമുറയെ ഞങ്ങളുടെ വിദ്യാലയത്തിൽ നിന്നും സമൂഹത്തിലേക്ക് കൈമാറുവാൻ ഈ അധ്യാപകന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു വരുന്നു.. ആഴ്ചയിൽ പൂർണതോതിൽ സേവനം ലഭ്യമല്ല എങ്കിലും , അദ്ദേഹത്തിന്റെ സാന്നിധ്യമുള്ള സമയങ്ങളിൽ കുട്ടികൾക്കായി കായിക പരിശീലനം നൽകി വരുന്നു.. കായികപരിശീലനത്തോടൊപ്പം തന്നെ, മികച്ച ഒരു അച്ചടക്ക സംവിധാനം സ്ഥാപനത്തിൽ നിലനിർത്തുവാനും അതുലിന്റെ നേതൃത്വത്തിലുള്ള സ്പോർട്സ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.. ഇതിനായി സ്റ്റുഡൻറ് പോലീസ് കേഡറ്റ് സംവിധാനം രൂപീകരിച്ചിട്ടുണ്ട്.. മുൻവർഷങ്ങളിൽ അവർക്ക് പ്രത്യേകം യൂണിഫോം നൽകിയിരുന്നു.. കോ വിഡ് അനന്തര അധ്യയനവർഷത്തിൽ ഇത് നിലവിൽ സാധ്യമായിട്ടില്ല ... മാനസിക-ശാരീരിക അച്ചടക്കം കുട്ടികളുടെ എല്ലാ പ്രവർത്തനത്തിലും കൈവരുത്തുവാൻ കായിക അധ്യാപക നേതൃത്വത്തിലുള്ള ഈ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.. 5, 6, 7 ക്ലാസുകളിൽ നന്നായി ഏകദേശം അൻപതോളം കുട്ടികൾ ഈ ക്ലബ്ബിന്റെ ഭാഗമായി പ്രവർത്തിക്കുന്നു... ഇവർ എല്ലാവരും സ്റ്റുഡൻറ് പോലീസ് കേഡറ്റിന്റെ ഭാഗവുമാണ്....
വിവിധ വർഷങ്ങളിലായി സേവനമനുഷ്ഠിച്ചിട്ടുള്ള എല്ലാ ഹെഡ്മാസ്റ്റർമാരും, സീനിയർ അധ്യാപകരും ഈ സംവിധാനത്തിന് എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നൽകുന്നു എന്നത് സന്തോഷകരമായ ഒരു കാര്യമായി ഞങ്ങൾക്ക് അനുഭവപ്പെടുന്നു.....
സ്റ്റുഡൻറ് പോലീസ് കേഡറ്റ്( SPC)
സ്കൂളിന്റെ സർവ്വതോന്മുഖമായ പ്രവർത്തനങ്ങളിൽ വ്യത്യസ്തമായ ഒരു മുഖമാണ് ഇവിടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്റ്റുഡൻറ് പോലീസ് കേഡറ്റ് സംവിധാനം... പത്ത് വർഷത്തോളമായി ഈ അച്ചടക്ക സേവന സംവിധാനം കുട്ടികളുടെ നേതൃത്വത്തിൽ നടന്നുവരുന്നു... സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും ഒരു അടുക്കും ചിട്ടയും കൈവരുത്തുവാൻ ഈ സംവിധാനത്തിന് കഴിഞ്ഞിട്ടുണ്ട്... വിവിധ ക്ലാസുകളിലെ കുട്ടികളെ അവർ പങ്കെടുക്കുന്ന വ്യത്യസ്ത പ്രോഗ്രാമുകളിൽ സമയബന്ധിതമായും, അച്ചടക്കത്തോടെയും ഒരുക്കി എടുക്കുന്നതിന് ഈ സംവിധാനം ഉപകരിക്കുന്നു...
വെറുമൊരു അച്ചടക്ക സംവിധാനം എന്നതിലുപരിയായി കുട്ടികൾ ഉൾപ്പെട്ടിട്ടുള്ള എല്ലാവിധ പ്രോഗ്രാമുകളും ക്രമീകൃതമായ ഒരു ചട്ടക്കൂടിൽ സംഘടിപ്പിക്കുന്നതിന് ഈ മേഖല സഹായിക്കുന്നു... അത് മാത്രമല്ല മുതിർന്നവരെ ബഹുമാനിക്കുവാൻ ഉള്ള ഒരു മാനസികാവസ്ഥ എല്ലാ കുട്ടികളിലും സംജാതമാക്കുവാൻ ഈ പോലീസ് സംവിധാനം സഹായകമാണ് എന്ന് ഞങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്..കൂടുതൽ അറിയാൻ>>>>