"എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 193: | വരി 193: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
പൂർവ്വ വിദ്യാർത്ഥികൾ:- ആദ്യ കാലഘട്ടത്തിൽ 1 മുതൽ 4 വരെ ക്ലാസുകളിൽ 2 ഡിവിഷൻ വിതം 200 നടുത്ത് വിദ്യാർത്ഥികൾ ഈ കലാലയത്തിൽ പഠനം നടത്തിയിരുന്നു ഇതിൽ പല വിദ്യാർത്ഥികളും വിവിധ മേഖലകളിൽ ഉന്നത നിലവാരത്തിൽ ഇന്ന് പ്രവർത്തിക്കുന്നു. ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾ പലരും മെഡിക്കൽ , എൻജിനീയറിംഗ് , സർക്കാർ, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, ബാങ്കിംഗ് മേഖലകൾ, പൊതു പ്രവർത്തകർ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു വരുന്നു. ആ നിലകളിലേക്കെത്താൻ അവരെ പ്രാപ്തരാക്കിയ ആദ്യകാല ഗുരുക്കന്മാരെ അവർ സന്ദർശിക്കാറുണ്ട്. അതോടൊപ്പം വിദ്യാലയപുരോഗതിക്കായി അകമഴിഞ്ഞ സഹായങ്ങളും കൈത്താങ്ങലുകളും നൽകാറുമുണ്ട്. കൂടാതെ വർഷംതോറും പഠനോപകരങ്ങളുടെ വിതരണം, പ്രളയകാലത്ത് ദുരിതാശ്വാസ സഹായങ്ങൾ എന്നിവ പൂർവ്വ വിദ്യാർത്ഥികളുടെ സഹായത്തോടെ സ്കൂളിൽ വിതരണം ചെയ്യാൻ സാധിച്ചു. | പൂർവ്വ വിദ്യാർത്ഥികൾ:- ആദ്യ കാലഘട്ടത്തിൽ 1 മുതൽ 4 വരെ ക്ലാസുകളിൽ 2 ഡിവിഷൻ വിതം 200 നടുത്ത് വിദ്യാർത്ഥികൾ ഈ കലാലയത്തിൽ പഠനം നടത്തിയിരുന്നു ഇതിൽ പല വിദ്യാർത്ഥികളും വിവിധ മേഖലകളിൽ ഉന്നത നിലവാരത്തിൽ ഇന്ന് പ്രവർത്തിക്കുന്നു. ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾ പലരും മെഡിക്കൽ , എൻജിനീയറിംഗ് , സർക്കാർ, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, ബാങ്കിംഗ് മേഖലകൾ, പൊതു പ്രവർത്തകർ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു വരുന്നു. ആ നിലകളിലേക്കെത്താൻ അവരെ പ്രാപ്തരാക്കിയ ആദ്യകാല ഗുരുക്കന്മാരെ അവർ സന്ദർശിക്കാറുണ്ട്. അതോടൊപ്പം വിദ്യാലയപുരോഗതിക്കായി അകമഴിഞ്ഞ സഹായങ്ങളും കൈത്താങ്ങലുകളും നൽകാറുമുണ്ട്. കൂടാതെ വർഷംതോറും പഠനോപകരങ്ങളുടെ വിതരണം, പ്രളയകാലത്ത് ദുരിതാശ്വാസ സഹായങ്ങൾ എന്നിവ പൂർവ്വ വിദ്യാർത്ഥികളുടെ സഹായത്തോടെ സ്കൂളിൽ വിതരണം ചെയ്യാൻ സാധിച്ചു.തുടർന്ന് വായിക്കുക | ||
