സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കേരളത്തിലെ തന്നെ ഏറ്റവും മികച്ച സൗകര്യങ്ങളുമായി മലപ്പുറം ജില്ലയിൽ വള്ളിക്കുന്നിൽ സി.ബി. ഹയർ സെക്കന്ററി സ്കൂൾ പ്രവർത്തിക്കുന്നു.

സൗകര്യങ്ങൾ ഒറ്റ നോട്ടത്തിൽ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാൽപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിലെ 8,9,10 ക്ലാസുകൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്. ആധുനീക സൗകര്യങ്ങളോട് കൂടിയ ലാബുകളിൽ ഐ.ടി.@ സ്കൂളിന്റെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. ഇരുനൂറോളം വിദ്യാർത്ഥികൾക്ക് ഇരിക്കുവാൻ സൗകര്യമുള്ള മൾ‌‌‌ട്ടീമീഡിയ തിയ്യേറ്റർ.

എല്ലാ ക്ലാസ് റൂമുകളും ഹൈടെക് സൗകര്യവും, വിവരസാങ്കേതിക രംഗങ്ങളിൽ കുട്ടികളുടെ വൈഭവം കണ്ടെത്തി അവരെ ആ വഴിക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് ഭാവിയിൽ രാജ്യത്തിന് തന്നെ മുതൽ കൂട്ടാവുന്ന പ്രതിഭകളെ സൃഷഅടിക്കുന്നതിന് പ്രത്യേകം ഊന്നൽ നൽകുകയും ഇതിൻെറ ഭാഗമായി യുവശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്നതിനായി കേന്ദ്രസർക്കാരിൻെറ നീതി ആയോഗിൻെറ പദ്ധതിയായ അടൽ ടിങ്കറിംഗ് ലാബ് സ്കൂളിൽ സ്ഥാപിച്ചു, സ്കൂൾ എഫ്. എം, ലിറ്റിൽ കൈറ്റ്സ്, സ്കൗഡ് & ഗൈഡ്സ് ഓഫീസുകൾ, കാമ്പസിനുള്ളിൽ തന്നെ കുട്ടികൾക്ക് ലഘു ഭക്ഷണത്തിനുള്ള സ്കൂൾ കാൻറീൻ, ക്ലീൻ കാമ്പസിൻെറ ഭാഗമായി എല്ലാ ഭാഗങ്ങളിലും മെറ്റാലിക് വെസ്റ്റ് ബോക്സുകൾ, എഴുതി കഴിഞ്ഞ പേനകൾ നിക്ഷേപിക്കുന്നതിനായി ഓരോ ക്ലാസ് മുറികളിലും മെറ്റാലിക് പേൻ ബോക്സ്, ഡിജിറ്റൽ നോട്ടീസ് ബോർഡ്, ക്ലാസ് റൂം ലൈബ്രറി, റീഡിംഗ് റൂം, ഭിന്നശേഷിയുള്ള കുട്ടികൾക്കുള്ള ഐഇടി റിസോഴ്സ് റൂം, വാട്ടർ പ്യൂരിഫയർ എന്നിവയും കൂടാതെ അതി വിശാലമായ സ്കൂൾ ഗ്രൗഡും ഞങ്ങളുടെ വിദ്യാലയത്തിൻെറ സൗകര്യങ്ങളാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യത്തിനുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ് ലറ്റുകളും ധാരാളമുണ്ട്.പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം ക്രമീകരിച്ചിടുണ്ട്. കുട്ടികളുടെ യാത്രക്ലേശം പരിഹരിക്കുന്നതിനായി സ്കൂളിൻെറ പരിസരപ്രദേശത്തേയ്ക്ക് പി.റ്റി. എയുടെയും മാനേജ്മെൻെറിൻെയും മേൽനോട്ടത്തിൽ സ്കൂൾ ബസ് സർവീസ് നടത്തുന്നുണ്ട്.

സ്കൂൾ ക്യാമ്പസ്

ഏവരേയും അസൂയപ്പെടുത്തും വിധം മനോഹരവും എല്ലായ്പ്പോഴും വൃത്തിയായി സൂക്ഷിക്കുന്നതുമായ സി.ബി.എച്ച്.എസ്.എസ്. സ്കൂൾ ക്യാമ്പസ് മറ്റു വിദ്യാലയങ്ങളിൽ നിന്നും വ്യത്യസ്ഥമാക്കുന്നു. സുരക്ഷിതമായ വ്യത്യസ്ഥ കെട്ടിടങ്ങളിലായി ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. മികച്ച കളിസ്ഥലങ്ങൾ, മർട്ടി മീഡിയ തിയേറ്റർ, അടൽ ടിങ്കറിംഗ് ലാബ് തുടങ്ങിയവ സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിൽ പ്രത്യേക പങ്ക് വഹിക്കുന്നു.

