"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
ഹൈസ്കൂൾ വിഭാഗത്തിൽ  ഒമ്പത് ഡിവിഷനുകളിലായി 363 കുട്ടികൾ പഠിക്കുന്ന ഹൈസ്കൂളിന് 13 ടീച്ചിംഗ് സ്റ്റാഫ് ഉണ്ട് . വർഷാരംഭം മുതൽ  ഓൺലൈൻ ആയി രാവിലെയും വൈകിട്ടും ഓരോ മണിക്കൂർ വീതം ക്ലാസുകൾ എടുത്തു വരുന്നു. ഓൺലൈൻ ക്ലാസ് അറ്റൻഡ് ചെയ്യാൻ ഫോൺ ഇല്ലാത്ത കുട്ടികൾക്ക് പിടിഎയും സ്കൂളിലെ സ്റ്റാഫും ചേർന്ന് ഫോൺ ലഭ്യമാക്കി. കൂടാതെ പഠനോപകരണങ്ങൾ ലഭ്യമല്ലാത്ത കുട്ടികൾക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടി ഒരു കമ്മിറ്റി രൂപീകരിക്കുകയും പഠനോപകരണങ്ങൾ വാങ്ങി നൽകുകയും ചെയ്തു.  

സ്കൂൾ പ്രവേശനോത്സവം
സ്കൂൾ പ്രവേശനോത്സവം ജൂൺ 1

പ്രവേശനോത്സവം സ്കൂൾ തല പ്രവേശനോത്സവം,ഗൃഹതല പ്രവേശനോത്സവം എന്നീ വിവിധ പരിപാടികളോടെ കൂടി നടത്തി. ജൂൺ ആദ്യം തന്നെ ക്ലാസ് നടത്തി രക്ഷിതാക്കളുമായി കുട്ടികളുടെ പഠന വിവരങ്ങൾ ശേഖരിച്ചു. എല്ലാ ദിനാചരണങ്ങളും അതിന്റെ പ്രാധാന്യത്തോടെ കൂടി കുട്ടികളുടെ പങ്കാളിത്തത്തിലൂടെ ഓൺലൈനായി നടത്തി. "സ്പർശം 2021" എന്ന പരിപാടിയിലൂടെ വിദ്യാർഥികൾക്കായി ഡിജിറ്റൽ ഉപകരണങ്ങൾ,ഭക്ഷ്യ കിറ്റ് ,പഠനോപകരണങ്ങൾ എന്നിവയുടെ വിതരണം  ഡെപ്യൂട്ടി മേയർ ശ്രീ പി കെ രാജു ന്റെ നേതൃത്വത്തിൽ നടന്നു.  

വരി 35: വരി 35:
ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾ വീടും പരിസരവും വൃത്തിയാക്കുന്നതിന്റെയും ചെടികൾ നടുന്നതിന്റെയും ഫോട്ടോസ് ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും ചെയ്തു.  

പ്രവേശനോത്സവം
പ്രവേശനോത്സവം നവംബർ 1

നവംബർ ഒന്നിന് പ്രവേശനോത്സവുമായി ബന്ധപ്പെട്ട വിവിധ തരം പരിപാടികൾ  സംഘടിപ്പിച്ചു. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.{{PHSSchoolFrame/Pages}}

12:59, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഹൈസ്കൂൾ വിഭാഗത്തിൽ  ഒമ്പത് ഡിവിഷനുകളിലായി 363 കുട്ടികൾ പഠിക്കുന്ന ഹൈസ്കൂളിന് 13 ടീച്ചിംഗ് സ്റ്റാഫ് ഉണ്ട് . വർഷാരംഭം മുതൽ  ഓൺലൈൻ ആയി രാവിലെയും വൈകിട്ടും ഓരോ മണിക്കൂർ വീതം ക്ലാസുകൾ എടുത്തു വരുന്നു. ഓൺലൈൻ ക്ലാസ് അറ്റൻഡ് ചെയ്യാൻ ഫോൺ ഇല്ലാത്ത കുട്ടികൾക്ക് പിടിഎയും സ്കൂളിലെ സ്റ്റാഫും ചേർന്ന് ഫോൺ ലഭ്യമാക്കി. കൂടാതെ പഠനോപകരണങ്ങൾ ലഭ്യമല്ലാത്ത കുട്ടികൾക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടി ഒരു കമ്മിറ്റി രൂപീകരിക്കുകയും പഠനോപകരണങ്ങൾ വാങ്ങി നൽകുകയും ചെയ്തു.

സ്കൂൾ പ്രവേശനോത്സവം ജൂൺ 1

പ്രവേശനോത്സവം സ്കൂൾ തല പ്രവേശനോത്സവം,ഗൃഹതല പ്രവേശനോത്സവം എന്നീ വിവിധ പരിപാടികളോടെ കൂടി നടത്തി. ജൂൺ ആദ്യം തന്നെ ക്ലാസ് നടത്തി രക്ഷിതാക്കളുമായി കുട്ടികളുടെ പഠന വിവരങ്ങൾ ശേഖരിച്ചു. എല്ലാ ദിനാചരണങ്ങളും അതിന്റെ പ്രാധാന്യത്തോടെ കൂടി കുട്ടികളുടെ പങ്കാളിത്തത്തിലൂടെ ഓൺലൈനായി നടത്തി. "സ്പർശം 2021" എന്ന പരിപാടിയിലൂടെ വിദ്യാർഥികൾക്കായി ഡിജിറ്റൽ ഉപകരണങ്ങൾ,ഭക്ഷ്യ കിറ്റ് ,പഠനോപകരണങ്ങൾ എന്നിവയുടെ വിതരണം ഡെപ്യൂട്ടി മേയർ ശ്രീ പി കെ രാജു ന്റെ നേതൃത്വത്തിൽ നടന്നു.