# | # | ||
# | # |
20:13, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച്
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ പത്തിയൂർ പഞ്ചായത്തിൽ ഉൾപ്പെട്ട പത്തിയൂർക്കാലാ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മറ്റത്തു സ്കൂൾ എന്ന് പ്രാദേശിക നാമത്തിൽ അറിയപ്പെടുന്ന എം.എം.കെ.എം എൽ. പി എസ് .മറ്റത്തു മാധവ കുറുപ്പ് മെമ്മോറിയൽ സ്കൂൾ എന്നതാണ് പൂർണമായപേര് .1983 ലാണ് സ്കൂൾ നിലവിൽ വന്നത് .ഒരു ഏക്കറോളം സ്ഥലത്തു 8 ക്ലാസ്സ്മുറികളും 1 ഓഫീസ് മുറിയും ആയി ഒറ്റ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .സെമിപെർമനെന്റ് കെട്ടിടമാണ് നിലവിൽ ഉള്ളത്.മേൽക്കൂര ഓടാണ് .തുടക്കത്തിൽ 2 ഡിവിഷനുകളുമായി നല്ല നിലവാരത്തിൽ ആണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് .വിശാലമായ ഒരു കളിസ്ഥലം ഉണ്ട് .ഭാഗികമായി ചുറ്റുമതിൽ ഉണ്ട്.കുട്ടികളുടെ എണ്ണത്തിനനുസരിച്ചു ടോയ്‌ലറ്റ് ഉണ്ട്. നല്ല ഒരു പാചകപ്പുര ഉണ്ട് . 1 മുതൽ 4 വരെ ക്ലാസ്സുകളാണ് ഇവിടെ ഉള്ളത് .ഇപ്പോൾ 3 സ്ഥിരം അധ്യാപകരും അറബി ഉൾപ്പെടെ 2 ദിവസവേതന അധ്യാപകരുമാണ് നിലവിൽ ഉള്ളത് .23 ആൺ കുട്ടികളും 20 പെൺകുട്ടികളും ഉൾപ്പടെ 43 കുട്ടികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നു .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല | |
---|---|
വിലാസം | |
പത്തിയൂർക്കാല എം എം കെ എം എൽ പി എസ് പത്തിയൂർകാല , കീരിക്കാട് പി.ഒ. , 690508 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1983 |
വിവരങ്ങൾ | |
ഇമെയിൽ | sreela381@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36450 (സമേതം) |
യുഡൈസ് കോഡ് | 32110600810 |
വിക്കിഡാറ്റ | Q87479379 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പത്തിയൂർ പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 23 |
പെൺകുട്ടികൾ | 20 |
ആകെ വിദ്യാർത്ഥികൾ | 43 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീല എസ് |
