"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2019-20/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 18: വരി 18:
പി എൻ പണിക്കരുടെ ചരമദിനം ജൂൺ 19 വായനാദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെ വായനാ വാരത്തിൽ നിരവധി പരിപാടികൾ വിദ്യാലയത്തിൽ നടത്തുകയുണ്ടായി. ഇതിനോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി കൂടുകയും വായനയെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും പ്രസംഗം അവതരിപ്പിച്ചു. പി എൻ പണിക്കർ എന്ന മഹത് വ്യക്തിയെ കുറിച്ചും വിവരിക്കുകയുണ്ടായി. വായനാദിന പ്രതിജ്ഞ ,മഹത് വചനം എന്നിവ കുട്ടികൾ അസംബ്ലിയിൽ അവതരിപ്പിച്ചു. ഗാന്ധിജിയുടെ എന്റെ സത്യാന്വേഷണ പരീക്ഷണകഥ എന്ന പുസ്തക പരിചയപ്പെടുത്തൽ എന്നീ പരിപാടികൾ വിദ്യാർത്ഥികൾ മനോഹരമായി നിർവ്വഹിച്ചു. പുസ്തകങ്ങൾ വായിച്ച് ആസ്വാദനക്കുറിപ്പ് എഴുതിയ വിദ്യാർത്ഥികൾക്ക് പാരിതോഷികം നൽകി അനുമോദിച്ചു. എൽപി യുപി തലത്തിൽ വായനാദിന സാഹിത്യ ക്വിസ് നടത്തി വിജയികളെ കണ്ടെത്തി. വായനാ വാരത്തിൽ യുപി തലത്തിൽ നിരവധി പുസ്തകങ്ങളുടെ പ്രദർശനം നടത്തി. വിദ്യാർത്ഥികളുടെ ശേഖരണത്തിനുള്ള നിരവധി പുസ്തകങ്ങൾ ഉപയോഗിച്ചാണ് പുസ്തക പ്രദർശനം നടത്തിയത്. കുട്ടികളിൽ അത് നല്ലൊരു അനുഭവമായിരുന്നു. വിദ്യാലയത്തിലെ റീഡേഴ്സ് ക്ലബ്ബിന്റെ ഉദ്ഘാടനം കവിയും കഥാകൃത്തുമായ  കെ കെ പല്ലശ്ശന 25 -6 -2019 ന് നിർവഹിച്ചു. തുടർന്ന് മനോഹരവും അർത്ഥവത്തുമായ ഒരു ക്ലാസ്സ് യുപി  വിദ്യാർഥികൾക്ക് നൽകി. അതോടൊപ്പംതന്നെ വായനയുടെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുകയും പ്രണയത്തെക്കുറിച്ച് മനോഹരമായ ഒരു കവിത ചൊല്ലി കൊടുക്കുകയും ചെയ്തു. വായനാ വാരത്തിൽ വിവിധ ഇനങ്ങളിലായി  (മത്സരം നടത്തുകയും  വിജയികളെതിരഞ്ഞെടുക്കുകയും ചെയ്തു. വിദ്യാർത്ഥികൾ മികച്ച മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചു
പി എൻ പണിക്കരുടെ ചരമദിനം ജൂൺ 19 വായനാദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെ വായനാ വാരത്തിൽ നിരവധി പരിപാടികൾ വിദ്യാലയത്തിൽ നടത്തുകയുണ്ടായി. ഇതിനോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി കൂടുകയും വായനയെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും പ്രസംഗം അവതരിപ്പിച്ചു. പി എൻ പണിക്കർ എന്ന മഹത് വ്യക്തിയെ കുറിച്ചും വിവരിക്കുകയുണ്ടായി. വായനാദിന പ്രതിജ്ഞ ,മഹത് വചനം എന്നിവ കുട്ടികൾ അസംബ്ലിയിൽ അവതരിപ്പിച്ചു. ഗാന്ധിജിയുടെ എന്റെ സത്യാന്വേഷണ പരീക്ഷണകഥ എന്ന പുസ്തക പരിചയപ്പെടുത്തൽ എന്നീ പരിപാടികൾ വിദ്യാർത്ഥികൾ മനോഹരമായി നിർവ്വഹിച്ചു. പുസ്തകങ്ങൾ വായിച്ച് ആസ്വാദനക്കുറിപ്പ് എഴുതിയ വിദ്യാർത്ഥികൾക്ക് പാരിതോഷികം നൽകി അനുമോദിച്ചു. എൽപി യുപി തലത്തിൽ വായനാദിന സാഹിത്യ ക്വിസ് നടത്തി വിജയികളെ കണ്ടെത്തി. വായനാ വാരത്തിൽ യുപി തലത്തിൽ നിരവധി പുസ്തകങ്ങളുടെ പ്രദർശനം നടത്തി. വിദ്യാർത്ഥികളുടെ ശേഖരണത്തിനുള്ള നിരവധി പുസ്തകങ്ങൾ ഉപയോഗിച്ചാണ് പുസ്തക പ്രദർശനം നടത്തിയത്. കുട്ടികളിൽ അത് നല്ലൊരു അനുഭവമായിരുന്നു. വിദ്യാലയത്തിലെ റീഡേഴ്സ് ക്ലബ്ബിന്റെ ഉദ്ഘാടനം കവിയും കഥാകൃത്തുമായ  കെ കെ പല്ലശ്ശന 25 -6 -2019 ന് നിർവഹിച്ചു. തുടർന്ന് മനോഹരവും അർത്ഥവത്തുമായ ഒരു ക്ലാസ്സ് യുപി  വിദ്യാർഥികൾക്ക് നൽകി. അതോടൊപ്പംതന്നെ വായനയുടെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുകയും പ്രണയത്തെക്കുറിച്ച് മനോഹരമായ ഒരു കവിത ചൊല്ലി കൊടുക്കുകയും ചെയ്തു. വായനാ വാരത്തിൽ വിവിധ ഇനങ്ങളിലായി  (മത്സരം നടത്തുകയും  വിജയികളെതിരഞ്ഞെടുക്കുകയും ചെയ്തു. വിദ്യാർത്ഥികൾ മികച്ച മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചു


[[ചിത്രം:21361rc.jpg|250px]]
[[ചിത്രം:21361rc.jpg|250px|thumb]]


[https://youtu.be/SASG-VY3ZFg <big>'''വായനാദിനം''' വീഡിയോ</big>]
[https://youtu.be/SASG-VY3ZFg <big>'''വായനാദിനം''' വീഡിയോ</big>]

20:58, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജൂൺ

പ്രവേശനേൽസവം

2019 -20 അധ്യയന വർഷത്തെ പഞ്ചായത്ത്തല പ്രവേശനോൽസവം നമ്മുടെ സ്ക്കൂളിൽ വെച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. ഈ അധ്യയന വർഷത്തിൽ എൺപതിലധികം കുട്ടികൾ വിവിധ ക്ലാസ്സുകളിലേക്കായി പ്രവേശനം നേടി, നവാഗതർക്ക് സ്ക്കൂൾ കിറ്റ് നല്കി.വിദ്യാഭ്യാസമന്ത്രിയുടെ ആശംസ യോടൊപ്പം മധുരം നൽകി ഒന്നാം തരത്തിലെ കുട്ടികളെ സ്വാഗതം ചെയ്തു. വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്ത, വാർഡ് മെമ്പർ കോമളം, ഹെഡ് മാസ്റ്റർ വേണുഗോപാലൻ.എച്ച് , PTA പ്രസിഡന്റ് മാധവൻ A, മാനേജർ രാമലിംഗം മാസ്റ്റർ ,മുൻ H M സേതുമാധവൻ മാസ്റ്റർ, ബി.ആർ.സി. കോർഡിനേറ്റർ ജയശ്രീ, പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് പവിത്രൻ മാസ്റ്റർ എന്നിവർ ആശംസയർപ്പിച്ചു .2019 ലെ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പൂർവ്വ വിദ്യാർത്ഥികളെയും.2019 ലെ എൽ എസ് എസ് സ്കോളർഷിപ്പ് ലഭിച്ച വിദ്യാർഥികളെയും momento നൽകി ആനുമോദിച്ചു. കഴിഞ്ഞ വർഷത്തെ വാർഷിക പരീക്ഷയിൽ മികവുറ്റ വിജയം ലഭിച്ചവർക്ക് ദേവി മാധവ വാര്യർ, കെ പി വേലായുധൻ മുതലിയാർ എന്നീ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു

ജൂൺ 5 - ലോക പരിസ്ഥിതി ദിനം

വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകളും വിത്തുകളും നൽകി പരിസ്ഥിതി ദിനം ആഘോഷിച്ചു . ഗ്രൗണ്ടിനു പുറത്തും അകത്തും വ്യക്ഷ തൈകൾ വച്ചുപിടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം തിരിച്ചറിയാൻ കുട്ടികൾക്ക് അവസരമൊരുക്കി കുട്ടികൾ പരിസ്ഥിതിയെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തു

