"സെന്റ് തോമസ് എച്ച്. എസ്. എസ്. മുക്കോലയ്ക്കൽ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Sreejaashok എന്ന ഉപയോക്താവ് സെൻറ് തോമസ് എച്ച്.എസ്.എസ് മുക്കോലയ്ക്കൽ/അക്ഷരവൃക്ഷം/അതിജീവനം എന്ന താൾ സെൻറ് തോമസ് എച്ച്. എസ്. എസ്. മുക്കോലയ്ക്കൽ/അക്ഷരവൃക്ഷം/അതിജീവനം എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.) (Sreejaashok എന്ന ഉപയോക്താവ് സെൻറ് തോമസ് എച്ച്. എസ്. എസ്. മുക്കോലയ്ക്കൽ/അക്ഷരവൃക്ഷം/അതിജീവനം എന്ന താൾ സെന്റ് തോമസ് എച്ച്. എസ്. എസ്. മുക്കോലയ്ക്കൽ/അക്ഷരവൃക്ഷം/അതിജീവനം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
12:18, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
അതിജീവനം
കുഞ്ഞു ദിയക്കുട്ടി അച്ഛന്റെയും അമ്മയുടെയും മാലാഖക്കുട്ടിയാണെന്നാണ് അവരെപ്പോഴും പറയാറ്. എപ്പോഴും കലപില ബഹളം വച്ചു ഓടി നടക്കുന്ന ദിയയെ എല്ലാവർക്കും വല്യ ഇഷ്ടമാണ്. ഈ കൊറോണക്കാലത്തു വൈറസ് പടർന്നു പിടിക്കുമ്പോൾ മുതിർന്നവർ ചെയ്യുന്നതുകണ്ട് എപ്പോഴും ദിയക്കുട്ടി സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുമായിരുന്നു. ഗൗരവം മനസ്സിലായില്ലെങ്കിലും കൈകൾ കഴുകാൻ എല്ലാവരോടും ദിയക്കുട്ടി പറയുമായിരുന്നു. ദിയയുടെ മാതാപിതാക്കൾക്ക് ഈ കൊറോണക്കാലത്തും ജോലിക്ക് പോകേണ്ട അവസ്ഥയായിരുന്നു. വീട്ടിൽ ദിയയുള്ളതിനാൽ വളരെയേറെ ശ്രദ്ധയോടെയാണ് ജോലികഴിഞ്ഞു തിരിച്ചെത്തുന്നത്. മുൻപ് ജോലികഴിഞ്ഞു എത്തിയാലുടൻ അവരുടെ മടിയിൽ കയറിയിരുന്നു കൊഞ്ചുന്ന ദിയക്കുട്ടി ഇപ്പോൾ അവർ വരുമ്പോൾ സോപ്പും ടവ്വലുമായാണ് നിൽക്കാറ്. അമ്മയുടെയും അച്ഛന്റെയും കുളി കഴിഞ്ഞാൽ മാത്രമേ ദിയ അവരോട് അടുക്കാറുള്ളു. കുഞ്ഞു ദിയയുടെ കരുതലും വിവേകവും എല്ലാവരെയും ആശ്ചര്യപ്പെടുത്തി. ഈ മഹാവ്യാധിയെ തുടച്ചുനീക്കാനുള്ള പോരാട്ടത്തിൽ ദിയയും പങ്കാളിയായി, അതിജീവനത്തിനായി!!!
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