"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് കമ്പിൽ മോപ്പിള എച്ച് എസ്സ്/ഹൈസ്കൂൾ എന്ന താൾ കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ഹൈസ്കൂൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(വ്യത്യാസം ഇല്ല)

14:07, 19 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1964 ൽ ആയിരുന്നു നമ്മുടെ സ്കൂൾ ഹൈസ്കൂളായി ഉയർന്നത്.അന്നത്തെ അറിയപ്പെടുന്ന അധ്യാപകനായ ശ്രീ.വി.സി. നാരായണൻ നമ്പിയാരെ ഹെഡ്മാസ്റ്ററായി നിയമിച്ചു. കമ്പിൽ മാപ്പിള ഹൈ സ്കൂളിലെ ആദ്യ ബാച്ച് 1967 ൽ മയ്യിൽ ഗവ.ഹൈസ്കൂളിൽ വച്ച് പരീക്ഷയെഴുതി. എട്ടാം ക്ലസ്സിൽ 1964 ൽ 151 കുട്ടികൾ ചേർന്നു. 67 ൽ ആദ്യ ബാച്ച് പരീക്ഷയെഴുതി.     

അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഒരു സുരക്ഷിത റൂമും ഷെൽഫും ഒരുക്കിയതോടെ 1970 ൽ എസ്.എസ്.എൽ.സി. സെന്ററിന് അംഗീകാരം നൽകി. ഈ കാലഘട്ടത്തിൽ കുട്ടികളുടെ കുറവ് പരിഹരിക്കാൻ കമ്പിൽ, പന്നിയങ്കണ്ടി, പാട്ടയം എന്നീ പള്ളികളിൽ മാനേജർ ഉച്ച ഭക്ഷണം ഏർപ്പാട് ചെയ്തു.ഇതിനു പുറമെ സ്കൂളിൽ അമേരിക്കയുടെ സൗജന്യ "കെയർ" ഭക്ഷണവും ഏർപ്പാട് ചെയ്‌തു. പിൽക്കാലത്ത് മുതിർന്ന മുസ്ലിം യുവാക്കൾ ജോലി തേടി വിദേശത്ത് പോയതോടു കൂടി എഴുത്തുകളും ഡി.ഡി.കളും വരാൻ തുടങ്ങി. കത്ത് വായനയും ഡി.ഡി. മാറലും സ്വയം ചെയ്യണമെന്ന ധാരണയും വന്നു. തുടർന്ന് ഈ മേഖലയിൽ എല്ലാവരും വിദ്യാഭ്യാസ രംഗത്തേക്ക് കടന്ന് വന്നു     

ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ വി. സി.നാരായണ൯ നമ്പ്യാർ വിരമിച്ചതിനു ശേഷം ശ്രി.പി.പി.കുഞ്ഞിരാമൻ മാസ്റ്റർ , ശ്രി.കുഞ്ഞികൃഷ്ണൻ നമ്പ്യാർ ,ശ്രീ. കെ.ഗോവിന്ദൻ മാസ്റ്റർ എന്നിവരും പ്രധാനാധ്യാപകാരായി സേവനമനുഷ്ഠിച്ചു.

ജോർജ്ജ് മാസ്റ്ററുടെ ദീർഘ കാല ഭരണത്തിനു ശേഷം പി.വി. രവീദ്രൻ മാസ്റ്റർ രണ്ടു മാസം ഹെഡ്മാസ്റ്ററായി. തുടർന്ന് അദ്ദേഹത്തിന്റെ അനുജൻ പി.വി. വേണുഗോപാലൻ മാസ്റ്റർ ഹെഡ്മാസ്റ്ററായി. ഇദ്ദേഹത്തിന്റെ കാലത്ത് കുട്ടികളുടെ വീട്ടിൽ ചെന്ന് പഠന നിലവാരത്തെ കുറിച്ച് അന്വേഷണം നടത്തിയിരുന്നു. തുടർന്ന് ഹെഡ്മിസ്ട്രെസ്സായി ഇ.പി.കല്യാണി ടീച്ചർ ചാർജെടുത്തു. ഇവരുടെ കാലത്ത് നാറാത്ത് നൈറ്റ് ക്ലാസ്സ് നടത്തി. തുടർന്ന് വന്ന വർഷങ്ങളിൽ പാമ്പുരുത്തി, കമ്പിൽ തുടങ്ങിയ സ്ഥലങ്ങളിലും നൈറ്റ് ക്ലാസ്സ് നടത്തി. പാമ്പുരുത്തിയിൽ ഇപ്പോഴും നൈറ്റ് ക്ലാസ്സ് മുടങ്ങാതെ നടന്നു വരുന്നു.     

