"സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
19068-wiki (സംവാദം | സംഭാവനകൾ) |
19068-wiki (സംവാദം | സംഭാവനകൾ) |
||
വരി 33: | വരി 33: | ||
== അടൽ ടിങ്കറിങ്ങ് ലാബ് == | == അടൽ ടിങ്കറിങ്ങ് ലാബ് == | ||
മലപ്പുറം ജില്ലയിലെ ആദ്യ അടൽ ടിങ്കറിങ്ങ് ലാബ് വള്ളിക്കുന്ന് സി.ബി. ഹയർസെക്കൻറി സ്കൂളിൽ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളിൽ സാങ്കേതിക ബോധം വളർത്തുന്നതിനും അവ വിശാല തലത്തിൽ പരിപോഷിപ്പിക്കുന്നതിനും അവരെ ഉയരങ്ങളിലെത്താൻ പ്രാപ്തമാക്കും വിധം തയ്യാറാക്കിയിരിക്കുന്ന അടൽ ലാബ് ആരേയും ആകർഷിക്കും വിധം സജീകരിച്ചിരിക്കുന്നു. | |||
വിദ്യാർത്ഥികൾക്ക് പരിശീലനങ്ങൾ നൽകുന്നതിനും അവരുടെ സ്വന്തം കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും ലാബ് സഹായകമാകുന്നു. ഇലക്ട്രോണിക്സ്, റോബോട്ടിക്സ് എന്നിവക്ക് ആവശ്യമായ ഉപകരണങ്ങൾ, ടൂൾസ് , 3D പ്രിന്റർ എന്നിവ ലാബിൽ ലഭ്യമാണ്. അടൽ ടിങ്കറിങ്ങ് ലാബിന്റെ ചുമതല നിർവഹിക്കുന്ന കെ.ടി.മനോജ് സർ , മെന്റർ റോഷൻ എന്നിവർ വിദ്യാർത്ഥികൾക്ക് ആവശ്യമായ പിന്തുണ നൽകുന്നു. | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ |
17:28, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കേരളത്തിലെ തന്നെ ഏറ്റവും മികച്ച സൗകര്യങ്ങളുമായി മലപ്പുറം ജില്ലയിൽ വള്ളിക്കുന്നിൽ സി.ബി. ഹയർ സെക്കന്ററി സ്കൂൾ പ്രവർത്തിക്കുന്നു.
സൗകര്യങ്ങൾ ഒറ്റ നോട്ടത്തിൽ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാൽപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിലെ 8,9,10 ക്ലാസുകൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്. ആധുനീക സൗകര്യങ്ങളോട് കൂടിയ ലാബുകളിൽ ഐ.ടി.@ സ്കൂളിന്റെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. ഇരുനൂറോളം വിദ്യാർത്ഥികൾക്ക് ഇരിക്കുവാൻ സൗകര്യമുള്ള മൾട്ടീമീഡിയ തിയ്യേറ്റർ.
എല്ലാ ക്ലാസ് റൂമുകളും ഹൈടെക് സൗകര്യവും, വിവരസാങ്കേതിക രംഗങ്ങളിൽ കുട്ടികളുടെ വൈഭവം കണ്ടെത്തി അവരെ ആ വഴിക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് ഭാവിയിൽ രാജ്യത്തിന് തന്നെ മുതൽ കൂട്ടാവുന്ന പ്രതിഭകളെ സൃഷഅടിക്കുന്നതിന് പ്രത്യേകം ഊന്നൽ നൽകുകയും ഇതിൻെറ ഭാഗമായി യുവശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്നതിനായി കേന്ദ്രസർക്കാരിൻെറ നീതി ആയോഗിൻെറ പദ്ധതിയായ അടൽ ടിങ്കറിംഗ് ലാബ് സ്കൂളിൽ സ്ഥാപിച്ചു, സ്കൂൾ എഫ്. എം, ലിറ്റിൽ കൈറ്റ്സ്, സ്കൗഡ് & ഗൈഡ്സ് ഓഫീസുകൾ, കാമ്പസിനുള്ളിൽ തന്നെ കുട്ടികൾക്ക് ലഘു ഭക്ഷണത്തിനുള്ള സ്കൂൾ കാൻറീൻ, ക്ലീൻ കാമ്പസിൻെറ ഭാഗമായി എല്ലാ ഭാഗങ്ങളിലും മെറ്റാലിക് വെസ്റ്റ് ബോക്സുകൾ, എഴുതി കഴിഞ്ഞ പേനകൾ നിക്ഷേപിക്കുന്നതിനായി ഓരോ ക്ലാസ് മുറികളിലും മെറ്റാലിക് പേൻ ബോക്സ്, ഡിജിറ്റൽ നോട്ടീസ് ബോർഡ്, ക്ലാസ് റൂം ലൈബ്രറി, റീഡിംഗ് റൂം, ഭിന്നശേഷിയുള്ള കുട്ടികൾക്കുള്ള ഐഇടി റിസോഴ്സ് റൂം, വാട്ടർ പ്യൂരിഫയർ എന്നിവയും കൂടാതെ അതി വിശാലമായ സ്കൂൾ ഗ്രൗഡും ഞങ്ങളുടെ വിദ്യാലയത്തിൻെറ സൗകര്യങ്ങളാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യത്തിനുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ് ലറ്റുകളും ധാരാളമുണ്ട്.പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം ക്രമീകരിച്ചിടുണ്ട്. കുട്ടികളുടെ യാത്രക്ലേശം പരിഹരിക്കുന്നതിനായി സ്കൂളിൻെറ പരിസരപ്രദേശത്തേയ്ക്ക് പി.റ്റി. എയുടെയും മാനേജ്മെൻെറിൻെയും മേൽനോട്ടത്തിൽ സ്കൂൾ ബസ് സർവീസ് നടത്തുന്നുണ്ട്.