സ്കൂൾ പൂന്തോട്ടത്തിൽ നിന്നുള്ള സ്കൂൾ ദൃശ്യം
സ്കൂൾ പൂന്തോട്ടത്തിൽ നിന്നുള്ള സ്കൂൾ ദൃശ്യം
സ്കൂൾ പൂന്തോട്ടത്തിൽ നിന്നുള്ള സ്കൂൾ ദൃശ്യം
സ്കൂൾ കെട്ടിടം
സ്കൂൾ മുറ്റം
സ്കൂൾ കെട്ടിടം
സ്കൂൾ കെട്ടിടം
സ്കൂൾ കെട്ടിടം
സ്കൂൾ കെട്ടിടം

ഹൈടെക്ക് ക്ലാസ് മുറികൾ

പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കൈറ്റ് നടപ്പിലാക്കിയ ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിൽ ആദ്യമായി എല്ലാ ക്ലാസ് മുറികളും ഹൈടെക്ക് ആക്കുക എന്ന ദൗത്യം സി.ബി. ഹയർസെക്കൻഡറി സ്കൂളിന് പൂർത്തീകരിക്കാൻ സാധിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ 38 ക്ലാസ് മുറികളും ഹയർ സെക്കന്ററി വിഭാഗത്തിൽ 10 ക്ലാസ് മുറികളും ഉൾപ്പെടെ ആകെ 48 ക്ലാസ് മുറികൾ സ്മാർട്ടായി , എല്ലാ ക്ലാസ് മുറികളിലും ലാപ് ടോപ്പും മറ്റ് ഉപകരണങ്ങളും സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ഷെൽഫുകൾ സ്ഥാപിക്കുകയും എല്ലാ ക്ലാസ് മുറികളിലും പ്രൊജക്ടർ, ലാപ്ടോപ്പ്, ഇന്റർനെറ്റ് സൗകര്യങ്ങളും കൂടാതെ എല്ലാ ക്ലാസ് മുറികളിലും ഫാൻ, ലൈറ്റ് എന്നിവയുൾപ്പെടെ പി.ടി. എ. മാനേജ്മെന്റ് പങ്കാളിത്തത്തോടെ സ്ഥാപിച്ചിരിക്കുന്നു.

ഹൈടെക്ക് ക്ലാസ് മുറി - ഹൈസ്കൂൾ
ഹൈടെക്ക് ക്ലാസ് റൂം ഉദ്ഘാടനം - ബഹു. മന്ത്രി ശ്രീ. കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിക്കുന്നു
ഹൈടെക്ക് ക്ലാസ് മുറി - ഹയർ സെക്കന്റി

അടൽ ടിങ്കറിങ്ങ് ലാബ്

മലപ്പുറം ജില്ലയിലെ ആദ്യ അടൽ ടിങ്കറിങ്ങ് ലാബ് വള്ളിക്കുന്ന് സി.ബി. ഹയർസെക്കൻറി സ്കൂളിൽ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളിൽ സാങ്കേതിക ബോധം വളർത്തുന്നതിനും അവ വിശാല തലത്തിൽ പരിപോഷിപ്പിക്കുന്നതിനും അവരെ ഉയരങ്ങളിലെത്താൻ പ്രാപ്തമാക്കും വിധം തയ്യാറാക്കിയിരിക്കുന്ന അടൽ ലാബ് ആരേയും ആകർഷിക്കും വിധം സജീകരിച്ചിരിക്കുന്നു.

വിദ്യാർത്ഥികൾക്ക് പരിശീലനങ്ങൾ നൽകുന്നതിനും അവരുടെ സ്വന്തം കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും ലാബ് സഹായകമാകുന്നു. ഇലക്ട്രോണിക്സ്, റോബോട്ടിക്സ് എന്നിവക്ക് ആവശ്യമായ ഉപകരണങ്ങൾ, ടൂൾസ് , 3D പ്രിന്റർ എന്നിവ ലാബിൽ ലഭ്യമാണ്. അടൽ ടിങ്കറിങ്ങ് ലാബിന്റെ ചുമതല നിർവഹിക്കുന്ന കെ.ടി.മനോജ് സർ , മെന്റർ റോഷൻ എന്നിവർ വിദ്യാർത്ഥികൾക്ക് ആവശ്യമായ പിന്തുണ നൽകുന്നു.

