"എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം/2018 -2019 പ്രവർത്തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 34: | വരി 34: | ||
പ്രമാണം:48002-njaru nadeel cam.jpg|'''വിദ്യാർത്ഥികൾ ഞാറു നടീലിൽ''' | പ്രമാണം:48002-njaru nadeel cam.jpg|'''വിദ്യാർത്ഥികൾ ഞാറു നടീലിൽ''' | ||
</gallery> | </gallery> | ||
=== <u>കൂട്ടായ്മയുടെ കൈപ്പുണ്യം</u> === | |||
സഹപാഠിക്കൊരു വീട്പദ്ധതിക്കു വേണ്ടി 'കൂട്ടായ്മയുടെ കൈപുണ്യം ' ഭക്ഷ്യമേള നവ്യാനുഭൂതിയായി. സ്വന്തമായി ഒരു വീട് എന്ന രണ്ട് സഹപാഠികളുടെ സ്വപ്നം പൂവണിയിക്കാൻ മറ്റു കൂട്ടുകാർ കൈകോർത്തപ്പോൾ രക്ഷിതാക്കളും അയൽവാസികളും നാട്ടുകാരും അതിന് പിന്തുണയേകി.സ്കൂൾ കുട്ടികൾ തയാറാക്കിയ 50 സ്റ്റാളുകൾക്ക് പുറമെ പൂർവ്വ വിദ്യാർഥികൾ ഒരുക്കിയ ഒരുമ-92 സ്റ്റാളും, അധ്യാപകരുടെ 'ഉസ്താദ്കുശിനി' സ്റ്റാളും ശ്രദ്ധേയമായി. ലൈവ് കിച്ചൻ, ഇഷൽ തക്കാരം,നാട്ടു ചന്ത, ഉസ്താദ് കുശിനി, മെഹന്തി ഫെസ്റ്റ് എന്നിവയിലൂടെ ലഭിക്കുന്ന വരുമാനത്തിൽ നിന്നാണ് സ്കൂളിലെ നിർധനരായ രണ്ട് വിദ്യാർഥികൾക്ക് വീടെടുത്ത്നൽകുന്നത്. ഉമ്മമാർ വീടുകളിൽ നിന്നുംപാചകം ചെയ്തുകൊണ്ട് വന്ന വ്യത്യസ്തയിനം വിഭവങ്ങളാണ് പ്രത്യേകം സജ്ജമാക്കിയ കൗണ്ടറുകളിൽ വിൽപനക്കെത്തിയത്.തൽസമയം ഉണ്ടാക്കിയ രുചികരമായ ഭക്ഷണ സാധനങ്ങളും, നാടൻ ഉൽപന്നങ്ങളുടെ നാട്ടുചന് യും,മേളക്ക് മാറ്റുകൂട്ടി. 80 ഇനം വ്യത്യസ്തയിനം ബിരിയാണികളുടക്കം 500 ൽപരം രുചികരമായ ഭക്ഷണ സാധനങ്ങളാണ് ഭക്ഷ്യ മേളയിലെത്തിയത്. ഭക്ഷ്യമേള യിലൂടെ 23.5 ലക്ഷം രൂപയാണ് ലഭിച്ചത്. ഭക്ഷ്യ മേള കോഴിക്കോട് ഹൈസൺ ഹെരിറ്റേജ് എക്സിക്യൂട്ടീവ് ഷെഫ് ബിജു മാത്യു ഉദ്ഘാടനം ചെയ്തു. രണ്ട് വര്ഷം കൊണ്ട് സഹപാടിക്കൊരു വീട് പദ്ധതി വഴി സ്കൂളിന്റെ എൻ.എസ് .എസ് യൂണിറ്റ് 7 വീടുകളാണ് നിർമിച്ചു നൽകിയത്. കൂട്ടായ്മയുടെ കൈപ്പുണ്യം വഴി നിർമിച്ച വീടുകളുടെ ചിത്രങ്ങൾ കാണാൻ [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം/വീടുകൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]<gallery mode="packed-overlay" widths="200" heights="200"> | |||
