"എൻ എസ് എച്ച് എസ് എസ് നെടുമുടി/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് എൻ എസ് എച്ച് എസ് നെടുമുടി/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം എന്ന താൾ എൻ എസ് എച്ച് എസ് എസ് നെടുമുടി/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
16:58, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പരിസ്ഥിതി സംരക്ഷണം
നാം താമസിക്കുന്ന ഭൂമി നമ്മുടെ അമ്മയാണ്. ഇവിടെ താമസിക്കുന്ന ഓരോരുത്തർക്കും വേണ്ടത് നമ്മുടെ അമ്മയാകുന്ന പ്രകൃതി ഇവിടെ ഒരുക്കിവെച്ചിരിക്കുന്നു. എന്നാൽ മനുഷ്യന്റെ അമിതമായ ആർത്തി മൂലം പ്രകൃതിയെ ചൂക്ഷണം ചെയ്യുകയാണ്. ഇതിന്റെ പരിണിത ഫലമായി പരിസ്ഥിതി നശീകരണം ഉണ്ടാകുന്നു. നമ്മുടെ ഭൂമിയിൽ ജീവിക്കാൻ നമുക്ക് മാത്രമല്ല അവകാശം ഒട്ടനവധി ജീവജാലങ്ങളും ഉണ്ട്. കൂട്ടുകാരെ, നമ്മുടെ ഭൂമി ഏറ്റവും അധികം നശിക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്ക് അറിയുമോ? അത് മറ്റൊന്നുമല്ല, പ്ലാസ്റ്റിക് എന്ന വില്ലനാണ് അവൻ. പ്ലാസ്റ്റിക് എന്ന വസ്തുവിന്റെ അമിത ഉപയോഗം നമ്മുടെ പരിസ്ഥിതിയെ പൂർണമായും നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിനും നാം തന്നെയല്ലേ കാരണം, കടയിൽ പോകുമ്പോൾ ഒരു തുണി സഞ്ചി കൊണ്ടു പോകുകയാണെങ്കിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം നമുക്ക് കുറയ്ക്കാൻ സാധിക്കും. എന്നാൽ ഇത് ആരും തന്നെ ചെയ്യുകയില്ല. കാരണം ആർക്കും അതിനൊന്നും കഴിയില്ല. ജീവിതം വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിനിടയിൽ ഇതൊന്നും ശ്രദ്ധിക്കാൻ ആർക്കും നേരമില്ല. എത്ര എത്ര പ്ലാസ്റ്റിക് കവറുകൾ ആണ് നമ്മൾ ഒരു ദിവസം വാങ്ങി കൂട്ടുന്നത്. അതുപോലെ ധാരാളം കളർ വെള്ളങ്ങൾ പ്ലാസ്റ്റിക് കുപ്പികളിലാക്കി കടകളിൽ നിരത്തി വെച്ചിരിക്കുന്നു. അത് വാങ്ങി കുടിച്ചതിനു ശേഷം എല്ലാവരും പ്ലാസ്റ്റിക് കുപ്പികൾ വലിച്ചെറിയുന്നു. ഭൂമിയിൽ നിന്നും അത് ഒരിക്കലും നശിച്ചു പോകുന്നില്ല എന്നതാണ് സത്യം. എന്നാൽ ഇപ്പോൾ നമ്മുടെ സർക്കാർ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവതി കുറച്ചു. ഇനി നമുക്ക് പറയാനുള്ളത് ആഗോളതാപനത്തെ കുറിച്ചാണ്. ഇതിനെ ചെറുക്കാൻ നാം ഓരോരുത്തരും മനസ്സ് വെച്ചാൽ മാത്രമേ കഴിയു. അത് എങ്ങനെയാണെന്നോ, നാം ഓരോരുത്തരും നമ്മുടെ വീടുകളിലും തൊടിയിലും വഴിയിലുമൊക്കെ മരങ്ങൾ വെച്ചു പിടിപ്പിക്കണം. ഭൂമിയുടെ പച്ചപ്പ് നിലനിർത്തേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്. നമ്മുടെ നാടിന്റെ ജീവനാഡികളാണ് നദികൾ. എന്ത് ചപ്പുചവറുകളും മാലിന്യങ്ങളും നാം പുഴയിലേക്ക് വലിച്ചെറിയുന്നു. ഇതിലൂടെ പുഴകൾ നശിക്കുന്നു. ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ വരും തലമുറയ്ക്ക് കൂടി ഉള്ളതാണ് ഇതൊക്കെയെന്ന് നാം ഓരോരുത്തരും ഓർക്കണം. പ്രകൃതി എന്ന് പറയുന്നത് നമുക്ക് മാത്രം അവകാശപ്പെട്ടതല്ല. സർവ്വ ജീവജാലങ്ങൾക്കും കൂടി അവകാശപ്പെട്ടതാണ്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 07/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം