"സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 134: | വരി 134: | ||
*ഷെറിൻ | *ഷെറിൻ | ||
*ലക്ഷ്മീദേവി | *ലക്ഷ്മീദേവി | ||
21:03, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
കിഴക്കിെൻറ വെനീസായ ആലപ്പുഴയുടെ തിലകക്കുറിയായി പ്രശോഭിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ്. ജോസഫ്സ് എൽ പി ജി സ്കൂൾ."കുടുംബത്തിനും സമൂഹത്തിനും മുതൽക്കൂട്ടാകുന്ന പെൺകുട്ടികളെ വാർത്തെടുക്കൂ" എന്ന വി. മാഗ്ദലിെൻറ സൃപ്നം സാക്ഷാത്കരിക്കുന്നതിനായി കനോഷ്യൻ സന്യാസിമാരാൽ സ്ഥാപിതമായ 126 വർഷത്തെ പാരന്പര്യമുളള ഇൗ വിദ്യാലയം പെൺകുട്ടികൾക്കായുളള ആലപ്പുഴയിലെ ഏററവും പഴക്കമേറിയ വിദ്യാഭ്യാസ സ്ഥാപനമാണ്. പെൺകുട്ടികൽക്ക് വിദ്യാഭ്യാസം വിദൂര സ്യപ്നമായിരുന്ന ഒരു കാലം വെറും ചേറു പ്രദേശമായിരുന്ന ആലപ്പുഴയ്ക്കുണായിരുന്നു എന്ന യാഥാർത്ഥ്യം പുതു തലമുറയ്ക്ക് അവിശ്യസനീയമായി തോന്നാം.ലോകത്തിൻ നാനാ ഭാഗങ്ങളിൽ സേവനമനുഷ്ഠിച്ചുപോന്ന കനോഷ്യൻ സന്യാസിമാരുടെ സേവന തീക്ഷ്ണതയിൽ തൽപരനായ അന്നത്തെ കൊച്ചി രൂപതാ മെത്രാൻ മോൺസിഞ്ജൂർ ജോണ് ഗോമസ് ഫെയ്റയുടെ ക്ഷണപ്രകാരം ഹോങ്കോങ്, ചൈന മുതലായ രാജ്യങ്ങളിൽ സേവനം ചെയ്തിരുന്ന കനോഷ്യൻ സഹോദരിമാർ 1889ൽ കൊച്ചിയിലെത്തി ഭാരത മണ്ണിൽ കനോഷ്യൻ സന്യാസ സഭയ്ക്ക് തുടക്കം കുറിച്ചു.കൊച്ചി രൂപതയുടെ തന്നെ ഭാഗമായിരുന്ന ആലപ്പുഴയിൽ 1892 നവംബർ 4-ാം തിയതി മദർ റോസ ബിയാൻചിയുടെ നേതൃത്യത്തിൽ മദർ ലൂയീജ കൊർദെയ്രോ,മദർ അസ്സുൻതാ സൻതാരി തദ്ദേശവാസിയായ നോവിസ്, സി.അന്ന എവറററ് എന്നിവർ ചേർന്ന് സെൻറ്. ജോസഫ്സ് കോൺവെൻറ് സ്ഥാപിച്ചു. അന്നത്തെ മദർ സുപ്പീരിയറായിരുന്ന മദർ റോസ ബിയാൻചിയുടെ നേതൃത്യത്തിൽ കൊച്ചിയിൽ നിന്നു തങ്ങളോടൊപ്പം കൂട്ടിയ അനാഥരായ ആൺകുട്ടികളും, പെൺകുട്ടികളുമടങ്ങുന്ന 12 വയസ്സിൽ താഴെയുളള 23 കുട്ടികളും 2 അധ്യാപകരുമായി 1892 ഡിസംബർ 5-ാം തിയതിയാണ് ഒരു വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയിൽ പ്രവർത്തനമാരംഭിച്ചത്. 1901 ജനുവരി 14-ാം തിയതി ഇതൊരു മിഡിൽ സ്കൂളായി ഉയർത്തി. 1918 ലാണ് സർക്കാരിെൻറ അംഗീകാരം ലഭിച്ചത്. 1982 ൽ മൗണ് കാർമ്മൽ കത്തീഡ്രലിനു തെക്കു ഭാഗത്തെ സ്ഥലം വാങ്ങി പ്രൈമറി സ്കൂളിെൻറ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.അങ്ങനെ 91 വർഷക്കാലം സെൻറ്. ജോസഫ്സ് കോൺവെൻറിനോടു ചേർന്നു പ്രവർത്തിച്ചിരുന്ന പ്രൈമറി സ്കുൾ 1983 ജൂൺ 5-ാം തിയതി 24 ക്ളാസ് മുറികളടങ്ങിയ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