അടൽ ടിങ്കറിങ്ങ് ലാബ്
അടൽ ടിങ്കറിങ്ങ് ലാബ്
അടൽ ടിങ്കറിങ്ങ് ലാബ്

നെറ്റ് വർക്കിംഗ് & ബ്രോഡ്ബാൻഡ് ഇന്റർനെറ്റ്

ഹൈടെക് പദ്ധതിയുടെ ഭാഗമായി സ്കൂളിലെ മുഴുവൻ ക്ലാസ് മുറികളും (48 എണ്ണം) നെറ്റ് വർക്ക് ചെയ്യുകയും ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുകയും ചെയ്തു. 48 ക്ലാസ് മുറികൾക്ക് പുറമെ സ്കൂളിലെ നാല് ഐ.ടി. ലാബുകൾ, മൾട്ടിമീഡിയ തിയേറ്റർ, ഓഫീസ് എന്നിവിടങ്ങളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്, ഇതിനു വേണ്ടി സ്കൂളിൽ അഞ്ച് സ്ഥലങ്ങളിലായി നെറ്റ് വർക്ക് സ്വിച്ച് സ്ഥാപിക്കുകയും കേബിൾ ശൃംഖല തയ്യാറാക്കുകയും ചെയ്തിട്ടുണ്ട് കൂടാതെ സുഗമമായ ഇന്റർനെറ്റ് സേവനത്തിന് സ്കൂളിൽ  ഒപ്റ്റിക്കൽ ഫൈബർ വഴി രണ്ട് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് കണക്ഷനും ഉണ്ട് ഇതിന്റെ സാങ്കേതിക കാര്യങ്ങൾ ഒരുക്കിയിരിക്കുന്നത് കെൽട്രോൺ ആണ് .

ഐ.ടി. ലാബ്

ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലായി നാല് കമ്പ്യൂട്ടർ ലാബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ മൂന്ന് ലാബും ഹയർ സെക്കന്ററി വിഭാഗത്തിൽ ഒരു കമ്പ്യൂട്ടർ ലാബും . എല്ലാ ലാബുകളിലും ലാപ് ടോപ്പ്, ഇന്റർനെറ്റ് സൗകര്യം, യു.പി.എസ് സംവിധാനം എന്നിവയിൽ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികൾക്ക് പ്രാക്ടിക്കൽ ക്ലാസുകൾ ഇതുവഴി സുഗമമായി ചെയ്യുവാൻ സാധിക്കുന്നു.

ഹൈസ്കൂൾ 3-ാംമത്തെ ഐ.ടി. ലാബ് ഉദ്ഘാടന ദിവസം
ഹയർ സെക്കന്ററി ഐ.ടി. ലാബ് ഉദ്ഘാടന ദിവസം
ഐ.ടി. ലാബ് ഉദ്ഘാടന ശേഷം വീക്ഷിക്കുന്ന മന്ത്രി. കടന്നപ്പള്ളി രാമചന്ദ്രൻ, എം.എൽ എ . അബ്ദുൾ ഹമീദ് മാസ്റ്റർ എന്നിവർ
ഐ.ടി. ലാബ്
ഐ.ടി. ലാബ്
ഐ.ടി. ലാബ്

മൾട്ടിമീഡിയ തിയേറ്റർ

മൾട്ടിമീഡിയ തിയേറ്റർ

200 ൽ അധികം ആളുകളെ ഉൾകൊള്ളാൻ കഴിയുന്ന മൾട്ടിമീഡിയ തിയേറ്ററിൽ പ്രൊജക്ടർ, ശബ്ദ സംവിധാനങ്ങൾ, യു.പി.എസ്., കസേരകൾ എന്നിവ ഉൾപ്പെടെ മനോഹരമായി സജീകരിച്ചിരിക്കുന്ന ഹാൾ സ്കൂളിലെ നിരവധി പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് വേദിയാവുന്നു.

അദ്ധ്യാപന-പഠന പ്രക്രിയ ലളിതവും രസകരവും ഫലപ്രദവുമാക്കുക എന്ന പി.ടി.എയുടെ ദീർഘകാല സ്വപ്നം യാഥാർത്ഥ്യമായത് 2012 നവംബർ 1-ന് മൾട്ടിമീഡിയ തിയേറ്റർ ഉദ്ഘാടനം ചെയ്തപ്പോഴാണ്. പി.ടി.എ.യും മാനേജ്‌മെന്റും ചേർന്ന് നിർമ്മിച്ച ഒരു സംയുക്ത സംരംഭമായിരുന്നു ഇത്. വിദ്യാഭ്യാസ സിനിമകൾ, പാഠങ്ങൾ സംബന്ധിക്കുന്ന സിഡികൾ, ഡോക്യുമെന്ററികൾ തുടങ്ങിയവയുടെ പ്രദർശനങ്ങൾക്കൊപ്പം പൂർണ്ണമായും പ്രവർത്തിക്കുന്ന തിയേറ്റർ സജീവമാണ്. സമീപത്തെ മറ്റ് സ്‌കൂളുകളെ അപേക്ഷിച്ച് സിബിഎച്ച്എസ്എസിന് ഇത്രമാത്രം വലിപ്പമുള്ള ഒരു തിയേറ്റർ സവിശേഷമാണ്, ഞങ്ങൾക്ക് ശരിയായി അവകാശപ്പെടാം.

