"ഗവ. എച്ച് എസ് എസ് മീനങ്ങാടി/കുടിപ്പള്ളിക്കൂടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഭാഷയുടെ അടിത്തറയും അക്ഷരജ്ഞാനവും ആവശ്യമായ അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (ഗവ. എച്ച് എസ് എസ് മീനങ്ങാടി/wiki/കുടിപ്പള്ളിക്കൂടം എന്ന താൾ ഗവ. എച്ച് എസ് എസ് മീനങ്ങാടി/കുടിപ്പള്ളിക്കൂടം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
 
(വ്യത്യാസം ഇല്ല)

11:00, 19 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഭാഷയുടെ അടിത്തറയും അക്ഷരജ്ഞാനവും ആവശ്യമായ അറിവുകളും കുട്ടികൾക്ക് പകർന്നു നൽകുന്നതിന് മുൻകാലങ്ങളിൽ കേരളത്തിൽ ഉണ്ടായിരുന്ന പാഠശാലയായിരുന്നു കുടിപ്പള്ളിക്കൂടം. ആശാൻ പള്ളിക്കൂടം, എഴുത്തുപള്ളി എന്നീ പേരുകളിലും ഇവ അറിയപ്പെട്ടിരുന്നു. നിലത്തെഴുത്ത് ആശാന്മാരാണ് കുടിപ്പള്ളിക്കൂടം നടത്തിയിരുന്നത്. അക്ഷരമാലകളും പ്രാഥമിക ഗണിതവും അഭ്യസിപ്പിക്കുന്നതിനൊപ്പം അനുസരണശീലവും ഗുരുത്വവും ശുചിത്വവും സാമാന്യവിജ്ഞാനവും കുടിപ്പള്ളിക്കൂടങ്ങൾ വഴി വിദ്യാർത്ഥികൾക്ക്‌ പകർന്നു നൽകിയിരുന്നു താളിയോലയും നാരായവും

തുടക്കത്തിൽ മണലിലെഴുതിയാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്. തുടർന്ന് എഴുത്തോലയും എഴുത്താണിയും ഉപയോഗിച്ചും എഴുതുന്നു. അധുനിക വിദ്യാഭ്യാസ പദ്ധതി നടപ്പിൽ വന്ന ശേഷവും ചില സന്നദ്ധ സംഘടനകളുടേയും മറ്റും നേതൃത്വത്തിൽ കുടിപ്പള്ളിക്കൂടം പ്രവർത്തിക്കുന്നുണ്ട്