"ജി.എം.യു.പി.എസ് കാളികാവ് ബസാർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→2019 - 20) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
==ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ മികവ് == | |||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പും, കൈറ്റ്സും (1T@School ) സംയുക്തമായി സംസ്ഥാനത്തെ മികച്ച പൊതു വിദ്യാലയങ്ങളെ പങ്കെടുപ്പിച്ചുക്കൊണ്ട് നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ രണ്ടാം തവണയും പങ്കെടുക്കുവാൻ വിദ്യാലയത്തിനായി. സംസ്ഥാനത്തെ മികച്ച 100 വിദ്യാലയങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ പരിപാടി വിക്ടേഴ്സ് ചാനലും, ദൂരദർശനും സംപ്രേഷണം ചെയ്തിരുന്നു. കൈറ്റ്സ് [[പ്രമാണം:Gupskkv20188106.jpg|thumb|150px|ഹരിതവിദ്യാലയം റിയാലിറ്റി ഷോ]]പ്രതിനിധികളുടെ വിദ്യാലയ സന്ദർശനത്തിന് ശേഷം തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നടന്ന ഫ്ലോർ ഷൂട്ടിൽ വിദ്യാലയത്തെ പ്രതിനിധികരിച്ച് വിദ്യാർഥികളും, അധ്യാപകരും, പി.ടി.എ അംഗങ്ങളും പങ്കെടുത്തു. ഉറവ, ഓരോ കുട്ടിയും ഒന്നാമനാണ് പദ്ധതികൾ, സാമൂഹ്യ പങ്കാളിത്തം തുടങ്ങിയ മേഖലകളാണ് വിദ്യാലയ മികവായി അവതരിപ്പിച്ചത്.ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ സീസൺ ഒന്നിലും നമ്മുടെ വിദ്യാലയം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.കഴിഞ്ഞ 2 വർഷമായി സംസ്ഥാന തല മികവുത്സവത്തിൽ പങ്കെടുത്ത വിദ്യാലയം എന്ന നിലയിൽ തുടർച്ചയായി മൂന്നാം വർഷവും സംസ്ഥാന തലത്തിൽ നമ്മുടെ വിദ്യാലയ പ്രവർത്തനങ്ങൾ ശ്രദ്ധിക്കപ്പെട്ടു എന്നത് ഏറെ അഭിമാനകരമാണ്. വരും വർഷങ്ങളിലും മികവിന്റെ പാതയിൽ മുന്നേറാനുള്ള ശ്രമത്തിലാണ് വിദ്യാലയം. | |||
== സ്ക്കൂൾ വിശേഷങ്ങൾ പങ്കുവെച്ച് ധനമന്ത്രി == | |||
'''മുൻ ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക് | |||
നമ്മുടെ വിദ്യാലയത്തെ ക്കുറിച്ച് എഴുതുന്നു.....''' | |||
'''ഫേസ്ബുക്കിൽ കാളികാവ് ബസാർ സ്ക്കൂൾ വിശേഷങ്ങൾ പങ്കുവെച്ച് ധനമന്ത്രി''' | |||
[[പ്രമാണം:Gupskkv20188105.jpg|thumb|ധനമന്ത്രിയുടെ കുറിപ്പ്]] | |||
മലപ്പുറം ജില്ലയിലെ കാളികാവ് ഗവ. യുപി സ്കൂളിൽ നിന്നുള്ള അധ്യാപക വിദ്യാർത്ഥി രക്ഷാകർത്തൃ സംഘം വീട്ടിൽ വന്നിരുന്നു. ഹരിതവിദ്യാലയം റിയാലിറ്റി ഷോയ്ക്കു വരുന്ന പല സ്കൂളുകളും ഇങ്ങനെ ബന്ധപ്പെടാറുണ്ട്. ഇവയിൽ കാളികാവ് സ്കൂളിനോട് പ്രത്യേക കൌതുകം തോന്നാൽ രണ്ടു കാരണങ്ങളുണ്ട്. | |||
ഒന്ന്, കാളികാവ് ബസാറിലെ ചുമട്ടുതൊഴിലാളികളാണ് ഈ സ്കൂളിന്റെ ഏറ്റവും വലിയ അഭ്യുദയകാംക്ഷികൾ. പിടിഎ, എസ്എംസി സമിതികളിൽ ആറു ചുമട്ടു തൊഴിലാളികൾ അംഗങ്ങളാണ്. ഇത് ചെറിയൊരു പങ്കു മാത്രം. വിഭവശേഖരണമടക്കമുള്ള സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും മുന്നിട്ടു നിൽക്കുന്നത് അവരാണ്. പഞ്ചായത്തു പ്രസിഡന്റു തന്നെ ഒരു ചുമട്ടു തൊഴിലാളിയാണ്. | |||
രണ്ട്, സംഘത്തെ നയിച്ച പഞ്ചായത്ത് പ്രസിഡന്റ് നജീബ് ഐഎൻടിയുസി പ്രവർത്തകനാണ്. അക്കാദമിക് സമിതി ചെയർമാൻ ഭാസ്കരൻ പരിഷത്താണ്. പിന്നെ സിപിഎംകാരും. പാർടി സമ്മേളനവുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണമാണ് സിപിഎമ്മുകാരുടെ എണ്ണം കുറഞ്ഞത് എന്ന് പ്രസിഡന്റുതന്നെ പറഞ്ഞു. സ്ഥലം നിലമ്പൂരല്ലേ, രാഷ്ട്രീയ വാശി കൂടുതൽ തന്നെയായിരിക്കും. പക്ഷേ, സ്കൂളിന്റെ കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണ്. | |||
103 വർഷത്തെ പാരമ്പര്യമുള്ള യുപി സ്കൂളിൽ ഒരുകാലത്ത് 1500ഓളം കുട്ടികൾ പഠിച്ചിരുന്നു. ഇപ്പോൾ പരിസരത്ത് എട്ട് അൺഎയിഡഡ് സ്കൂളുകളുണ്ട്. കൊഴിഞ്ഞുപോക്ക് കുട്ടികളുടെ എണ്ണത്തെ 2004-05ൽ 319 ആയി കുറച്ചു. അവിടുന്ന് പിന്നിങ്ങോട്ട് അനുക്രമമായ വർദ്ധനയാണ്. ഇപ്പോൾ 1055 കുട്ടികളുണ്ട്. | |||
ഒരു പതിറ്റാണ്ടുകൊണ്ട് സ്കൂളിൽ വന്ന മാറ്റം വിസ്മയകരമാണ്. ശിശുസൌഹൃദ വിദ്യാലയം, സൌന്ദര്യവത്കരിക്കപ്പെട്ട ക്ലാസ് മുറികൾ, കഥ പറയും ചുമരുകൾ, മികച്ച സയൻസ് ലാബ്, എയർ കണ്ടീഷൻഡ് ഐടി ലാബ്, ബൃഹത്തായ ലൈബ്രറി, സ്കൂൾ ബസ്, മുഴുവൻ ക്ലാസ് മുറികളിലും ലൈറ്റും ഫാനും, പ്രീപ്രൈമറി സ്കൂൾ എന്നിവയൊക്കെ ഒരു പതിറ്റാണ്ടിന്റെ നേട്ടങ്ങളാണ്. | |||
കഴിഞ്ഞ വർഷം നടപ്പാക്കിയ ഉറവ പദ്ധതി സംസ്ഥാനതല മികവുത്സവത്തിൽ ഒന്നാംസ്ഥാനം നേടി. ഉപജില്ലയിലെ ഏറ്റവും മികച്ച പിടിഎയ്ക്കുള്ള അവാർഡ്, വിക്രം സാരാഭായ് സ്പേസ് സെന്റർ അവാർഡ്, മാതൃഭൂമി സീഡ് പുരസ്കാരം, പഠനം മധുരം വിദ്യാലയ മികവ്, റെയിൻബോ എക്സെലൻസ് അവാർഡ്, ഹരിതവിദ്യാലയം അവാർഡ് ഇവയൊക്കെ നേടിയിട്ടുണ്ട്. | |||
റിയാലിറ്റി ഷോയിൽ എന്താണ് പറയാൻ പോകുന്നത് എന്ന ചോദ്യത്തിന് കുട്ടികളാണ് മറുപടി പറഞ്ഞത് – ," ഓരോ കുട്ടിയും ഒന്നാമനാണ് എന്ന പദ്ധതിയെക്കുറിച്ച്”. എല്ലാ കുട്ടികൾക്കും എന്തെങ്കിലും പ്രത്യേക കഴിവുണ്ടാകും. അതു കണ്ടെത്തി പരിപോഷിപ്പിക്കണം. പാതി വാസന, പാതി അഭ്യാസം. സ്പോർട്ട്സും കരാട്ടെയും മുതൽ സാഹിത്യവും ലളിതകലയുടെ പരിധിയിൽ വരുന്ന ഇരുപതു വിഷയങ്ങളുടെ പട്ടിക തന്നെ അവർ പറഞ്ഞു. ഓരോ കുട്ടിയുടെയും വാസന കണ്ടെത്തി അവർക്കു പ്രത്യേക പരിശീലനം സ്കൂളിൽ നൽകുന്നു. ഇതിനൊക്കെ ആളുകളെവിടെ? മറുപടി ഇതായിരുന്നു – പുറത്തുള്ള ഒട്ടേറെ ആളുകൾ സൌജന്യമായി സഹായിക്കാൻ മുന്നോട്ടു വരുന്നു. | |||
പക്ഷേ, ഒരു സങ്കടം അവർക്കു പറയാനുണ്ടായിരുന്നു. പഞ്ചായത്തു നൽകിയ 77 സെന്റിൽ 90ൽ പുതിയ സ്കൂൾ കെട്ടിടം പണിതതോടെ താഴെ അങ്ങാടിയിൽ ഉണ്ടായിരുന്ന ക്ലാസ് മുറികൾ മുഴുവൻ പുതിയ കെട്ടിടത്തിലേയ്ക്കു മാറ്റി. ഏതാനുംപേർ, ഇപ്പോൾ അങ്ങാടിയിലെ അറുപതു സെന്റു കൈയേറിയിരിക്കുകയാണ്. റവന്യൂ മന്ത്രിയെ ഇടപെടുത്തണം. അദ്ദേഹവുമായും അപ്പോയിൻമെന്റുണ്ട്. കൈയേറ്റക്കാരെ ഒഴിപ്പിക്കുമെന്ന് ഞാനുറപ്പു നൽകി. നാട്ടിൽ ഒരു അനീതി നടന്നാൽ അതു ചോദ്യം ചെയ്യപ്പെടണം. | |||
== '''ഗിരീഷ് മാസ്റ്റർക്ക് സംസ്ഥാന അധ്യാപക അവാർഡ്''' == | |||
മലയോര നാടിനും നമ്മുടെ വിദ്യാലയത്തിനുംഅഭിമാനമായി 2018- 19 അധ്യയന വർഷത്തെ അധ്യാപക അവാർഡ് ഗിരീഷ് മാസ്റ്റർക്ക് ലഭിച്ചു.സെപ്തംബർ അഞ്ചിന് സംസ്ഥാന അധ്യാപക ദിനാഘോഷത്തിൽ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിൽ നിന്നും പുരസ്ക്കാരം സ്വീകരിച്ചു.വിദ്യാഭ്യാസ [[പ്രമാണം:48553Girish.jpg|thumb|സംസ്ഥാന അധ്യാപക അവാർഡ്]]മേഖലയിൽ ഒട്ടേറെ പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന ഗിരീഷ് മാസ്റ്റർ നിരവധി പുരസ്ക്കാരങ്ങളും നേടിയിട്ടുണ്ട്. നേട്ടങ്ങൾ കരസ്ഥമാക്കി മുന്നേറുന്ന പ്രിയ ഗിരീഷ് മാസ്റ്റർക്ക് വിദ്യാലയത്തിന്റെയും സഹപ്രവർത്തകരുടെയും പി.ടി എ യുടെയും അഭിനന്ദനങ്ങൾ........ | |||
== '''LSS/USS വിജയികൾ''' == | == '''LSS/USS വിജയികൾ''' == |
12:01, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ മികവ്
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പും, കൈറ്റ്സും (1T@School ) സംയുക്തമായി സംസ്ഥാനത്തെ മികച്ച പൊതു വിദ്യാലയങ്ങളെ പങ്കെടുപ്പിച്ചുക്കൊണ്ട് നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ രണ്ടാം തവണയും പങ്കെടുക്കുവാൻ വിദ്യാലയത്തിനായി. സംസ്ഥാനത്തെ മികച്ച 100 വിദ്യാലയങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ പരിപാടി വിക്ടേഴ്സ് ചാനലും, ദൂരദർശനും സംപ്രേഷണം ചെയ്തിരുന്നു. കൈറ്റ്സ്