ഓപ്പൺ ഓഡിറ്റോറിയം

ആയിരത്തിലധികം ആളുകളെ ഉൾകൊള്ളാൻ കഴിയുന്ന സ്കൂൾ ഓപ്പൺ ഓഡിറ്റോറിയം സി.ബി. ഹയർസെക്കൻഡറി സ്കൂളിന്റെ മറ്റൊരു പ്രത്യേകതയാണ്. സ്കൂളിലെ നിലവിലുണ്ടായിരുന്ന സ്റ്റേജിനോട് ചേർത്ത് ആളുകർക്ക് ഇരുന്ന് പരിപാടികൾ വീക്ഷിക്കുന്നതിനായി റൂഫിംങ്ങ് നൽകി , പൂട്ടുകട്ട വിരിച്ച് സ്ഥിര ശബ്ദ സംവിധാനങ്ങളോടു കൂടിയാണ് ഒരുക്കിയിരിക്കുന്നത് , പി.ടി. എ, മാനേജ്മെന്റ് , സ്റ്റാഫ് സംയുക്തമായാണ് ഇവ സജീകരിച്ചിരിക്കുന്നത്. വിദ്യാർത്ഥികളുടേയും മറ്റു പ്രധാന ചടങ്ങുകൾക്കും ഈ ഓപ്പൺ ഓഡിറ്റോറിയം സാക്ഷ്യം വഹിക്കുന്നു.

പ്രോഗ്രാമിന് തയ്യാറായ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയം
പ്രോഗാം വീക്ഷിക്കുന്ന വിദാർത്ഥികൾ
പ്രോഗ്രാമിന് തയ്യാറായ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയം

സ്കൂൾ ഗ്രൗണ്ട്

മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും മികച്ച സ്കൂൾ ഫുട്ബോൾ മിനി സ്റ്റേഡിയങ്ങളിൽ ഒന്ന് വള്ളിക്കുന്ന് സി.ബി. ഹയർ സെക്കന്ററി സ്കൂളിൽ സ്ഥിതി ചെയ്യുന്നു. നിലവിലുണ്ടായിരുന്ന ഫുട്ബോൾ ഗ്രൗണ്ട് മാനേജ്മെന്റ് പുതുക്കിപണിത് വിശാലമായ ഗ്രൗണ്ട് ആക്കി മാറ്റി ഇത് കൂടാതെ ഷട്ടിൽ കോർട്ട്, ടെന്നീസ് കോർട്ട്, വോളിബോൾ കോർട്ട് എന്നിവയും സ്കൂളിൽ ഒരുക്കിയിരിക്കുന്നു

സ്കൂൾ ഗ്രൗണ്ട് ആകശ ദൃശ്യം
സ്കൂൾ ഫുട്ബോൾ ഗ്രൗണ്ട്
ഷട്ടിൽ കോർട്ട്

ലൈബ്രറി

സ്‌കൂൾ ലൈബ്രറികൾ പഠനത്തിന്റെ കേന്ദ്രബിന്ദുവാണ്, കൂടാതെ പഠനത്തിന്റെ ഫെലിസിറ്റേറ്റർ എന്ന നിലയിൽ സ്‌കൂളുകളിൽ പ്രധാന പങ്ക് വഹിക്കുന്നു. ഞങ്ങളുടെ സ്‌കൂളിലെ ലൈബ്രറി വിദ്യാർത്ഥികളുടെ സാഹിത്യ ഉദ്യമത്തിനും അവരുടെ അറിവിനോടുള്ള അഭിനിവേശത്തിനും പ്രചോദനം നൽകുന്ന പുസ്തകങ്ങളാൽ വളരെ ശ്രദ്ധേയമാണ്. ലൈബ്രറിയിൽ നല്ല വെളിച്ചവും വായുസഞ്ചാരവും ഉണ്ട്. ബ്രൗസിംഗ് എളുപ്പമാക്കുന്ന വിഷയമനുസരിച്ച് പുസ്തകങ്ങളെ തരംതിരിച്ചിരിക്കുന്നു. ശ്രദ്ധേയമായ ഒരു റഫറൻസ് വിഭാഗത്തെക്കുറിച്ച് ലൈബ്രറിക്ക് അഭിമാനിക്കാം. തടസ്സമില്ലാത്ത വായനയ്ക്ക് ആവശ്യമായ നിശബ്ദത ഉറപ്പുനൽകുന്നതിനാൽ ലൈബ്രറിയുടെ സ്ഥാനം വിദ്യാർത്ഥികൾക്ക് പ്രയോജനകരമാണ്. ഇപ്പോൾ കൂടുതൽ പുസ്തകങ്ങളും സൗകര്യങ്ങളും ചേർത്തുകൊണ്ട് ലൈബ്രറി വിപുലീകരണ രീതിയിലാണ്. അതിനാൽ ഇത് ഞങ്ങളുടെ വിദ്യാർത്ഥികൾക്കിടയിൽ കൂടുതൽ ആവേശഭരിതരായ വായനക്കാരെ സൃഷ്ടിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ലാബ്

ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഒരു സയൻസ് ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നു സയൻസ് വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് പരീക്ഷണങ്ങൾ കാണിച്ചു കൊടുക്കുന്നതിനും മറ്റ് പഠന പിന്തുണകൾക്കും ആവശ്യമായ സാധന സാമഗ്രികൾ ഇവിടെ ഒരുക്കിയിരിക്കുന്നു. കൂടാതെ പ്രദർശന ഷെൽഫുകളും സജീകരിച്ചിരിക്കുന്നു.

ഹയർ സെക്കന്ററി വിഭാഗത്തിൽ അഞ്ച് ലാബുകൾ പ്രവർത്തിക്കുന്നു. കെമിസ്ട്രി ലാബ്, ഫിസിക്സ് ലാബ്, ബോട്ടണി ലാബ്, സുവോളജി ലാബ്, ഐ.ടി. ലാബ് എന്നിവയാണ്. വിദ്യാർത്ഥികൾക്ക് പ്രാക്ടിക്കൽ വിഷയങ്ങൾ സൗകര്യപ്രദമായ വിധം കൈകാര്യം ചെയ്യുന്നതിന് ഈ ലാബുകൾ വളരെയധികം സഹായകരമാവുന്നു.

ലാബിൽ സ്പെസിമൻ ഷെൽഫ്
സ്പെസിമൻ ഷെൽഫ് സമർപ്പണം
സ്പെസിമൻ ഷെൽഫ് വീക്ഷിക്കുന്ന വിദ്യാർത്ഥികൾ

ഭിന്നശേഷിക്കാർക്കുള്ള റിസോഴ്സ് റൂം

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് വേണ്ടി ഒരു റിസോഴ്സ് റൂം സ്കൂളിൽ തയ്യാറാക്കിയിട്ടുണ്ട്, ഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികൾക്ക് അവരുടെ വ്യത്യസ്ഥമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും മറ്റുമായി വിവിധ പരിശീലന പരിപാടികളും മറ്റും ഇവിടെ വച്ച് നടത്തുന്നു റിസോഴ്സ് ടീച്ചറുടെ സഹായവും ഇവിടെ ലഭ്യമാക്കുന്നു.

കാന്റീൻ

വിദ്യാർത്ഥികൾക്ക് മിതമായ നിരക്കിൽ ഗുണമേന്മയുള്ള ലഘു ഭക്ഷണം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടു കൂടി പി.ടി.എ സഹകരണത്തോടെ ഈ വിദ്യാലയത്തിൽ ഒരു കാന്റീൻ പ്രവർത്തിക്കുന്നു.

സ്കൂൾ കാന്റീൻ ഉൽഘാടന കർമ്മം നിർവ്വഹിക്കുന്ന മന്ത്രി ശ്രീ. കടന്നപ്പള്ളി രാമചന്ദ്രൻ
സ്കൂൾ കാന്റീൻ
സ്കൂൾ കാന്റീനിൽ നിന്ന് മന്ത്രി ചായ കുടിക്കുന്നു

ഡിജിറ്റൽ ഡിവൈസ് ലൈബ്രറി

കോവിഡ് മഹാമാരിക്കാലത്ത് ക്ലാസുകൾ എല്ലാം ഓൺലൈനിലേക്ക് മാറിയപ്പോൾ പൊതുജന പങ്കാളിത്തത്തോടെ ഉപകരണങ്ങൾ ലഭ്യമാക്കിയെങ്കിലും അവ പര്യാപ്തമല്ലാത്തതിനാൽ വീണ്ടും ഉപകരണങ്ങൾ ആവശ്യമായി വന്ന വിദ്യാർത്ഥികൾക്ക് അവ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടു കൂടി ലൈബ്രറി മാതൃകയിൽ ഒരു ഡിജിറ്റൽ ഡിവൈസ് ലൈബ്രറി ആരംഭിച്ചു ഇതുവഴി വിദ്യാർത്ഥികൾക്ക് ലാപ്പ്ടോപ്പ്, മൊബൈൽ ഫോൺ , ടാബ് ലറ്റ് എന്നിവ ലഭ്യമാക്കി

എൽ.ഇ.ഡി. ഡിസ്പ്ലേ ബോർഡ്

സ്കൂളിലെ പ്രധാന അറിയിപ്പുകളും മറ്റു വിവരങ്ങളും വിദ്യാർത്ഥികളെ അറിയിക്കുന്നതിനായി സ്കൂൾ ഓഫീസിനു മുമ്പിൽ ഒരു എൻ.ഇ.ഡി. ഡിസ്പ്ലേ ബോർഡ് സ്ഥാപിച്ചിട്ടുണ്ട് , പി.ടി. എ സഹകരണത്തോടെയാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.

സ്കൂൾ എൽ.ഇ.ഡി. ബോർഡ്

വായനാമൂല

വിദ്യാർത്ഥികൾക്ക് ഒഴിവുള്ള സമയങ്ങളിൽ പത്രം, മാസികകൾ എന്നിവ വായിക്കുന്നതിനായി ഒരു വായനാമൂല സ്കൂളിൽ ഒരുക്കിയിട്ടുണ്ട്

വായനാമൂലയിൽ പത്രവായനയിൽ ഏർപ്പെട്ട വിദ്യാർത്ഥികൾ

ക്ലാസ് റൂം ലൈബ്രറി

വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനായി മാനേജ്മെൻറ് , പി.ടി. എ. സഹകരണത്തോടെ എല്ലാ ക്ലാസ് മുറികളിലും ക്ലാസ് റൂം ലൈബ്രറി സാധ്യമാക്കി നിരവധി പുസ്തകങ്ങൾ ഇതിൽ ലഭ്യമാണ് ഒഴിവു സമയങ്ങളിൽ വിദ്യാർത്ഥികൾക്ക് ഇത് ഉപയോഗപ്പെടുത്താർ സാധിക്കുന്നു. സ്കൂൾ ലൈബ്രറിയുമായി ചേർന്നാണ് ക്ലാസ് റൂം ലൈബ്രറിയുടെ പ്രവർത്തനം മുന്നോട്ട് പോകുന്നത്.

ക്ലാസ്സ് റൂം ലൈബ്രറി ഷെൽഫ്
മനോജ് സർ പുസ്തക വിതരണത്തിൽ
ഷെൽഫിൽ പുസ്തകങ്ങൾ തയ്യാറാക്കി വക്കുന്ന പി.കെ. മനോജ് സർ

വാട്ടർ പ്യൂരിഫയർ

രണ്ടായിരത്തി അഞ്ഞൂറോളം വരുന്ന വിദ്യാർത്ഥികൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി വിദ്യാലയത്തിൽ നിരവധി ടാപ്പുകൾ ഉൾപ്പെടുന്ന വാട്ടർ പ്യൂരിഫയർ മൂന്ന് സ്ഥലങ്ങളിലായി സ്ഥാപിച്ചിരിക്കുന്നു. പി.ടി.എ പൊതു പങ്കാളിത്തത്തോടെ സ്ഥാപിച്ചവയാണിവ.

സ്കൂൾ വാട്ടർ പ്യൂരിഫയർ
സ്കൂൾ വാട്ടർ പ്യൂരിഫയർ
സ്കൂൾ വാട്ടർ പ്യൂരിഫയർ

ക്ലബ് ഓഫീസുകൾ

സ്കൂളിലെ വിവിധ ക്ലബുകൾക്ക് അവയുടെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി ഓരോ ക്ലബുകൾക്കും പ്രത്യേകം ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. നിലവിൽ ലിറ്റിൽ കൈറ്റ്സ്, എസ്.പി.സി., ജെ.ആർ.സി., എൻ.എസ്.എസ്., സ്പോർട്ട്സ്, വർക്ക് എക്സ്പീരിയൻസ്, സ്കൗട്ട് & ഗയ്ഡ്സ് എന്നിവക്ക് ഓഫിസുകൾ പ്രവർത്തിക്കുന്നു.

ടി.വി.

കൈറ്റ് സ്കൂളിന് നൽകിയ എൽ.ഇ.ഡി. ടി.വി. സ്കൂളിലെ ഓപ്പൺ ഓഡിറ്റോറിയത്തിൽ വായനാ മൂലയോട് ചേർന്ന് ചുമരിൽ സ്ഥാപിച്ചിരിക്കുകയാണ്. അവ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് പ്രത്യേകം അടച്ചുറപ്പുള്ള സംവിധാനവും സ്ഥാപിച്ചിരിക്കുന്നു. സ്കൂളിൽ സ്ഥാപിച്ചിരിക്കുന്ന ഡിഷ് ആന്റിന വഴി ടി.വി.ചാനലുകൾ ഇതിൽ ലഭ്യമാക്കിയിരിക്കുന്നു. വിദ്യാർത്ഥികൾക്ക് ഉച്ചക്കും മറ്റ് ഒഴിവു സമയങ്ങളിലുമായി വിക്ടേഴ്സ് ചാനലും മറ്റ് പരിപാടികളും വീക്ഷിക്കുന്നതിനുള്ള സൗകര്യം ഇതുവഴി ലഭ്യമാകുന്നു.

