"കരിപ്പാൽ എസ് വി യു പി സ്കൂൾ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
more details |
No edit summary |
||
| വരി 39: | വരി 39: | ||
2019 -ൽ കരനെൽ കൃഷിയും വാഴ, ചേമ്പ്, ചേന എന്നിവയും ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കൃഷി ചെയ്തു. ഈ വർഷം കൃത്രിമ വനം 'മിയാ വാക്കി' പദ്ധതി വിദ്യാലയത്തിൽ പുരോഗമിക്കുന്നു. അതോടൊപ്പം പച്ചക്കറിത്തോട്ടവും ഒരുങ്ങുന്നുണ്ട്. വിപുലമായ ഒരു പൂന്തോട്ട നിർമ്മാണവും വിദ്യാലയത്തിൻ്റെ ആലോചനയിലുണ്ട്. | 2019 -ൽ കരനെൽ കൃഷിയും വാഴ, ചേമ്പ്, ചേന എന്നിവയും ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കൃഷി ചെയ്തു. ഈ വർഷം കൃത്രിമ വനം 'മിയാ വാക്കി' പദ്ധതി വിദ്യാലയത്തിൽ പുരോഗമിക്കുന്നു. അതോടൊപ്പം പച്ചക്കറിത്തോട്ടവും ഒരുങ്ങുന്നുണ്ട്. വിപുലമായ ഒരു പൂന്തോട്ട നിർമ്മാണവും വിദ്യാലയത്തിൻ്റെ ആലോചനയിലുണ്ട്. | ||
== ശാസ്ത്രക്ലബ് == | |||
കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനു വേണ്ടി വിവിധങ്ങളായ പരിപാടികൾ ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിദ്യാലയത്തിൽ നടത്തിവരാറുണ്ട്. ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയമേള രണ്ട് തവണയായി(2003-04,2019-20) സബ്ജില്ല തലത്തിൽ നമ്മുടെ വിദ്യാലയം ഏറ്റെടുത്ത് നടത്തിയിട്ടുണ്ട് .മികച്ച ശാസ്ത്ര പ്രതിഭയെ കണ്ടെത്തുന്നതിന് നടത്തുന്ന ഇൻസ്പയർ അവാർഡിന് നമ്മുടെ വിദ്യാലയത്തിലെ അജുൻ രാജ് അർഹനായിട്ടുണ്ട്. സബ്ജില്ലാതല ശാസ്ത്രമേളയ്ക്ക് മുന്നോടിയായി സ്കൂൾതലത്തിൽ ശാസ്ത്രമേളകൾ വർഷംതോറും നടത്തിവരാറുണ്ട്. ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങളിൽ മേഖലയിൽ കഴിവ് തെളിയിച്ച പ്രഗത്ഭരെ (എൻ കെ ഗോവിന്ദൻ മാഷ്, സജീഷ് പി കെ, സതീഷ് സിംഗപ്പൂർ)കൊണ്ടുവന്നു കുട്ടികൾക്ക് ക്ലാസുകൾ നൽകാറുണ്ട്.സബ്ജില്ലാ അടിസ്ഥാനത്തിൽ നടന്ന ശാസ്ത്ര പരീക്ഷണത്തിൽ ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും പാർവതി നമ്പ്യാർ കരസ്ഥമാക്കിയിട്ടുണ്ട്.ജില്ലാ തലത്തിൽ എൽ പി വിഭാഗത്തിൽ പ്രോജക്ട് അവതരണം വേദ സുനിൽ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. ശാസ്ത്രമേളയിൽ അധ്യാപകർക്കു വേണ്ടിയുള്ള പഠനോപകരണ നിർമ്മാണത്തിൽ നമ്മുടെ സ്കൂളിലെ ബിന്ദു ടീച്ചർ രണ്ടുതവണ സമ്മാനത്തിന് അർഹയായി . ഏകകോശ ജീവിയായ അമീബയെ പരിചയപ്പെടുത്തുന്നതിന് വേണ്ടി നമ്മുടെ വിദ്യാലയത്തിൽ നിന്ന് കൾച്ചർ ചെയ്തെടുത്ത മീഡിയം മൈക്രോസ്കോപ്പിൽ വെച്ച് നോക്കിയപ്പോൾ കുഞ്ഞൻ അമീബ കളെ കണ്ടത് കുട്ടികൾക്ക് ഏറെ കൗതുകകരമായി. ഏഴാംക്ലാസിലെ കുട്ടികൾക്ക് പഠിക്കാനുള്ള ഭാഗമായ സോപ്പ് നിർമ്മാണം കുട്ടികളുടെ മുന്നിൽ വച്ച് നടത്താറുണ്ട്. ശാസ്ത്രക്വിസ് മത്സരങ്ങളിൽ നമ്മുടെ സ്കൂളിലെ ആൽബിൻ ജിജി സബ്ജില്ല ജില്ലതലങ്ങളിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചിട്ടുണ്ട്. | |||
== ഗണിത ക്ലബ്ബ് == | |||
കരിപ്പാൽ എസ്.വി യു.പി.സ്കൂളിൽ ഗണിത ശാസ്ത്ര പഠനം സുഗമമാക്കുന്ന രീതിയിൽ നിരവധി പ്രവർത്തനങ്ങൾ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ അധ്യാപക രക്ഷാകർതൃ കൂട്ടായ്മയിലൂടെ നടപ്പിലാക്കി വരുന്നുണ്ട്. സങ്കീർണതകളുടെ ശാസ്ത്രം എന്ന ഭയപ്പാടോടെ ഗണിതത്തെ അധ്യയന ലോകം കണ്ടിരുന്ന ഒരു കാലത്തു നിന്നും മാറി കുട്ടികളെ ഉത്സാഹത്തിന്റെ പാതയിലൂടെ ഗണിതപഠനം ആഹ്ലാദാനുഭവമാക്കി മാറ്റാൻ ഇന്നത്തെ പ്രവർത്തനാധിഷ്ഠിത പഠന പ്രക്രിയകൾക്ക് കഴിയുന്നുണ്ട്. | |||
1996 ലെ പാഠ്യപദ്ധതി പരിഷ്കരണം മുതലാണ് ഗണിതപഠനം പ്രവർത്തനാധിഷ്ഠിതമാകുന്നത്. അന്നുമുതൽ കരിപ്പാൽ എസ്.വി. യു .പി സ്കൂളിൽ ഗണിത ക്ലബ്ബ് പ്രവർത്തിച്ചു വരുന്നുണ്ട്. കെ.യശോദ ടീച്ചറായിരുന്നു അന്ന് ഗണിത ക്ലബ്ബ് പ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്നത്. ഗണിതത്തിലെ അടിസ്ഥാന ആശയങ്ങൾ കുട്ടികളിൽ ഉറപ്പിക്കാൻ കളികളിലൂടെയുള്ള അവതരണം , മികച്ച കുട്ടികളെ ഗണിത മത്സരങ്ങൾക്ക് തയ്യാറാക്കൽ, ഗണിത കൈയെഴുത്തുമാസിക തയ്യാറാക്കൽ, സബ് ജില്ലാ ശാസ്ത്ര പ്രദർശനങ്ങളിൽ ഗണിതമേഖലയിൽ പ്രൊജക്ടുകൾ അവതരിപ്പിക്കൽ തുടങ്ങിയവയായിരുന്നു ആദ്യകാല പ്രവർത്തനങ്ങൾ . | |||
തുടർന്ന് പാഠ്യപദ്ധതിയിൽ വന്ന മാറ്റങ്ങൾക്കനുസൃതമായി ഓരോ ക്ലാസിലും ഗണിത മൂല തയ്യാറാക്കൽ ഗ്രൂപ്പു പ്രവർത്തനങ്ങളിലൂടെ ഗണിതപഠനോപകരണങ്ങൾ നിർമ്മിക്കുക തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടത്തി. ഗണിത വിജയം എന്ന കളികളിലൂടെയുള്ള ലളിതമായ ഗണിത പഠനത്തിൽ ഏറെ പിന്നോക്കം നിന്നിരുന്ന കുട്ടികൾ പോലും ഗണിതത്തെ ആവേശത്തോടെ സമീപിച്ചത് ഏറെ ശ്രദ്ധയാകർഷിച്ചു. ലാബ്@ ഹോം പദ്ധതിയുടെ ഭാഗമായി വീട്ടിലൊരു ഗണിതലാബ് എല്ലാ കുട്ടികളും സജ്ജീകരിച്ചിട്ടുണ്ട്.കുട്ടികൾ ഗണിതശാസ്ത്രത്തിന്റെ ആഴങ്ങളിലേക്ക് ഭയപ്പാടേതുമില്ലാതെ കടന്നുചെല്ലാൻ വിദ്യാലയം അവസരമൊരുക്കി. ഇ.വി.ചന്ദ്രൻ മാസ്റ്റർ, എൻ.വി. പ്രീത ടീച്ചർ, പി.പി ബിന്ദു ടീച്ചർ , കെ.സി. മായ ടീച്ചർ തുടങ്ങിയവർ പ്രകാശമാനമായ ഒരു ഗുരു ശിഷ്യ ബന്ധത്തിലൂടെ ഗണിതപഠനത്തിന് ശക്തിപകരാൻ ശ്രമിച്ചിട്ടുണ്ട്. ഗണിത പഠനോപകരണ നിർമാണത്തിൽ അധ്യാപകർക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. അതു പോലെത്തന്നെ കുട്ടികൾ തയ്യാറാക്കിയ ഗണിത കൈയെഴുത്തു മാസികയും അംഗീകാരത്തിന് അർഹമായിട്ടുണ്ട്. | |||