"സെന്റ് വിൻസന്റ് എച്ച്. എസ്. എസ്. കണിയാപുരം/അക്ഷരവൃക്ഷം/"പരിസ്ഥിതിശുചിത്വം "" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

12:37, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

"പരിസ്ഥിതിശുചിത്വം "


'ശുചിത്വം ' അത്  നമ്മളെല്ലാവരും ആർജിക്കേണ്ട ഒന്നാണ്. ശുചിത്വം തന്നെ രണ്ടായി തിരിച്ചിരിക്കുന്നു."വ്യക്തി ശുചിത്വം ","പരിസ്ഥിതി  ശുചിത്വം ". ശുചിത്വം  എന്നതിലുടെ അർഥമാക്കുന്നത്  വൃത്തി യെക്കുറിച്ചാണ്. വ്യക്തി ശുചിത്വവും പരിസ്ഥിതി ശുചിത്വവും രണ്ടും നമ്മൾ പാലിക്കേണ്ടതാണ്. ഒരു വ്യക്തി അവൻ സ്വയം വൃത്തിയായിരിക്കുന്നതിലുബരി അവൻ അവന്റെ പരിസരവും ശുചികരിക്കണം. പരിസ്ഥിതി ശുചിത്വം ഉപേക്ഷിച്ച് വ്യക്തി  ശുചിത്വം മാത്രം പാലിക്കുന്ന ഒരു  വ്യക്തിക്ക് ഏതു നിമിഷം വേണമെങ്കിലും അസുഖങ്ങൾ അവന്റെ പരിസരത്ത്  നിന്നു  തന്നെ  അവനെ ബാധിക്കാൻ സാധ്യതയുണ്ട്.         ലോകമാസകലം  "ജൂൺ 5 ലോക  പരിസ്ഥിതി  ദിനമായി " ആചരിച്ചുവരുന്നു.  അന്നേ ദിവസം സ്കൂൾ, ഓഫീസ്, സർക്കാർ സ്ഥാപനങ്ങൾ  തുടങ്ങിയവയുടെ നേതൃത്വത്തിൽ  പരിസ്ഥിതിയെ വൃത്തിയാക്കുന്നു. പോസ്റ്റ് റുകൾ, പ്ലകാർഡുകൾ തയ്യാറാക്കീ റാലികൾ  നടത്തുന്നു. സ്കൂളുകളിൽ പരിസ്ഥിതി ശുചിത്വത്തെ ക്കുറിച്ച്  ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു.           പരിസ്ഥിതി ശുചിത്വത്തിലൂടെ   നമ്മുക്ക് വലിയ അസുഖങ്ങളെ  തടയാനാകും. ഉദാഹരണത്തിന്  മഴക്കാലത്ത്‌ സാധാരണയായി വീട്ടിലും പരിസരത്തുo വെള്ളം കെട്ടിനിൽക്കാറുണ്ട് .  ദിവസങ്ങൾ  അത്  നീണ്ടു നിന്നാൽ കൊതുക് ശല്യം വർദ്ദിക്കുകയും, ഡെങ്കി പനി, മാലേരിയ, ചിക്കൻകുനിയ തുടങ്ങിയ അസുഖങ്ങൾ രൂപം കൊള്ളുന്നു. പരിസ്ഥിതി ശുചിത്വത്തിലൂടെ  അർത്ഥമാക്കുന്നത് ഗൃഹശുചിത്വം മാത്രമല്ല. വഴിയരികിൽ  മാലിന്യങ്ങൾ വലിച്ചെറിയാതെ നോക്കണം. ജലതടങ്ങൾ വൃത്തിയോടെ സൂക്ഷിക്കണo  തുടങ്ങിയവയിലൂടെ  നമ്മുക്ക് പരിസ്ഥിതി ശുചികരിക്കാൻ സാധിക്കും.  പ്ലാസ്റ്റിക് ഉപയോഗങ്ങൾ കുറച്ച് തുണി സഞ്ചി തുടങ്ങിയവ കടകളിൽ പോകാൻ ഉപയോഗിക്കാo. മാലിന്യങ്ങൾ ശാസ്ത്രീയമായ രീതിയിൽ  ഉപയോഗിച്ച് പരിസ്ഥിതിയെ ശുചികരിക്കാം.......      പരിസ്ഥിതി ശുചികരിക്കൂ... വ്യക്തി ശുചിത്വം പാലിക്കൂ..  രോഗങ്ങളെ ധൈര്യപൂർവ്വം നേരിടാo......                    

അച്ചു.എസ്
9A സെൻറ് വിൻസൻറ് എച്ച്.എസ്.എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം