"ജി.എൽ.പി.എസ് പറമ്പിൽപീടിക/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 5: | വരി 5: | ||
കലാമേളകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ സ്കൂൾ അറബിക് കലാമേളകളിൽ എല്ലാ വർഷവും ഒന്നാം സ്ഥാനം നേടാറുണ്ട്. മറ്റുള്ളവയിൽ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കാറുണ്ട്.കുട്ടികൾക്കൊപ്പം അവരിലൊരാളായി സദാ ഊർജസ്വലതയോടെ പ്രവർത്തിക്കുന്ന ഒരു പറ്റം അധ്യാപകരും കെട്ടുറപ്പുള്ള ഒരു പി ടി എ യും സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും പൂർണ പിന്തുണ നൽകുന്ന രക്ഷിതാക്കളുമാണ് എന്നും ഈ വിദ്യാലയത്തിന്റെ വിജയം... | കലാമേളകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ സ്കൂൾ അറബിക് കലാമേളകളിൽ എല്ലാ വർഷവും ഒന്നാം സ്ഥാനം നേടാറുണ്ട്. മറ്റുള്ളവയിൽ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കാറുണ്ട്.കുട്ടികൾക്കൊപ്പം അവരിലൊരാളായി സദാ ഊർജസ്വലതയോടെ പ്രവർത്തിക്കുന്ന ഒരു പറ്റം അധ്യാപകരും കെട്ടുറപ്പുള്ള ഒരു പി ടി എ യും സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും പൂർണ പിന്തുണ നൽകുന്ന രക്ഷിതാക്കളുമാണ് എന്നും ഈ വിദ്യാലയത്തിന്റെ വിജയം... | ||
== [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']] == | |||
== '''കേരളപ്പിറവി ദിനാചരണം.''' == | == '''കേരളപ്പിറവി ദിനാചരണം.''' == | ||
18:52, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം വിദ്യഭ്യാസ ജില്ലയിൽ തന്നെ എൽ.പി തലത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച നിലവാരം കാഴ്ചവെക്കാറുണ്ട്.
കഴിഞ്ഞ വർഷം വേങ്ങര സബ്ജില്ലയിൽ ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനവും ഈ വിദ്യാലയത്തിനായിരുന്നു.
കലാമേളകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ സ്കൂൾ അറബിക് കലാമേളകളിൽ എല്ലാ വർഷവും ഒന്നാം സ്ഥാനം നേടാറുണ്ട്. മറ്റുള്ളവയിൽ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കാറുണ്ട്.കുട്ടികൾക്കൊപ്പം അവരിലൊരാളായി സദാ ഊർജസ്വലതയോടെ പ്രവർത്തിക്കുന്ന ഒരു പറ്റം അധ്യാപകരും കെട്ടുറപ്പുള്ള ഒരു പി ടി എ യും സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും പൂർണ പിന്തുണ നൽകുന്ന രക്ഷിതാക്കളുമാണ് എന്നും ഈ വിദ്യാലയത്തിന്റെ വിജയം...
വിദ്യാരംഗം കലാ സാഹിത്യ വേദി.
കേരളപ്പിറവി ദിനാചരണം.
നവംബർ 1 കേരളപ്പിറവി ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്കായി ചിത്രരചനാ മത്സരം, ഡിജിറ്റൽ ക്വിസ് മത്സരം എന്നിവ നടത്തി. കേരളത്തെക്കുറിച്ചുള്ള പാട്ടുകൾ പാടിയും ഐതീഹ്യകഥകൾ അവതരിപ്പിച്ചും ക്ലാസ് റൂമുകൾ സജീവമാക്കി.
ശിശുദിനാഘോഷം.
നവംബർ 14 ശിശുദിനാഘോഷത്തിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. ചാച്ചാജിമാർ സ്കൂളിൽ നിറഞ്ഞു നിന്നു. പനിനീർ പുഷ്‌പങ്ങളും ചാച്ചാജി തൊപ്പിയും കുട്ടികൾ മറന്നില്ല. പോസ്റ്ററുകളും ചുമർ പത്രികകളും പ്രദർശിപ്പിച്ച് ഈ ഒരു ദിവസത്തിന്റെ പ്രധാന്യം കുട്ടികളിലെത്തിക്കാൻ സാധിച്ചു. മധുരവിതരണം നടത്തി കുട്ടികളുമായി അധ്യാപകർ സന്തോഷം പങ്കിട്ടു.


ക്രിസ്മസ് ആഘോഷം
2021_22 അധ്യയന വർഷത്തിലെ ജി.എൽ.പി .എസ് പറമ്പിൽ പീടികയിലെ ക്രിസ്മസ് ആഘോഷം ഡിസംബർ 21, 22 തിയ്യതികളിൽ രണ്ടു ബാച്ചുകളിലായി നടന്നു. പുൽക്കൂട് ഒരുക്കൽ, ക്രിസ്മസ് കരോൾ, ക്രിസ്മസ് ഫ്രണ്ടിനെ തിരഞ്ഞെടുക്കൽ, കേക്ക് വിതരണം തുടങ്ങി വളരെ ഗംഭീരമായ പരിപാടികൾ ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റേകി. ക്രിസ്മസ് അപ്പൂപ്പനും കരോൾ സംഘവും കുട്ടികൾക്ക് മികച്ച അനുഭവങ്ങളിലൊന്നായി മാറി.
ബ്രെയ്‌ലി ദിനാചരണം.
ബ്രെയ്‌ലി ദിനാചരണത്തിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. കുട്ടികൾക്ക് ബ്രെയിൻ ലിപി പരിചയപ്പെടുത്തി. കാഴ്ച ശക്തി ഇല്ലാത്തവർ നേരിടുന്ന പ്രയാസങ്ങൾ തിരിച്ചറിയാനും അവരെ നമ്മോടൊപ്പം ചേർത്തു നിറുത്തേണ്ടവരാണെന്ന മനോഭാവം കുട്ടികളിൽ വളർത്താനും ഈ ദിനാചരണത്തിലൂടെ സാധിച്ചു.
ഭിന്നശേഷി വാരാചരണം
ലോകഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി 1.12.2021നു 1 A യിലെ മുഹമ്മദ് സ്വാദിഖിന്റെ വീട് സന്ദർശിക്കുകയും ക്ലാസ്സ് ടീച്ചർ സന്ധ്യ, , IEDC കൺവീനർ സിന്ധുടീച്ചർ, സ്പെഷ്യൽ എഡ്യൂക്കേറ്റർ ഖൗലത്ത് എന്നിവർ സ്കൂളിന്റെ വകയായുള്ള സമ്മാനങ്ങൾ സ്വാദിഖിനു കൈമാറുകയും ചെയ്തു.ഓൺലൈൻ ക്ലാസുകളിലൂടെ മാത്രം സംസാരിച്ചിരുന്ന ടീച്ചറെ കണ്ടപ്പോൾ സ്വദിഖിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല.







