"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
'''<big>* എസ്എസ്എൽസി വിജയശതമാനം</big>'''
'''<big>* എസ്എസ്എൽസി വിജയശതമാനം</big>'''



17:01, 20 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

* എസ്എസ്എൽസി വിജയശതമാനം

  • എസ് എസ് എൽ സി ക്ക് വർഷങ്ങളായി നൂറുശതമാനം വിജയം കൈവരിക്കാൻ സാധിക്കുന്നു.
  • 2016- 17 അധ്യയനവർഷം എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കി . മൂന്ന് കുട്ടികൾ എ പ്ലസ് കരസ്ഥമാക്കി
  • 2017- 18 വർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം നേടാൻ സാധിച്ചു. ഇതിൽ ഏഴ് കുട്ടികൾക്ക് ഫുൾ എ പ്ലസ് നേടാൻ കഴിഞ്ഞു .
  • 2017 18 അദ്ധ്യായന വർഷം എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കിയ നമ്മുടെ സ്കൂളിനുള്ള ട്രോഫി ആന്റോ ആൻറണി എംപി യിൽനിന്ന്  സ്കൂൾ ഹെഡ്മിസ്ട്രസ് ആശാലത ടീച്ചർ ഏറ്റുവാങ്ങി.
  • 2018 19 അധ്യയന വർഷം എസ്എസ്എൽസി പരീക്ഷയിൽ100% വിജയം കരസ്ഥമാക്കുകയും 14 കുട്ടികൾക്ക് എല്ലാ വിഷയത്തിലും ഫുൾ എ പ്ലസ്ലഭിക്കുകയും ചെയ് തു .
  • 2019 - 20 എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കി . ഒമ്പത് കുട്ടികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടി.
  • 2020 21 അധ്യയനവർഷം എസ്എസ്എൽസി പരീക്ഷയിൽ100%വിജയം കരസ്ഥമാക്കി. 51 കുട്ടികൾക്ക് വിഷയത്തിലും എ പ്ലസ് ലഭിക്കുകയും ചെയ്തു.


* വിദ്യാരംഗം കലാസാഹിത്യവേദിയുടെ മികവുകൾ

  • 2015- 16 വിദ്യാരംഗം കലാസാഹിത്യവേദിയുടെ സംസ്ഥാനതല ശില്പശാലയിൽ നാഷണൽ ഹൈസ്കൂളിൽ നിന്ന് ബാലശങ്കർ.ജെ, ഗായത്രി.കെ ജിഎന്നിവരും
  • 2017 - 18 വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഭാഗമായി ഹൈസ്കൂൾ യുപി വിഭാഗം കുട്ടികളുടെ രചനകൾ ഉൾക്കൊള്ളിച്ച്കയ്യെഴുത്തു മാസികപ്രസിദ്ധീകരിച്ചു.
  • വിദ്യാരംഗം ജില്ലാ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും നാടൻപാട്ടിൽ വിജയിയായി സത്യ എ എസ നെ സംസ്ഥാനതല ശിൽപ്പശാലയിൽപങ്കെടുപ്പിക്കുകയും ചെയ്തു.
  • 2018 19 വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ജില്ലാ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും, ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച തിനുള്ളകൈരളി ട്രോഫി നമ്മുടെ സ്കൂളിന് ലഭിക്കുകയും ചെയ്തു.
  • വിദ്യാരംഗം കലാസാഹിത്യ ശിൽപ്പശാലയിൽ അധ്യാപകർക്കുള്ള കവിത വിഭാഗത്തിൽ സ്കൂളിലെ അധ്യാപികശ്രീമതി ഗംഗമ്മ ടീച്ചറിൻറെ കവിതസംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ടീച്ചറിന് കണ്ണൂരിൽ വെച്ചുനടന്ന സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു .
  • 2019 - 20വിദ്യാരംഗം കലാ സാഹിത്യ വേദി അധ്യാപകർക്കു വേണ്ടി നടത്തിയ കഥാ രചനാ മത്സരത്തിൽ നമ്മുടെ സ്കൂളിലെ അധ്യാപിക കെ ഗംഗമ്മ വിദ്യാ സാഹിതിയുടെ മലപ്പുറത്തു വെച്ചു നടന്ന സംസ്ഥാനതല ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു . വിദ്യാരംഗം കലാസാഹിത്യവേദിയുടെ ജില്ലാതല മത്സരത്തിൽ യുപിയിൽ നിന്ന് മൂന്നു കുട്ടികളും ഹൈസ്കൂളിൽ നിന്നും രണ്ടു കുട്ടികൾക്കും മത്സരിക്കാൻ അർഹത നേടുകയുണ്ടായി. ശ്രേയാ ലക്ഷ് മി ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും സംസ്ഥാനതലത്തിൽ മത്സരിക്കാൻ അർഹത നേടി.
  • 2020 -  21വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പുല്ലാട് സബ്ജില്ലയിൽ നിന്നുള്ള ഈ മാഗസിനിൽ നമ്മുടെ സ്കൂളിൽ നിന്നുള്ള വിദ്യാർഥികളുടെയുംഅധ്യാപകരുടെയും രചനകൾ ഉൾപ്പെടുത്താൻ സാധിച്ചു. ജില്ലാതല മത്സരത്തിൽ കഥാരചനയിൽ പങ്കെടുത്ത് വിജയിച്ച ഗായത്രി ദിലീപ്കുമാർ സംസ്ഥാനതലത്തിൽ മത്സരിക്കാൻ അർഹത നേടി.
  • 2021-22 മലയാള ദിനാചരണം ഭരണഭാഷാ വാരാഘോഷം ജില്ലാതല മത്സരത്തിൽ ഉണ്ണികൃഷ്ണൻ യുപി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി .


