കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ അഞ്ചാം ക്ലാസ്സ് മുതലാണല്ലോ ഹിന്ദി ഭാഷാ പഠനം ആരംഭിക്കുന്നത്. നമ്മുടെ കുട്ടികളെ സംബന്ധിച്ചിടത്തോളം ഹിന്ദി ക്ലാസ്സിനപ്പുറം ഭാഷാ കേൾക്കാനും,പറയാനും, പഠിക്കാനുള്ള സാധ്യതകൾ കുറവാണ്. കൂടുതൽ കേൾക്കാനും പറയാനുമുള്ള അവസരങ്ങളുണ്ടെങ്കിലേ ഭാഷാ പഠനം എളുപ്പമാവുകയുള്ളു.ഈ തിരിച്ചറിവിന്റെയടിസ്ഥാനത്തിൽ ഹിന്ദി ഭാഷയിൽ താല്പര്യം ഉണ്ടാക്കുക, ഹിന്ദി പഠനം എളുപ്പമാക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെ നമ്മുടെ സ്ക്കൂളിലും ഹിന്ദി ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനം നടത്തി വരുന്നു..

              പ്രേം ചന്ദ് ജയന്തി വളരെ നല്ല രീതിയിൽ ആഘോഷിച്ചു. സ്കൂൾ തലത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. പ്രേം ചന്ദ് ജയന്തിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം സബ് ജില്ല തല പ്രസംഗ മത്സരത്തിൽ സ്കൂളിലെ ലക്ഷ്മി മോഹൻ ഒന്നാം സ്ഥാനം നേടിയിരുന്നു.  

ഹിന്ദി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ സബ് ജില്ല തല പ്രസംഗ മത്സരത്തിൽ സൂര്യദേവ് മികച്ച പ്രകടനം കാഴ്ച വെയ്ക്കുകയുണ്ടായി.

             സ്കൂളിലെ എല്ലാ പ്രധാനപ്പെട്ട ദിനാചരണങ്ങളിലും ഹിന്ദിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഒരു പ്രവർത്തനമെങ്കിലും നൽകാൻ ശ്രദ്ധിക്കാറുണ്ട്. പോസ്റ്ററുകളും കൊളാഷുകളും ഉണ്ടാക്കുന്നു.

മുൻ വർഷങ്ങളിലേതു പോലെ ഈ വർഷവും ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹിന്ദി ദിനം സമുചിതമായി ആഘോഷിച്ചു.


ഹിന്ദി ദിനവുമായി ബന്ധപ്പെട്ട് ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ഓൺലൈൻ വാട്ട്സ് ആപ്പ് ഗ്രൂപ്പിലായിരുന്നു പരിപാടികളുടെ അവതരണം. ഹിന്ദി കവിതകൾ , പാട്ടുകൾ, നൃത്താവിഷ്ക്കാരം, സംഭാഷണം , പ്രസംഗം, തുടങ്ങിയ അവതരണ ഇനങ്ങൾക്ക് ഈയവസരത്തിൽ കൂടുതൽ പ്രാധാന്യം നൽകുന്നു. ഉദ്ഘാടന ചടങ്ങ് കുട്ടികൾ തന്നെയാണ് കൈകാര്യം ചെയ്തത്.

കൂടാതെ ഈ ലോക് ഡൗൺ കാലത്ത് സ്കൂളിൽ ആരംഭിച്ച വാർത്ത ചാനലിൽ ഹിന്ദിയിലും വാർത്തകൾ അവതരിപ്പിക്കാൻ കുട്ടികൾക്കു വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുന്നു.

           സുരീലി ഹിന്ദിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വളരെ ആവേശത്തോടെയാണ് കുട്ടികൾ ഏറ്റെടുക്കുന്നത്. കരോക്കെ യുടെ കൂടെ കവിതകൾ ചൊല്ലാനും വായന കാർഡുകളുണ്ടാക്കാനും അഞ്ചാം ക്ലാസ്സുകാരും വളരെ മുൻപിലാണ്.