വായനാദിനം

പി എൻ പണിക്കരുടെ ചരമദിനം ജൂൺ 19 വായനാദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെ വായനാ വാരത്തിൽ നിരവധി പരിപാടികൾ വിദ്യാലയത്തിൽ നടത്തുകയുണ്ടായി. ഇതിനോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി കൂടുകയും വായനയെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും പ്രസംഗം അവതരിപ്പിച്ചു. പി എൻ പണിക്കർ എന്ന മഹത് വ്യക്തിയെ കുറിച്ചും വിവരിക്കുകയുണ്ടായി. വായനാദിന പ്രതിജ്ഞ ,മഹത് വചനം എന്നിവ കുട്ടികൾ അസംബ്ലിയിൽ അവതരിപ്പിച്ചു. ഗാന്ധിജിയുടെ എന്റെ സത്യാന്വേഷണ പരീക്ഷണകഥ എന്ന പുസ്തക പരിചയപ്പെടുത്തൽ എന്നീ പരിപാടികൾ വിദ്യാർത്ഥികൾ മനോഹരമായി നിർവ്വഹിച്ചു. പുസ്തകങ്ങൾ വായിച്ച് ആസ്വാദനക്കുറിപ്പ് എഴുതിയ വിദ്യാർത്ഥികൾക്ക് പാരിതോഷികം നൽകി അനുമോദിച്ചു. എൽപി യുപി തലത്തിൽ വായനാദിന സാഹിത്യ ക്വിസ് നടത്തി വിജയികളെ കണ്ടെത്തി. വായനാ വാരത്തിൽ യുപി തലത്തിൽ നിരവധി പുസ്തകങ്ങളുടെ പ്രദർശനം നടത്തി. വിദ്യാർത്ഥികളുടെ ശേഖരണത്തിനുള്ള നിരവധി പുസ്തകങ്ങൾ ഉപയോഗിച്ചാണ് പുസ്തക പ്രദർശനം നടത്തിയത്. കുട്ടികളിൽ അത് നല്ലൊരു അനുഭവമായിരുന്നു. വിദ്യാലയത്തിലെ റീഡേഴ്സ് ക്ലബ്ബിന്റെ ഉദ്ഘാടനം കവിയും കഥാകൃത്തുമായ കെ കെ പല്ലശ്ശന 25 -6 -2019 ന് നിർവഹിച്ചു. തുടർന്ന് മനോഹരവും അർത്ഥവത്തുമായ ഒരു ക്ലാസ്സ് യുപി വിദ്യാർഥികൾക്ക് നൽകി. അതോടൊപ്പംതന്നെ വായനയുടെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുകയും പ്രണയത്തെക്കുറിച്ച് മനോഹരമായ ഒരു കവിത ചൊല്ലി കൊടുക്കുകയും ചെയ്തു. വായനാ വാരത്തിൽ വിവിധ ഇനങ്ങളിലായി (മത്സരം നടത്തുകയും വിജയികളെതിരഞ്ഞെടുക്കുകയും ചെയ്തു. വിദ്യാർത്ഥികൾ മികച്ച മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചു

വായനാദിനം വീഡിയോ

ലോക മയക്കുമരുന്നു വിരുദ്ധദിനം

ജൂൺ 26 ലോക മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി നടത്തി. ഇന്നത്തെ സമൂഹത്തിലെ ലഹരിയുടെ അമിത ഉപയോഗത്തെ കുറിച്ചും അതിന്റെ ദോഷഫലങ്ങളെക്കുറിച്ച് പറയുകയുണ്ടായി അതിൽനിന്നെല്ലാം മുക്തമായ ഒരു യുവതലമുറയാണ് ഇനി വളർന്നുവരേണ്ടത് എന്ന സന്ദേശം കുട്ടികൾക്ക് നൽകി. സിവിൽ എക്സൈസ് ഓഫീസർ ശിവകുമാർ സാറിന്റെ ഒരു ബോധവൽക്കരണ ക്ലാസ് കുട്ടികൾക്കായി വിദ്യാലയത്തിൽ വെച്ച് നടത്തി. ലഹരി പദാർത്ഥങ്ങൾ കഴിക്കുന്നതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും അതുകൊണ്ടുണ്ടാകുന്ന വിപത്തുക്കളെ കുറിച്ചും വിശദീകരിച്ചു . ലഹരിമാഫിയ ഇപ്പോൾ വിദ്യാർത്ഥികളെ ഉപയോഗിച്ചാണ് മയക്കുമരുന്ന് വ്യാപാരം .ലഹരിയുടെ വലയത്തിൽ കുടുങ്ങാതിരിക്കാൻ വിദ്യാർത്ഥികൾ ശ്രദ്ധിക്കണമെന്ന് എന്ന് അദ്ദേഹം ഓർമിപ്പിച്ചു. ലഹരി ഉപയോഗിക്കുന്ന രക്ഷിതാക്കളെ ബോധവൽക്കരിക്കണമെന്ന് അദ്ധേഹം കുട്ടികളോട് ആവശ്യപ്പെട്ടു .ഇതോടനുബന്ധിച്ച് ഒരു വീഡിയോ പ്രസന്റേഷൻ നടത്തുകയുണ്ടായി.

എൽ.എസ്.എസ് / യു.എസ്.എസ്

സീനിയർ ബേസിക് സ്ക്കൂളിന്റെ നേട്ടങ്ങളിൽ എടുത്തുപറയേണ്ട ഒന്നാണ് വർഷം തോറും ലഭിച്ചു വരുന്ന എൽ.എസ്.എസ് / യു.എസ്.എസ് വിജയികളുടെ എണ്ണം. ഓരോ വർഷത്തിൽ നിന്നും വ്യത്യസ്തമായ വിജയത്തിളക്കമാണ് ഇവിടത്തെ കുട്ടികൾ പ്രകടിപ്പിക്കുന്നത്. നമ്മുടെ വിദ്യാലയത്തെ കൊടുമ്പ് പഞ്ചായത്തിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി മാറ്റിയത് ഈ മിടുക്കികളാണ്. എൽ.എസ്.എസിന് സ്കൂളിൽ പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. അധ്യാപകരുടെയും കുട്ടികളുടെയും കഠിനാധ്വാനമാണ് ഓരോ വർഷവും കൂടുതൽ കുട്ടികളെ എൽ.എസ്.എസിനെ വിജയത്തിളക്കമാണ് എന്ന് കാണാൻ സാധിക്കും. പരീക്ഷ എഴുതുന്ന കുട്ടികൾക്ക് പൂർണ്ണ പിന്തുണ നൽകുി കുട്ടികളുടെ ആത്മവിശ്വാസവും, നിശ്ചയദാർഢ്യവും വർദ്ധിപ്പിക്കുന്നു. നമ്മുടെ സ്കൂളിന്റെ എൽ.എസ്.എസ് / യു.എസ്.എസ് വിജയചരിത്രങ്ങളുടെ അടിസ്ഥാനം ഇവിടന്ന് കുട്ടികൾക്ക് നൽകുന്ന ചിട്ടയായ പരിശീലനമാണ്. സ്കൂൾ അധ്യയന വർഷത്തിന്റെ തുടക്കം മുതൽ തന്നെ പരിശീലനം നൽകി വരുന്നു.തുടർന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പഠനസാമഗ്രികൾ നൽകുകയും ചെയ്യുന്നു.ഓരോ വർഷവും പഠന ക്രമത്തിൽ വരുത്തുന്ന മാറ്റങ്ങൾ കുട്ടികളുടെ വിജയശതമാനം വർദ്ധിപ്പിക്കുന്നു. സ്കൂളിൽ എൽ.എസ്.എസ്. പരിശീലനം നൽകുന്നത് അധ്യാപകരായ വി. ഇന്ദുപ്രിയങ്ക , ആർ. സുജിന എന്നിവരാണ്.യു.എസ്.എസ്. പരിശീലനം നൽകുന്നത് അധ്യാപകരായ എം.വി, സൗമ്യ, വി.സജീവ്കുമാർ. പി. ശരണ്യ എന്നിവരാണ്

ജൂലായ്

പി.ടി.എ.ജനറൽബോഡി യോഗം

2019-2020 അധ്യയന വർഷത്തെ പി.ടി.എ.ജനറൽബോഡി യോഗം 05-07-2019 ന് വിദ്യാലയത്തിൽ വെച്ച് കൂടുകയുണ്ടായി.വാർഡ് മെമ്പർ കോമളം യോഗം ഉദ്ഘാടനം ചെയ്തു.ഒരു മോട്ടിവേഷൻ ക്ലാസ്സോടുകൂടിയാണ് ഈ വർഷത്തെ യോഗം ആരംഭിച്ചത്.പാലക്കാട് GMMGHSS ലെ ഡോ.കബീർ ആണ് ക്ലാസ്സ് നയിച്ചത്,അനുദിനം മാറി കൊണ്ടിരിക്കുന്ന സമൂഹത്തിലെ വെല്ലുവിളികൾ തരണം ചെയ്യാൻ രക്ഷിതാക്കളെ പ്രാപ്തരാക്കുന്ന ക്ലാസ്സ് രക്ഷിതാക്കൾക്ക് നല്ലൊരു അനുഭവമായി,അവരുടെ പല സംശയങ്ങൾക്കും അദ്ദേഹം മറുപടി നൽകി,കുട്ടികളുടെ വളർച്ചാ ഘട്ടങ്ങളിൽ ഉണ്ടാവുന്ന സ്വരവ്യത്യാസത്തെ എങ്ങിനെ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ച് അദ്ദേഹം മനസ്സിലാക്കികൊടുത്തു.രക്ഷിതാക്കളുടെ സാന്നിദ്ധ്യം കൊണ്ട് നിറഞ്ഞ സദസ്സായിരുന്നു.