* കലോൽസവ മികവുകൾ

  • 2017 18അധ്യയന വർഷം പുല്ലാട് ഉപജില്ലാ കലോത്സവത്തിൽ സംസ്കൃത വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയും. പത്തനംതിട്ട റവന്യൂ ജില്ലസംസ്കൃത കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം രണ്ടാം സ്ഥാനവും, യുപി വിഭാഗം മൂന്നാം സ്ഥാനവും കരസ്ഥമാക്കി .
  • തൃശ്ശൂരിൽ വെച്ച് നടന്ന കേരള സ്കൂൾ കലോത്സവത്തിൽ മാസ്റ്റർ ബാലശങ്കർ സംസ്കൃത ഗാനാലാപന ത്തിലും , ഗായത്രി പി അക്ഷരശ്ലോക ത്തിലും എഗ്രേഡ് കരസ്ഥമാക്കി .
  • കലോത്സവത്തിൽ സബ്ജില്ലാ തലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയും റവന്യൂ ജില്ലാ തലത്തിൽ നാലാം സ്ഥാനത്ത് എത്തുകയും ചെയ്തു
  • 2018 - 19 അധ്യയന വർഷംസംസ്ഥാന  സംസ്കൃത കലോത്സവത്തിൻറെ ഭാഗമായി ആലപ്പുഴയിൽ വച്ച് നടന്ന മത്സരത്തിൽ ഉപന്യാസരചന , പ്രഭാഷണം , നാടകം എന്നീ വിഭാഗത്തിൽ 11 കുട്ടികൾ എ ഗ്രേഡ് കരസ്ഥമാക്കി. ഇവർ ഗ്രേസ് മാർക്കിന് അർഹരായി.
  • സംസ്കൃത റവന്യൂ ജില്ലാ കലോത്സവത്തിൽ നമ്മുടെ സ്കൂളിന് ഓവറോൾ കിരീടം നേടാൻ സാധിച്ചു .
  • 2018 19 വർഷത്തിൽ ഉപജില്ലാകലോത്സവം നമ്മുടെ സ്കൂളിൽ വച്ച് നടന്നു. ഹൈസ്കൂൾ വിഭാഗത്തിൽ സബ്ജില്ലാതല ഓവറോൾ ചാമ്പ്യൻഷിപ്പ് നമ്മുടെ സ്കൂളിന് ലഭിച്ചു.
  • റവന്യൂ ജില്ലാ തലത്തിൽ നാലാം സ്ഥാനവും നേടാൻ സാധിച്ചു.
  • 2018 19 അധ്യയനവർഷത്തിലെ സംസ്ഥാന കലോത്സവത്തിൽ ലളിതഗാനം, പദ്യംചൊല്ലൽ , നാടൻപാട്ട് ,വട്ടപ്പാട്ട് ,സംഘഗാനം, സംഘനൃത്തം, ദഫ്മുട്ട്, ഒപ്പന, കോൽക്കളി ,മൃദംഗം, ഗിറ്റാർ, വയലിൻ ,തബലഎന്നിവയും  പല സംസ്കൃതോത്സവത്തിൻറെ ഭാഗമായി ഗാനാലാപനം വന്ദേമാതരം സംഘഗാനം അക്ഷരശ്ലോകം നാടകം ഉപന്യാസം പ്രഭാഷണം എന്നി ഇനങ്ങളിൽ മത്സരിക്കുകയും , സംസ്കൃതനാടകം പ്രഭാഷണം ഉപന്യാസം എന്നിവയിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു
  • 2019- 20 അധ്യയന വർഷംപുല്ലാട് ഉപജില്ല സ്കൂൾ കലോത്സവത്തിലും  പത്തനംതിട്ട റവന്യൂ ജില്ലാ കലോത്സവത്തിലും സംസ്കൃത വിഭാഗത്തിൽ ഓവറോൾ ചാമ്പ്യന്മാർ ആകാൻ നമ്മുടെസ്കൂളിന്സാധിച്ചു .
  • സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംസ്കൃത നാടകത്തിന് എ ഗ്രേഡ് നേടി പത്തു കുട്ടികൾ എസ്എസ്എൽസി പരീക്ഷയിൽ ഗ്രേസ് മാർക്കിന് അർഹരായി .
  • 2019- 20 അധ്യയനവർഷം സ്കൂൾ കലോത്സവങ്ങളിൽ ഉപജില്ലാ തലത്തിൽ യുപി ,എച്ച്എസ്  വിഭാഗത്തിൽ ഓവറോൾ കിരീടം നേടി .
  • ജില്ലാ കലോത്സവത്തിൽ യുപി, എച്ച്എസ് വിഭാഗത്തിൽ ഉന്നത സ്ഥാനം കരസ്ഥമാക്കാൻ സഹായിച്ചു .
  • 2020 -  21അധ്യയന വർഷത്തിൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലതിൽ നമ്മുടെ സ് കൂ ളിലെ കുട്ടികളുടെ സർഗാത്മക കഴിവുകൾ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി ഗൂഗിൾ പ്ലാറ്റ് ഫോമിലൂടെ സർഗോത്സവം എന്നപേരിൽ സ് കൂ ൾ തല കലോത്സവം നടത്തുകയുണ്ടായി . സ് കൂ ൾതലത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികൾ തിരുവല്ല സോണിൻറെ  ഭാഗമായി നടന്ന നന്മ കലോത്സവത്തിൽ നമ്മുടെ സ്കൂളിലെ നാല്പതോളം കുട്ടികൾ പങ്കെടുക്കുകയും മികച്ച വിജയം നേടുകയും ചെയ് തു .