ഓഡിറ്റോറിയത്തിൽ സ്ഥാപിച്ച ടി.വി. വീക്ഷിക്കുന്ന വിദ്യാർത്ഥികൾ
കൈറ്റിൽ നിന്നും സ്കൂളിന് ലഭിച്ച ടി.വി ഉല്ലാസ്. യു.ജി., രമേശൻ ടി തയ്യിൽ എന്നിവർ ചേർന്ന് കൈപ്പറ്റുന്നു.

ഭക്ഷണപുര

സ്കൂളിലെ എട്ടാം തരം വിദ്യാർത്ഥികൾക്കുള്ള ഭക്ഷണം തയ്യാറാക്കുന്നതിനായി സ്കൂളിൽ ഒരു പാചക പുര നടത്തുന്നു ശുദ്ധജലം, വൈദ്യുതി, ഗ്യാസ് അടുപ്പ്, പാത്രങ്ങൾ എന്നിവ സജീകരിച്ചിട്ടുണ്ട് സ്കൂൾ പാചക തൊഴിലാളികൾക്ക് പുറമെ അദ്ധ്യാപകർ ഇതിന് നേത്യത്വം വഹിക്കുന്നു

സ്കൂൾ കോ. ഒപ്പറേറ്റീവ് സ്റ്റോർ

വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തക വിതരണവും, മിതമായ നിരക്കിൽ മറ്റ് പഠന സാമഗ്രികളുടെ വിൽപ്പനയും നടത്തുന്നതിനായി സ്കൂളിൽ ഒരു സ്കൂൾ സഹകരണ സ്റ്റോർ പ്രവർത്തിക്കുന്നു ടെക്സ്റ്റ് ബുക്കുകൾക്ക് പുറമെ വിദ്യാർത്ഥികൾക്കാവശ്യമായ നോട്ട് ബുക്കുകൾ, ഇൻസ്ട്രുമെന്റ് ബോക്സ്, പേന, പെൻസിൽ, പേപ്പർ തുടങ്ങി നിരവധി സാധനങ്ങൾ ഈ സ്റ്റോർ വഴി ലഭ്യമാണ്

പെൺ സൗഹ്യദ ശുചി മുറികൾ

പെൺകുട്ടികൾക്കായി പ്രത്യേക പെൺ സൗഹ്യദ ഗുചി മുറികൾ ഒരുക്കിയിട്ടുണ്ട് ഇതിൽ സാനിറ്ററി നാപ്കിനുകൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള ഇൻസിനറേറ്റർ അടക്കമുള്ള സംവിധാനങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.

മാലിന്യ സംസ്കരണം

സ്കൂളിനെ ഏറ്റവും വൃത്തിയുള്ള ഒരു കാമ്പസായി നിലനിർത്തുന്നതിനായി എല്ലാവരും ഒന്നടങ്കം ശ്രമിക്കുന്നു , മാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കുന്നതിനും അവ ശേഖരിക്കുന്നതിലും പ്രത്യേക ശ്രദ്ധ പുലർത്തുകയും ചെയ്യുന്നു. എല്ലാ ക്ലാസ് മുറികളിലും വെയ്സ്റ്റ് ബാസ്കറ്റുകൾ കൂടാതെ ഉപയോഗിച്ചു കഴിഞ്ഞ പ്ലാസ്റ്റിക് പേനകൾ ശേഖരിക്കുന്നതിനായി പ്രത്യേകം പെൻ വെയ്സ്റ്റ് ബോക്സുകളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ എല്ലാ വരാന്തകളിലും അതുപോലെ തന്നെ ക്യാമ്പസിൽ വിവിധ ഇടങ്ങളിലായ് വെയ്സ്റ്റ് ശേഖരിക്കുന്നതിനുള്ള സംവിധാനങ്ങൾ സജീകരിച്ചിട്ടുണ്ട് അവ കൃത്യമായി കൈകാര്യം പരിപാലിക്കപ്പെടുകയും ചെയ്യുന്നു.