പി.ടി.എ. പ്രസിഡണ്ട് | വിശ്വലാൽ |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു ആർ |
അവസാനം തിരുത്തിയത് | |
29-01-2022 | 36450HM |
ചരിത്രം
ചരിത്രം :-ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിലെ പ്രമുഖ പഞ്ചായത്തായ പത്തിയൂർ പഞ്ചായത്തിലെ വാർഡ് V ൽസ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് എം.എം. കെ .എം .പത്തിയൂർക്കാല . എൽ.പി.എസ്. സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന പ്രദേശമായ പത്തിയൂർക്കാലായിൽ ഒരു വിദ്യാഭ്യാസസ്ഥാപനം ഉണ്ടാകേണ്ടതിന്റെ ആവശ്യകത മറ്റത്ത് കുടുംബം മനസ്സിലാക്കി. അതിനു വേണ്ടി ഒരു എഴുത്ത് പള്ളിക്കൂടം വളയ്ക്കകത്ത് പറമ്പിൽ രൂപം കൊണ്ടു .കാലക്രമേണ അതൊരു പ്രൈമറി തലത്തിലേയ്ക്കെങ്കിലും ഉയർത്തണമെന്ന് മറ്റത്ത് കുടുംബത്തിന്റെയും പ്രദേശക്കാരുടെയും ആഗ്രഹം പടിഞ്ഞാറേ പറമ്പിൽ ശ്രീ. എൻ.സുകുമാരപിള്ള അവർകളുടെ അക്ഷീണ പരിശ്രമം കൊണ്ട് സഫലീകരിച്ചു. അങ്ങനെ 1983 ജൂലൈ 15 ന് മറ്റത്ത് ശ്രീ. മാധവക്കുറുപ്പിന്റെ സ്മരണയെ നിലനിർത്തി ശ്രീമതി. ഇന്ദിരാഭായിയുടെ മാനേജ്മെന്റിൽ മറ്റത്ത് മാധവക്കുറുപ്പ് മെമ്മോറിയൽ പത്തിയൂർക്കാല എൽ. പി.എസ് എന്ന ഈ വിദ്യാലയം നിലവിൽ വന്നു..വിശദമായി അറിയാം
ഭൗതികസൗകര്യങ്ങൾ
(1) മെച്ചപ്പെട്ട സ്ക്കൂൾ കെട്ടിടം
(2) പാചകപ്പുര
(3) ശുചിമുറികൾ
(4) ലാപ് ടോപ്പ്
(5) പ്രൊജക്ടർ
(6) സ്പീക്കർ
(7) പ്രിന്റർ
(8) സ്ക്കൂൾ ലൈബ്രറി
(9) വിശാലമായ കളിസ്ഥലം
(10)ചുറ്റുമതിൽ കൂടുതൽ വായിക്കാം
പാഠ്യേതര പ്രവർത്തനങ്ങൾ
- കോർണർ പി റ്റി എ
- പഠനോത്സവം
- ബാലോത്സവം
- പിറന്നാൾ സദ്യ
- അതിജീവനം പരിപാടി
- പോഷണാഭിയാൻ 2 .0
- പ്രവൃത്തിപരിചയശില്പശാല
- മലയാളത്തിളക്കം
- ഹരിതോത്സവം
- വീട് ഒരു വിദ്യാലയം
- പഠനോപകരണ മൊബൈൽഫോൺവിതരണം
- പ്രതിഭകളെ ആദരിക്കൽ കൂടുതൽ വിശദമായി
ദിനാചരണങ്ങൾ
- പരിസ്ഥിതി ദിനം
- വായനാദിനം
- ചാന്ദ്രദിനം
- വയോജനപീഡനവിരുദ്ധദിനം
- ഗാന്ധിജയന്തി
- ശിശുദിനം