* സ്പോർട്സ് /ഗെയിംസ് മികവുകൾ

  • 2017 18 അധ്യയനവർഷം കായിക മേളയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കുട്ടികൾക്ക് സാധിച്ചു . ഇരുപതോളം കായികതാരങ്ങൾ അടൂരിൽ വെച്ച് നടന്ന ജില്ലാ കായിക മേളയിൽ പങ്കെടുത്തു.  ഒമ്പതാം ക്ലാസിലെ അശ്വിനി രാജ് സംസ്ഥാന കായിക മേളയിൽ പങ്കെടുത്തു.
  • വിമൽ വിനോദ്,ദേവിക എസ് നായർ എന്നിവർ സബ്ജൂനിയർ വിഭാഗത്തിലും, അനശ്വര രാധാ മേനോൻ ജൂനിയർ വിഭാഗത്തിലും ദക്ഷിണമേഖല സ്കൂൾ ഗെയിംസിൽ പങ്കെടുത്തു . ജയരാജ് ,അനശ്വര രാധാമേനോൻ ,ജെറിൻ രാജ് എന്നിവർ പത്തനംതിട്ട ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന ചെസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു.
  • ശ്രീലക്ഷ്മി  എംഎസ് സംസ്ഥാന ജൂനിയർ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ പത്തനംതിട്ട ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയുണ്ടായി.
  • ഇന്ത്യൻ മിലിറ്ററി യുടെ ആർമി ബോയ്സ്സ്പോർട്സ് കമ്പനിയുടെ ദേശീയ റിക്രൂട്ട്മെൻറ് തലത്തിലേക്ക് സ്കൂളിലെ രഹനേഷ് എ ആർ സംസ്ഥാനത്തുനിന്നും തെരഞ്ഞെടുക്കപ്പെടുകയും ഹൈദരാബാദിൽ വെച്ച് നടന്ന സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കുകയും ചെയ്തു .
  • സ്കൂളിലെ കായിക അദ്ധ്യാപകൻ ശ്രീ രമേശ് ആർ പത്തനംതിട്ട ജില്ല സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ്  കമ്മിറ്റിയിലേക്ക്  തെരഞ്ഞെടുക്കപ്പെട്ടു .
  • 2018 19 ഉപജില്ലാ കായികമേളയിൽ ജൂനിയർ  വിഭാഗത്തിൽ ജേതാക്കൾ ആവുകയും ഓവറോൾ ചാമ്പ്യൻഷിപ്പ്  പോയിൻറ് രണ്ടാം സ്ഥാനം നേടുകയും ചെയ്തു .
  • പുല്ലാട് ഉപജില്ലാ ഗെയിംസ് ഷട്ടിൽ, ബാഡ്മിൻറൺ മത്സരങ്ങൾ നമ്മുടെ കുട്ടികൾ ഒന്നാം സ്ഥാനം നേടുകയും ഫുട്ബോൾ ജൂനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു .
  • സംസ്ഥാന ജൂനിയർ ഹാൻഡ്ബോൾ ചാംപ്യൻഷിപ്പിൽ പത്തനംതിട്ട ജില്ലയെ പ്രതിനിധീകരിച്ച്  ശ്രീലക്ഷ്മി എം എസ് , അശ്വിനി രാജ്, രഹനേഷ് എ ആർ എന്നീ കുട്ടികൾ പങ്കെടുക്കുകയും അവർക്ക് രണ്ടാം സ്ഥാനം കിട്ടി ഗ്രേസ് മാർക്കിന് അർഹരായി ആവുകയും ചെയ്തു .
  • സൗത്ത് സോൺ സ്കൂൾ ഗെയിംസിൽ ഷട്ടിൽ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ പത്തനംതിട്ടയെ പ്രതിനിധീകരിച്ച് നമ്മുടെ സ്കൂളിലെ ശ്രീലക്ഷ്മി എം എസ് പങ്കെടുത്തു.
  • പത്തനംതിട്ട ജില്ലാ ചെസ്സ് അസോസിയേഷൻ നടത്തിയ ചാമ്പ്യൻഷിപ്പിൽ നാഷണൽ ഹൈസ്കൂൾ ടീം യുപി വിഭാഗത്തിൽ ചാമ്പ്യന്മാർ ആവുകയും ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.
  • സ്കൂളിലെ  വിദ്യാർത്ഥികളായ ജെറിൻ രാജ് മാത്യു, വിമൽ വിനോദ് , ദേവിക എസ് നായർ , അദ്വൈത് കൃഷ്ണ, അശ്വിൻ കൃഷ്ണ, നീലകണ്ഠൻ നമ്പൂതിരി എന്നിവർക്ക് സംസ്ഥാന ചെസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചു.
  • 2019 20 അധ്യയനവർഷം പുല്ലാട് ഉപജില്ല സ്കൂൾ ഗെയിംസിൽ ചാമ്പ്യൻഷിപ്പ് നേടുകയും കായികമേളയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു .
  • പത്തനംതിട്ട റവന്യൂ ജില്ല ഗെയിംസിൽ ഫുട്ബോൾ ബാസ്ക്കറ്റ് ബോൾ ഹാൻഡ്ബോൾ, ബാഡ്മിൻറൺ എന്നീ ഇനങ്ങളിൽ പങ്കെടുത്ത അഭിമാനാർഹമായ നേട്ടം കൈവരിക്കാൻ നമ്മുടെ കുട്ടികൾക്ക് സാധിച്ചു .
  • കോട്ടയത്ത് വച്ച് നടന്ന ദക്ഷിണമേഖല സ്കൂൾ ഗെയിംസിൽ രഹനേഷ് എ ആർ ഹാൻഡ്ബോളിലും വൈഷ്ണവ് ആർ ബാസ്ക്കറ്റ് ബോളിലും ദേവിക എസ് നായർ , കാർത്തിക പി യു , സൂര്യനാരായണൻ എന്നിവർ ചെസ് മത്സരത്തിൽ പങ്കെടുത്തു .
  • ഗെയിംസിൽ മൂന്നാം സ്ഥാനം നേടിയ ബാസ്കറ്റ്ബോൾ ടീമംഗം വൈഷ്ണവ് ആർ ഗ്രേസ് മാർക്കിന് അർഹനായി .
  • വിവിധ സ്പോർട്സ് അസോസിയേഷനുകൾ സംഘടിപ്പിച്ച സംസ്ഥാന ചാമ്പ്യൻഷിപ്പിൽ നമ്മുടെ കുട്ടികൾ പത്തനംതിട്ട ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്തു .
  • പത്തനംതിട്ട ജില്ല ചെസ് അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ ടീംചെസ് ചാമ്പ്യൻഷിപ്പിൽനമ്മുടെ കുട്ടികൾകാറ്റഗറി രണ്ടിൽഒന്നാം സ്ഥാനവുംകാറ്റഗറി മൂന്നിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
  • തൃശ്ശൂരിൽ വെച്ച് നടന്ന സംസ്ഥാന സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പിൽ നമ്മുടെ കുട്ടികൾ പങ്കെടുത്ത മികച്ച വിജയം കൈവരിച്ചു
  • പത്തനംതിട്ട ജില്ലാ സ്കൂൾ കായികമേളയിൽ സബ്ജൂനിയർ ആൺകുട്ടികളുടെ 100 മീറ്റർ മത്സരത്തിൽ അഭിജിത്ത് കെ എം ഒന്നാം സ്ഥാനം നേടുകയും 200 മീറ്ററിൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു .
  • അർജുൻ ബി  80 മീറ്റർ ഹർഡിൽസിലും, ലോങ്ങ് ജമ്പിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി .
  • അർജുൻ എസ് ഷോട്ട്പുട്ടിൽ ഒന്നാംസ്ഥാനവും  കെവിൻ വർഗീസ് ഹാമർ ത്രോയിൽരണ്ടാം സ്ഥാനം നേടുകയും ചെയ്തു. ഈ കുട്ടികൾ കണ്ണൂരിൽ വെച്ച് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു .


* ശാസ്ത്രമേള മികവുകൾ

  • 2017 18അധ്യയന വർഷം ശാസ്ത്രമേളയുടെ ഭാഗമായ സയൻസ് ടാലൻറ് സേർച്ച് സംസ്ഥാനതല പരീക്ഷയിൽ സൂരജ് എസ് നായർ എ ഗ്രേഡ് നേടി
  • സോഷ്യൽ സയൻസ് മേളയുമായി ബന്ധപ്പെട്ട് സംസ്ഥാനതല ക്വിസ് മത്സരത്തിൽ യദുകൃഷ്ണൻ സൂരജ് എസ് നായർ എന്നീ കുട്ടികൾ എ ഗ്രേഡ് കരസ്ഥമാക്കി .
  • ജില്ലാ ശാസ്ത്രമേളയിൽ  സയൻസ് ഡ്രാമ ക്ക് മൂന്നാം സ്ഥാനം ലഭിച്ചു .
  • 2018 19 വർഷത്തിൽ ഉപജില്ലാ ശാസ്ത്രമേളയിൽ നാഷണൽ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി, അർഹത നേടിയ കുട്ടികൾ ജില്ലാതലത്തിൽ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
  • ശാസ്ത്രക്വിസിൽ പങ്കെടുത്ത രണ്ടു കുട്ടികൾക്കും എ ഗ്രേഡ് കരസ്ഥമാക്കാൻ സാധിച്ചു.
  • 2019- 20 ജില്ലാതല ശാസ്ത്രമേളയിൽ വിവിധ ഇനങ്ങളിൽ നിരവധി കുട്ടികൾ പങ്കെടുത്ത് ഉന്നത വിജയം കരസ്ഥമാക്കി .
  • 2019- 20സംസ്ഥാനതല സാമൂഹ്യശാസ്ത്ര ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂളിലെ അതുൽ ദേവ് എ ഗ്രേഡ് കരസ്ഥമാക്കി
  • 2019- 20ഉപജില്ല ശാസ്ത്ര ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി .

* പ്രവർത്തിപരിചയമേള

  • 2017 18അധ്യയന വർഷം ജില്ലാതല പ്രവർത്തി പരിചയമേളയിൽ ദേവിക അശോകന് A ഗ്രേഡ് കരസ്ഥമാക്കാൻ സാധിച്ചു .
  • 2019- 20സംസ്ഥാനതല പ്രവർത്തി പരിചയമേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിഖിത ബിജു അഭിരാമി എന്നീ കുട്ടികൾ പങ്കെടുത്ത് മികച്ച വിജയം കരസ്ഥമാക്കി.

