സെന്റ് തോമസ് എച്ച്. എസ്. എസ്. മുക്കോലയ്ക്കൽ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

കുഞ്ഞു ദിയക്കുട്ടി അച്ഛന്റെയും അമ്മയുടെയും മാലാഖക്കുട്ടിയാണെന്നാണ് അവരെപ്പോഴും പറയാറ്. എപ്പോഴും കലപില ബഹളം വച്ചു ഓടി നടക്കുന്ന ദിയയെ എല്ലാവർക്കും വല്യ ഇഷ്ടമാണ്. ഈ കൊറോണക്കാലത്തു വൈറസ് പടർന്നു പിടിക്കുമ്പോൾ മുതിർന്നവർ ചെയ്യുന്നതുകണ്ട് എപ്പോഴും ദിയക്കുട്ടി സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുമായിരുന്നു. ഗൗരവം മനസ്സിലായില്ലെങ്കിലും കൈകൾ കഴുകാൻ എല്ലാവരോടും ദിയക്കുട്ടി പറയുമായിരുന്നു.

       ദിയയുടെ മാതാപിതാക്കൾക്ക് ഈ കൊറോണക്കാലത്തും ജോലിക്ക് പോകേണ്ട അവസ്ഥയായിരുന്നു. വീട്ടിൽ ദിയയുള്ളതിനാൽ വളരെയേറെ ശ്രദ്ധയോടെയാണ് ജോലികഴിഞ്ഞു തിരിച്ചെത്തുന്നത്. മുൻപ് ജോലികഴിഞ്ഞു എത്തിയാലുടൻ അവരുടെ മടിയിൽ കയറിയിരുന്നു കൊഞ്ചുന്ന ദിയക്കുട്ടി ഇപ്പോൾ അവർ വരുമ്പോൾ സോപ്പും ടവ്വലുമായാണ് നിൽക്കാറ്. അമ്മയുടെയും അച്ഛന്റെയും കുളി കഴിഞ്ഞാൽ മാത്രമേ ദിയ അവരോട് അടുക്കാറുള്ളു. 
           കുഞ്ഞു ദിയയുടെ കരുതലും വിവേകവും എല്ലാവരെയും ആശ്ചര്യപ്പെടുത്തി. ഈ മഹാവ്യാധിയെ  തുടച്ചുനീക്കാനുള്ള പോരാട്ടത്തിൽ  ദിയയും പങ്കാളിയായി, അതിജീവനത്തിനായി!!!
മേഘ. എസ്സ്. എസ്സ്
9 A സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ മുക്കോലക്കൽ തിരുവനന്തപുരം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കഥ