കമ്പ്യൂട്ടർ പഠനം എട്ടാം ക്ലാസ്സിൽ നിർബന്ധമാക്കിയതിനാൽ നാരായണൻ മാസ്റ്ററുടെ കാലത്ത് മാനേജർ കമ്പ്യൂട്ടർ ഏർപ്പെടുത്തി. തുടർന്ന് പി.ടി.എ.കമ്മിറ്റി കൂടുതൽ കമ്പ്യൂട്ടർ വാങ്ങുകയും പി.ടി.എ യുടെ നിയന്ത്രണത്തിൽ കൊണ്ട് വരികയും ചെയ്‌തു. ഈ കാലഘട്ടത്തിൽ ചെക്കിക്കുളം, പള്ളിപ്പറമ്പ് ഭാഗത്തെ കുട്ടികളുടെ യാത്രാ പ്രശ്നം പരിഹരിക്കാൻ സ്കൂളിന് ഒരു ബസ്സ് വാങ്ങുവാൻ തീരുമാനിച്ചു. മാനേജരുടെ കോൺട്രിബൂഷനും അധ്യാപകരുടെ പണവും സമാഹരിച്ച് കൊണ്ട് സ്കൂൾ ബസ്സ് സർവീസ് ആരംഭിച്ചു. കുട്ടികളിൽ നിന്നും ചുരുങ്ങിയ ഫീസ് മാത്രം ഈടാക്കുന്നതിനാൽ നടത്തി കൊണ്ട് പോകുവാനുള്ള പ്രയാസം കണക്കിലെടുത്ത് അധ്യാപകർ മാസം തോറും നിശ്ചിത തുക ബസ്സ് സർവീസിനായി മുടക്കുന്നു. ഇപ്പോൾ നിലവിൽ രണ്ടു വാഹനങ്ങളുണ്ട്. ബസ്സ് കമ്മിറ്റി കൺവീനറായി കെ.വി. മുസ്തഫ മാസ്റ്റർ പ്രവർത്തിക്കുന്നു. നിലവിൽ നമ്മുടെ സ്കൂളിൽ 18 കംപ്യൂട്ടറുകളും 4 പ്രിന്ററും ഉണ്ട്. ഇതിനു പുറമെ ഇംഗ്ലീഷ് തീയേറ്റർ, സ്മാർട്ട് ക്ലാസ്സ് റൂം, ഹൈടെക് ക്ലാസ് റൂമുകളും ഉണ്ട്.

ഹൈസ്കൂൾ അധ്യാപകർ

ക്രമ

നമ്പർ

പേര് വിഷയം ഫോൺ നമ്പർ
1 മുസ്തഫ.കെ.വി. ഹിന്ദി 9497301454
2 അശോകൻ.പി.കെ. ഹിന്ദി 9446668053
3 നസീർ.എൻ അറബിക് 8129122564
4 ലബീബ്.എൻ അറബിക് 9745586547
5 ജാബിർ.എൽ ഉറുദു 9946828210
6 സാജേഷ്.കെ കായികം 9447236682
7 ശ്രീനീഷ്‌.എം.വി ചിത്രകല 9496423989
8 അഫ്‌സൽ.പി.എം സാമൂഹ്യശാസ്ത്രം 7012995624
9 ഗീത.എം.വി. ഗണിതം 9961127501
10 വിമല.കെ ഗണിതം 9446044069
11 സിന്ധു.പി ഗണിതം 9961553967
12 സീമ.സി.വി. ഗണിതം 7560898598
13 അജിത.പി.കെ. ഫിസിക്സ്,കെമിസ്ട്രി 9495870921
14 ശ്രീജ.പി.എസ് മലയാളം 8943667543
15 സംഗീത.എം.വി. മലയാളം 9495174132
16 അനുഷ ചന്ദ്രൻ ഫിസിക്സ് 8078595142
17 ഷീന.കെ.ആർ നാച്ചുറൽ സയൻസ് 8157899054
18 ദിവ്യ.എ.കെ. പ്രവർത്തിപരിചയം 8547593998
19 ബിന്ദു.എം സാമൂഹ്യശാസ്ത്രം 9497603975
20 ഷജില.എം സാമൂഹ്യശാസ്ത്രം 8113866606
21 സ്വപ്ന.എം സാമൂഹ്യശാസ്ത്രം 8547501368
22 സജുല.ആർ.കെ. ഇംഗ്ലീഷ് 9544842088
23 സരിത.കെ ഇംഗ്ലീഷ് 9544555677
24 മുഹ്‌സിന.സി.കെ ഇംഗ്ലീഷ് 9744796660
25 സരിത.കെ ഇംഗ്ലീഷ് 9495571445
26 ശരണ്യ.കെ ഫിസിക്സ് 9746118140