സ്കൂൾ ക്യാമ്പസ്
ഏവരേയും അസൂയപ്പെടുത്തും വിധം മനോഹരവും എല്ലായ്പ്പോഴും വൃത്തിയായി സൂക്ഷിക്കുന്നതുമായ സി.ബി.എച്ച്.എസ്.എസ്. സ്കൂൾ ക്യാമ്പസ് മറ്റു വിദ്യാലയങ്ങളിൽ നിന്നും വ്യത്യസ്ഥമാക്കുന്നു. സുരക്ഷിതമായ വ്യത്യസ്ഥ കെട്ടിടങ്ങളിലായി ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. മികച്ച കളിസ്ഥലങ്ങൾ, മർട്ടി മീഡിയ തിയേറ്റർ, അടൽ ടിങ്കറിംഗ് ലാബ് തുടങ്ങിയവ സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിൽ പ്രത്യേക പങ്ക് വഹിക്കുന്നു.
ഹൈടെക്ക് ക്ലാസ് മുറികൾ
പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കൈറ്റ് നടപ്പിലാക്കിയ ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിൽ ആദ്യമായി എല്ലാ ക്ലാസ് മുറികളും ഹൈടെക്ക് ആക്കുക എന്ന ദൗത്യം സി.ബി. ഹയർസെക്കൻഡറി സ്കൂളിന് പൂർത്തീകരിക്കാൻ സാധിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ 38 ക്ലാസ് മുറികളും ഹയർ സെക്കന്ററി വിഭാഗത്തിൽ 10 ക്ലാസ് മുറികളും ഉൾപ്പെടെ ആകെ 48 ക്ലാസ് മുറികൾ സ്മാർട്ടായി , എല്ലാ ക്ലാസ് മുറികളിലും ലാപ് ടോപ്പും മറ്റ് ഉപകരണങ്ങളും സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ഷെൽഫുകൾ സ്ഥാപിക്കുകയും എല്ലാ ക്ലാസ് മുറികളിലും പ്രൊജക്ടർ, ലാപ്ടോപ്പ്, ഇന്റർനെറ്റ് സൗകര്യങ്ങളും കൂടാതെ എല്ലാ ക്ലാസ് മുറികളിലും ഫാൻ ലൈറ്റ് എന്നിവയുൾപ്പെടെ പി.ടി. എ. മാനേജ്മെന്റ് പങ്കാളിത്തത്തോടെ സ്ഥാപിച്ചിരിക്കുന്നു.
അടൽ ടിങ്കറിങ്ങ് ലാബ്
മലപ്പുറം ജില്ലയിലെ ആദ്യ അടൽ ടിങ്കറിങ്ങ് ലാബ് വള്ളിക്കുന്ന് സി.ബി. ഹയർസെക്കൻറി സ്കൂളിൽ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളിൽ സാങ്കേതിക ബോധം വളർത്തുന്നതിനും അവ വിശാല തലത്തിൽ പരിപോഷിപ്പിക്കുന്നതിനും അവരെ ഉയരങ്ങളിലെത്താൻ പ്രാപ്തമാക്കും വിധം തയ്യാറാക്കിയിരിക്കുന്ന അടൽ ലാബ് ആരേയും ആകർഷിക്കും വിധം സജീകരിച്ചിരിക്കുന്നു.