* ഐ ടി മേള

  • 2017 18അധ്യയന വർഷം സംസ്ഥാന തലത്തിൽ നടന്ന ഐടി മേളയിൽ പത്താംക്ലാസിലെ ബിബിൻ ബിജു മികച്ച വിജയം കരസ്ഥമാക്കി .
  • 2019- 20ലിറ്റിൽ കയറ്റൻറെ ജില്ലാതല റസിഡൻഷ്യൽ ക്യാമ്പിലേക്ക് ഹൈസ്കൂൾ വിദ്യാർത്ഥികളായ അദ്വൈത് കൃഷ്ണ, അതുൽ ദേവ് എന്നിവ തെരഞ്ഞെടുക്കപ്പെട്ടു


* സ്കോളർഷിപ്പ് - മറ്റു മത്സര പരീക്ഷകൾ

  • 2017 18സൈബർ ഒളിമ്പ്യാഡ് പരീക്ഷയിൽ നാല് കുട്ടികൾ അടുത്ത ലെവലിലേക്ക് യോഗ്യത നേടി .
  • കേരള ഗണിത ശാസ്ത്ര പരിഷത്തിൻറെ ആഭിമുഖ്യത്തിൽ നടത്തിയ എം ടി എസ് ഇ പരീക്ഷയിൽ അഞ്ചുകുട്ടികൾ രണ്ടാം ലെവൽ യോഗ്യത നേടി .
  • 2018 19 സൈബർ ഒളിമ്പ്യാഡ് പരീക്ഷയിൽ യുപി വിഭാഗത്തിൽ നിന്നും മാധവമേനോൻ ലക്ഷ്മി എസ് ,രോഹിത് ആർ നായർ  എന്നിവരും എച്ച്എസ് വിഭാഗത്തിൽ ബാലശങ്കർ ജെ എന്ന കുട്ടിയും അടുത്ത ലെവലിലേക്ക് യോഗ്യത നേടി.
  • കേരള ഗണിത ശാസ്ത്ര പരിഷത്തിൻറെ ആഭിമുഖ്യത്തിൽ നടത്തിയ എം ടി എസ് ഇ പരീക്ഷയിൽ ആറു കുട്ടികൾ ജില്ലാമത്സരത്തിലേക്ക് യോഗ്യത നേടി.
  • അഖിലേന്ത്യ ശാസ്ത്ര പരിഷത്തിൻറെ നേതൃത്വത്തിലുള്ള ഓൺലൈൻ പരീക്ഷയായ വിദ്യാർത്ഥി വിജ്ഞാൻ മന്ദിർ പരീക്ഷയിൽ ജില്ലാ തലത്തിൽ മത്സരിച്ച ലക്ഷ്മി എസ്  ആദിനാഥ് ആർ നായർ , സായനേഷ് എന്നിവർ  അവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി .
  • 2018 19 ആറാം ക്ലാസിലെ കുട്ടികൾക്കായുള്ള സാമൂഹിക ശാസ്ത്ര പ്രതിഭാ പോഷണ പരിപാടിയായ ആദ്യഘട്ട പരീക്ഷയിൽ എല്ലാ കുട്ടികളും പങ്കെടുക്കുകയും അവരിൽനിന്ന് മൂന്നു കുട്ടികളും ഉപജില്ലയിൽ  പങ്കെടുക്കുകയും നമ്മുടെ സ്കൂളിലെ ഒരു കുട്ടിയെ ജില്ലാ തല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.  
  • 2019- 20ആറാം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള ന്യൂ മാത്സ് പരീക്ഷയിൽ  ജില്ലാതലത്തിൽ മാധവമേനോൻ, ഫെബിൻ അഭിലാഷ് എന്നീ കുട്ടികൾ പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
  • 2019- 20അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ യുപി വിഭാഗത്തിൽ അതിൽ ആദിത്യ ബോസ് ഹൈസ്കൂൾ വിഭാഗത്തിൽ അതുൽ ദേവ് എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി .
  • 2019- 20ഇൻസ്പെയർ അവാർഡ് സ്റ്റേറ്റ് ലെവൽ മത്സരത്തിലേക്ക് ഹൈസ്കൂൾ വിദ്യാർഥിയായ അശ്വിൻ കൃഷ്ണയെ തിരഞ്ഞെടുത്തു.
  • 2020 -  21അധ്യായന വർഷത്തിൽ എൻ  എം എം എസ് പരീക്ഷയിൽ ആറു കുട്ടികൾക്ക് ഉന്നത വിജയം കരസ്ഥമാക്കാൻ  സാധിച്ചു.
  • 2020 -  21വിദ്യാർത്ഥി വിജ്ഞാൻ  മന്ദിർ പരീക്ഷയിൽ ജില്ലാതലത്തിൽ ഒന്ന് രണ്ട് മൂന്ന് റാങ്കുകൾ കരസ്ഥമാക്കാൻ നമ്മുടെ സ്കൂളിന് സാധിച്ചു.
  • 2020 21 അധ്യയനവർഷത്തെ എൻ ടി എസ് സി ലെവൽ വൺ പരീക്ഷ വിജയിച്ച് ദേശീയതലത്തിലുള്ള ലെവൽ ടു പരീക്ഷയിൽ അതുൽ ദേവ് അർഹനായി .
  • 2021  22ഒ ഇ എം ഒളിമ്പ്യാഡ് മാക്സ് ,സയൻസ് ടാലൻറ് സെർച്ച് എക്സാമിന് ആദിനാഥ് ആർ നായർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
  • 2021 22 അധ്യയനവർഷം എൻ എസ് ടി എസ് സി  പരീക്ഷയ്ക്ക് സ്റ്റേറ്റ് തലത്തിൽ  22 -ാം സ്ഥാനത്തിന് ജയദേവ് വി പിള്ള അർഹനായി .
  • 2021 22 ജയദേവ് വി പിള്ള, അർപ്പിത മധു എന്നീ കുട്ടികൾ വി വി എം നാഷണൽ സയൻസ് എക്സാമിനേഷനിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുക്കാൻ യോഗ്യത നേടി


