"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 11: | വരി 11: | ||
തുടക്കത്തിൽ ഏകാദ്ധ്യാപക വിദ്യാലയമായിരുന്നു.ആരംഭിച്ചത് .ആദ്യ അദ്ധ്യാപകൻ ഭാരത പിഷാരടി മാസ്റ്റർ .ഒരു വിദ്യാലയം മുന്നോട്ടുകൊണ്ടുപോകുക അക്കാലത്ത് സാമ്പത്തികമായി ഏറെ പ്രയാസമുള്ള കാര്യമായിരുന്നു.മമ്മുമൊല്ലയെ സംബന്ധിച്ച് സ്കൂൾ പ്രവർത്തനം സാമ്പത്തികമായി താങ്ങാൻ പറ്റാത്ത അവസ്ഥയായി . | തുടക്കത്തിൽ ഏകാദ്ധ്യാപക വിദ്യാലയമായിരുന്നു.ആരംഭിച്ചത് .ആദ്യ അദ്ധ്യാപകൻ ഭാരത പിഷാരടി മാസ്റ്റർ .ഒരു വിദ്യാലയം മുന്നോട്ടുകൊണ്ടുപോകുക അക്കാലത്ത് സാമ്പത്തികമായി ഏറെ പ്രയാസമുള്ള കാര്യമായിരുന്നു.മമ്മുമൊല്ലയെ സംബന്ധിച്ച് സ്കൂൾ പ്രവർത്തനം സാമ്പത്തികമായി താങ്ങാൻ പറ്റാത്ത അവസ്ഥയായി . | ||
ഇക്കാലത്ത് പോരൂർ ഗ്രാമപഞ്ചായത്തിലെ വീതനശ്ശേരി ഭാഗത്ത് കുന്നുമ്മൽ തറവാട്ടിലെ രണ്ടാമത്തെ സന്തതിയായി കുന്നുമ്മൽ മുഹമ്മദ് - ഫാത്തിമ ദമ്പതികളുടെ മകനായി ജനിച്ച ശ്രീ കുന്നുമ്മൽ മുഹമ്മദ് മലപ്പുറത്തുനിന്നും ടീച്ചേഴ്‌സ് ട്രെയിനിംഗ് പൂർത്തിയാക്കിയിരിക്കുന്ന സമയം ചെറുകോട് സ്കൂളുമായി ബന്ധപ്പെട്ട് പ്രവർത്തനം തുടങ്ങിയ അദ്ദേഹം സ്കൂൾ നടത്താനുള്ള മമ്മുമൊല്ലയുടെ ബുദ്ധിമുട്ട് മനസ്സിലാക്കി തൻ്റെ കുടുംബത്തിൻറെ സഹകരണത്തോടുകൂടി ഓല മേഞ്ഞ ആ വിദ്യാലയം ഏറ്റെടുക്കുന്നു. | ഇക്കാലത്ത് പോരൂർ ഗ്രാമപഞ്ചായത്തിലെ വീതനശ്ശേരി ഭാഗത്ത് കുന്നുമ്മൽ തറവാട്ടിലെ രണ്ടാമത്തെ സന്തതിയായി കുന്നുമ്മൽ മുഹമ്മദ് - ഫാത്തിമ ദമ്പതികളുടെ മകനായി ജനിച്ച ശ്രീ കുന്നുമ്മൽ മുഹമ്മദ് മലപ്പുറത്തുനിന്നും ടീച്ചേഴ്‌സ് ട്രെയിനിംഗ് പൂർത്തിയാക്കിയിരിക്കുന്ന സമയം ചെറുകോട് സ്കൂളുമായി ബന്ധപ്പെട്ട് പ്രവർത്തനം തുടങ്ങിയ അദ്ദേഹം സ്കൂൾ നടത്താനുള്ള മമ്മുമൊല്ലയുടെ ബുദ്ധിമുട്ട് മനസ്സിലാക്കി തൻ്റെ കുടുംബത്തിൻറെ സഹകരണത്തോടുകൂടി ഓല മേഞ്ഞ ആ വിദ്യാലയം ഏറ്റെടുക്കുന്നു. വിരലിലെണ്ണാവുന്ന അദ്ധ്യാപകരും കുട്ടികളുമായി വിദ്യാലയം അല്പം വികസനം പ്രാപിച്ചിരുന്നു.ഗവൺമെന്റിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കാത്ത ആ കാലത്ത് സ്കൂൾ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോവുക എന്നുള്ളത് അക്കാലത്ത് ഏറെ പ്രയാസപ്പെട്ടതായിരുന്നു.ഇന്നുകാണുന്ന നാടിൻറെ വളർച്ചക്ക് ചെറുകോട് സ്കൂൾ നൽകിയ പങ്ക് ചെറുതല്ല .അതിന് നാം ഇളയോടൻ മമ്മുമൊല്ലയോടും കുന്നുമ്മൽ മുഹമ്മദ് മാസ്റ്ററോടും കടപ്പെട്ടിരിക്കുന്നു . |
23:06, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം --കെ.എം.എം എ .യു.പി.സ്കൂൾ ചെറുകോട്
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസജില്ലയിൽ വണ്ടൂരുപജില്ലയിൽ ചെറുകോട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്വിദ്യാലയമാണ് കെ.എം.എം.എ.യു.പി.സ്കൂൾ (കുന്നുമ്മൽ മുഹമ്മദ്മാസ്റ്റർ മെമ്മോറിയൽ എയ്ഡഡ്അപ്പർ പ്രൈമറി സ്കൂൾ ) .1948 ൽ ആണ് ചെറുകോട് ലോവർപ്റൈമറി സ്കൂൾ സ്ഥാപിതമാകുന്നത്.1948 ഒക്ടോബർ 20 ാംതിയതി മുതൽ നവംബർ17 ാംതിയ്യതിവരെ1 മുതൽ 5 വരെ ക്ലാസുകളിലേക്ക് നടത്തിയ(പവേശനത്തിൽ 65 കുട്ടികളാണ് (പവേശനം നേടിയത്.