വിദ്യാർത്ഥികൾക്ക് പരിശീലനങ്ങൾ നൽകുന്നതിനും അവരുടെ സ്വന്തം കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും ലാബ് സഹായകമാകുന്നു. ഇലക്ട്രോണിക്സ്, റോബോട്ടിക്സ് എന്നിവക്ക് ആവശ്യമായ ഉപകരണങ്ങൾ, ടൂൾസ് , 3D പ്രിന്റർ എന്നിവ ലാബിൽ ലഭ്യമാണ്. അടൽ ടിങ്കറിങ്ങ് ലാബിന്റെ ചുമതല നിർവഹിക്കുന്ന കെ.ടി.മനോജ് സർ , മെന്റർ റോഷൻ എന്നിവർ വിദ്യാർത്ഥികൾക്ക് ആവശ്യമായ പിന്തുണ നൽകുന്നു.
നെറ്റ് വർക്കിംഗ് & ബ്രോഡ്ബാൻഡ് ഇന്റർനെറ്റ്
ഐ.ടി. ലാബ്
മൾട്ടിമീഡിയ തിയേറ്റർ
അദ്ധ്യാപന-പഠന പ്രക്രിയ ലളിതവും രസകരവും ഫലപ്രദവുമാക്കുക എന്ന പി.ടി.എയുടെ ദീർഘകാല സ്വപ്നം യാഥാർത്ഥ്യമായത് 2012 നവംബർ 1-ന് മൾട്ടിമീഡിയ തിയേറ്റർ ഉദ്ഘാടനം ചെയ്തപ്പോഴാണ്. പി.ടി.എ.യും മാനേജ്‌മെന്റും ചേർന്ന് നിർമ്മിച്ച ഒരു സംയുക്ത സംരംഭമായിരുന്നു ഇത്. വിദ്യാഭ്യാസ സിനിമകൾ, പാഠങ്ങൾ സംബന്ധിക്കുന്ന സിഡികൾ, ഡോക്യുമെന്ററികൾ തുടങ്ങിയവയുടെ പ്രദർശനങ്ങൾക്കൊപ്പം പൂർണ്ണമായും പ്രവർത്തിക്കുന്ന തിയേറ്റർ സജീവമാണ്. സമീപത്തെ മറ്റ് സ്‌കൂളുകളെ അപേക്ഷിച്ച് സിബിഎച്ച്എസ്എസിന് ഇത്രമാത്രം വലിപ്പമുള്ള ഒരു തിയേറ്റർ സവിശേഷമാണ്, ഞങ്ങൾക്ക് ശരിയായി അവകാശപ്പെടാം.
ഓപ്പൺ ഓഡിറ്റോറിയം
സ്കൂൾ ഗ്രൗണ്ട്
ലൈബ്രറി
സ്‌കൂൾ ലൈബ്രറികൾ പഠനത്തിന്റെ കേന്ദ്രബിന്ദുവാണ്, കൂടാതെ പഠനത്തിന്റെ ഫെലിസിറ്റേറ്റർ എന്ന നിലയിൽ സ്‌കൂളുകളിൽ പ്രധാന പങ്ക് വഹിക്കുന്നു. ഞങ്ങളുടെ സ്‌കൂളിലെ ലൈബ്രറി വിദ്യാർത്ഥികളുടെ സാഹിത്യ ഉദ്യമത്തിനും അവരുടെ അറിവിനോടുള്ള അഭിനിവേശത്തിനും പ്രചോദനം നൽകുന്ന പുസ്തകങ്ങളാൽ വളരെ ശ്രദ്ധേയമാണ്. ലൈബ്രറിയിൽ നല്ല വെളിച്ചവും വായുസഞ്ചാരവും ഉണ്ട്. ബ്രൗസിംഗ് എളുപ്പമാക്കുന്ന വിഷയമനുസരിച്ച് പുസ്തകങ്ങളെ തരംതിരിച്ചിരിക്കുന്നു. ശ്രദ്ധേയമായ ഒരു റഫറൻസ് വിഭാഗത്തെക്കുറിച്ച് ലൈബ്രറിക്ക് അഭിമാനിക്കാം. തടസ്സമില്ലാത്ത വായനയ്ക്ക് ആവശ്യമായ നിശബ്ദത ഉറപ്പുനൽകുന്നതിനാൽ ലൈബ്രറിയുടെ സ്ഥാനം വിദ്യാർത്ഥികൾക്ക് പ്രയോജനകരമാണ്. ഇപ്പോൾ കൂടുതൽ പുസ്തകങ്ങളും സൗകര്യങ്ങളും ചേർത്തുകൊണ്ട് ലൈബ്രറി വിപുലീകരണ രീതിയിലാണ്. അതിനാൽ ഇത് ഞങ്ങളുടെ വിദ്യാർത്ഥികൾക്കിടയിൽ കൂടുതൽ ആവേശഭരിതരായ വായനക്കാരെ സൃഷ്ടിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.