പ്രതിനിധികളുടെ വിദ്യാലയ സന്ദർശനത്തിന് ശേഷം തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നടന്ന ഫ്ലോർ ഷൂട്ടിൽ വിദ്യാലയത്തെ പ്രതിനിധികരിച്ച് വിദ്യാർഥികളും, അധ്യാപകരും, പി.ടി.എ അംഗങ്ങളും പങ്കെടുത്തു. ഉറവ, ഓരോ കുട്ടിയും ഒന്നാമനാണ് പദ്ധതികൾ, സാമൂഹ്യ പങ്കാളിത്തം തുടങ്ങിയ മേഖലകളാണ് വിദ്യാലയ മികവായി അവതരിപ്പിച്ചത്.ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ സീസൺ ഒന്നിലും നമ്മുടെ വിദ്യാലയം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.കഴിഞ്ഞ 2 വർഷമായി സംസ്ഥാന തല മികവുത്സവത്തിൽ പങ്കെടുത്ത വിദ്യാലയം എന്ന നിലയിൽ തുടർച്ചയായി മൂന്നാം വർഷവും സംസ്ഥാന തലത്തിൽ നമ്മുടെ വിദ്യാലയ പ്രവർത്തനങ്ങൾ ശ്രദ്ധിക്കപ്പെട്ടു എന്നത് ഏറെ അഭിമാനകരമാണ്. വരും വർഷങ്ങളിലും മികവിന്റെ പാതയിൽ മുന്നേറാനുള്ള ശ്രമത്തിലാണ് വിദ്യാലയം.
സ്ക്കൂൾ വിശേഷങ്ങൾ പങ്കുവെച്ച് ധനമന്ത്രി
മുൻ ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക് നമ്മുടെ വിദ്യാലയത്തെ ക്കുറിച്ച് എഴുതുന്നു.....
ഫേസ്ബുക്കിൽ കാളികാവ് ബസാർ സ്ക്കൂൾ വിശേഷങ്ങൾ പങ്കുവെച്ച് ധനമന്ത്രി
മലപ്പുറം ജില്ലയിലെ കാളികാവ് ഗവ. യുപി സ്കൂളിൽ നിന്നുള്ള അധ്യാപക വിദ്യാർത്ഥി രക്ഷാകർത്തൃ സംഘം വീട്ടിൽ വന്നിരുന്നു. ഹരിതവിദ്യാലയം റിയാലിറ്റി ഷോയ്ക്കു വരുന്ന പല സ്കൂളുകളും ഇങ്ങനെ ബന്ധപ്പെടാറുണ്ട്. ഇവയിൽ കാളികാവ് സ്കൂളിനോട് പ്രത്യേക കൌതുകം തോന്നാൽ രണ്ടു കാരണങ്ങളുണ്ട്.
ഒന്ന്, കാളികാവ് ബസാറിലെ ചുമട്ടുതൊഴിലാളികളാണ് ഈ സ്കൂളിന്റെ ഏറ്റവും വലിയ അഭ്യുദയകാംക്ഷികൾ. പിടിഎ, എസ്എംസി സമിതികളിൽ ആറു ചുമട്ടു തൊഴിലാളികൾ അംഗങ്ങളാണ്. ഇത് ചെറിയൊരു പങ്കു മാത്രം. വിഭവശേഖരണമടക്കമുള്ള സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും മുന്നിട്ടു നിൽക്കുന്നത് അവരാണ്. പഞ്ചായത്തു പ്രസിഡന്റു തന്നെ ഒരു ചുമട്ടു തൊഴിലാളിയാണ്.
രണ്ട്, സംഘത്തെ നയിച്ച പഞ്ചായത്ത് പ്രസിഡന്റ് നജീബ് ഐഎൻടിയുസി പ്രവർത്തകനാണ്. അക്കാദമിക് സമിതി ചെയർമാൻ ഭാസ്കരൻ പരിഷത്താണ്. പിന്നെ സിപിഎംകാരും. പാർടി സമ്മേളനവുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണമാണ് സിപിഎമ്മുകാരുടെ എണ്ണം കുറഞ്ഞത് എന്ന് പ്രസിഡന്റുതന്നെ പറഞ്ഞു. സ്ഥലം നിലമ്പൂരല്ലേ, രാഷ്ട്രീയ വാശി കൂടുതൽ തന്നെയായിരിക്കും. പക്ഷേ, സ്കൂളിന്റെ കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണ്.