- പിറന്നാൾ സദ്യ :- സാമ്പത്തികമായി പിന്നോക്കo നിൽക്കുന്ന കുട്ടികൾ പഠനം നടത്തുന്ന ഈ കലാലയത്തിൽ അവരുടെ പിറന്നാൾ ദിനം ആഘോഷിക്കാൻ സ്ക്കൂളിൽ അവർ ഒരുക്കുന്നു. പിറന്നാൾ ദിനത്തിൽ പുസ്തകം നൽകൽ , ചെടിച്ചട്ടി നൽകൽ എന്നതിനു പുറമേ പിറന്നാൾ സദ്യ സ്ക്കൂളിൽ ഒരുക്കാനും കുടുംബാംഗങ്ങളോടും സ്ക്കൂൾ കുട്ടികളോടും ഒപ്പം സ്ക്കൂളിൽ സദ്യ കഴിച്ച് പിറന്നാൾ സന്തോഷം പങ്കിടാനും രക്ഷിതാക്കൾ ഉത്സാഹം കാണിക്കുന്നു. പിറന്നാൾ ദിനം മുൻകൂട്ടി അറിയിച്ച് സദ്യയ്ക്കുള്ള സാധന സാമഗ്രികൾ സ്ക്കൂളിൽ എത്തിച്ച് വീട്ടുകാരുടെ സഹായത്തോടെ സദ്യ ഒരുക്കുകയോ ,സദ്യ വിഭവങ്ങൾ സ്ക്കൂളിൽ എത്തിച്ച് വിതരണം ചെയ്യുകയോ ചെയ്യുന്നു. പിറന്നാൾ കുട്ടിക്ക് ആശംസകൾ അറിയിക്കാനും സമ്മാനങ്ങൾ നൽകാനും സ്ക്കൂളായി അവസരം ഒരുക്കുന്നു. രക്ഷിതാക്കൾ ഈ സംരംഭത്തിൽ പൂർണ്ണ തല്പരരാണ്
- ക്ലബ്ബുകൾ :-കൂടുതൽ അറിയാം
- ഐ.റ്റി ക്ലബ് :-മലയാളത്തിളക്കം ,ഹലോ ഇംഗ്ലീഷ് , ഗണിതപ്രവർത്തനങ്ങൾ ,കൂടാതെ വിവിധതരം കളികൾ ,കൂടുതൽ വിവരശേഖരണം എന്നിവയ്ക്കായി ഐ. റ്റി പ്രയോജനപ്പെടുത്തുന്നു വളരെ താല്പര്യത്തോടെയും എളുപ്പത്തിലും പ്രവർത്തനത്തിൽ പങ്കെടുക്കാൻ കുട്ടികൾക്ക് കഴിയുന്നു .ആശ യാഗ്രാഹണം എളുപ്പത്തിൽ ആകുന്നു .
- ഹെൽത്ത് ക്ലബ് :- കുട്ടികളുടെ ശരിയായ ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ മുൻ നിർത്തി അവബോധം നൽകുന്നതിനായി ഇന്നത്തെ സാഹചര്യത്തിൽ അതിന്റെ പ്രാധാന്യം കൂടിവന്നിരിക്കുന്നതിനാൽ ഹെൽത്ത് ക്ലബ് രൂപീകൃ തമായിട്ടുണ്ട്. സാനിറ്റൈസേഷൻ, തെർമൽ സ്കാനർ ഉപയോഗിച്ച് ചൂട് പരിശോധന, വ്യായാമം, മാസ്ക്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, ബോധവല്ക്കരണ ക്ലാസുകൾ എന്നിവ ഇതിന്റെ ഭാഗമായി നടത്തിവരുന്ന വിവിധ പ്രവർത്തനങ്ങളാണ്. ശുചി മുറികൾ ലോഷൻ ഉപയോഗിച്ച് ആഴ്ചയിലൊരിക്കൽ കഴുകി വൃത്തിയാക്കുന്നു. ശ്രീമതി: ബ്ലസി . കെ.വറുഗീസ് കോർഡിനേറ്ററായി കുട്ടികളെ ഉൾപ്പെടുത്തി ഹെൽത്ത് ക്ലബ് സജീവമായി പ്രവർത്തിക്കുന്നു കുട്ടികൾക്ക് പോഷക സമൃദ്ധമായ ഭക്ഷണം വിതരണം ചെയ്യുന്നതിലും ഹെൽത്ത് ക്ലബ് ശ്രദ്ധ ചെലുത്തുന്നു. ശരിയായ ആരോഗ്യത്തിനായി യോഗ/ കളികൾ/ വ്യായാമങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നു.
- ബാലശാസ്ത്രകോൺഗ്രസ് :-എൽപി തലത്തിൽ ഉള്ള ശാസ്ത്രപരീക്ഷണങ്ങൾ ,അപഗ്രഥന നിഗമനത്തിലെത്തൽ ,സർവ്വേനടത്തൽ ,ശുചിത്വ പ്രവർത്തനങ്ങൾ എന്നിവ നടത്തുന്നു
- ഭാഷ ക്ലബ് :- ഭാഷയുമായി ബന്ധപ്പെട്ട (പവർത്തങ്ങൾക്ക് കൂടുതൽ പിന്തുണ നൽകാനായി പ്രത്യേകിച്ച് ലേഖനത്തിലും വായനയിലും ഉള്ള പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി ഭാഷ ക്ലബിന്റെ നേതൃത്വത്തിൽ ധാരാളം പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. ക്ലാസ് തല അസംബ്ലി , പത്രവാർത്ത തയ്യാറാക്കൽ, വായനാക്കുറിപ്പ്, വായനാക്കാർഡ് നിർമ്മാണം, അക്ഷരമരം, നിഘണ്ടു നിർമ്മാണം, അക്ഷര കേളി, വിദ്യാരംഗം പ്രവർത്തനങ്ങൾ ഇവ അവയിൽ ചിലതാണ്. ശ്രദ്ധ/ മലയാളത്തിളക്കം എന്നീ പരിപാടിക/ൾ വളരെ ഫലപ്രദമായി നടത്തിവരുന്നു. കുട്ടികളിൽ പ്രകടമായ മാറ്റം ഇതിന്റെ അനന്തരഫലമാണ്. അക്ഷരക്കാർഡ് / പദക്കാർഡ് / വാക്യക്കാർഡ് എന്നിവ നിർമ്മിച്ച് പ്രവർത്തനങ്ങൾ സജീവമായി നടത്തി വരുന്നു.
- ഗണിതക്ലബ്:- കളികളിലൂടെയും പാട്ടുകളിലൂടെയും സാധന സംയുക്തമായി പ്രവർത്തനങ്ങൾ നടത്തി കുട്ടികളിൽ ഗണിതാഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ ഉല്ലാസ ഗണിതം/ ഗണിത വിജയം എന്നീ പ്രവർത്തനങ്ങൾ നല്ല രീതിയിൽ ക്രമീകരിച്ച് നടത്തിവരുന്നു. കുട്ടികൾ കൂടുതൽ താല്പര്യത്തോടെ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നു. ശ്രീമതി: ബിന്ദു.കെ കോർഡിനേറ്ററായി ഗണിത ക്ലബ് പ്രവർത്തിക്കുന്നു. ഗണിതകേളി / പസിലുകൾ/ വീട്ടിൽ ഒരു ഗണിതലാബ് / ഗണിത നിർമ്മാണ സാമഗ്രികൾ / കുസൃതി ചോദ്യങ്ങൾ എന്നിവ വിവിധ പ്രവർത്തനങ്ങളാണ്. ഗണിതവുമായി ബന്ധപ്പെട്ട് ശില്പശാലകൾ,മേളകൾ പഠനോപകരണനിർമ്മാണം എന്നിവ സ്കൂളിൽ സംഘടിപ്പിച്ചു പരിശീലനം നൽകുന്നു
- സാമൂഹ്യശാസ്ത്രക്ലബ്ബ് :-പൊതുവിഷയവുമായി ബന്ധപ്പെട്ടതും പാഠഭാഗബന്ധിയായതും ആയ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്നു .ക്വിസ് മത്സരങ്ങൾ,പ്രദർശനങ്ങൾ ,ദിനാചരണ പ്രവർത്തനങ്ങൾ എന്നിവനടത്തുന്നു
- പരിസ്ഥിതി ക്ലബ് :- കുട്ടികൾ പ്രകൃതിയോട് ഇണങ്ങിച്ചേരുക /പരിസര ശുചിത്വത്തിന്റെ പ്രാധാന്യം മനസിലാക്കുക /കൃഷിയോട് ആഭിമുഖ്യം വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ പരിസ്ഥിതിക്ലബ് പ്രവർത്തിക്കുന്നു. ജൈവവൈവിധ്യ പ്പാർക്ക് / കൃഷി എന്നിവ ഇതിന്റെ ഉദാഹരണങ്ങളാണ്. സ്ക്കൂളും പരിസരവും വൃത്തിയാക്കൽ / ചെടി നട്ടുപിടിപ്പിക്കൽ / ദിനാചരണങ്ങൾ എന്നിവ ഇതിനു ദാഹരണമാണ്.
- നേർക്കാഴ്ച.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : മുൻസാരഥികൾ:- സ്ക്കൂൾ ആരംഭ കാലഘട്ടത്തിലെ ഹെഡ്മിസ്ട്രസ്സായിരുന്ന ശ്രീമതി: രാധ ജെ. 2005 മെയ് മാസത്തിൽ സർവ്വീസിൽ നിന്ന് വിരമിക്കുകയും തുടർന്ന് ശ്രീമതി: കൃഷ്ണമ്മ എസ്. ഹെഡ്മിസ്ട്രസ്സായി ചുമതലയേല്ക്കുകയും ചെയ്തു. 2019 മാർച്ച് മാസത്തിൽ ശ്രീമതി: കൃഷ്ണമ്മ എസ്. സർവ്വീസിൽ നിന്ന് വിരമിച്ച ഒഴിവിലേക്ക് ശ്രീമതി ശ്രീല . എസ് . HM ആയി ചുമതലയേല്ക്കുകയും നിലവിൽ തുടരുകയും ചെയ്യുന്നു .ഈ സ്കൂളിന്റെ ആദ്യകാല അധ്യാപികയായിരുന്ന ശ്രീമതി : രാധാമണി അമ്മയും 2003 ൽ സർവ്വീസിൽ നിന്നും വിരമിച്ചിട്ടുണ്ട്. ശ്രീ :അലിയാരുകുഞ്ഞ്.എച്ച്. ഈ സ്ക്കൂളിന്റെ ആരംഭകാലം മുതൽ അറബി അധ്യാപകനായി പ്രവർത്തിക്കുകയും 2010 ൽ സർവീസിൽ നിന്ന് വിരമിച്ചതിനെത്തുടർന്ന് ശ്രീമതി : നസീമ അറബി അധ്യാപികയായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. 8 വർഷക്കാലത്തെ സേവനത്തിനു ശേഷം 2018 ൽ ശ്രീമതി: നസീമ വിരമിച്ചു. ആദ്യകാല അധ്യാപികമാരായിരുന്ന ശ്രീമതി: ഉഷാദേവി.എസ്, ശ്രീമതി : വത്സലാകുമാരി , ശ്രീമതി : ഗീതാദേവി.എൻ.ഡി, ശ്രീമതി : പ്രേമ പി.ആർ എന്നിവർ 2014 ലും 2015ലും ആയി ദീർഘകാലത്തെ സ്തുത്യർഹ സേവനത്തിൽ നിന്നും വിരമിച്ചു.കൂടുതൽ അറിയാം
ക്രമനമ്പർ | പേര് | സേവന കാലയളവ് | ചിത്രം . |
---|---|---|---|
1 | രാധ. ജെ | 1983-2005 | |
2 | കൃഷ്ണമ്മ .എസ് | 1984-2019 | |
3 | രാധാമണിയമ്മ റ്റി.ജി | 1984-2003 | |
4 | ഗീതാദേവി.എൻ ഡി | 1985-2014 | |
5 | വത്സലകുമാരി. എ | 1985-2015 | |
6 | ഉഷാദേവി | 1986-2014 | |
7 | പ്രേമ പി.ആർ | 1986-2015 | |
8 | അലിയാരുകുഞ്ഞു .എച്ച്. | 1986-2010 | |
9 | നസീമ. എ. | 2010-2018 |
നേട്ടങ്ങൾ
[10:47 PM, 1/10/2022] BLESY K VARUGHESE: അംഗീകാരങ്ങൾ/നേട്ടങ്ങൾ :- പത്തിയൂർ പഞ്ചായത്തിലെ ഏക ദേശീയ അധ്യാപക അവാർഡ് ജേതാവായ ശ്രീ. എൻ .