"ഗവ. എച്ച് എസ് ഓടപ്പളളം/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സബ്ജക്ട് മുറികൾ- പ്രൈമറി സവിശേഷ പ്രവർത്തനം |
സബ്ജക്ട് മുറികൾ- പ്രൈമറി സവിശേഷ പ്രവർത്തനം |
||
| വരി 16: | വരി 16: | ||
കോവിഡ് നിയന്ത്രണങ്ങളും സാഹചര്യങ്ങൾക്കും അനുസൃതമായി സബ്‍ജക്റ്റ് മുറികളിൽ അധ്യയനം നടന്നു വരുന്നു. | കോവിഡ് നിയന്ത്രണങ്ങളും സാഹചര്യങ്ങൾക്കും അനുസൃതമായി സബ്‍ജക്റ്റ് മുറികളിൽ അധ്യയനം നടന്നു വരുന്നു. | ||
== '''സബ്‍ജക്റ്റ് റൂമുകൾ- സവിശേഷതകൾ''' == | |||
=== 1. ടൈപ്പുകൾ === | |||
6 വിഷയാധിഷ്ഠിത റൂമുകളാണ് സ്കൂളിൽ ക്രമീകരിച്ചത്. | |||
==== എ. സയൻസ് മുറി ==== | |||
സയൻസ് ലാബിനോട് ചേർന്നാണ് സയൻസ്റൂം ക്രമീകരിച്ചത്. കുട്ടികൾക്ക് പരീക്ഷണ – നിരീക്ഷണങ്ങളിലേർപ്പെടുന്നതിനുള്ള സൗകര്യങ്ങൾ റൂമിലുണ്ട്. സയൻസ് മോഡലുകൾ, ചാർട്ടുകൾ, ഉപകരണങ്ങൾ, വിവിധ ശാസ്ത്രജ്ഞരുടെ ചിത്രങ്ങൾ, സംഭാവനകൾ തുടങ്ങിയവ സയൻസ് റൂമിലുണ്ട്. കൂടാതെ സയൻസ് സംബന്ധിച്ച പുസ്തകങ്ങളും റൂമിൽ ക്രമീകരിച്ചിട്ടുണ്ട്. | |||
==== ബി. ഇംഗ്ലീഷ് മുറി ==== | |||
ഇംഗ്ലീഷ് റൂമാണ് (ഇംഗ്ലീഷ് ലാബ്) സ്കൂളിൽ ആദ്യമായൊരുക്കിയ സബ്ജക്ട് റൂം. കമ്പ്യൂട്ടർ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇംഗ്ലീഷ് പഠിക്കുന്നതിനുള്ള ഇന്ററാക്ടീവ് സോഫ്റ്റ് വെയറുകളും കമ്പ്യൂട്ടറുകളും ഇംഗ്ലീഷ് റൂമിലുണ്ട്. വിദേശരാജ്യങ്ങളിലെ കൂട്ടുകാരുടെ കത്തുകൾ, ചിത്രങ്ങൾ, ഇംഗ്ലീഷ് പുസ്തകങ്ങൾ എന്നിവയും ഇംഗ്ലീഷ് റൂമിലുണ്ട്. വിദേശരാജ്യങ്ങളിൽ നിന്നുള്ള അതിഥികളുമായി സംവദിക്കാനുള്ള സൗകര്യങ്ങളും ലാബിലുണ്ട്. കോവിഡ് കാലത്ത് ഓൺലൈനായി ഇത്തരം നിരവധി ക്ലാസ്സുകൾ നടന്നിരുന്നു. വിദേശത്തു നിന്നുളള അധ്യാപകരുടെ അതിഥിക്ലാസ്സുകൾ സ്കൂളിലെ കുട്ടികൾക്ക് നൽകുകയും നിരവധി ഓൺലൈൻക്ലാസ്സുകൾ മറ്റു രാജ്യങ്ങളിലെ കുട്ടികൾക്കൊപ്പം നടക്കുകയും ചെയ്തു. ഇംഗ്ലീഷ് ഭാഷാ പഠനം കൂടുതൽ ആസ്വാദ്യകരമാക്കാനും കൂടുതൽ സ്വാഭാവികമായും രസകരമായും നടത്തുന്നതിനും ഇംഗ്ലീഷ് ലാബിലെ ഇത്തരം പ്രവർത്തനങ്ങൾക്ക് കഴിയുന്നുണ്ട്. നിലവിൽ ഇരുപതോളം വിദേശരാജ്യങ്ങളിൽ നിന്നുള്ള അധ്യാപകരും കുട്ടികളും ഓടപ്പള്ളത്തെ കുട്ടികളുമായി സംവദിച്ചു വരുന്നുണ്ട്. | |||
==== സി. ഗണിത മുറി ==== | |||
ഗണിത പഠനം രസകരമാക്കാനുള്ള അന്തരീക്ഷമാണ് ഗണിത മുറിയിൽ ഒരുക്കിയിരിക്കുന്നത്. ഗണിത പഠനം ആസ്വാദ്യകരമാക്കാനുതകുന്ന മോഡലുകൾ, ഉപകരണങ്ങൾ എന്നിവ മാത്സ് റൂമിലുണ്ട്. കൂടാതെ പസിലുകൾ, ഗണിത പ്രശ്നോത്തരികൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പുസ്തകങ്ങളും ഒരുക്കിയിട്ടുണ്ട്. | |||
==== ഡി. മലയാളം മുറി ==== | |||
സ്കൂൾ ലൈബ്രറിയോടനുബന്ധിച്ചാണ് മലയാളം ക്ലാസ്സ്മുറി ക്രമീകരിച്ചിരിക്കുന്നത്. കുട്ടികൾക്ക് ഭാഷാ പഠനം ആസ്വദിക്കാൻ ഓഡിയോ- വിഷ്വൽ സംവിധാനങ്ങൾ, പുസ്തകങ്ങൾ എന്നിവ ഭാഷാ ക്ലാസ്സ്മുറിയിലുണ്ട്. കൂടാതെ മലയാള സാഹിത്യത്തിലെ പ്രമുഖരുടെ ചിത്രങ്ങൾ, സംഭാവനകൾ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. | |||
==== ഇ. സോഷ്യൽ സയൻസ് മുറി ==== | |||
സോഷ്യൽ സയൻസ് റൂമിൽ സാമൂഹ്യശാസ്ത്രപഠനം ആഴത്തിലുള്ളതും ഗവേഷണാത്മകവുമാക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഗ്ലോബുകൾ, ഭൂപടങ്ങൾ, റഫറൻസ് പുസ്തകങ്ങൾ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. | |||
==== എഫ്. ഹിന്ദി-വർക്ക് എക്സ്പീരിയൻസ്-ആർട്ട് മുറി ==== | |||
ഹിന്ദി, വർക്ക് എഡ്യുക്കേഷൻ, ആർട്ട് എഡ്യുക്കേഷൻ എന്നിവയ്ക്ക് പൊതുവായി ഒരു ക്ലാസ്സ് മുറിയാണ് ക്രമീകരിച്ചത്. പ്രവൃത്തി പരിചയ ഉൽപ്പന്നങ്ങളുടെ പ്രദർശനത്തിനും നിർമാണ സാമഗ്രികൾ സൂക്ഷിക്കുന്നതിനും ‘വർക്ക് എക്സ്പീരിയൻസ് വാൾl’ഉം കലാ പഠനത്തിലെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാൻ 'ആർട്ട് വാൾ’ ഉം ഒരുക്കിയിട്ടുണ്ട്. പ്രവൃത്തി പരിചയ പഠനത്തിനായി തയ്യൽ മെഷീനുകളും ഒരുക്കിയിട്ടുണ്ട്. | |||
'''സ്കൂൾ മാക്കറ്റ് സ്റ്റോർ''' | |||
പ്രവൃത്തി പരിചയ പഠനത്തിന്റെ ഭാഗമായാണ് സ്കൂൾ മാർക്കറ്റ് സ്റ്റോർ തയ്യാറാക്കിയത്. സ്കൂളിലെ കുട്ടികൾ തയ്യാറാക്കുന്ന പ്രവൃത്തി പരിചയ ഉൽപ്പന്നങ്ങൾ സ്കൂൾ കൂട്ടായ്മ വഴി തന്നെ വിപണനം നടത്തുന്നതിനായി സ്കൂൾ മാർക്കറ്റ് സ്റ്റോർ വഴിയൊരുക്കുന്നു. നിലവിൽ സോപ്പ്, സോപ്പ് പൊടി, ക്ലീനിങ് ലോഷനുകൾ, പേപ്പർ പേനകൾ, മാസ്കുകൾ തുടങ്ങി കുട്ടികൾ നിർമിക്കുന്ന വിവിധ ഉൽപ്പന്നങ്ങളും കുട്ടികൾക്കാവശ്യമായ മറ്റ് പൊതു ഉൽപ്പന്നങ്ങളും ഇവിടെ ലഭ്യമാണ്. സംരംഭകരാകാൻ കുട്ടികൾക്ക് പരിശീലനം നൽകുന്ന സ്കൂൾമാർക്കറ്റിന് കുടുംബശ്രീയുടെ പിന്തുണയുമുണ്ട്. കുട്ടികൾ തന്നെയാണ് ഒഴിവ് സമയങ്ങളിൽ മാർക്കറ്റ് നടത്തുന്നത്. മാർക്കറ്റിൽ നിന്നുള്ള ലാഭം കുട്ടികളുടെ സ്റ്റുഡന്റ് സേവിങ്സ് ബാങ്കിലേക്കാണ് നിക്ഷേപിക്കുന്നത്. വിവിധ വിഷയങ്ങളുടെ പഠനവുമായി ബന്ധിപ്പിച്ചാണ് മാർക്കറ്റിന്റെ ഓരോ പ്രവർത്തനവും നടക്കുന്നത്. | |||