വായനാദിനം

ജൂൺ 19 മുതലുള്ള ഒരാഴ്ച വായനവാരമായി ആചരിച്ചു. ഇതിൻറെ ഭാഗമായി ക്വിസ്, വെബിനാർ എന്നിവ ഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിച്ചു. എല്ലാം മാസത്തിലും എസ് ആർ ജി മീറ്റിംഗ് കൂടി കുട്ടികൾക്ക് വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് വർക്ക്ഷീറ്റുകൾ നൽകി. എല്ലാ മാസങ്ങളിലും ക്ലാസ് പിടിഎ യോഗം നടത്തി കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തുന്നു.

ചാന്ദ്ര ദിനം

ജൂൺ 21 ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ചിത്രരചന മത്സരം ,പോസ്റ്റർ രചന മത്സരം, പ്രസംഗം എന്നീ മത്സരങ്ങൾ ഓൺലൈനായി നടത്തുകയും   ഗൂഗിൾ ഫോമിൽ ക്വിസ് പ്രോഗ്രാം നടത്തുകയും ചെയ്തു. ഇതിൻറെ ഭാഗമായി ബഹിരാകാശത്തെ സംബന്ധിച്ചുള്ള വീഡിയോകൾ  കുട്ടികൾക്ക് ഗ്രൂപ്പിൽ ഷെയർ ചെയ്തു.

ശാസ്ത്രരംഗം സ്കൂൾ തല ഉദ്ഘാടനം

ശാസ്ത്രരംഗം സ്കൂൾ തല ഉദ്ഘാടനം ഐഎസ്ആർഒ യിലെ സീനിയർ സയൻന്റിസ്റ്റ് ശ്രീ ഷാജി സൈമൺ നിർവഹിച്ചു. തുടർന്ന് ബേസിക്സ് ഓഫ് റോക്കറ്ററി എന്ന വിഷയവുമായി ബന്ധപ്പെട്ട ഒരു പ്രസംഗം അവതരിപ്പിച്ചു. ഇതിനോടനുബന്ധിച്ച് പ്രാദേശിക ചരിത്ര രചന,ശാസ്ത്രജ്ഞന്റെ ജീവചരിത്ര രചന, ലഘു പരീക്ഷണങ്ങൾ എന്നീ മത്സരങ്ങൾ നടത്തി.

എസ് പി സി ദിനം

പന്ത്രണ്ടാമത് എസ് പി സി ദിനവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് മാസം രണ്ടാം തീയതി "എന്റെവിദ്യാലയം എന്റെ ഗ്രന്ഥാലയം" എന്ന  വിഷയത്തെക്കുറിച്ച് ഡോക്ടർ ബാലചന്ദ്രൻ ഒരു വെബിനാർ നടത്തുകയുണ്ടായി. ആറാം തീയതി "ഇൻറർനെറ്റ്  ആന്റ് സൈബർ സേഫ്റ്റി" എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒരു വെബിനാർ നടത്തുകയുണ്ടായി.ഓഗസ്റ്റ് മാസം ഏഴാം തീയതി "ഭൂമിക്കൊരു പച്ച കുട" എന്ന പരിപാടി സംഘടിപ്പിക്കുകയുണ്ടായി. ഡയറക്ടർ ഓഫ് ഫോറസ്റ്റ് ഇൻഫർമേഷൻ ബ്യൂറോയുടെ തലവനായ ശ്രീ ജ്യോതി കെ.എസ്. ഈ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു .എസ് പി സി യും   ശ്രീചിത്ര ബ്ലഡ്ബാങ്കും സംയുക്തമായി ചേർന്ന് നടത്തിയ "ജീവധാര ബ്ലഡ് ഡൊണേഷൻ ക്യാമ്പിൽ" നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും രക്തദാനം  ചെയ്യുകയുണ്ടായി.

സ്വാതന്ത്ര്യദിനം

എഴുപത്തഞ്ചാമത് സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ കൂടി സ്കൂളിൽ ആഘോഷിച്ചു. ഓഗസ്റ്റ് 13-ആം തീയതി  "മക്കൾക്കൊപ്പം" എന്ന പേരിൽ രക്ഷാകർതൃ ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു.

അമൃതോത്സവം

"അമൃതോത്സവു"മായി ബന്ധപ്പെട്ട് സെപ്റ്റംബർ 21ന് കേരളത്തിലെ നവോത്ഥാന ചരിത്രം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഗൂഗിൾ മീറ്റിംഗിലൂടെ ഒരു വെബിനാർ സംഘടിപ്പിക്കുകയും കുട്ടികൾ അവരവരുടെ വീട്ടിൽ അമൃത ജ്വാല തെളിയിക്കുകയും ചെയ്തു. ഇതിന്റെ തുടർച്ചയായി റോൾപ്ലേ നടത്തുകയും ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുകയും ചെയ്തു.

സെപ്റ്റംബർ 17 ആം തീയതി സംഘടിപ്പിച്ച "പ്രതിഭകൾക്കൊപ്പം" എന്ന ശാസ്ത്ര പരിപാടിയിൽ കുട്ടികൾ ഓൺലൈനായി പങ്കെടുത്തു.

ഗാന്ധി ജയന്തി

ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾ വീടും പരിസരവും വൃത്തിയാക്കുന്നതിന്റെയും ചെടികൾ നടുന്നതിന്റെയും ഫോട്ടോസ് ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും ചെയ്തു.

പ്രവേശനോത്സവം നവംബർ 1

നവംബർ ഒന്നിന് പ്രവേശനോത്സവുമായി ബന്ധപ്പെട്ട വിവിധ തരം പരിപാടികൾ  സംഘടിപ്പിച്ചു. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം