"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→വിവിധ ലാബുകൾ) |
(ചെ.) (→വിവിധ ലാബുകൾ) |
||
വരി 35: | വരി 35: | ||
സ്കൂളിൽ വിശാലമായ ഒരു ഓപ്പൺ എയർ ഓഡിറ്റോറിയം നിലവിലുണ്ട്. പ്രധാന പരിപാടികൾ , യുവജനേത്സവങ്ങൾ, അസംബ്ലി തുടങ്ങിയവയാൽ സംപുഷ്ടമാണ് ഈ ഓഡിറ്റോറിയം. വിവിധ പാട്ടുകാരികളേയും, അഭിനേതാക്കളേയും, നർത്തകരേയും, പ്രാസംഗികരേയും വാർത്തെടുത്ത ചരിത്രം പറയാൻ ഉണ്ട് ഈ ഓഡിറ്റോറിയത്തിന് | സ്കൂളിൽ വിശാലമായ ഒരു ഓപ്പൺ എയർ ഓഡിറ്റോറിയം നിലവിലുണ്ട്. പ്രധാന പരിപാടികൾ , യുവജനേത്സവങ്ങൾ, അസംബ്ലി തുടങ്ങിയവയാൽ സംപുഷ്ടമാണ് ഈ ഓഡിറ്റോറിയം. വിവിധ പാട്ടുകാരികളേയും, അഭിനേതാക്കളേയും, നർത്തകരേയും, പ്രാസംഗികരേയും വാർത്തെടുത്ത ചരിത്രം പറയാൻ ഉണ്ട് ഈ ഓഡിറ്റോറിയത്തിന് | ||
00:04, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സൗകര്യങ്ങൾ
5 മുതൽ 12 വരെ ക്ലാസുകളിലായി ഏകദേശം 4500 കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ഗവൺമെന്റ് ഗേൾസ് എച്ച് എസ് എസ് കോട്ടൺഹിൽ. 4 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ക്ലാസ് മുറികൾ
സ്കൂളിന് 9 കെട്ടിടങ്ങളിലായി വിവിധ വിഭാഗങ്ങളിലായി 100 ക്ലാസ് മുറികളുമുണ്ട്.31 ക്ലാസ് മുറികൾ ഹൈടെക്ക് ക്ലാസ് റൂമുകളാണ്.എച്ച് എസ് എസ് സ് 24 മുറികൾ ഹൈടെക്ക് ക്ലാസ് റൂമുകളാണ്.
കമ്പ്യൂട്ടർ ലാബുകൾ
ഹൈസ്കൂളിനു 4 കമ്പ്യൂട്ടർ ലാബുകളുണ്ട്. യു.പി. വിഭാഗത്തിനു 1 കമ്പ്യൂട്ടർ ലാബ് ഉണ്ട്. എച്ച് എസ് എസ് വിഭാഗത്തിനു 2 കമ്പ്യൂട്ടർ ലാബുണ്ട്. എല്ലാ വിഭാഗങ്ങൾക്കും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
വിവിധ ലാബുകൾ
ഹൈസ്കൂൾ വിഭാഗത്തിനായി ബയോളജി, ഫിസിക്സ്, കെമിസ്‍ട്രി, മാത്‍സ് ,സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളുടെ ലാബുകളും സജ്ജമാണ്. സയൻസ് വിഷയങ്ങൾക്കായി ശാസ്ത്രപോഷിണി ലാബ് സജ്ജമാക്കിയിട്ടുണ്ട് .എച്ച് എസ് എസ് വിഭാഗത്തിൽ ആധുനിക സൗകാര്യങ്ങളോട് കൂടിയ ഫിസിക്സ് കെമിസ്ട്രി ബയോളജി ലാബുകൾ എന്നീ സൗകര്യങ്ങൾ ഉണ്ട്. എല്ലാ വിഷയങ്ങളിലും മൾട്ടിമീഡിയ പ്രയോജനപ്പെടുത്തി ക്ലാസുകൾ കൈകാര്യം ചെയ്യുന്നു.
റിസപ്‌ഷൻ
കോട്ടൺഹിൽ സ്കൂളിന്റെ പ്രധാന കെട്ടിടത്തിൽ അതായത് മഹാത്മാ ഗാന്ധി ബ്ലോക്കിൽ ഒരു സ്വീകരണ മുറി തയ്യാറാക്കിയിട്ടുണ്ട്. സ്കൂളിൽ വരുന്നവർക്ക് കാര്യങ്ങൾ അന്വേഷിക്കുന്നതിനുള്ള സൗകര്യം ഇവിടെ ലഭ്യമാണ്.