സുകുമാരപിള്ള സ്ക്കൂൾ മാനേജർ ശ്രീമതി: ഇന്ദിരാഭായിയുടെ ഭർത്താവാണ്. (1990 മെയ് 5). ഏറ്റവും നല്ല ഗൈഡിനുള്ള ദേശീയ അവാർഡ് നേടിയ കുമാരി : അശ്വതി . പി ഐ ഞങ്ങളുടെ സ്ക്കൂളിലെ ആദ്യ ബാച്ച് വിദ്യാർത്ഥിനിയും ഈ സ്ക്കൂളിന്റെ മാനേജരായ ശ്രീമതി : ഇന്ദിരാഭായിയുടെയും ശ്രീ.എൻ.സുകുമാരപിള്ളയുടെയും മകളാണ്.കൂടുതൽ നേട്ടങ്ങളറിയാം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പൂർവ്വ വിദ്യാർത്ഥികൾ:- ആദ്യ കാലഘട്ടത്തിൽ 1 മുതൽ 4 വരെ ക്ലാസുകളിൽ 2 ഡിവിഷൻ വിതം 200 നടുത്ത് വിദ്യാർത്ഥികൾ ഈ കലാലയത്തിൽ പഠനം നടത്തിയിരുന്നു ഇതിൽ പല വിദ്യാർത്ഥികളും വിവിധ മേഖലകളിൽ ഉന്നത നിലവാരത്തിൽ ഇന്ന് പ്രവർത്തിക്കുന്നു. ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾ പലരും മെഡിക്കൽ , എൻജിനീയറിംഗ് , സർക്കാർ, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, ബാങ്കിംഗ് മേഖലകൾ, പൊതു പ്രവർത്തകർ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു വരുന്നു. ആ നിലകളിലേക്കെത്താൻ അവരെ പ്രാപ്തരാക്കിയ ആദ്യകാല ഗുരുക്കന്മാരെ അവർ സന്ദർശിക്കാറുണ്ട്. അതോടൊപ്പം വിദ്യാലയപുരോഗതിക്കായി അകമഴിഞ്ഞ സഹായങ്ങളും കൈത്താങ്ങലുകളും നൽകാറുമുണ്ട്. കൂടാതെ വർഷംതോറും പഠനോപകരങ്ങളുടെ വിതരണം, പ്രളയകാലത്ത് ദുരിതാശ്വാസ സഹായങ്ങൾ എന്നിവ പൂർവ്വ വിദ്യാർത്ഥികളുടെ സഹായത്തോടെ സ്കൂളിൽ വിതരണം ചെയ്യാൻ സാധിച്ചു.തുടർന്ന് വായിക്കുക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കായംകുളം ബസ്റ്റാൻഡിൽ നിന്ന് 5 കിലോമീറ്റർ ദൂരം
- മുട്ടം -കായംകുളം റൂട്ടിൽ പത്തിയൂർ ജംഗ്ഷന് 2 സ്റ്റോപ്പ് മുൻപായി ചുടുകാട് ജംഗ്ഷനിൽ ഇറങ്ങി ഏകദേശം ഒരു 100 മീറ്റർ മുന്നോട്ടു വന്നു ആദ്യം കാണുന്ന ഇടത്തോട്ടുള്ളവഴിയെ അകത്തോട്ടു കയറിയാൽ സ്കൂളിൽ എത്താം
- കായംകുളം സ്റ്റാൻഡിൽ നിന്നും ഹൈവേ വഴി ഏകദേശം 5 കിലോമീറ്റർ സഞ്ചരിച്ചു മാളിയേക്കൽ ജംഗ്ഷനിൽ ഇറങ്ങി ഒന്നര കിലോമീറ്ററോളം കിഴക്കോട്ടു വന്നാൽ സ്കൂളിൽ എത്താം
- ബസ് സ്റ്റാന്റിൽനിന്നും 5 കി.മി അകലം.
{{#multimaps:9.2147067,76.4896167 |zoom=18}}
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36450
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