ആലപ്പുഴയൂടെ ഭരണകേന്രത്തോട് ചേർന്ന് കണ്ണൻ വർക്കി പാലത്തിന് വടക്ക് കിഴക്കായി ഒരേക്കറിൽ നില്ക്കുന്ന സ്ക്കൂളിൽ 28 ക്ലാസ് മൂറികളുണ്. കൂട്ടികളൂടെ പഠനനിലവാരം ഉയർത്തുന്ന വിധത്തിലൂളള മെച്ചപ്പെട്ട ലൈബ്രറി ,കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം എന്നിവ ഇവിടെ ലഭ്യമാണ്.ആവശ്യത്തിനുള്ള ടോയ്ലററുകളും, യൂറിനലുകളും, ശുദ്ധമായ കുടിവെളള സൗകര്യവുമുണ്. അടുക്കള, ജനറേററർ,കളിയുപകരണങ്ങൾ എന്നിവയുണ്. അസംബ്ളി ഹാൾ,സ്ക്കൂൾ ബസ്സ് എന്നീ സൗകര്യങ്ങളുണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഹെൽത്ത് ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
മുൻ സാരഥികൾ
- റവ. സി. അന്നാ എവെറററ്
- മിസ് കെ ആലീസ് മാത്യൂ
- മിസ് അന്ന തോമസ്
- സി. മേരി സൈമൺ
- സി. ക്രിസ്ററീന ജോൺ
- സി. ആഗ്നസ് ജോസഫ്
- സി. മേരി ആൻ മററത്തിൽ
- സി. ആനി ജോർജ്
- സി. സോഫി ജോർജ്
- സി. ഫ്രാൻസീനൽ ആർ
- സി. ഡൽഫിൻ എം
- സി. ഷാൻറി മൈക്കിൾ
നമ്പർ | പേര് | കാലഘട്ടം | ചിത്രം |
---|---|---|---|
1 | റവ. സി. അന്നാ എവെറററ് | 1892-1922 | |
2 | മിസ് കെ ആലീസ് മാത്യൂ | 1922-1928 | |
3 | മിസ് അന്ന തോമസ് | 1928-1951 | |
4 | സി. മേരി സൈമൺ | 1951-1955 | |
5 | സി. ക്രിസ്ററീന ജോൺ | 1955-1961 | |
6 | സി. ആഗ്നസ് ജോസഫ് | 1961-1985 | |
7 | സി. മേരി ആൻ മററത്തിൽ | 1985-1989 | |
8 | സി. ആനി ജോർജ് | 1989-1999 | |
9 | സി. സോഫി ജോർജ് | 1999-2006 | |
10 | സി. ഫ്രാൻസീനൽ ആർ | 2006-2012 | |
11 | സി. ഡൽഫിൻ എം | 2012-2016 | |
12 | സി. ഷാന്റി മൈക്കിൾ | 2016-2022 |
അദ്ധ്യാപകർ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ഫിലോമിന പി ജെ
- സി പി മേരി
- റീത്താമ്മ എം വി
- ഹെലൻ ജെ
- ത്രേസ്യാ ജി ലൂയിസ്
- നിർമല ജ്യോതി ലോപ്പസ്
- ത്രേസ്യാമ്മ ജോസഫ്
മാനേജ്മെൻറ്
- മാനേജ്മെൻറിെൻറ ഭരണസാരഥ്യം വഹിക്കുന്നത് കോർപറേററ് മാനേജർ റവ. സി. എലിസബത്ത് നൂറമാക്കൽ ആണ്. ഈ സ്ക്കൂളിൽ ലോക്കൽ മാനേജരായി റവ. സി.മേരി കുുര്യാക്കോസ് പ്രവർത്തിച്ചു വരുന്നു.
നേട്ടങ്ങൾ
- ഉപജില്ലാകലോത്സവം ഒാവറോൾ ചാന്പ്യൻഷിപ്പ്
- ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹൃ ശാസ്ത്ര, പ്രവർത്തിപരിചയ,ഐ ടി മേളയിൽ ഓവറോൾ ചാന്പ്യൻഷിപ്പ്.
- നല്ലപാഠം എ + ഗ്രേഡ്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അനുരാധ
- ടെസി
- ഷെറിൻ
- ലക്ഷ്മീദേവി