കാലത്തിന്റെ പുരോഗതിക്കൊപ്പം പ്രവർത്തനഗതികൾ ചലിപ്പിച്ച് വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിന് അധ്യാപക രക്ഷാകർതൃ സമിതി അനിവാര്യമാണ്.ഈ വിദ്യാലയത്തിലെ പിടിഎ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച്, അക്കാദമികവും ഭൗതികവുമായ എല്ലാ രംഗങ്ങളിലും വളരെ സജീവമാണ്. സ്ക്കൂളിന്റെ ഓരോ പ്രവർത്തനങ്ങളിലും അവരുടെ എല്ലാ പിന്തുണയും ലഭിക്കാറുണ്ട്. പിടിഎ കുട്ടികളുടെ ഗണിതശേഷി വർദ്ധിപ്പിക്കുന്നതിനായി അബാക്കസ് ക്ലാസ്സ് സംഘടിപ്പിക്കുന്നു. പി.ടി.എയുടെ സഹകരണത്തോടെയും പിന്തുണയോടെയും സ്കൂൾ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടക്കുന്നു. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പരിപൂർണ പിന്തുണ ഇവിടത്തെ പി.ടി.എയും, രക്ഷിതാക്കളും നൽകുന്നുണ്ട് എന്നത് എടുത്തുപറയേണ്ട ഒന്നാണ്. പ്രധാനാധ്യാപകൻ വേണുഗോപാലൻ യോഗത്തിൽ സ്വാഗതം പറഞ്ഞു. അധ്യക്ഷ സ്ഥാനം വഹിച്ചത് പി.ടി.എ പ്രസിഡണ്ട് എ മാധവൻ അവർകളാണ്. രക്ഷിതാക്കൾ കുട്ടികളുടെ പഠന കാര്യങ്ങളിൽ നന്നായി ശ്രദ്ധിക്കണമെന്നും ഓർമ്മിപ്പിച്ചു.എൽ. എസ്. എസ് / യു.എസ്. എസ് പരീക്ഷയുടെ പ്രാധാന്യത്തെക്കുറിച്ചും, വിദ്യാലയങ്ങളിൽ അധ്യാപകർ നൽകി വരുന്ന പ്രവർത്തനങ്ങളെക്കുറിച്ചും വ്യക്തമായി തന്നെ രക്ഷിതാക്കൾക്ക് മനസ്സിലാക്കി കൊടുത്തു.പിന്നീട് കഴിഞ്ഞ വർഷത്തെ വരവ്, ചെലവ് കണക്കുകളും, റിപ്പോർട്ടും എസ്.ആർ.ജി കൺവീനർ മോഹനൻ സാർ അവതരിപ്പിച്ചു. രക്ഷിതാക്കൾ മക്കളുടെ പഠന സംബന്ധമായ കാര്യങ്ങളും, വിദ്യാലയത്തിന്റെ വികസന കാര്യങ്ങളെക്കുറിച്ചും അഭിപ്രായങ്ങൾ ജനറൽബോഡി യോഗത്തിൽ പങ്കുവെച്ചു.

യോഗത്തിൽ പി.ടി.എ പ്രസിഡന്റായി . എ മാധവനെ വീണ്ടും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി . രവീന്ദ്രനേയും, എം.പി.ടി.എ.പ്രസിഡന്റ് സ്ഥാനത്തേക്ക് രജിതയേയും, എം.പി.ടി.എ. വൈസ് പ്രസിഡന്റായി നിഷയേയും തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 15 അംഗ പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു കൊണ്ട് പുതിയ പി.ടി.എയ്ക്ക് രൂപം നൽകി.

ബഷീർ ദിനം

ജൂലൈ 5 ബഷീർ ചരമ ദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി നടത്തി. പ്രസംഗം, ക്വിസ്, മഹത് വചനം, എന്നിവ അവതരിപ്പിച്ചു. ബഷീറിനെക്കുറിച്ചുള്ള ചാർട്ട് പ്രദർശനം നടത്തി. എൽപി യുപി തലത്തിൽ ക്വിസ് മത്സരം നടത്തി വിജയികളെ തിരഞ്ഞെടുത്തത് സമ്മാനവിതരണം നടത്തി. ബഷീറിന്റെ കൃതിയായ ഭൂമിയിലെ അവകാശികൾ എന്നതിന്റെ വീഡിയോ പ്രസംഗം നടത്തി അതുമായി ബന്ധപ്പെട്ട കുട്ടികളോട് ആസ്വാദനക്കുറിപ്പ് തയ്യാറാക്കി നൽകാനുള്ള നിർദ്ദേശം നൽകി. വിദ്യാലയത്തിൽ ബഷീർകൃതികളുടെ ചിത്രപ്രദർശനം നടത്തി.

ചാന്ദ്രദിനം

ജൂലൈ 21 ചാന്ദ്രദിനം വിദ്യാലയത്തിൽ നടത്തി ചാന്ദ്രദിനത്തെ കുറിച്ചുള്ള പ്രസംഗം മലയാളത്തിലും ഇംഗ്ലീഷിലും അവതരിപ്പിക്കുകയുണ്ടായി. ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ വ്യക്തികളെ പരിചയപ്പെടുത്തൽ, ആദ്യ ചാന്ദ്ര ദൗത്യ പേടകം പരിചയപ്പെടുത്തൽ,.ചന്ദ്രന്റെ പ്രത്യേകതകൾ എന്നിവ വ്യക്തമായി പരിചയപ്പെടുത്തി. യുപി വിഭാഗത്തിൽ നിന്ന് ചാന്ദ്രദിന ക്വിസ് നടത്തി. ഉച്ചയ്ക്ക് രണ്ടുമണിയോടെ കൂടി ചാന്ദ്രദിന ക്വിസ് എൽ പി, യു പി, തലത്തിൽ നടത്തിയ വിജയികളെ പ്രഖ്യാപിച്ചു. ശേഷം ചാന്ദ്രദിന പവർ പോയിന്റ് പ്രസന്റേഷൻ നടത്തി.

ചന്ദ്രയാൻ-2 വിക്ഷേപണം ലൈവ് ടെലികാസ്റ്റ്

22/ 7/ 2019ന് ഉച്ചയ്ക്ക് ചന്ദ്രയാൻ 2 വിക്ഷേപണം ലൈവ് ടെലികാസ്റ്റ് വിദ്യാർത്ഥികൾക്കായി സ്മാർട്ട് ക്ലാസ് റൂമിൽ പ്രദർശിപ്പിച്ചു. ഓരോ ഇന്ത്യക്കാരന്റെയും അഭിമാന നിമിഷം ആയ ഈ അവസരത്തിൽ പങ്കുചേരാൻ നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കും ഇതിലൂടെ കഴിഞ്ഞു.

ആഗസ്റ്റ്

ഹിരോഷിമ നാഗസാക്കി ദിനം

ഓഗസ്റ്റ് 6, 9 ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ ക്വിസ് നടത്തി വിജയികളെ പ്രഖ്യാപിച്ചു. സഡാക്കോ സസാക്കിയുടെ അനുസ്മരണാർത്ഥം വിദ്യാർഥികൾക്ക് കൊക്ക് നിർമ്മാണം പഠിപ്പിച്ചു. പതിപ്പ് പ്രകാശനം അസംബ്ലിയിൽ വച്ച് നടത്തുകയും, വിദ്യാർഥികൾക്ക് വായിക്കാനുള്ള അവസരം ഒരുക്കുകയും ചെയ്തു.

സ്വാതന്ത്ര്യദിനം

ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് വിദ്യാലയത്തിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ചത്. എഴുപത്തിമൂന്നാം സ്വാതന്ത്രദിനത്തിൽ നിരവധി മഹാന്മാരെ കുറിച്ചും,, ദേശത്തെക്കുറിച്ചുള്ള പ്രസംഗം, ദേശഭക്തിഗാനം, ഓരോ ക്ലാസിൽ നിന്നും അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ വേണുഗോപാലൻ പതാക ഉയർത്തി ശേഷം സ്വാതന്ത്രദിനത്തെ കുറിച്ച് സംസാരിച്ചു. മാനേജ്മെന്റ് അംഗങ്ങൾ, പിടിഎഅംഗങ്ങൾ, എന്നിവർ സ്വാതന്ത്ര്യ ദിനത്തിന്റെ പ്രസക്തിയെ കുറിച്ചും, നല്ല പൗരന്മാരായി വളർന്ന നാടിനു വേണ്ടി നല്ല കാര്യങ്ങൾ ചെയ്ത് വളരണമെന്ന് ആശംസിച്ചു. തുടർന്ന് ഒന്നു മുതൽ ഏഴുവരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ പ്രസംഗം, ദേശഭക്തിഗാനം, എന്നിവ അവതരിപ്പിച്ചു. ശേഷം എല്ലാവർക്കും മിഠായി , പാൽപ്പായസം, എന്നിവ വിതരണം ചെയ്തു

സെപ്തംബർ

ഓണാഘോഷം

ഒത്തൊരുമയുടേയും, സ്നേഹത്തിന്റേയും ഒരു പൊന്നോണം കൂടി.2 /9 /2019 തിങ്കളാഴ്ച വിദ്യാലയത്തിൽ വിവധ പരിപാടികളോടെ ഓണം ആഘോഷിച്ചു. ഓണാഘോഷപരിപാടി യോടനുബന്ധിച്ച് എൽപി യുപി തലത്തിൽ പൂക്കളമത്സരം നടത്തി . യുപിയിലെ വിദ്യാർത്ഥികൾ മാവേലി വേഷം ധരിച്ച വിദ്യാർത്ഥി എല്ലാ ക്ലാസിലും പോയി ആശംസ അറിയിച്ചു. പുലികളി അവതരിപ്പിച്ചു. അധ്യാപകരുടെയും, പി ടി എ അംഗങ്ങളുടെയും നേതൃത്വത്തിൽ വിഭവസമൃദ്ധമായ ഓണസദ്യ ഉണ്ടായിരുന്നു. ഓണസദ്യ സ്കൂളിൽ തന്നെയാണ് അധ്യാപകരുടേയും രക്ഷിതാക്കളുടേയും നേതൃത്വത്തിൽ പാചകം ചെയ്തത്. അധ്യാപകരും, രക്ഷിതാക്കളും നേരത്തെ തന്നെ വിദ്യാലയത്തിൽ എത്തിച്ചേരുകയും, ഓണസദ്യയ്ക്ക് വേണ്ട ഒരുക്കങ്ങളിൽ ഏർപ്പെടുകയും ചെയ്തു.സാമ്പാർ, അവിയൽ, കൂട്ടുകറി, തോരൻ, അച്ചാർ, ഇഞ്ചിപ്പുളി, പഴം, പപ്പടം , പായസം എന്നിവ തയ്യാറാക്കി. തുടർന്ന് എല്ലാവർക്കും വിഭവസമൃദ്ധമായ ഓണസദ്യ നൽകി.

ഓണാഘോഷം വീഡിയോ

സ്കൂൾതല കായികമേള

20 /9/ 2019 ന് വിദ്യാലയത്തിൽ സ്കൂൾ തല കായികമേള നടത്തി. ഈ അധ്യയന വർഷത്തെ സ്കൂൾ തല കായികമേളയിൽ എല്ലാ വിദ്യാർത്ഥികളുടേയും സജീവ പങ്കാളിത്തമുണ്ടായിരുന്നു..യുപി, എൽപി വിഭാഗങ്ങളിലെ വിജയികളെ കണ്ടെത്തി. ഉപജില്ലാതല മത്സരത്തിലേക്ക് വിദ്യാർത്ഥികളെ തെരഞ്ഞെടുത്തു.50 മീറ്റർ, 100 മീറ്റർ, 4x100 മീറ്റർ റിലേ തുടങ്ങിയവയായിരുന്നു ഈ വിഭാഗത്തിലെ മത്സരങ്ങൾ. മത്സര വിജയികൾക്ക് സമ്മാനങ്ങളുമുണ്ടായിരുന്നു. കുട്ടികൾക്ക് പ്രചോദനമേകാനായി അധ്യാപകരും, രക്ഷിതാക്കളും എത്തിയിരുന്നു.

ശാസ്ത്രമേള

27-9 -2019 വെള്ളിയാഴ്ച വിദ്യാലയത്തിൽ ശാസ്ത്ര മേള നടത്തി. ഉപജില്ലാതലമത്സരത്തിലേക്കുള്ള മത്സരാർത്ഥികളെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായാണ് ശാസ്ത്രമേള നടത്തിയത്. ലഘുപരീക്ഷണം, വർക്കിംഗ് മോഡൽ,സ്റിൽ മോഡൽ,ജ്യോമെട്രിക്കൽ ചാർട്ട്,പസ്സിൽസ് ,ഫാബ്രിക്പെയിന്റിംഗ്, പേപ്പർ ക്രാഫ്റ്റ്, വെജിറ്റബിൾ പ്രിന്റിംഗ്, clay model, beats work,... തുടങ്ങിയ മത്സര ഇനങ്ങൾ ആണ് നടത്തിയത്. ധാരാളം വിദ്യാർഥികൾക്ക് സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം കൂടിയായിരുന്നു. ഓരോ മത്സരത്തിൽ നിന്നും വിജയികളെ തെരഞ്ഞെടുത്തു.

ഒക്ടോബർ

കലോത്സവം

കലാപാരമ്പര്യത്തിൽ തിളങ്ങി നിൽക്കുന്ന ഞങ്ങളുടെ വിദ്യാലയത്തിൽ 1 /10 /2019 ചൊവ്വാഴ്ച വിദ്യാലയത്തിൽ സ്കൂൾ തല കലോത്സവം നടത്തി. കുട്ടികളുടെ സർഗ്ഗവാസനയെ പുറത്തെടുക്കാനും, പ്രോത്സാഹിപ്പിക്കാനും വേണ്ടിയുള്ള ഒരു വേദിയായിരുന്നു കലോത്സവം. വിദ്യാലയത്തിലെ എല്ലാ കുട്ടികളെയും പങ്കെടുപ്പിക്കാൻ സാധിച്ചു . എല്ലാപരും വളരെ ആകാംഷയോടെയും, ഉത്സാഹത്തോടെയും കൂടിയാണ് പങ്കാളികളായത്.പദ്യം ചൊല്ലൽ, പ്രസംഗം, കഥാകഥനം, ആംഗ്യപ്പാട്ട്, ലളിത ഗാനം, മാപ്പിളപ്പാട്ട്, ചിത്ര രചന.പെയിന്റിംഗ്,നാടോടി നൃത്തം. മോണോ ആക്ട്, തുടങ്ങിയ കലാപരിപാടികളാണ് വേദിയിൽ അരങ്ങേറിയത്. ഉപജില്ലാതല ത്തിലേക്കുള്ള മത്സരാർത്ഥികളിൽ തെരഞ്ഞെടുക്കുന്നതിന് ഭാഗമായാണ് സ്കൂൾ തല കലോത്സവം നടത്തിയത്. ഗാന്ധിജയന്തി

ഗാന്ധിജയന്തി

2 /10/ 2019 ബുധനാഴ്ച ഗാന്ധിജയന്തിയോടനുബന്ധിച്ച് വിദ്യാലയത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തി. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ, സ്കൂൾ മാനേജർ എന്നിവർ ഗാന്ധിജിയുടെ മഹത്വത്തെക്കുറിച്ചും അത് ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ട ആവശ്യകതയേക്കുറിച്ചും സംസാരിച്ചു. ഗാന്ധിജിയുടെ മഹത് വചനങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. തുടർന്ന് മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് ഭാസ്കര മെമ്മോറിയൽ സ്കോളർഷിപ്പ് നൽകി. വിദ്യാർഥികൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. വിദ്യാലയവും സമീപ പ്രദേശവും വൃത്തിയാക്കി. തുടർന്ന് വിദ്യാർത്ഥികൾക്ക് മധുരം നൽകി.

ഉപജില്ലാശാസ്ത്രമേള

16, 17, 18 തീയതികളിൽ സബ്ജില്ലാ തലശാസ്ത്രമേളയിൽ പങ്കെടുക്കുകയുണ്ടായി. പതിനാറാം തീയതി സോഷ്യൽ സയൻസ് ഗണിതം എന്നിവയുമായി ബന്ധപ്പെട്ട ജോമട്രിക്കൽ ചാർട്ട, ചാർട്ട് പ്രെസന്റ്റേഷൻ, നമ്പർ ചാർട്ട്, പസ്സിൽ, എന്നീ ഇനങ്ങളിൽ വിദ്യാർത്ഥികൾ വിദ്യാലയത്തിൽ നിന്ന് മത്സരിക്കുകയുണ്ടായി. സോഷ്യൽ സയൻസ് ചാർട്ടിൽ എ ഗ്രേഡും, അഗ്രിഗേറ്റ് ട്രോഫിയും ലഭിച്ചു. പസിൽ, നമ്പർ ചാർട്ട് എന്നിവയിൽ ബി ഗ്രേഡ് കരസ്ഥമാക്കി. സയൻസ് വർക്കിംഗ് മോഡൽ എ ഗ്രേഡ് ലഭിച്ചു.

പതിനേഴാം തീയതി വ്യാഴാഴ്ച 20 വിദ്യാർത്ഥികൾ പ്രവർത്തിപരിചയമേളയുമായി ബന്ധപ്പെട്ട ഫാബ്രിക് പെയിന്റിംഗ്, അഗർബത്തിമേക്കിങ്, വുഡ് വർക്ക്, ക്ലേ മോഡൽ, ബീഡ്സ് വർക്ക്, വേസ്റ്റ് മെറ്റീരിയൽ പ്രോഡക്റ്റ് എന്നീ ഇനങ്ങളിൽ പങ്കെടുത്തു. എല്ലാ ഇനത്തിലും വിദ്യാർത്ഥികൾ ഉയർന്ന ഗ്രേഡ് കരസ്ഥമാക്കി.

പതിനെട്ടാം തീയതി വെള്ളിയാഴ്ച സയൻസ് കളക്ഷൻ എന്നീ ഇനങ്ങളിൽ ആയിരുന്നു മത്സരം. എട്ടു വിദ്യാർഥികൾ ഇതിൽ പങ്കെടുത്തു. എൽ.പി. കളക്ഷനിൽ വിദ്യാർത്ഥികൾ എ ഗ്രേഡ് കരസ്ഥമാക്കി. സയൻസ് ചാർട്ട് പ്രെസന്റേഷൻ, എക്സ്പെരി മെന്റ് എന്നിവയിൽ എൽ പി തലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി. യുപി തലത്തിലെ എക്സ്പിരി മെന്റ് എ ഗ്രേഡും കരസ്ഥമാക്കി. പങ്കെടുത്ത എല്ലാ വിദ്യാർഥികളും മികച്ച പ്രകടനം കാഴ്ചവച്ചു.