ഓപ്പൺ എയർ ഓഡിറ്റോറിയം
സ്കൂളിൽ വിശാലമായ ഒരു ഓപ്പൺ എയർ ഓഡിറ്റോറിയം നിലവിലുണ്ട്. പ്രധാന പരിപാടികൾ , യുവജനേത്സവങ്ങൾ, അസംബ്ലി തുടങ്ങിയവയാൽ സംപുഷ്ടമാണ് ഈ ഓഡിറ്റോറിയം. വിവിധ പാട്ടുകാരികളേയും, അഭിനേതാക്കളേയും, നർത്തകരേയും, പ്രാസംഗികരേയും വാർത്തെടുത്ത ചരിത്രം പറയാൻ ഉണ്ട് ഈ ഓഡിറ്റോറിയത്തിന്
അസംബ്ലി ഹാൾ
ചെറിയ പ്രോഗ്രാമുകൾ അരങ്ങേറുന്നതിന് ഒരു ഹാൾ നിലവിലുണ്ട്. കുട്ടികളുടെ പ്രോഗ്രാമുകൾ , ചില പ്രത്യേക ക്ലാസുകൾ എന്നിവ ഇവിടെ നടക്കുന്നു.
കോൺഫറൻസ് ഹാൾ
മഹാത്മാ ഗാന്ധി കെട്ടിടത്തിൽ ഒരു കോൺഫറൻസ് ഹാൾ ഉണ്ട്. 250 പേർക്ക് ഒരേ സമയം ഇരിക്കാവുന്ന നെറ്റ് വർക്ക് സംവിധാനമുള്ള മുറിയാണിത്. സ്റ്റാഫ് മീറ്റിംഗുകൾ, ബോധവത്കരണ ക്ലാസുകൾ, ദിനാചരണങ്ങൾ തുടങ്ങി വിവിധ മേഖലകളിലായി ഈ ഹാൾ ഉപയോഗിച്ചു വരുന്നു.
ആർട്ട് ഗാലറി
സ്കൂളിന്റെ മറ്റൊരു പ്രത്യേകത ആർട്ട് ഗാലറിയാണ്. മഹാത്മാ ഗാന്ധി കെട്ടിടത്തിൽ ഏറ്റവും താഴത്തെ നിലയിൽ ആണ് ആർട്ട് ഗാലറി. ഇവിടെ ചരിത്രമുറങ്ങുന്ന ട്രോഫികൾ, പുരാതന വസ്തുക്കൾ, ചിത്രങ്ങൾ, തുടങ്ങിയവ സൂക്ഷിച്ചിരിക്കുന്നു. ചെറിയ പരിപാടികൾ നടത്താൻ ഉള്ള സൗകര്യവും ഇവിടെ ഉണ്ട്.
സ്‌റ്റുഡിയോ റൂം
വിശാലമായ സ്കൂളിലെ ഓരോ കെട്ടിടങ്ങളെയും ചേർത്തു നിർത്തി ഒറ്റ യൂണിറ്റായി പ്രവർത്തിപ്പിക്കാൻ ഈ റൂമിലൂടെ കഴിയും. വിവിധ പ്രോഗ്രാമുകൾ , വെർച്ച്വൽ അസംബ്ലി , എക്സ്പേർട്ട് ക്ലാസുകൾ തുടങ്ങിയവ റെക്കോഡ് ചെയ്യുക തുടങ്ങിയവയാണ് ലക്ഷ്യം. എന്നാൽ കോവിസ് 19 മൂലം പൂർണ്ണ ലക്ഷ്യത്തിൽ ഇതുവരെ എത്തിയിട്ടില്ല.
പിങ്ക് എഫ്. എം.
കുട്ടികളുടെ സ്കൂൾ റേഡിയോ ആണ് പിങ്ക്.എഫ്. എം. ഇത് പ്രക്ഷേപണം ചെയ്യുന്ന സ്ഥലമാണിത്.
ഹെൽത്ത് ക്ലിനിക്ക്
സ്കൂളിൽ ഡോക്ടറുടെ സേവനത്തോടെ ഒരു ഹെൽത്ത് ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. പുതിയ കെട്ടിടത്തിലെ G1 മുറി ഇതിനായി ഒരുക്കി യിരിക്കുന്നു. കുട്ടികൾക്ക് ഉണ്ടാകുന്ന ചെറിയ ആരോഗ്യപ്രശ്നങ്ങൾക്ക് ഉടനടി പരിഹാരം നിർദ്ദേശിക്കാൻ ഇതിന് സഹായിക്കുന്നു.
കോർപറേറ്റീവ് സൊസെറ്റി സ്കൂളിൽ .പ്രവർത്തിച്ചു വരുന്നു.
മ്യൂസിക് റൂം, മ്യൂസിക് പാർക്ക്,
ജൈവവൈവിധ്യ തോട്ടം,
നക്ഷത്രവനം എന്നിവ സ്കൂളിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു.
കുട്ടികൾക്കായി ഗേൾസ് ഫ്രണ്ടിലി ബാത്ത്റൂമുകൾ,
CWSN കുട്ടികൾക്കായുള്ള പ്രത്യേകം ക്ലാസ് മുറികൾ എന്നിവയും സ്കൂളിലുണ്ട്.