"ഗവ. എൽ .വി.എൽ .പി. എസ്. കുന്നന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 178: വരി 178:


[[ഗവ. എൽ .വി.എൽ .പി. എസ്. കുന്നന്താനം/ ചരിത്രം|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക]]
[[ഗവ. എൽ .വി.എൽ .പി. എസ്. കുന്നന്താനം/ ചരിത്രം|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക]]
പുതുതലമുറയുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള യാതൊരു മാർഗവും ഇല്ലാതിരുന്ന അക്കാലത്ത് കഠിനാധ്വാനംകൊണ്ടും വാത്സല്യാതിരേകം കൊണ്ടും വിദ്യാർത്ഥികളെ നേർവഴിക്ക് നയിക്കാൻ സന്മനസ്സു കാട്ടിയ ആദ്യകാല അധ്യാപകരെ സ്മരിക്കാതെ വയ്യ കൊച്ചുകുഞ്ഞു പിള്ള സാർ, വേലുപ്പിള്ള സാർ, വള്ളി കാട്ടിൽ കൃഷ്ണപിള്ള സാർ, വേലം പറമ്പിൽ ചാക്കോ സാർ ,വളമ്പറമ്പിൽ ചാക്കോ സാർ, മടത്തുങ്കൽ ശങ്കുപിള്ള സാർ,മുക്കാട്ട് ശങ്കരപ്പിള്ളസാർ, സരോജിനിയമ്മസാർ, മീനാക്ഷിയാമ്മസാർ ,ഇവരെല്ലാം പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് താങ്ങും തണലുമായി നിന്ന ആദ്യകാല അധ്യാപകരാണ്. വിദ്യാഭ്യാസ കാര്യത്തിൽ നാട്ടിലെ ഏക ആശ്രയമായിരുന്ന ഈ സ്കൂളിൽ ധാരാളം കുട്ടികൾ പഠിച്ചു കൊണ്ടിരുന്നു ആദ്യകാലഘട്ടത്തിൽ അഞ്ചാം ക്ലാസ് വരെ പ്രൈമറി വിഭാഗത്തിൽ അധ്യായനം നടന്നിരുന്നു പിന്നീട് വന്ന പുനക്രമീകരണം ലോവർ പ്രൈമറി വിഭാഗം നാലാംക്ലാസ് വരെയായി പരിമിതപ്പെടുത്തിയത് ഉത്തരോത്തരം അഭിവൃദ്ധി യിലൂടെ കടന്നുപോകുന്ന സമയത്താണ് അത്യന്തം ദൗർഭാഗ്യകരംവും  ഹൃദയഭേദകമായ ഒരു സംഭവം നടന്നത് ഒലക്കട്ടായിരുന്ന സ്കൂൾ അഗ്നിക്കിരയായി സ്കൂളിന്റെപ്രവർത്തനം താൽക്കാലികമായി എൻഎസ്എസ് കരയോഗം വക കെട്ടിടങ്ങളിൽ തുടർന്നു പിൽക്കാലത്ത് മാനേജ്മെന്റ് സ്കൂള് നിരുപാധികം സർക്കാരിലേക്ക് വിട്ടുകൊടുക്കുകയും അതുകൊണ്ടാണ് ഗവൺമെന്റ് ലക്ഷ്മിവിലാസം ലോവർ പ്രൈമറി സ്കൂൾ എന്നറിയപ്പെടുകയും ചെയ്തു തുടർന്ന് കെട്ടിടങ്ങളിൽ പ്രവർത്തിച്ചു പ്രവർത്തിക്കാനാവശ്യമായ ഏറ്റവും കുറഞ്ഞ സ്ഥലം പോലും സ്വന്തമായി ഇല്ലാതിരുന്നതിനാൽ സർക്കാർ പൊന്നും വിലയ്ക്ക് എടുക്കുകയും കുറേ സ്ഥലം കരയോഗം സൗജന്യമായി നൽകുകയും ചെയ്തു ഈ സ്ഥലത്താണ് ഇന്നീ കാണുന്ന തരത്തിലുള്ള പ്രധാന സ്കൂൾകെട്ടിടം പണിതുയർത്തിയിരിക്കുന്നത് സ്ഥലത്തോട് ചേർന്ന് ഉണ്ടായിരുന്നു സർക്കാർ പുറമ്പോക്കും പിന്നീട് സ്കൂൾ കോമ്പൗണ്ടിന് ചേർത്ത് ആ സ്ഥലത്താണ് ഇപ്പോഴത്തെ പ്രീപ്രൈമറി സ്ഥിതി ചെയ്യുന്നത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

07:54, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ .വി.എൽ .പി. എസ്. കുന്നന്താനം
വിലാസം
കുന്നന്താനം

കുന്നന്താനം പി ഒ
,
കുന്നന്താനം പി ഒ പി.ഒ.
,
689581
,
പത്തനംതിട്ട ജില്ല
സ്ഥാപിതം0 - 0 - 1917
വിവരങ്ങൾ
ഇമെയിൽgovtlvlpskunnamthanam@gmail.com
കോഡുകൾ
സ്കൂൾ കോഡ്37506 (സമേതം)
യുഡൈസ് കോഡ്32120700803
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല മല്ലപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ29
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേരിക്കുട്ടി മത്തായി
പി.ടി.എ. പ്രസിഡണ്ട്രാജീവ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യാ കണ്ണൻ
അവസാനം തിരുത്തിയത്
03-02-202237506


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഗവ. എൽ .വി.എൽ .പി. എസ്. കുന്നന്താനം
പ്രമാണം:.jpeg
വിലാസം
കുന്നന്താനം

കുന്നന്താനം. പി. ഒ
,
689581
വിവരങ്ങൾ
ഇമെയിൽgovtlvlpskunnamthanam@gmail.com
കോഡുകൾ
സ്കൂൾ കോഡ്37506 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗീതാകുമാരി. ബി
അവസാനം തിരുത്തിയത്
03-02-202237506


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ കുന്നന്താനം ഗ്രാമ പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഗവ.എൽ.വി.എൽ.പി. സ്കൂൾ മഠത്തിൽ കാവ് ദേവീ ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്നു.

ചരിത്രം

" ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന വിദ്യാലയ മുത്തശ്ശിക്ക് 105 വർഷത്തെ ചരിത്രം പറയുവാനുണ്ട്"......1917 -ൽ നാട്ടുപ്രമാണിയും നാടൻ കലാരൂപങ്ങളുടെ ആശാനുമായ അല്ലിമംഗലത്താശാൻ എന്ന കൃഷ്ണപിള്ള ആശാൻ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.  ലക്ഷ്മി വിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന എൽ.വി.എൽ. പി. സ്കൂൾ"L"ആകൃതിയിൽ ഒരു ഭാഗം രണ്ട് നില യോടു കൂടി സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം അമ്പലത്തിങ്കൽ  സ്കൂൾ എന്ന പേരിൽ നാട്ടുകാരുടെ എല്ലാം ആദരം പിടിച്ചുപറ്റിയിരുന്നു. യക്ഷിപ്പനയും ഫലവൃക്ഷങ്ങളും കളിസ്ഥലവും കൊണ്ട് സമ്പന്നമായ സ്കൂൾ കോമ്പൗണ്ട് ആകർഷകമായ കാഴ്ചയായിരുന്നു. ആധുനിക കെട്ടിട നിർമ്മാണ രീതികൾ നിലവിലില്ലായിരുന്ന ആ കാലത്ത്തടികൊണ്ട് രണ്ടുനില നിർമ്മിച്ച് സ്കൂൾ മനോഹരമാക്കിയിരിക്കുന്നു. അർപ്പണബോധമുള്ള ഒരുപറ്റം അധ്യാപകർ സ്കൂളിന്റെ പുരോഗതിക്കും വിദ്യാർത്ഥികളുടെ വിജ്ഞാന സമ്പാദനത്തിന് വേണ്ടി നിതാന്ത ജാഗ്രത പുലർത്തിയിരുന്നു.

കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

സ്കൂൾ ശതാബ്ദിയോടനുബന്ധിച്ച് കുന്നന്താനം ഗ്രാമപഞ്ചായത്ത് വികസന ഫണ്ടിൽനിന്നും സ്കൂൾ ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിച്ചു, ശീതീകരിച്ച ക്ലാസ് റൂമുകൾ ,സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ, മുറ്റം എല്ലാം ടൈൽ പാകി, പ്രവേശനകവാടം ,ചുറ്റുമതിൽ, മോഡേൺ ടോയ്‌ലെറ്റുകൾ എന്നിങ്ങനെ ഭൗതിക സാഹചര്യങ്ങളുടെ വർദ്ധനവ് സ്കൂളിന് ഒരു അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ സാധിച്ചു.

സ്കൂൾ കെട്ടിടം

സ്മാർട്ട്‌ ക്ലാസ്സ്‌ റൂംസ്

ഓഫീസ് റൂം

സ്റ്റാഫ് റൂം

സ്കൂൾ ലൈബ്രറി

പുസ്തകങ്ങൾ

കുടിവെള്ള സൗകര്യങ്ങൾ

കിണർ

ടാങ്ക്

ഉച്ചഭക്ഷണ ശാല

പുകയില്ലാത്ത അടുപ്പ്

ഗ്യാസ് അടുപ്പ്

ആവശ്യമായ പാത്രങ്ങൾ

ദൃശ്യശ്രാവ്യ ഉപകരണങ്ങൾ

മൈക്ക് സെറ്റ്

സ്മാർട്ട് ടിവി

ടോയ്‌ലറ്റ് സൗകര്യങ്ങൾ

4-മോഡേൺ ടോയ്‌ലറ്റുകൾ

ഇൻഡോർ സ്റ്റേജ്

മികവുകൾ

പ്രവർത്തനങ്ങൾ മേഖല- വായന

എല്ലാ കുട്ടികൾക്കും മലയാളഭാഷ ഫലപ്രദമായി ഉടമയും വ്യക്തമായും വായിക്കാനും എഴുതാനും സംസാരിക്കാനും ഉള്ള ശേഷി ഉറപ്പാക്കുന്നു .ഒന്നാം ക്ലാസ് ഒന്നാം തരം വായനക്കാർ പ്രഖ്യാപനം നടത്തി. വായന മേഖലപരിപോഷിപ്പിക്കാൻ ഉള്ള നിരവധി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.

മേഖല ലൈബ്രറി ശാക്തീകരണം

സ്കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറി, വായനാമൂല എന്നിവ കുട്ടികൾ പ്രയോജനപ്പെടുത്തുന്നു .ഇടവേളകളിൽ വായിക്കുന്നു.

അമ്മ ലൈബ്രറി സ്കൂൾ ലൈബ്രറിയിൽ അംഗത്വം നേടിയ അമ്മമാർ രണ്ടാഴ്ചയിലൊരിക്കൽ, മാസത്തിലോ ,സൗകര്യപ്രദമായി ലൈബ്രറി പുസ്തകം എടുത്ത്  വായിക്കുന്നു, അമ്മയോടൊപ്പം കുട്ടികളും വായിക്കുന്നു കുറുപ്പ് എഴുതുന്നു അസംബ്ലിയിൽ വായിക്കുന്നു.

ലൈബ്രറിയന്റെ  കൈത്താങ്ങ്

സമീപത്തുള്ള സ്വരാജ് ലൈബ്രറിയിൽ നിന്നും ലൈബ്രേറിയൻ ആഴ്ചയിൽ ഒരു ദിവസം വന്ന് പുസ്തകങ്ങൾ നൽകി കുട്ടികളുടെ കുറിപ്പ് ശേഖരിക്കുന്നു ,ഈ പ്രവർത്തനംമൂലം കുട്ടികൾക്ക് വായന പ്രോത്സാഹിപ്പിക്കാൻ സഹായിക്കുന്നു വാർഷികാഘോഷത്തിൽ നിരവധി പ്രോത്സാഹന സമ്മാനങ്ങളും കുട്ടികൾക്ക് നൽകുന്നുണ്ട്.

സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തൽ പാഠഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ക്ലാസ് തിരിഞ്ഞു ചെയ്യുന്നു

മലയാളം കമ്പ്യൂട്ടിങ്ങ് കുട്ടികൾ മലയാള അക്ഷരങ്ങളും ചെറിയ വാക്കുകളും കമ്പ്യൂട്ടറിൽ അച്ചടിക്കുന്നു

കലാ പ്രവൃത്തിപരിചയ മേളകൾ

മല്ലപ്പള്ളി സബ് ജില്ലയിൽ കലാ പ്രവൃത്തിപരിചയമേള കളിൽ പങ്കെടുത്ത് ഉന്നത സ്ഥാനം കൈവരിക്കാൻ ഉണ്ട്.

യോഗ ഗ്രാമം

കുന്നന്താനം പഞ്ചായത്ത് യോഗ ഗ്രാമമായി കേന്ദ്ര ഗവൺമെന്റ് പ്രഖ്യാപിച്ച അംഗീകാരം നേടുകയുണ്ടായി, അതിനോടനുബന്ധിച്ച് സ്കൂളിൽ രാവിലെ കുട്ടികൾക്ക് യോഗ ക്ലാസ് നടത്തുന്നു വൈകിട്ട് 7 pm മുതൽ 8 30 വരെ രക്ഷിതാക്കൾക്കും നാട്ടുകാർക്കും യോഗ പരിശീലിപ്പിക്കുന്നു.

സ്കൂളിന് ലഭിച്ച നേട്ടങ്ങൾ

എൽ. എസ്. എസ് ,പരീക്ഷയിലും കലാകായിക പ്രവൃത്തി പരിചയ മേള കളിലും ഈ സ്കൂളിലെ കുട്ടികൾ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഹിന്ദി ക്ലബ്ബ്
  • ക്ലാസ് മാഗസിൻ. സ്ക്കൂൾമാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ആരോഗ്യ, പാരിസ്ഥിതിക, ചരിത്രപരമായ മികവ് പ്രവർത്തനങ്ങൾ

സ്കൂൾ ഫോട്ടോസ്

മാനേജ്മെന്റ്

മേൽനോട്ടം-പത്തനംതിട്ട ജില്ലാപഞ്ചായത്ത് - NAME OF CLUSTER(CRC-SSA)-Mallappally NAME OF GRAMA PANCHAYATH- Mallappally NAME OF BLOCK PANCHAYATH-MALLAPPALLY

പത്തനംതിട്ട ജില്ലാവിദ്യാഭ്യാസ ഉപഡയറക്ടറുടെയും  തിരുവല്ലാ വിദ്യാഭ്യാസ ജില്ലാ ആഫീസറുടെയും  മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാ ആഫീസറുടെയും  ചുമതലയിൻ കീഴിൽ സ്ക്കൂൾ പ്രവർത്തിക്കുന്നു.

സർവശിക്ഷാ അഭിയാൻ(കേരളം)-മല്ലപ്പള്ളി ബ്ലോക്ക് റിസോഴ്‌സ് സെന്റർ, രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ(കേരളം)-പത്തനംതിട്ട ജില്ലാ വിഭാഗം എന്നിവ അക്കാദമിക, ഭൗതിക പുരോഗതിക്കായി സഹായങ്ങൾ നൽകിവരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രധാന അധ്യാപകർ എന്നുമുതൽ എന്നുവരെ
എ. ജി. പൊന്നമ്മ 1983 1986
പി. എ ജോസഫ് 1998 1999
ലിസ്സമ്മ സ്കറിയ 1999 2003
പി.എൻ. സരോജിനിയമ്മ
തോമസ്. കെ വർക്കി
ഗീതകുമാരി ബി
കെ.എൻ. സരസ്വതി

.വഴികാട്ടി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

.

വഴികാട്ടി

*  തിരുവല്ല മല്ലപ്പള്ളി റോഡിൽ കുന്നന്താനം ജംഗ്ഷനിൽ നിന്ന് മഠത്തിൽ കാവ് ദേവി ക്ഷേത്രത്തിലേക്ക് പോകുന്ന വഴി 3KM സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.
          
*

https://goo.gl/maps/KxHkvc7XyNTJcboLA 9.449065505685729, 76.61735152022413