നവംബർ

ശിശുദിനാഘോഷം

ശിശുദിനത്തിൽ ശിശുദിന ക്വിസ്, ചാച്ചാജിയുടെ ജീവചരിത്രം, പുസ്തകങ്ങൾ, മഹദ് വചനങ്ങൾ എന്നിവയും അവതരിപ്പിച്ചു. ന്യൂസ് പേപ്പർ കൊണ്ടുള്ള ചാച്ചാജി തൊപ്പി നിർമാണവുംപരിശീലിപ്പിച്ചു. ചാച്ചാജിയുടെ വേഷത്തിൽ എത്തിയ കുട്ടികളുടെ നേതൃത്വത്തിൽ ശിശുദിന റാലിയും നടത്തി.
ശിശുദിനാഘോഷത്തോടനുബന്ധിച്ച് അസംബ്ലിയിൽ അഞ്ചാംതരത്തിലെ വിനയയുടെ പ്രസംഗം കാണുന്നതിനായി താഴത്തെ ലിങ്കിൽ ക്ലിക് ചെയ്യുക

ശിശുദിന പ്രസംഗം വീഡിയോ

ശിശുദിന ആഘോഷം വീഡിയോ

വിദ്യാലയം പ്രതിഭകൾക്കൊപ്പം

16. 11. 2019 ശനിയാഴ്ച 'വിദ്യാലയം പ്രതിഭകൾക്കൊപ്പം' എന്ന പ്രവർത്തനത്തിന്റെ ഭാഗമായി വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും തിരുവാലത്തൂർ ഇടയ്ക്ക വിദ്വാനും പൂർവ്വവിദ്യാർത്ഥിയുമായ ശിവൻ മാരാരെ ആദരിക്കുന്നതിനായി പോവുകയുണ്ടായി. പ്രധാന അധ്യാപകൻ വേണുഗോപാലൻ ശിവൻ മാരാരെ പൊന്നാട അണിയിച്ച് സ്വാഗതം ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ ചോദ്യങ്ങൾ ചോദിച്ചു വാദ്യങ്ങളെക്കുറിച്ചും, കലയെക്കുറിച്ചുമെല്ലാം, അദ്ദേഹം അതിനെല്ലാം തന്നെ വളരെ നന്നായി വിശദീകരിച്ചു. അദ്ദേഹത്തിന്റെ വിദ്യാഭ്യാസം, കലാവിദ്യാഭ്യാസം, കുടുംബം, കലയുടെ പ്രാധാന്യം, സംസ്കാരം, എന്നിവയെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. അദ്ദേഹം ഇടയ്ക്ക കൊട്ടി വിദ്യാർത്ഥികളെ ആസ്വദിപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥിയുടെ നന്ദി പ്രസംഗത്തിലൂടെ അഭിമുഖം അവസാനിപ്പിച്ചു.
'വിദ്യാലയം പ്രതിഭകൾക്കൊപ്പം' എന്ന പ്രവർത്തനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കാണുന്നതിനായി പ്രതിഭ‍‍‍‍‍‍‍‍യോടൊപ്പം എന്ന ലിങ്കിൽ ക്ലിക് ചെയ്യുക

നാടൻ രുചി അറിഞ്ഞ് ഭക്ഷ്യമേള

22-11-2019 ന് മൂന്നാം തരത്തിലെ കുട്ടികൾ ഭക്ഷ്യമേള സംഘടിപ്പിച്ചു. ഫാസ്റ്റ്ഫുഡുകളുടെ കടന്നുകയറ്റം മാനവരാശിക്ക് തന്നെ വലിയ വെല്ലുവിളിയായിരുന്നു. എന്നിട്ടും തിരിഞ്ഞു നോക്കാൻ ആരും തയ്യാറല്ല എന്നതാണ് ആധുനിക തലമുറ നമുക്ക് കാണിച്ചുതരുന്നത്. ഇത്തരമൊരു ലോകത്തെ വരുംതലമുറകളിലെങ്കിലും നാടൻ വിഭവങ്ങൾ അടുത്തറിയാനും രുചിച്ചറിയാനും അവസരമൊരുക്കേണ്ട തുണ്ട്. മൂല്യമുള്ള നാടൻ വിഭവങ്ങൾ, പച്ചക്കറികൾ പഴങ്ങൾ തുടങ്ങിയവ ഇതിൽ പ്രധാന വിഭവങ്ങളായി. കൂടാതെ നിത്യജീവിതത്തിൽ പോഷകമൂല്യമുള്ള ഭക്ഷണങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്ന വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു.

ഭക്ഷ്യമേള വീഡിയോ

പഠനയാത്ര

29 11 2019 വെള്ളിയാഴ്ച വിദ്യാലയത്തിൽ നിന്ന് പഠനയാത്ര പോവുകയുണ്ടായി. ഇതിനോടനുബന്ധിച്ച് അധ്യാപകർ അഞ്ചരയക്ക് വിദ്യാലയത്തിൽ എത്തിച്ചേർന്നു 6. 15 ന് വിദ്യാർഥികൾ എല്ലാവരും എത്തിച്ചേർന്നു 6.30 ന് വിദ്യാലയത്തിൽ നിന്ന് രണ്ടു ബസുകളിലായി പറമ്പിക്കുളം ടൈഗർ റിസർവ് ലേക്കുള്ള യാത്ര തിരിച്ചു. രാവിലെ 9 മണിയോടുകൂടി പ്രഭാത ഭക്ഷണം കഴിച്ചു. 11 മണിക്ക് പറമ്പിക്കുളം ടൈഗർ റിസർവ് എത്തി രണ്ട് ഗാർഡുകളുടെ സഹായത്തോടെ യാത്രതിരിച്ചു. പുള്ളിമാൻ, സിംഹവാലൻ കുരങ്ങ്, പന്നി, മയിൽ, ആന എന്നിവയെ കാണാൻ സാധിച്ചു. വശ്യമനോഹര പ്രകൃതി ദൃശ്യങ്ങൾ ,നിത്യഹരിത വനം ,കുളിർമഴയിൽ പറമ്പിക്കുളം ഡാമുകൾ സന്ദർശിച്ചശേഷം 1.30 ന് ഉച്ച ഭക്ഷണം കഴിച്ചു. അതിനുശേഷം ആളിയാർ ഡാം ലേക്ക് യാത്രതിരിച്ചു. ഡാം കണ്ടതിനുശേഷം വിദ്യാർഥികളും അധ്യാപകരും ഗാർഡനിൽ കുറച്ച് സമയം ചെലവഴിച്ചു. തുടർന്ന് 7 മണിയോടുകൂടി തിരിച്ച് വിദ്യാലയത്തിലേക്ക്‌ വരികയുണ്ടായി

ഡിസംബർ

സ്പെഷ്യൽ പി.ടി.എ യോഗം

നമ്മുടെ കുട്ടികൾ അന്താരാഷ്ട്ര നിലവാരത്തിലെത്തണമെന്നാണ് നാം വിഭാവന ചെയ്തിരിക്കുന്നത്.സ്വന്തം കുട്ടികളുടെ വിദ്യഭ്യാസകാര്യത്തിൽ കീര്യക്ഷമമായി ഇടപെടാൻ കഴിയുന്ന രക്ഷിതാക്കൾ, പിന്തുണ വേണ്ടത്ര ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് ഒപ്പം നിൽക്കാൻ രക്ഷാകർതൃ സമൂഹം സജ്ജമാകേണ്ടതുണ്ട്.മികവിലേക്ക് സ്വന്തം വിദ്യാലയത്തെ ഉയർത്തുവാൻ ഓരോ രക്ഷിതാവിനും സംഭാവനകൾ നൽകാൻ കഴിയും

നമ്മുടെ വിദ്യാലയത്തെ സംബന്ധിച്ച് നേട്ടങ്ങൾ പറയുമ്പാഴും ഇനിയും നാം മുന്നേറാനുണ്ട്.ശക്തിയെ ശക്തി പ്പെടുത്തിയും പരിമിതിയെ മറികടന്നും മുന്നേറാനുണ്ട്.കുട്ടികളുടെ സകലമാന കഴിവുകളേയും വികസിപ്പിക്കാനുതകുന്ന ഒരു സ്കൂൾ അന്തരീക്ഷവും പരിസരവും ഉണ്ടാക്കാൻ രക്ഷാകർത്താക്കളുടെ സഹകരണവും പങ്കാളിത്തവും അനിവാര്യമാണ്.പൊതുവിദ്യഭ്യാസ മേഖല കൂടുതൽ കരുത്താർജിക്കുന്നതിന് രക്ഷിതാക്കളേയും സമൂഹത്തേയും സജ്ജമാക്കുകയുംഅന്താരാഷ്ട്ര മികവിനെക്കുറിച്ച് വ്യകതമായ കാഴ്ചപ്പാട് വികസിപ്പിക്കുകയും വേണം.ഈ ലക്ഷ്യം മുൻനിർത്തി 04-12-2019 ന് വിദ്യാലയത്തിൽ വെച്ച് സ്പെഷ്യൽ പി.ടി.എ.യോഗം ചേരുകയുണ്ടായി.150 ൽ പരം രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുക്കുകയുണ്ടായി.

രക്ഷിതാക്കളെ ഹെഡ്മാസ്റ്റർ എച്ച് വേണുഗോപാലൻ സ്വാഗതം ചെയ്തു.അധ്യക്ഷത വഹിച്ച പി.ടി.എ പ്രസിഡന്റ് എ മാധവൻ് അന്താരാഷ്ട്ര നിലവാരം - വിദ്യാലയ സങ്കൽപ്പങ്ങൾ എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു.തുടർന്ന് ബഹു വിദ്യഭ്യാസ മന്ത്രിയുടെ വീഡിയോ സന്ദേശം പ്രദർശിപ്പിച്ചു.എം വി സൌമ്യ വിദ്യാലയ മികവ് പ്രസന്റേഷനായി അവതരിപ്പിച്ചു.വിദ്യാലയ മുന്നേറ്റത്തിനുള്ള നിർദ്ദേശങ്ങൾ രക്ഷിതാക്കൾ പങ്കുവെച്ചു.എം പി .ടി എ പ്രസിഡന്റ് രജിത കൃതജ്ഞത അറിയിച്ചു.