പ്രമാണം:48002-food fest inauguration.jpg|കൂട്ടായ്മയുടെ കൈപ്പുണ്യം - ഭക്ഷ്യമേള ഉദഘാടന സെഷൻ | |||
പ്രമാണം:48002 food fest.jpg|കൂട്ടായ്മയുടെ കൈപ്പുണ്യം - ഭക്ഷ്യമേള | |||
പ്രമാണം:48002-food fest.jpg|കൂട്ടായ്മയുടെ കൈപ്പുണ്യം - ഭക്ഷ്യമേള | |||
</gallery> | |||
=== <u>മനുഷ്യ ഇന്ത്യ</u> === | |||
സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പിൻറ ഭാഗമായാണ് ഊർങ്ങാട്ടിരിയിൽ ലഹരിക്കെതിരെ ബോധവത്കരണത്തിന് വേറിട്ട പരിപാടി നടത്തി. മൈത്ര സ്റ്റേഡിയത്തിൽ വർണാഭമായ വേഷവിധാനം ചെയ്ത വിദ്യാർത്ഥികൾ ഒന്നിച്ചുചേർന്ന് ഭാരതത്തിന്റെ മാതൃക നിർമ്മിക്കുകയും അതിനുചുറ്റും പൊതുജനങ്ങൾ കൈകോർത്തുപിടിച്ച് മനുഷ്യച്ചങ്ങല തീർത്തുകൊണ്ടാണ് വിദ്യാർഥികൾ ലഹരിവിരുദ്ധ ബോധവത്കരണം നടത്തിയത്. നാട്ടുകാരും പങ്കെടുത്തു. കോഴിക്കോട് സർവകലാശാല വൈസ് ചാൻസലർ ഡോ. കെ മുഹമ്മദ് ബഷീർ ലഹരിക്കെതിരെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പൊതുജനങ്ങൾക്കായി നടത്തിയ 'അറിവരങ്ങ്' ക്വിസ് മത്സരത്തിന് നൗഷാദ് അരീക്കോട് നേതൃത്വം നൽകി. | |||
[[പ്രമാണം:48002-human india.jpg|നടുവിൽ|ലഘുചിത്രം|മനുഷ്യ ഇന്ത്യ]] |
13:45, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
2018 -2019 പ്രവർത്തങ്ങൾ
ക്രൈസാലിൽസ്
രണ്ടു ദിവസത്തെ സഹവാസ ക്യാമ്പ് ക്രൈസാലിസ് ക്യാമ്പ് വയനാട് എം.എസ് സ്വാമിനാഥൻ റിസർച്ച് ഫൌണ്ടേഷനിൽ വെച്ച നടന്നു .ക്യാമ്പ് എം.എസ്.എസ് .ആർ.എഫ് തലവൻ ഡോ.വി ബാലകൃഷ്‌ണൻ ഉത്ഘാടനം ചെയ്തു .തുടർന്ന് എൻ.എസ് .എസ് സംസ്ഥാന ഉപദേശക സമിതി അംഗവമായ ബ്രഹ്മ നായകം മഹാദേവൻ ക്ലാസുകൾക്ക് നേതൃത്വം നൽകി .
2000 ഗോൾ
ഫിഫ ലോകകപ്പ് ഫുട്ബോളിനെ വര വേൽക്കാൻ രണ്ടായിരം ഗോളുകൾ അടിച്ച് സ്കൂളിലെ വിദ്യാർത്ഥികൾ .സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഈ വർഷത്തെ സന്തോഷ് ട്രോഫി ഫുട്ബോൾ ജേതാക്കളായ കേരളം ടീം അംഗവുമായ മുഹമ്മദ് ശരീഫ് ആണ് പരിപാടി ഉദ്ഘടനം ചെയ്തത് .സ്കൂൾ കായിക വകുപ്പിന്റെയും എൻ.എസ് എസ് യൂണിറ്റിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്
ഞാറു നിർമ്മാണം
എൻഎസ്എസ് ദിനത്തോടനുബന്ധിച്ച് സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ ആരംഭിക്കുന്ന ജൈവ നെൽകൃഷി യുടെ വിത്തിടൽ പരമ്പരാഗത കർഷകരുടെ സാന്നിധ്യത്തിൽ നടത്തി. കഴിഞ്ഞ വർഷം നടത്തിയ ജൈവ നെൽകൃഷിയുടെ 100 പറ നെല്ല് ഉൽപാദിച്ചിരുന്നു. യുവകർഷകൻ നൗഷാദ് കല്ലടയുടെ വെള്ളരിയിലെ ചാലി പാടത്താണ് കൃഷിയിറക്കുന്നത്
ഉപ്പിലിട്ട ഓർമ്മകൾ
അന്താരാഷ്ട്ര വയോജന ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ വയോജന സംഗമത്തിൽ ചർച്ചകളും ഓർമ്മകൾ പങ്കുവയ്ക്കലും നടന്നു. നൂറിലേറെ വയോജനങ്ങളാണ് സംഗമത്തിന് എത്തിയത്. പഴയ തലമുറയുടെ അറിവിനു അനുഭവസമ്പത്തും പ്രായോഗിക പരിജ്ഞാനവും ആദരം നൽകാനാണ് പരിപാടി സംഘടിപ്പിച്ചത്. ജീവിതത്തിന്റെ പരുപരുത്ത യാഥാർത്ഥ്യത്തിലേക്ക് പ്രവേശിക്കുന്ന പുതുതലമുറയ്ക്ക് പഴയ തലമുറകളുടെ അനുഭവസമ്പത്തും പ്രായോഗിക പരിജ്ഞാനം കൈമാറാനുള്ള മികച്ച ഒരു വേദിയായി സംഗമം. ഒട്ടേറെ പരിപാടികൾ ശ്രദ്ധേയമായിരുന്നു വയോജന ദിനാചരണം. 'ഓർമ്മ കൂട്ട്', 'രുചി കൂട്ട്', 'ചോദ്യ കൂട്ട്' എന്നീ വ്യത്യസ്ത പ്രോഗ്രാമുകൾ ചടങ്ങിൽ നടത്തി. ചടങ്ങ് ഇ.ടി മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്തു
ഗാന്ധി ജയന്തി
രാഷ്ട്രപിതാവ് ഗാന്ധിജിയുടെ 150 ആം ജന്മ വാർഷിക ദിനത്തിൽ അരീക്കോട് സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാർ ചാലിയാർ തീരം ശുചീകരിച്ചു. പ്രളയ ശേഷം ഉണ്ടായ മണൽത്തിട്ടയിൽ അടിഞ്ഞു കൂടിയ പ്ലാസ്റ്റിക് വേസ്റ്റുകൾ കുട്ടികൾ നാട്ടുകാരുടെ സഹായത്തോടുകൂടി ശുചീകരിച്ചു. സന്തോഷ് ട്രോഫി താരം വൈ.പി മുഹമ്മദ് ശരീഫ് പരിപാടി ഉദ്ഘാടനം ചെയ്തു
ഞാറ് നടീൽ
സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് സ്കൗട്ട്സ് ഗൈഡ്സ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ യുവകർഷകൻ നൗഷർ കല്ലടയുടെ വെള്ളയിൽ 70 സെന്റ് ചാലി പാടത്തു വിദ്യാർഥികൾ ഞാറുനട്ടു.കാഞ്ചന ഇനത്തിൽപ്പെട്ട വിത്താണ് ജൈവകൃഷിക്ക് വേണ്ടി ഉപയോഗിച്ചത്. അഴീക്കോട് എഫ് ഐ സി കെ നൗഷാദ് ഞാറുനടൽ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞവർഷം ഐശ്വര്യ ഇനത്തിൽപെട്ട നെല്ലിൽ ഇറക്കിയിരുന്നു. കൊച്ചിയിൽ നിന്ന് ലഭിക്കുന്ന അരി സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതി ലേക്ക് നൽകും
കൂട്ടായ്മയുടെ കൈപ്പുണ്യം
സഹപാഠിക്കൊരു വീട്പദ്ധതിക്കു വേണ്ടി 'കൂട്ടായ്മയുടെ കൈപുണ്യം ' ഭക്ഷ്യമേള നവ്യാനുഭൂതിയായി. സ്വന്തമായി ഒരു വീട് എന്ന രണ്ട് സഹപാഠികളുടെ സ്വപ്നം പൂവണിയിക്കാൻ മറ്റു കൂട്ടുകാർ കൈകോർത്തപ്പോൾ രക്ഷിതാക്കളും അയൽവാസികളും നാട്ടുകാരും അതിന് പിന്തുണയേകി.സ്കൂൾ കുട്ടികൾ തയാറാക്കിയ 50 സ്റ്റാളുകൾക്ക് പുറമെ പൂർവ്വ വിദ്യാർഥികൾ ഒരുക്കിയ ഒരുമ-92 സ്റ്റാളും, അധ്യാപകരുടെ 'ഉസ്താദ്കുശിനി' സ്റ്റാളും ശ്രദ്ധേയമായി. ലൈവ് കിച്ചൻ, ഇഷൽ തക്കാരം,നാട്ടു ചന്ത, ഉസ്താദ് കുശിനി, മെഹന്തി ഫെസ്റ്റ് എന്നിവയിലൂടെ ലഭിക്കുന്ന വരുമാനത്തിൽ നിന്നാണ് സ്കൂളിലെ നിർധനരായ രണ്ട് വിദ്യാർഥികൾക്ക് വീടെടുത്ത്നൽകുന്നത്. ഉമ്മമാർ വീടുകളിൽ നിന്നുംപാചകം ചെയ്തുകൊണ്ട് വന്ന വ്യത്യസ്തയിനം വിഭവങ്ങളാണ് പ്രത്യേകം സജ്ജമാക്കിയ കൗണ്ടറുകളിൽ വിൽപനക്കെത്തിയത്.തൽസമയം ഉണ്ടാക്കിയ രുചികരമായ ഭക്ഷണ സാധനങ്ങളും, നാടൻ ഉൽപന്നങ്ങളുടെ നാട്ടുചന് യും,മേളക്ക് മാറ്റുകൂട്ടി. 80 ഇനം വ്യത്യസ്തയിനം ബിരിയാണികളുടക്കം 500 ൽപരം രുചികരമായ ഭക്ഷണ സാധനങ്ങളാണ് ഭക്ഷ്യ മേളയിലെത്തിയത്. ഭക്ഷ്യമേള യിലൂടെ 23.5 ലക്ഷം രൂപയാണ് ലഭിച്ചത്. ഭക്ഷ്യ മേള കോഴിക്കോട് ഹൈസൺ ഹെരിറ്റേജ് എക്സിക്യൂട്ടീവ് ഷെഫ് ബിജു മാത്യു ഉദ്ഘാടനം ചെയ്തു. രണ്ട് വര്ഷം കൊണ്ട് സഹപാടിക്കൊരു വീട് പദ്ധതി വഴി സ്കൂളിന്റെ എൻ.എസ് .എസ് യൂണിറ്റ് 7 വീടുകളാണ് നിർമിച്ചു നൽകിയത്. കൂട്ടായ്മയുടെ കൈപ്പുണ്യം വഴി നിർമിച്ച വീടുകളുടെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മനുഷ്യ ഇന്ത്യ
സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പിൻറ ഭാഗമായാണ് ഊർങ്ങാട്ടിരിയിൽ ലഹരിക്കെതിരെ ബോധവത്കരണത്തിന് വേറിട്ട പരിപാടി നടത്തി. മൈത്ര സ്റ്റേഡിയത്തിൽ വർണാഭമായ വേഷവിധാനം ചെയ്ത വിദ്യാർത്ഥികൾ ഒന്നിച്ചുചേർന്ന് ഭാരതത്തിന്റെ മാതൃക നിർമ്മിക്കുകയും അതിനുചുറ്റും പൊതുജനങ്ങൾ കൈകോർത്തുപിടിച്ച് മനുഷ്യച്ചങ്ങല തീർത്തുകൊണ്ടാണ് വിദ്യാർഥികൾ ലഹരിവിരുദ്ധ ബോധവത്കരണം നടത്തിയത്. നാട്ടുകാരും പങ്കെടുത്തു. കോഴിക്കോട് സർവകലാശാല വൈസ് ചാൻസലർ ഡോ. കെ മുഹമ്മദ് ബഷീർ ലഹരിക്കെതിരെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പൊതുജനങ്ങൾക്കായി നടത്തിയ 'അറിവരങ്ങ്' ക്വിസ് മത്സരത്തിന് നൗഷാദ് അരീക്കോട് നേതൃത്വം നൽകി.