103 വർഷത്തെ പാരമ്പര്യമുള്ള യുപി സ്കൂളിൽ ഒരുകാലത്ത് 1500ഓളം കുട്ടികൾ പഠിച്ചിരുന്നു. ഇപ്പോൾ പരിസരത്ത് എട്ട് അൺഎയിഡഡ് സ്കൂളുകളുണ്ട്. കൊഴിഞ്ഞുപോക്ക് കുട്ടികളുടെ എണ്ണത്തെ 2004-05ൽ 319 ആയി കുറച്ചു. അവിടുന്ന് പിന്നിങ്ങോട്ട് അനുക്രമമായ വർദ്ധനയാണ്. ഇപ്പോൾ 1055 കുട്ടികളുണ്ട്.
ഒരു പതിറ്റാണ്ടുകൊണ്ട് സ്കൂളിൽ വന്ന മാറ്റം വിസ്മയകരമാണ്. ശിശുസൌഹൃദ വിദ്യാലയം, സൌന്ദര്യവത്കരിക്കപ്പെട്ട ക്ലാസ് മുറികൾ, കഥ പറയും ചുമരുകൾ, മികച്ച സയൻസ് ലാബ്, എയർ കണ്ടീഷൻഡ് ഐടി ലാബ്, ബൃഹത്തായ ലൈബ്രറി, സ്കൂൾ ബസ്, മുഴുവൻ ക്ലാസ് മുറികളിലും ലൈറ്റും ഫാനും, പ്രീപ്രൈമറി സ്കൂൾ എന്നിവയൊക്കെ ഒരു പതിറ്റാണ്ടിന്റെ നേട്ടങ്ങളാണ്.
കഴിഞ്ഞ വർഷം നടപ്പാക്കിയ ഉറവ പദ്ധതി സംസ്ഥാനതല മികവുത്സവത്തിൽ ഒന്നാംസ്ഥാനം നേടി. ഉപജില്ലയിലെ ഏറ്റവും മികച്ച പിടിഎയ്ക്കുള്ള അവാർഡ്, വിക്രം സാരാഭായ് സ്പേസ് സെന്റർ അവാർഡ്, മാതൃഭൂമി സീഡ് പുരസ്കാരം, പഠനം മധുരം വിദ്യാലയ മികവ്, റെയിൻബോ എക്സെലൻസ് അവാർഡ്, ഹരിതവിദ്യാലയം അവാർഡ് ഇവയൊക്കെ നേടിയിട്ടുണ്ട്.
റിയാലിറ്റി ഷോയിൽ എന്താണ് പറയാൻ പോകുന്നത് എന്ന ചോദ്യത്തിന് കുട്ടികളാണ് മറുപടി പറഞ്ഞത് – ," ഓരോ കുട്ടിയും ഒന്നാമനാണ് എന്ന പദ്ധതിയെക്കുറിച്ച്”. എല്ലാ കുട്ടികൾക്കും എന്തെങ്കിലും പ്രത്യേക കഴിവുണ്ടാകും. അതു കണ്ടെത്തി പരിപോഷിപ്പിക്കണം. പാതി വാസന, പാതി അഭ്യാസം. സ്പോർട്ട്സും കരാട്ടെയും മുതൽ സാഹിത്യവും ലളിതകലയുടെ പരിധിയിൽ വരുന്ന ഇരുപതു വിഷയങ്ങളുടെ പട്ടിക തന്നെ അവർ പറഞ്ഞു. ഓരോ കുട്ടിയുടെയും വാസന കണ്ടെത്തി അവർക്കു പ്രത്യേക പരിശീലനം സ്കൂളിൽ നൽകുന്നു. ഇതിനൊക്കെ ആളുകളെവിടെ? മറുപടി ഇതായിരുന്നു – പുറത്തുള്ള ഒട്ടേറെ ആളുകൾ സൌജന്യമായി സഹായിക്കാൻ മുന്നോട്ടു വരുന്നു.
പക്ഷേ, ഒരു സങ്കടം അവർക്കു പറയാനുണ്ടായിരുന്നു. പഞ്ചായത്തു നൽകിയ 77 സെന്റിൽ 90ൽ പുതിയ സ്കൂൾ കെട്ടിടം പണിതതോടെ താഴെ അങ്ങാടിയിൽ ഉണ്ടായിരുന്ന ക്ലാസ് മുറികൾ മുഴുവൻ പുതിയ കെട്ടിടത്തിലേയ്ക്കു മാറ്റി. ഏതാനുംപേർ, ഇപ്പോൾ അങ്ങാടിയിലെ അറുപതു സെന്റു കൈയേറിയിരിക്കുകയാണ്. റവന്യൂ മന്ത്രിയെ ഇടപെടുത്തണം. അദ്ദേഹവുമായും അപ്പോയിൻമെന്റുണ്ട്. കൈയേറ്റക്കാരെ ഒഴിപ്പിക്കുമെന്ന് ഞാനുറപ്പു നൽകി. നാട്ടിൽ ഒരു അനീതി നടന്നാൽ അതു ചോദ്യം ചെയ്യപ്പെടണം.
ഗിരീഷ് മാസ്റ്റർക്ക് സംസ്ഥാന അധ്യാപക അവാർഡ്
മലയോര നാടിനും നമ്മുടെ വിദ്യാലയത്തിനുംഅഭിമാനമായി 2018- 19 അധ്യയന വർഷത്തെ അധ്യാപക അവാർഡ് ഗിരീഷ് മാസ്റ്റർക്ക് ലഭിച്ചു.സെപ്തംബർ അഞ്ചിന് സംസ്ഥാന അധ്യാപക ദിനാഘോഷത്തിൽ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിൽ നിന്നും പുരസ്ക്കാരം സ്വീകരിച്ചു.വിദ്യാഭ്യാസ
മേഖലയിൽ ഒട്ടേറെ പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന ഗിരീഷ് മാസ്റ്റർ നിരവധി പുരസ്ക്കാരങ്ങളും നേടിയിട്ടുണ്ട്. നേട്ടങ്ങൾ കരസ്ഥമാക്കി മുന്നേറുന്ന പ്രിയ ഗിരീഷ് മാസ്റ്റർക്ക് വിദ്യാലയത്തിന്റെയും സഹപ്രവർത്തകരുടെയും പി.ടി എ യുടെയും അഭിനന്ദനങ്ങൾ........
LSS/USS വിജയികൾ
2017-18
2017-18 അധ്യയനവർഷം വിദ്യാലയത്തിലെ മൂന്ന് കുട്ടികൾ എൽ എസ് എസ് നേടിയത് അഭിമാനകരമായി. നിയ ഒ പി, ആദി അമൻ , നിഹ ഷൗക്കത്ത് എന്നിവരാണ് വിജയികളായത് .
2018-19
2018-19 അധ്യയനവർഷം വിദ്യാലയത്തിലെ അഞ്ച് കുട്ടികൾ
എൽ എസ് എസും ഒരാൾ യു.എസ്.എസും നേടി.
നജഫാത്തിമ, ജിയന്ന മേരി ജയേഷ്, ആദിൽ
അത്തീഫ്, നെെഷ പി, അമൻ ഗഫൂർ എന്നിവരാണ് എൽ.എസ്.എസ്
വിജയികളായത്.
2019 - 20
2019 - 20 അധ്യയനവർഷം വിദ്യാലയത്തിലെ പതിനാറ് കുട്ടികൾ എൽ എസ്
എസും ഏഴ് കുട്ടികൾ യു.എസ്.എസും നേടി. നജഫാത്തിമ കെ.ടി, ആമിൽഫർഹാൻ
അഭിമന്യു, ഫാത്തിമ റഷ, ഹയഫിറോസ്, മുഹമ്മദ് അനസ്, റിദ്വാൻ നൂർ മുഹമ്മദ്,
ദേവ്ന റിനേഷ്, അൻസിഹ ഫാത്തിമ, ഗമയ, അൽഫ കെ.പി, ഐെസ, സി.ഹിബ
ഫാത്തിമ, ഷഹ്മ പി, നജ പർവ്വീൺ, അൽഫ ഉബെെദ്, എന്നിവരാണ്
എൽ. എസ്.എസ് വിജയികൾ നജ്‍ല വി.പി, സന മറിയം, ശ്രീഷ്‍മ,നിയ ഫിറോസ്,
മുഹമ്മദ് നാജിം, നാസിഹുൽ ബഷർ, എെഫിൻ എന്നിവരാണ് യു.എസ്.എസ്
വിജയികൾ