ജൈവപച്ചക്കറി കൃഷി

ലോക മണ്ണ് ദിനത്തിൽ മണ്ണിൽ പൊന്ന് വിളയിക്കാൻ എസ്.ബി എസ്. വിദ്യാർത്ഥികൾ കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും കൊടുമ്പ് പഞ്ചായത്ത് പച്ചക്കറി വികസന പദ്ധതിയുടേയും ജൈവ മാലിന്യ സംസ്കരണ യൂണിറ്റായ ബയോ ബിന്നിന്റെയും ഉദ്ഘാടനം 05-12-2019 ന് കൊടുമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷൈലജ നിർവ്വഹിച്ചു . നിലമൊരുക്കുന്നതിന് സഹായിച്ചത് പൂർവ്വ വിദ്യാർത്ഥിയായ തുളസിയാണ് കൂടാതെ കൊടുമ്പ് ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് സ്കീമിൽ ഉൾപ്പെടുത്തി അവരുടെ സഹേയം കൂടി ലഭ്യമായി സ്ക്കൂളിലെ 50 സെന്റ് സ്ഥലത്താണ് കൃഷി ചെയ്യുന്നത് ശീതകാല പച്ചക്കറികളായ കാബേജ് ക്വാളീഫ്ലവർ കൂടാതെ അമര, കോവൽ , വഴുതിന ,പയർ, മുളക്, അഗത്തി കീര,മുരിങ്ങ, റെഡ് ലേഡി പപ്പായ , കറിവേപ്പില എന്നിവയാണ് കൃഷി ചെയ്യുന്നത് മണ്ണിനെ മലിനമാക്കുന്ന രാസവളങ്ങളും , കീടനാശിനികളും ഉപയോഗിക്കാതെ പൂർണ്ണമായും ജൈവീക രീതിയിൽ കൃഷി ചെയ്ത് മണ്ണിനേയും മനുഷ്യനേയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിഷരഹിത പച്ചക്കറി കൃഷി ചെയ്യുന്നത്. കൊടുമ്പ് കൃഷിഭവനിലെ കൃഷി ഓഫീസർ ശ്രീ നന്ദകുമാർ നേരിട്ട് ഉപദേശങ്ങൾ നൽകുന്നു. വിളവെടുപ്പ് ഉദ്ഘാടനം മലമ്പുഴ കൃഷി അസ്സിസറ്റന്റ് ഡയറക്ടർ ശ്രീമതി.ലക്ഷമീ ദേവി അവർകൾ നിർവ്വഹിച്ചു സ്ക്കൂളിലെ അടുക്കള മാലിന്യങ്ങൾ ബയോബിൻ ഉപയോഗിച്ച് സംസ്കരിച്ച് ജൈവവളമാക്കി പച്ചക്കറി കൃഷിക്ക് ഉപയോഗിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്
ജൈവപച്ചക്കറി കൃഷി വീഡിയോ‍‍

ജനുവരി

പുതുവർഷം

ജനുവരി 1 ന് അസംബ്ലിയിൽ പ്രധാനധ്യാപകൻ ശ്രീ വേണുഗോപാലൻ മാസ്റ്റർ കുട്ടികൾക്ക് പുതുവത്സരാശംസകൾ നേർന്നു.എല്ലാ കുട്ടികളും പരസ്പരം ആശംസാകാർഡുകൾ നൽകി പുതുവർഷത്തെ വരവേറ്റു. വർണ്ണ ശബളമായ പുതുവർഷത്തെ കേക്ക് മുറിച്ച് കൊണ്ട് കൂടുതൽ ആഘോഷഭരിതമാക്കി. ഈ വർഷത്തെ എല്ലാ ദിനങ്ങളും മധുരമായി ഭവിക്കുന്ന പുതുവത്സരമാകട്ടെ ഈ വർഷം എന്ന് എല്ലാവരും ആശംസിച്ചു.

ഗണിതോത്സവം

ചിറ്റൂർ ബി. ആർ. സി യുടെയും കൊടുമ്പ് ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ 2020 ജനുവരി 17, 18 19 തീയതികളിലായി വിദ്യാലയത്തിൽ ഗണിതോത്സവം നടത്തുകയുണ്ടായി. 17-1-2020 വെള്ളിയാഴ്ചയാണ് ഗണിതോത്സവം ആരംഭിച്ചത്. എസ്. ആർ. ജി കൺവീനർ മോഹനൻ മാസ്റ്റർ പരിപാടിയിൽ പങ്കെടുത്ത എല്ലാവരെയും സ്വാഗതം ചെയ്തുകൊണ്ട് പരിപാടിക്ക് ആരംഭം കുറിച്ചു. അധ്യക്ഷ സ്ഥാനം വഹിച്ചത് ഹെഡ്മാസ്റ്റർ വേണുഗോപാലൻ മാസ്റ്റർ ആയിരുന്നു. ഉദ്ഘാടനം നിർവ്വഹിച്ചത് വാർഡ് മെമ്പർ കോമളം ആയിരുന്നു. തിരുവാലത്തൂർ ജി.എം.വി.എച്ച്.എസ്സ.എസ്സിലെ ഹെഡ്മാസ്റ്റർ രാഘവൻ കുട്ടി മാസ്റ്റർ, ബി. ആർ. സി കോർഡിനേറ്റർ ജയശ്രീ ടീച്ചർ, സുമംഗല ടീച്ചർ, എന്നിവർ ഗണിതോത്സവത്തിന് ആശംസ അറിയിച്ചു. ജി. എം. വി. എച്ച്. എസ്. എസ് തിരുവാലത്തൂർ, എ. ജി. എം എ. യു പി സ്കൂൾ കൊടുമ്പ്, എന്നിവിടങ്ങളിൽ നിന്നാണ് വിദ്യാർത്ഥികൾ ക്യാമ്പിന് ആയി എത്തിയിരുന്നത്. അതോടൊപ്പം നമ്മുടെ വിദ്യാലയത്തിലെ ഏഴാം തരത്തിലെ വിദ്യാർഥികളും പങ്കെടുത്തു. രാഘവൻ കുട്ടി മാസ്റ്റർ ശരിയായ പരിശീലനത്തിലൂടെ മാത്രമേ ഗണിത കാഴ്ചപ്പാട് മാറ്റം സൃഷ്ടിക്കാൻ കഴിയൂ എന്നും, ഗണിതോത്സവം ത്തിലൂടെ ഗണിത വിഷമം എന്ന കാഴ്ചപ്പാടിൽ തന്നെ മാറ്റം ഉണ്ടാവട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. നമ്മുടെ നിത്യജീവിതത്തിൽ ഗണിതം എത്രത്തോളം അടുത്തിരിക്കുന്നു എന്നും ഗണിതോത്സവം ത്തിലൂടെ ഗണിതം എല്ലാവർക്കും മധുരം ആക്കാൻ കഴിയട്ടെ എന്നും ജയശ്രീ ടീച്ചർ ആശംസിച്ചു. തുടർന്ന് സ്റ്റാഫ് സെക്രട്ടറി സതീഷ് മാസ്റ്റർഎല്ലാവർക്കും നന്ദി അറിയിച്ചു.

ഒന്നാം ദിവസമായ വെള്ളിയാഴ്ച കൊടുമ്പ് കൃഷിഭവനിലെ കൃഷി ഓഫീസർ നന്ദകുമാർ കൃഷിയും ഗണിതവുമായി ബന്ധപ്പെട്ട മനോഹരമായ ഒരു ക്ലാസ് ആണ് നൽകിയത്. നാം അറിയാതെ തന്നെ നമുക്ക് പിന്നാലെ ഗണിതം ഉണ്ടെന്നും അതിനാൽ ഗണിതത്തിൽ നമ്മോടൊപ്പം കൂട്ടാൻ ശ്രമിക്കണമെന്നും അദ്ദേഹം പറ‍ഞ്ഞു. ഉച്ചഭക്ഷണത്തിനുശേഷം ശാന്തിഗിരി മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ വിഷ്ണുവിന്റെ നേതൃത്വത്തിൽ ആരോഗ്യ ഗണിതം എന്ന ക്ലാസ്സ് ആണ് വിദ്യാർത്ഥികൾക്ക് നൽകിയത്. സ്ലൈഡ് പ്രസന്റേഷൻ ലുടെ മരുന്നിന്റെ അളവ്, ബിപി റേറ്റ്, ഷുഗർ റേറ്റ്, ഹൃദയമിടിപ്പ്, പൾസ് റേറ്റ്, അസ്ഥികളുടെ എണ്ണം എന്നിവയെല്ലാം ഗണിതവുമായി ബന്ധപ്പെട്ടിരിക്കുന്നത് വിശദീകരിച്ചുകൊടുത്തു. ടി ബ്രേക്കിനു ശേഷം ക്ലാസുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തി വിജയികളെ തെരഞ്ഞെടുത്ത സമ്മാനം നൽകി. ഇതോടെ ഒന്നാം ദിവസത്തെ ക്ലാസ്സ് അവസാനിച്ചു.

18.01. 2020 ശനിയാഴ്ച രാവിലെ 8 30 നാണ് ക്ലാസ് ആരംഭിച്ചത്. റിട്ടയേഡ് ആർമി ഓഫീസറായ .ഗിരിദാസിന്റെ ക്ലാസ് ആയിരുന്നു.'യോഗയും ഗണിതവും' എന്നതായിരുന്നു വിഷയം. യോഗയിൽ ഗണിതം ഏതെല്ലാം തരത്തിൽ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ച് വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു നൽകി. നിരവധി യോഗ പോസുകൾ വിദ്യാർഥികളെ പരിശീലിപ്പിച്ചു. 11. 30 ന് അടുത്ത സെഷൻ ആരംഭിച്ചു. 'കളിയിലെ ഗണിതം,' വിസ്തൃതി കണക്കാക്കൽ' എന്നിവയായിരുന്നു. കളിയിലെ ഗണിതം എന്ന വിഷയത്തെക്കുറിച്ച് പറയുന്നതിനായി ബി. ആർ. സിയിൽ നിന്ന് ശിവൻ മാസ്റ്റർ, ശ്രീജ ടീച്ചർ എന്നിവരാണ് വന്നിരുന്നത്. കളിക്കാരുടെ എണ്ണം, മൈതാനത്തിന്റെ അളവ്, ബോളിന്റെ വലിപ്പം, വെയ്റ്റ്, നെറ്റിന്റെ നീളവും, വീതിയുംഎന്നിങ്ങനെ നിരവധി കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തു. കുട്ടികളെ വോളിബോൾ കളിപ്പിക്കുകയും ചെയ്തു.

ഗണിതോത്സവം വീഡിയോ

വിസ്തൃതി കണക്കാക്കൽ' എന്ന വിഷയം കൈകാര്യം ചെയ്തത് ഗിരി ദാസ് സാറാണ്. ഓരോ സ്ഥലത്തിന്റെയും വിസ്തൃതി എങ്ങനെയാണ് കണക്കാക്കുന്നത് എന്നതിനെ കുറിച്ച് കുട്ടികൾക്ക് വിശദമായ വിവരണം നൽകി. കുട്ടികളെക്കൊണ്ട് ക്ലാസ്സ്മുറിയുടേയും സ്കൂൾ മുറ്റത്തിന്റേയും വിസ്തൃതി കണക്കാക്കുകയും ചെയ്തു. ഒരുമണിക്ക് ഡി പി ഓ (ഡിസ്ട്രിക്റ്റ് പ്രൊജക്ടർ ഓഫീസർ ).ഉണ്ണികൃഷ്ണൻ വിദ്യാലയത്തിൽ എത്തി. കുട്ടികൾക്ക് ക്യാമ്പിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ ചോദിച്ചറിയുന്നതിനും ക്യാമ്പിലെ കാര്യങ്ങൾ വിലയിരുത്തി.

2. 15 ന് മൂന്നു വിദ്യാലയങ്ങളിലെയും അധ്യാപകർ ചേർന്ന് ഗ്രൂപ്പ് പ്രവർത്തനങ്ങൾ നൽകി. രംഗോലി, ടാൻഗ്രാം, ബോഡി മാസ്സ് ഇൻഡക്സ്, ബഡ്ജറ്റ്, എന്നിവയായിരുന്നു വിഷയങ്ങൾ. അതിനുശേഷം നാലരയോടു കൂടി വിദ്യാലയത്തിൽ നിന്ന് കുട്ടികളും അധ്യാപകരും ചേർന്ന് 'ഗണിത നടത്തം' ആരംഭിച്ചു. കുട്ടികളിലെ ഗണിത കാഴ്ചപ്പാട് മനസ്സിലാക്കുന്നതിനും, കുട്ടികൾക്ക് ചുറ്റുമുള്ള ഗണിതം മനസ്സിലാക്കുന്നതിനും സഹായിച്ചു. ഏഴുമണിക്ക് ആകാശഗംഗ നക്ഷത്ര നിരീക്ഷണ ക്ലാസ്സ് വേണുഗോപാലൻ മാഷിന്റെ നേതൃത്വത്തിൽ നടന്നു കാലഗണനം, വെള്ളിനക്ഷത്രം, സൂര്യന്റെ ഉദയത്തിലെ വ്യത്യാസം, നക്ഷത്രങ്ങളുടെ പല രൂപങ്ങളായ വേട്ടക്കാരൻ, ത്രിശങ്കു, നക്ഷത്ര ഗണം എന്നിവയെ കുറിച്ച് സ്ലൈഡ് പ്രസേൻറ്റേഷൻ നൽകി വിശദീകരിച്ചു. തുടർന്ന് നക്ഷത്ര നിരീക്ഷണം നടത്തി. 8. 30 മണിയോടു കൂടി ക്യാമ്പിന്റെ രണ്ടാം ദിനത്തിന് സമാപനം കുറിച്ചു.

19. 1. 2020 ഞായറാഴ്ച ക്യാമ്പിലെ മൂന്നാംദിനം ആരംഭിക്കുകയായി. 9. 30 ന് കുട്ടികളുടെ ഗണിത അസംബ്ലി ആരംഭിച്ചു. അതിനുശേഷം 'വാദ്യ ഗണിതം' എന്ന വിഷയവുമായി ബന്ധപ്പെട്ട ക്ലാസ് ആരംഭിച്ചു. ക്ലാസ്സ് എടുക്കുന്നതിനായി വാദ്യ വിദ്വാന്മാരായ് ശ്യാമപ്രസാദ്, രാജേഷ്, എന്നിവരാണ് വന്നത്. മേളം, ഗണപതി കൈ, ചെണ്ട, താളം, താളവട്ടം എന്നിവയുടെ പ്രത്യേകതകൾ വിശദീകരിച്ചു, വ്യക്തികളുടെ ഓരോ പ്രവർത്തനവും അതായത് നടത്തം, ഹാർട്ട് ബീറ്റ്, സംസാരം, എല്ലാത്തിനും ഉണ്ട് താളം എന്ന തിരിച്ചറിവ് കുട്ടികൾക്ക് നൽകി. വാദ്യ ഉപകരണങ്ങളുടെ നിർമ്മാണത്തെക്കുറിച്ച് കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുത്തു. 12 മണിയോടുകൂടി ക്ലാസ്സ് അവസാനിച്ചു.

12 മണിക്ക് സമാപന സമ്മേളനം ആരംഭിച്ചു. ക്യാമ്പ് കോർഡിനേറ്റർ ആയ സജീവ് കുമാർഎല്ലാവരെയും സ്വാഗതം ചെയ്തു.. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായി സ്കൂൾ മാനേജർ. രാമലിംഗം മാഷിനെ ക്ഷണിച്ചു. പുതിയ പുതിയ കാര്യങ്ങൾ മനസ്സിലാക്കി മുന്നേറാൻ കുട്ടികൾക്ക് കഴിയട്ടെ എന്ന് പറഞ്ഞുകൊണ്ട് സമാപനസമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥിയും ഓൾഡ് സ്റ്റുഡന്റ് അസോസിയേഷൻ പ്രസിഡന്റുമായ പവിത്രൻ മാസ്റ്റർ ആശംസ അറിയിച്ചു, ബി. ആർ. സി കോഡിനേറ്റർ ജയശ്രീ ടീച്ചർ ക്യാമ്പ് നല്ലരീതിയിൽ നടത്തിയതിന് കുട്ടികളുടെയും, അധ്യാപകരുടെയും, സഹകരണത്തിനും ആശംസ അറിയിച്ചു. തുടർന്ന് സജീവ് മാഷ് കുട്ടികൾക്ക് അവരുടെ അനുഭവം പങ്കു വയ്ക്കാനുള്ള അവസരം നൽകി. തുടർന്ന് സർട്ടിഫിക്കറ്റ് വിതരണം നടത്തി. കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകി രണ്ടു മണിയോടുകൂടി ക്യാമ്പ് വിജയകരമായി സമാപിച്ചു.സ്മിത ടീച്ചർ ക്യാമ്പ് നല്ല രീതിയിൽ നടത്താൻ സഹകരിച്ച എല്ലാവർക്കും വിദ്യാലയത്തിന്റെ നന്ദി അറിയിച്ചു.

റിപ്പബ്ലിക് ഡേ

26.01.2020 ഞായറാഴ്ച റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ 9 മണിക്ക് സ്പെഷ്യൽ അസംബ്ലി കൂടുകയുണ്ടായി. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം അസംബ്ലിയിൽ വായിക്കുകയുണ്ടായി. വിദ്യാലയത്തിലെ ഹെഡ്മാസ്റ്റർ വേണുഗോപാലൻ മാസ്റ്റർ. ഇന്ത്യൻ ഭരണഘടനയെ കുറിച്ചും, അതിന്റെ ശിൽപികളെ കുറിച്ചും, അതിന്റെ പ്രാധാന്യത്തെ കുറിച്ചും വിശദീകരിച്ചു നൽകി. 9. 30 ഓടുകൂടി അസംബ്ലി അവസാനിച്ചു. അതിനുശേഷം എല്ലാവർക്കും മധുരം വിതരണം ചെയ്തു.

ഫിബ്രവരി

ഇംഗ്ലീഷ് ഫെസ്റ്റ്

ഈ വർഷത്തെ ഇംഗ്ലീഷ് ഫെസ്റ്റ് ഫെബ്രുവരി 12ന് നടന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടത്തുന്ന ഒരു പരിപാടിയാണ് ഇംഗ്ലീഷ് ഫെസ്റ്റ്. കുട്ടികളെ ഇംഗ്ലീഷ് ഭാഷയിൽ കൂടുതൽ ശ്രദ്ധ പുലർത്തിപ്പിക്കാനും രസകരമായി പഠിപ്പിക്കാനുമുള്ള പഠന പദ്ധതിയാണ് ഇംഗ്ലീഷ് ഫെസ്റ്റ്. ഓരോ ക്ലാസിലെയും കുട്ടികളുടെ ഇംഗ്ലീഷ് പരിപാടികൾ ഉണ്ടായിരുന്നു. കുട്ടികൾ എല്ലാവരും തന്നെ ഇംഗ്ലീഷ് ഫെസ്റ്റിൽ പങ്കാളികളായി. ഒന്നിനൊന്ന് മികവുറ്റ പരിപാടികളാണ് കുട്ടികൾ അവതരിപ്പിച്ചത്. ഇംഗ്ലീഷ് ഭാഷയെ ഇഷ്ടപ്പെടാനും അനായാസം കൈകാര്യം ചെയ്യാനുമുള്ള ഒരു മനോഭാവം കുട്ടികളിൽ ഉണ്ടാക്കിയെടുക്കുക എന്ന ഒരു ഉദ്യമമായിരുന്നു ഇംഗ്ലീഷ് ഫെസ്റ്റ്. വളരെ നല്ല രീതിയിൽ നടത്തുന്നതിൽ അധ്യാപകരും കുട്ടികളും വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്.

ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്

രണ്ടാം തരത്തിലെ കുട്ടികൾക്കായി 13-02-2020 ന് ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.കൊടുമ്പ് പ്രാധമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ജ്യോതി മേരി കുട്ടികൾക്ക് ക്ലാസ്സെടുത്തു

ആരോഗ്യ ബോധവൽക്കരണ ക്ലാസ്

സ്കൂൾ ലൈബ്രറി വിപുലീകരണം

സമ്മാനവുമായി പെരുവെമ്പ് സേവന സഹകരണ ബാങ്ക്

കേരള സംസ്ഥാന സഹകരണ വകുപ്പിന്റെ നിർദ്ദേശാനുസരണം സമൂഹത്തിൽ വായന വളർത്തുന്നതിനും, കുട്ടികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി പെരുവെമ്പ് സേവന സഹകരണ ബാങ്ക് എസ്.ബി.എസ്.ഓലശ്ശേരിയിലെ സ്കൂൾ ലൈബ്രറിയിലേക്ക് 15000 രൂപയുടെ പുസ്തകങ്ങൾ 13-02-2020 ന് നൽകി.പെരുവെമ്പ് സേവന സഹകരണ ബാങ്ക് പ്രസിഡന്റ് വാസുദേവൻ വിദ്യാർത്ഥി പ്രതിനിധിക്ക് പുസ്തകങ്ങൾ കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. ബാങ്ക് ഡയറക്ടർ നാഗരാജ്, ബാങ്ക് ഉദ്യോഗസ്ഥനും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു .സുരേഷ് ബാബുവിന്റെ പ്രവർത്തനഫലമായാണ് ഈ സമ്മാനം ലഭിച്ചത്.


സമ്മാനവുമായി പൊൽപ്പുള്ളി സേവന സഹകരണ ബാങ്ക്

കേരള സംസ്ഥാന സഹകരണ വകുപ്പിന്റെ നിർദ്ദേശാനുസരണം സമൂഹത്തിൽ വായന വളർത്തുന്നതിനും, കുട്ടികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി പൊൽപ്പുള്ളി സേവന സഹകരണ ബാങ്ക് എസ്.ബി.എസ്.ഓലശ്ശേരി വിദ്യാലയത്തിലെ നല്ല വായനാശീലമുള്ള തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് 5000 രൂപയുടെ പുസ്തകങ്ങൾ ( ഒരു കുട്ടിക്ക് പരമാവധി 250 രൂപയുടെ പുസ്തകം) 24-02-2020 ന് നൽകുി. പുസ്തകങ്ങൾ വാങ്ങിയ കുട്ടികളുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ മത്സരം 2020 ഏപ്രിൽ ആദ്യവാരം സംഘടിപ്പിക്കുകയും ,ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് സമ്മാനവും ജില്ലാതലത്തിൽ വിജയിക്കുന്നവരിൽ നിന്നുള്ള എൻട്രികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടിക്ക് - "കൃതി ബാലപ്രതിഭ- 2020 " എന്ന പേരിൽ സഹകരണ വകുപ്പ് മന്ത്രിയുടെ സ്വർണ്ണ മെഡൽ കരസ്ഥമാക്കാനും കഴിയും

മാർച്ച്

സ്കൂൾ വാർഷികം

സീനിയർ ബേസിക് സ്ക്കൂൾ ഓലശ്ശേരിയുടെ 69ാമത് സ്ക്കൂൾവാർഷികം കൊടുമ്പ് പഞ്ചായത്ത് പ്രസിഡന്റ് .ഷൈലജ ഉദ്ഘാടനം ചെയ്തു.കാലത്തിനനുസരിച്ച് അനിവാര്യ മാറ്റങ്ങളോടെയാണ് നമ്മുടെ വിദ്യാലയം ഈ വർഷവും ഗംഭീരമായി ആഘോഷിച്ചത്. കലാ പാരമ്പര്യത്തിൽ തനതായ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന നമ്മുടെ വിദ്യാലയം കുട്ടികളുടെ വാസനകളെ കണ്ടെത്തി അവർക്ക് അവസരമൊരുക്കി കൊടുക്കുന്നതിൽ അതിയായ ശ്രദ്ധ പുലർത്തുന്നു. ആയിരത്തിലധികം ജനങ്ങൾ പങ്കുചേരുന്ന ഓലശ്ശേരി ഗ്രാമത്തിന്റെ ഉത്സവമാണ് സ്കൂൾ വാർഷികം. 2020 മാർച്ച് ഏഴ് ശനിയാഴ്ചയാണ് നമ്മുടെ വിദ്യാലയത്തിന്റെ വാർഷികം നടന്നത് .വൈകുന്നേരം ആറുമണിക്ക് കുട്ടികളുടെ പ്രാർത്ഥനയോടെ തുടങ്ങിയ വാർഷികാഘോഷത്തിന് പ്രധാനാധ്യാപകൻ . വേണുഗോപാലൻ സ്വാഗതം പറഞ്ഞു. ചടങ്ങിന് അധ്യക്ഷ സ്ഥാനം വഹിച്ചത് പി.ടി.എ പ്രസിഡന്റായ .മാധവൻ അവർകളാണ്. തുടർന്ന് സ്റ്റാഫ് സെക്രട്ടറി . സതീഷ് സ്കൂളിന്റെ വാർഷിക റിപ്പോർട്ട്] ദൃശ്യ വിരുന്നോടെ സദസ്സിനു മുമ്പാകെ അവതരിപ്പിച്ചു. തുടർന്ന് ഈ ഈ വർഷത്തെ .എസ്.എസ് എൽ. സി പരീക്ഷയിൽ സമ്പൂ‍ർണ്ണ എ പ്ലസ്സ് നേടിയ വിദ്യാർത്ഥികൾക്കും,എൽ.എസ്.എസ് പരീക്ഷയിൽ വിജയിച്ചവർക്കും,പാഠ്യപാഠ്യേതര വിഷയങ്ങളിൾ മികവു പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള പ്രൊവിഷ്യൻസി അവാർഡ്,ഉപജില്ലാ മേളകളിലെ വിജയികൾക്ക് മൊമന്റോ,എന്നിവ സ്കൂൾ മാനേജർ കെ.വി.രാമലിംഗം വിതരണം ചെയ്തു.വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്ത, വാർഡ് മെമ്പർ കോമളം,മുൻ H M സേതുമാധവൻ മാസ്റ്റർ, മുൻ H M ആനന്ദവല്ലി, ശാന്തിഗിരി മെഡിക്കൽ കോളേജ് സീനിയർ മാനേജർ .അശോകൻ, ശാന്തിഗിരി മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫസ്സർ ഡോ.വിഷ്ണു ,പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് പവിത്രൻ മാസ്റ്റർ,സെക്രട്ടരി ശ്രീ ചന്ദ്രൻ,എന്നിവർ ആശംസയർപ്പിച്ചു ദീർഘകാല സേവനത്തിനു ശേഷം വിരമിക്കുന്ന അധ്യാപിക .സി.ഉഷാകുമാരി ടീച്ചർക്ക് യാത്രയയപ്പും നൽകി.സ്കൂൾ ലീഡർ നിരുപമാദാസ് നന്ദി പരഞ്ഞു.തുടർന്ന് വിദ്യാലയത്തിലെ കുട്ടികളുടെ കലാപരിപാടികൾ ആരംഭിച്ചു.പൂർവ്വ വിദ്യാർത്ഥിയായ അരുണും സംഘവുമാണ് കുട്ടികളെ നൃത്തം അഭ്യസിപ്പിച്ചത്.കുട്ടികളുടെ പരിപാടികൾ വളരെ മികവു പുലർത്തുന്നവയായിരുന്നു വർണ്ണ ശോഭയുള്ള വസ്ത്രങ്ങളും ദൃശ്യ ഭംഗിയുള്ള പ്രോപ്പർട്ടീസ് ഉപയോഗിച്ചുള്ള നൃത്തങ്ങൾ വളരെ വിസ്മയം ഉളവാക്കിയിരുന്നു.

സ്കൂൾ വാർഷിക റിപ്പോർട്ട് വീഡിയോ