ശ്രീ മമ്മു മൊല്ലയാണ് ഈ ഒരാശയത്തിന് അന്ന് നേതൃത്വം നൽകിയത്.അദ്ദേഹത്തിന് താത്കാലികമായി ഉണ്ടായ ചില പ്രയാസങ്ങൾ കാരണം, അധ്യാപക പരിശീലനം കഴിഞ്ഞിറങ്ങിയ വീതനശ്ശേരിക്കാരനായ ശ്രീ മുഹമ്മദ് മാസ്റ്ററെ വിദ്യാലയം ഏൽപ്പിച്ചു.വളരെ താത്പര്യത്തോടെ അദ്ദേഹം സ്കൂളിൻെറ മാനേജരായി.പിന്നീടുള്ള അദ്ദേഹത്തിൻെറ ജിവീതം സ്കൂളിന് വേണ്ടിയായിരുന്നു. മാനേജരുടെ നിരന്തരമായ ഇടപെടലുകൾ കാരണം 1964-ൽ, അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പി.പി ഉമ്മർ കോയ വിദ്യാലയം അപ്പർ പ്രൈമറിയാക്കി ഉത്തരവിട്ടു. അധ്യാപകൻ സമൂഹത്തിൻെറ തലച്ചോറായി പ്രവർത്തിച്ചിരുന്ന ആ കാലഘട്ടത്തിൽ മാനേജർ പഞ്ചായത്തംഗമായി.1982-ൽ അദ്ദേഹം ഈ ലോകത്തോട് വിടപറയുന്നത് വരെ സ്കൂളിൻെറ ഉന്നമനം മാത്രമായിരുന്നു ലക്ഷ്യം 1998-99-ൽ സ്കൂളിൻെറ സുവർണ്ണ ജൂബിലി വിപുലമായി ആഘോഷിച്ചു. അന്ന് ഇന്ത്യൻ പാർലെമെൻെറിൻെറ ഡെപ്യൂട്ടി സ്പീക്കറായിരുന്ന ശ്രീ പി.എം സയിദ് ആയിരുന്നു മുഖ്യാതിഥി. 40-ഓളം അധ്യാപകരും ഒരു പ്യൂണും 2 കംപ്യൂട്ടർ സ്റ്റാഫും 2 നൂൺഫീഡിംഗ് സ്റ്റാഫും ഉള്ള ഈ വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം 1300 കവിഞ്ഞിരുന്നുനാടിൻെറ സർവോത്മുഖമായ വികസനത്തിന് കാരണമാകുന്ന ഈ സരസ്വതി ക്ഷേത്രത്തിൽ നിന്നും പഠിച്ചിറങ്ങിയവർ സമൂഹത്തിൽ ഉന്നത -പദവികൾ അലങ്കരിക്കുന്നതിൽ മാനേജ്മെൻെറിന് ചാരിതാർത്ഥ്യമുണ്ട്.