* സംസ്കൃത സ്കോളർഷിപ്പ്

  • 2017-18 പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന  സംസ്കൃത സ്കോളർഷിപ്പ് പരീക്ഷയിൽ ജില്ലയിൽ നിന്നും ഹൈ സ്കൂൾ തലത്തിലും യുപി തലത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടാൻ സാധിച്ചു. .
  • 2018-19വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സംസ്കൃതം സ്കോളർഷിപ്പിൽ നമ്മുടെ സ്കൂളിലെ 25 കുട്ടികൾ സ്കോളർഷിപ്പിന്  അർഹരായി .
  • 2019- 20 ഡൽഹി രാഷ് ട്രീയ സംസ് കൃത സംസ്ഥാൻ മികച്ച വിദ്യാർത്ഥികൾക്ക് നൽകുന്ന സംസ് കൃത സ് കോളർഷിപ്പിന്സ്കൂളിലെ 16 കുട്ടികൾ അർഹരായി. .
  • ശ്രീ ശങ്കരാചാര്യ സംസ്കൃത യൂണിറ്റ് നൽകിവരുന്ന സ് കോളർഷിപ്പിന് യുപി എച്ച്എസ് വിഭാഗത്തിലെ 15 കുട്ടികൾ അർഹരായി .
  • കേരള പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിവരുന്ന സ്കോളർഷിപ്പ് പരീക്ഷയിൽ വിദ്യാഭ്യാസ ജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനം നേടി മികച്ച വിജയത്തോടുകൂടി 25 കുട്ടികൾ സ് കോളർഷിപ്പിന് അർഹരായി.


* യു എസ് എസ് സ്കോളർഷിപ്പ്

  • 2017 - 18 വർഷത്തെ യുഎസ്എസ് പരീക്ഷയിൽ ഒമ്പത് കുട്ടികൾക്ക്  മികച്ച വിജയം നേടാൻ സാധിച്ചു. ഇത്രയും കുട്ടികളെ ഗിഫ്റ്റഡ് ചിൽഡ്രൻ വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ടു .
  • 2018 19 അധ്യയന വർഷംയു എസ് എസ് പരീക്ഷയിൽ 11 കുട്ടികൾക്ക് സ് കോളർഷിപ്പിന് അർഹരായി. ഒൻപത് കുട്ടികളെ ഗിഫ് റ്റ് ചിൽഡ്രൻ വിഭാഗത്തിൽ തെരഞ്ഞെടുത്തു. ഗിഫ്റ്റഡ് ചിൽഡ്രൻ കുട്ടികൾക്ക് വിക്രം സാരാഭായിസ്പെയിസ്സെൻറർ ലേക്ക് പഠനയാത്ര സംഘടിപ്പിച്ചു.
  • 2019 - 20യു എസ് എസ് സ്കോളർഷിപ്പ് 6 കുട്ടികൾക്ക് നേടാൻ സാധിച്ചു. ഈ ആറുകുട്ടികളും ഗിഫ്റ്റ്ചിൽഡ്രൺ വിഭാഗത്തിലേക്ക്തിരഞ്ഞെടുക്കപ്പെട്ടു.
  • 2021 22 അധ്യയനവർഷം യുഎസ് എസ്  പരീക്ഷയ്ക്ക് 36 കുട്ടികൾ പങ്കെടുത്തു.


* മറ്റു മികവുകൾ

  • 2017 18അധ്യയന വർഷംവരട്ടാർ നദിയുടെ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് നടന്ന നാട്ടുകൂട്ടം പരിപാടിയിൽ വിദ്യാർത്ഥിയായ ഗായത്രിയുടെ കവിത ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
  • ജില്ലാ തലത്തിൽ നടന്ന സി വി രാമൻ ഉപന്യാസ രചന മത്സരത്തിൽ സൂരജ് എസ് നായർ ഒന്നാം സ്ഥാനത്തിന് അർഹനായി .
  • ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് വലിയപറമ്പിൽ ജി മാധവൻ പിള്ള മെമ്മോറിയൽ എവർറോളിംഗ് ട്രോഫി ഇൻറർ സ്കൂൾ ക്വിസ് മത്സരം 7 സ്കൂളുകളെ ഉൾപ്പെടുത്തിക്കൊണ്ട് ക്വിസ് മാസ്റ്റർ അപ്പു ജോസഫ് ചാക്കോ സാറിൻറെ നേതൃത്വത്തിൽ ഭംഗിയായി നടത്തപ്പെടുകയും നമ്മുടെ സ്കൂൾ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു .
  • ടാറ്റാ ബിൽഡിംഗ് ഇന്ത്യയുടെ ഉപന്യാസ രചന മത്സരം സ്കൂളിൽ വച്ച് നടത്തുകയും നമ്മുടെ കുട്ടികൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി കയും ചെയ്തു .
  • കോയമ്പത്തൂരിൽ വച്ച് നടന്ന  അബാക്കസ് ഇൻറർനാഷണൽ പ്രോഡിജിമത്സരത്തിൽ അദ്വൈത് കൃഷ്ണ സെക്കൻഡ് റണ്ണർപ്പ് ട്രോഫി കരസ്ഥമാക്കി .
  • സീഡ് ക്ലബ്ബിൻറെ പ്രവർത്തനങ്ങൾക്ക് ജില്ലാതലത്തിൽ മൂന്നാം സ്ഥാനം ലഭിച്ചു . പത്തനംതിട്ട ജില്ലാ കളക്ടറിൽ നിന്നും ഫലകവും പ്രശസ്തിപത്രവും 5000 രൂപയും ലഭിച്ചു .
  • ജില്ലാ അടിസ്ഥാനത്തിൽ നടത്തിയ ശാസ്ത്രഗവേഷണ വിനോദയാത്രയ്ക്ക് വേണ്ടി യുപി വിഭാഗത്തിൽ നിന്നും ഏഴാം ക്ലാസിലെ അഭിരാം  ഗോപൻ അർഹത നേടി .
  • പഞ്ചായത്ത് ജില്ലാ തലങ്ങളിൽ നടന്ന യുറീക്ക മത്സരങ്ങളിൽ യുപി എച്ച്എസ് ക്ലാസ്സുകളിലെ കുട്ടികൾ പങ്കെടുത്ത് സംസ്ഥാനതലത്തിലേക്ക് മത്സരിക്കാനുള്ള യോഗ്യത നേടി .
  • 2018 19 അധ്യയന വർഷം  എക്കോ ക്ലബ്ബ് ,സീഡ് എന്നിവയുടെ നേതൃത്വത്തിൽ ഹൈസ്കൂൾ ക്ലാസ്സുകളിൽ പരിസ്ഥിതി ക്വിസ് നടത്തുകയും നമ്മുടെ സ്കൂളിലെ കുട്ടികൾ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു .
  • ആരോഗ്യം, പോഷകാഹാരം എന്നീ വിഷയങ്ങളെ ആസ്പദമാക്കി പഞ്ചായത്ത് തലത്തിൽ നടത്തിയ ക്വിസ് കോമ്പറ്റീഷൻ നമ്മുടെ സ്കൂളിലെ കുട്ടികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
  • നാഷണൽ  ഹൈസ്കൂളിലെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി നിർമ്മിച്ചു നൽകിയ വീടിൻറെ താക്കോൽദാനം നാഷണൽ സർവീസ് സൊസൈറ്റിയുടെ മുൻ പ്രസിഡൻറ് ശ്രീ കെ രാജശേഖരൻ വിദ്യാർത്ഥിക്ക് നൽകി നിർവഹിച്ചു .
  • നമ്മുടെ സ്കൂളിലെ രണ്ട് കുട്ടികൾക്ക് കരാട്ടെയിൽ ബ്ലാക് ബെൽറ്റ് നേടാൻ സാധിച്ചു .
  • മാതൃഭൂമി  നന്മ പദ്ധതിയുടെ ഭാഗമായുള്ള പത്തനംതിട്ട ജില്ലയിലെ ബെസ്റ്റ് ടീച്ചർ കോർഡിനേറ്റർ ക്കുള്ള പുരസ്കാരം സ്കൂളിലെ അധ്യാപികയായ ശ്രീമതി പ്രിയ ആർ നായർക്ക് ലഭിച്ചു.
  • സെൻമേരിസ് എച്ച്എസ്എസ് നിരണം ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ പ്രസംഗ മത്സരത്തിൽ നമ്മുടെ സ്കൂളിലെ  കുട്ടിക്ക് ഒന്നാം സ്ഥാനം നേടാൻ സാധിച്ചു.
  • ടാറ്റാ ബിൽഡിംഗ് ഇന്ത്യ നടത്തിയ എസ് കോമ്പറ്റീഷനിൽ നാഷണൽ ലെവലിൽ സ്കൂളിലെ  കുട്ടി രണ്ടാം സ്ഥാനം കരസ്ഥമാക്കി .
  • 2018 19 വർഷത്തിൽ മാതൃഭൂമി സിഡിൻറെ മികച്ച പ്രവർത്തനത്തിനുള്ള മൂന്നാം സ്ഥാനം സ്കൂളിന് ലഭിക്കുകയുണ്ടായി .