വിദ്യാലയം എന്ന സ്വപ്നം
ഇരുപതാം നൂറ്റാണ്ടിൻറെ ആരംഭഘട്ടത്തിൽ ,ലോകം രണ്ടാം ലോകമഹായുദ്ധത്തിൻറെ വറുതിയിൽ ദുരിതം പേറുന്ന സമയം .മലബാറിൽ സ്വാതന്ത്ര്യ സമരത്തിൻറെ അലയൊലികൾ ജനജീവിതത്തെ സ്വാധീനിക്കുന്ന കാലം .ബ്രിട്ടീഷുകാരുടെ അധികാരത്തെ മലബാറിൽ നിരന്തരം ചോദ്യം ചെയ്യപ്പെടുന്ന സമയത്ത് പള്ളിക്കൂടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അതിവിദൂര സ്വപ്നമായിരിക്കുന്ന സമയത്ത് എറിയാട് പ്രദേശത്തുനിന്നും ഒരവദൂതനെ പ്പോലെ കുത്തൂക്കരയിൽ (ചെറുകോട്)വന്ന് ഇളയോടൻ മമ്മുമൊല്ല താമസമാരംഭിക്കുന്നു.കൃഷിയിലും ചെറുകിട കർഷക തൊഴിലിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നപ്പോൾ മമ്മുമൊല്ല പുരോഗമന ചിന്താഗതിക്കാരനും സാമുദായിക പരിഷ്കർത്താവുമായിരുന്നു.തീഷ്ണവും കയ്‌പ്പേറിയതുമായ ജീവിതാനുഭവങ്ങളും ഉയർന്ന ജീവിതവീക്ഷണവും നവോത്ഥാന സങ്കല്പങ്ങളെ ഏറെ ഇഷ്ടപ്പെടുകയും അത് മറ്റുള്ളവർക്ക് പകർന്നുനൽകാൻ ആഗ്രഹിക്കുകയും ചെയ്ത ആളായിരുന്നു മമ്മുമൊല്ല .ഇദ്ദേഹത്തിൻറെ പ്രവർത്തനഫലമായി ഉല്പതിഷ്ണുക്കളായി ഒരുകൂട്ടം ആളുകൾ വരും തലമുറയ്ക്ക് വിദ്യ പകർന്നു കൊടുക്കാനുള്ള പള്ളിക്കൂടത്തെ കുറിച്ച് ആലോചന തുടങ്ങി .ഇതിൻറെ ഫലമായി പ്രദേശത്ത് മദ്രസയോട് ചേർന്ന് ഒരു പള്ളിക്കൂടം 1948 -ൽ പ്രവർത്തനം ആരംഭിച്ചു.
മദ്രസയിൽ നിന്നും സ്വന്തം കെട്ടിടത്തിലേക്ക്
തുടക്കത്തിൽ ഏകാദ്ധ്യാപക വിദ്യാലയമായിരുന്നു.ആരംഭിച്ചത് .ആദ്യ അദ്ധ്യാപകൻ ഭാരത പിഷാരടി മാസ്റ്റർ .ഒരു വിദ്യാലയം മുന്നോട്ടുകൊണ്ടുപോകുക അക്കാലത്ത് സാമ്പത്തികമായി ഏറെ പ്രയാസമുള്ള കാര്യമായിരുന്നു.മമ്മുമൊല്ലയെ സംബന്ധിച്ച് സ്കൂൾ പ്രവർത്തനം സാമ്പത്തികമായി താങ്ങാൻ പറ്റാത്ത അവസ്ഥയായി .
ഇക്കാലത്ത് പോരൂർ ഗ്രാമപഞ്ചായത്തിലെ വീതനശ്ശേരി ഭാഗത്ത് കുന്നുമ്മൽ തറവാട്ടിലെ രണ്ടാമത്തെ സന്തതിയായി കുന്നുമ്മൽ മുഹമ്മദ് - ഫാത്തിമ ദമ്പതികളുടെ മകനായി ജനിച്ച ശ്രീ കുന്നുമ്മൽ മുഹമ്മദ് മലപ്പുറത്തുനിന്നും ടീച്ചേഴ്‌സ് ട്രെയിനിംഗ് പൂർത്തിയാക്കിയിരിക്കുന്ന സമയം ചെറുകോട് സ്കൂളുമായി ബന്ധപ്പെട്ട് പ്രവർത്തനം തുടങ്ങിയ അദ്ദേഹം സ്കൂൾ നടത്താനുള്ള മമ്മുമൊല്ലയുടെ ബുദ്ധിമുട്ട് മനസ്സിലാക്കി തൻ്റെ കുടുംബത്തിൻറെ സഹകരണത്തോടുകൂടി ഓല മേഞ്ഞ ആ വിദ്യാലയം ഏറ്റെടുക്കുന്നു. വിരലിലെണ്ണാവുന്ന അദ്ധ്യാപകരും കുട്ടികളുമായി വിദ്യാലയം അല്പം വികസനം പ്രാപിച്ചിരുന്നു.ഗവൺമെന്റിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കാത്ത ആ കാലത്ത് സ്കൂൾ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോവുക എന്നുള്ളത് അക്കാലത്ത് ഏറെ പ്രയാസപ്പെട്ടതായിരുന്നു.ഇന്നുകാണുന്ന നാടിൻറെ വളർച്ചക്ക് ചെറുകോട് സ്കൂൾ നൽകിയ പങ്ക് ചെറുതല്ല .അതിന് നാം ഇളയോടൻ മമ്മുമൊല്ലയോടും കുന്നുമ്മൽ മുഹമ്മദ് മാസ്റ്ററോടും കടപ്പെട്ടിരിക്കുന്നു .