  • 2019- 20പുല്ലാട് ബിആർസി യിൽ വച്ച് നടന്ന ശാസ്ത്രരംഗം ഉപജില്ല ശിൽപ്പശാലയിൽ ഹൈസ്കൂൾ വിഭാഗത്തിൽ സാമൂഹ്യ ശാസ്ത്രത്തിൽ അതുൽ ദേവ് ,ശാസ്ത്ര വിഷയത്തിൽ സൂര്യനാരായണൻ ,ഗണിതശാസ്ത്രത്തിൽ അദ്വൈത് കൃഷ്ണ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു .
  • 2019- 20തിരുവനന്തപുരം ഐ ഐ എസ് ഇ ആർ ഘടിപ്പിച്ച ത്രിദിന ക്യാമ്പിൽ നമ്മുടെ സ്കൂളിലെ ഭരത് കൃഷ്ണ ,ഹർഷ എന്നീ കുട്ടികൾ പങ്കെടുത്തു .
  • 2019- 20റേഡിയോ മാക്സ് ഫാസ്റ്റ് സംഘടിപ്പിച്ച ഓണപ്പാട്ട്  മത്സരത്തിൽ ഒന്നാം സ്ഥാനം നേടാൻ സാധിച്ചു .
  • 2019- 20പുതിയ കാലത്തിൻറെ വിദ്യാഭ്യാസ ചിന്തകൾക്ക് അനുസൃതമായി  പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ശാസ്ത്രീയമായി ചിട്ടപ്പെടുത്തി യുവ പ്രതിഭകളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗവൺമെൻറ് നിന്നും അടൽതിങ്കറിങ് ലാബ് നമ്മുടെ സ്കൂളിന് ലഭിക്കുകയുണ്ടായി.
  • 2021 22പുല്ലാട് ഉപജില്ലയിൽ യുഎസ് എസ് സ്കോളർഷിപ്പിന് ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച് വിജയം കരസ്ഥമാക്കുന്ന സ്കൂളിനുള്ള ട്രോഫി നാഷണൽ ഹൈസ്കൂൾ ഏർപ്പെടുത്തി .
  • 2021 22  75 -ാമത് സ്വാത  ന്ത്ര്യദിനത്തോടനുബന്ധിച്ച് സമഗ്ര ശിക്ഷ കേരളം, പത്തനംതിട്ടയുടെ ആഭിമുഖ്യത്തിൽ ബ്ലോക്ക് റിസോഴ്സ് സെൻറർ പുല്ലാടിൻറെ നേതൃത്വത്തിൽ നടത്തിയ അമൃത മഹോത്സവം 2021 ദേശഭക്തിഗാന മത്സരത്തിൽ ഐശ്വര്യ രാജീവ്, ഗായത്രി ദിലീപ് കുമാർ, ശില്പ കൃഷ്ണൻ, ഗൗരി സുരേഷ്,ശിവപ്രിയ, അഞ്ജലി സുനിൽ എന്നീ കുട്ടികൾ പങ്കെടുക്കുകയും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
  • 2021 22ജില്ലാതല ബാലശാസ്ത്ര കോൺഗ്രസിൻറെ മത്സരം ഓൺലൈനായി നടത്തിയതിൽ ലക്ഷ്മി എസ് , മാധവമേനോൻ എന്നീ കുട്ടികൾ ഒന്നാം സ്ഥാനത്തിന് അർഹരായി
  • 2021 22ശിശുദിനവുമായി ബന്ധപ്പെട്ട് എസ് പി സി യുടെ നേതൃത്വത്തിൽ നാഷണൽ ഹൈസ്കൂളിനെ കളക്ഷൻ സെൻററായി മാറ്റുകയും 12 മുതൽ 19 വരെ പ്രായമുള്ള കുട്ടികൾക്ക് പഠനോപകരണങ്ങൾ വസ്ത്രങ്ങൾ ആഹാരസാധനങ്ങൾ എന്നിവ ശേഖരിച്ച്കൊടുക്കുകയുമുണ്ടായി .
  • 2021 22ശാസ്ത്രരംഗം സബ്ജില്ലാതല വിജയികൾ - യുപി വിഭാഗത്തിൽ പ്രോജക്ട് അവതരണം ഉണ്ണികൃഷ്ണൻ എ ഒന്നാം സ്ഥാനം, ശാസ്ത്ര ലേഖനം ദിയ വി ഒന്നാം സ്ഥാനം,എൻറെ ശാസ്ത്രജ്ഞൻ ജീവചരിത്രക്കുറിപ്പ് അമൃത ബി നമ്പൂതിരി രണ്ടാം സ്ഥാനം ,ഹൈസ്കൂൾ വിഭാഗത്തിൽ ശാസ്ത്രഗ്രന്ഥാസ്വാദനം മഹേശ്വർ എം ഒന്നാം സ്ഥാനം ,പ്രോജക്റ്റ് അപർണ സുരേഷ് ഒന്നാംസ്ഥാനം ,വീട്ടിൽ നിന്നും ഒരു പരീക്ഷണം അവ്യയ് സുരേഷ് രണ്ടാംസ്ഥാനം , ശാസ്ത്ര ലേഖനം മാധവമേനോൻ രണ്ടാംസ്ഥാനം
  • കെ പി എസ് ടി എ സ്വദേശ് മെഗാ ക്വിസ് മത്സരത്തിൽ പുല്ലാട് ഉപജില്ലയിൽ ഉണ്ണികൃഷ്ണൻ എ യുപി വിഭാഗത്തിലും, മഹേശ്വർ എം ഹൈസ്കൂൾ വിഭാഗത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
  • ദിയ വി ജില്ലാതല ആർ എ എ  ക്വിസ് കോമ്പറ്റീഷൻ ഫസ്റ്റ് റണ്ണറപ്പായി.
  • ബാലിക ദിനത്തോടനുബന്ധിച്ച് ബി ആർ സി ലെവലിൽ നടന്ന ചിത്രരചനാ മത്സരത്തിൽ ശ്രേയ ലക്ഷ്മി എം എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
  • അക്ഷരമുറ്റം സബ് ജില്ലാ ക്വിസ്മത്സരത്തിൽ യുപി വിഭാഗം ഉണ്ണികൃഷ്ണൻ എ ഒന്നാം സ്ഥാനം കരസ്ഥമാക്കി .