ക്ലാസുകളിൽ സ്ഥാപിച്ച പെൻ വെയ്സ്റ്റ് ബോക്സ്

സ്കൾപ്ചർ പാർക്ക്

സ്കൂൾ ഗേറ്റ് കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഇരു വശങ്ങളിലുമായി ചുമരിൽ മനോഹര കൊത്തുപണികളും ശില്ലങ്ങളും തീർത്തു വച്ചിട്ടുണ്ട് ഇതിന്റെ തുടർച്ചയെന്നോണം സ്റ്റേജും ഇത്തരത്തിൽ മനോഹരമാക്കിയിട്ടുണ്ട്

സ്കൾപ്ചർ പാർക്ക് ദശ്യം
സ്കൾപ്ചർ പാർക്ക് ദശ്യം

ഔഷധോദ്യാനം

കേരള സ്റ്റേറ്റ് മെഡിസിനൽ പ്ലാന്റ് ബോർഡും കോട്ടക്കൽ ആര്യവൈദ്യശാലയുടെ സെന്റർ ഫോർ മെഡിസിനൽ പ്ലാന്റ്സ് റിസർച്ചും സംയുക്തമായി 2016 - 17 വർഷം സ്കൂളിനനുവദിച്ച സ്കൂൾ ഹെൽബൽ ഗാർഡൻ ഇന്നും സ്കൂളിൽ നല്ല രീതിയിൽ സംരക്ഷിച്ചു വരുന്നു നിരവധി ഔഷധ സസ്യങ്ങൾ ഇതിൽ പരിപാലിക്കപ്പെടുന്നു അവയുടെ പേരുകളും പ്രദർശിപ്പിക്കപ്പെടുന്നതിനാൽ അവ കണ്ട് മനസിലാക്കുന്നതിനും മറ്റും വിദ്യാർത്ഥികൾക്ക് സഹായകരമാവുകയും ചെയ്യുന്നു.

ഔഷധോദ്യാനത്തിൽ സ്ഥാപിച്ച ബോർഡ്
സ്കൂൾ ഔഷധോദ്യാനം

മീൻകുളം

വലുതും ചെറുതുമായി രണ്ട് കുളങ്ങൾ തയ്യാറാക്കി അതിൽ നിരവധി അലങ്കാര മത്സ്യങ്ങളെ സ്കൂളിൽ വളർത്തുന്നു. അവയെ പരിപാലിക്കുന്നതിൽ പ്രത്യേക ശ്രദ്ധ പുലർത്തുന്നു. ഈ മനോഹര കാഴ്ചകൾ വിദ്യാർത്ഥികൾക്ക് ആനന്ദവും കുളിർമയുമേകുന്നു.

പബ്ലിക് അനൗൺസ്മെന്റ് സിസ്റ്റം

വിദ്യാർത്ഥികൾക്കുള്ള നിർദേശങ്ങളും മറ്റും നൽകുന്നതിനായി ഹൈസ്കൂൾ ഹയർ സെക്കന്ററി വിഭാഗങ്ങൾക്ക് പ്രത്യേകമായും ഒന്നിച്ചും ഉപയോഗിക്കുവാൻ കഴിയുന്ന വിധം മുഴുവൻ ക്ലാസ് മുറികളിലും സ്പീക്കർ, ഓഫീസിന് സമീപം മൈക്ക്, ആംപ്ലിഫയർ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

ഓഫീസ് & സ്റ്റാഫ് റൂം

സ്കൂളിന്റെ സുഗമമായ പ്രവർത്തനങ്ങൾ ഉറപ്പ് വരുത്തുന്നതിനായി ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങൾക്കായി പ്രത്യേകം ഓഫീസുകൾ പ്രവർത്തിക്കുന്നു അതോടൊപ്പം ഹൈസ്കൂൾ - ഹയർ സെക്കന്റി വിഭാഗം അദ്ധ്യാപകർക്കായി കൃത്യമായ ഷെൽഫ് സംവിധാനങ്ങളോടെ മൂന്ന് സ്റ്റാഫ് റൂമുകളും ഉണ്ട് .

സെക്യൂരിറ്റി ക്യാമറ

വിദ്യാർത്ഥികളുടേയും സ്കൂളിന്റേയും സുരക്ഷ മുൻനിർത്തി സ്കൂളിൽ ലാബുകൾ, ഓഫീസ്, വരാന്തകൾ, ക്യാമ്പസ് പരിസരം എന്നിവിടങ്ങളിലായ് 24 മണിക്കൂറും പ്രവർത്തിക്കുന്ന നിരവധി സുരക്ഷാ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

പൂന്തോട്ടം

സ്കൂളിൽ വിവിധ ഭാഗങ്ങളിലായി ചെറിയ പൂന്തോട്ടങ്ങൾ സജീകരിച്ചിരിക്കുന്നു, അവ നല്ല രീതിയിൽ പരിപാലിക്കപെടുകയും ചെയ്യുന്നു അത് സ്കൂൾ കാമ്പസിന്റെ ഭംഗി ഒന്നുകൂടി വർദ്ധിപ്പിക്കാൻ കാരണമാവുകയും ചെയ്യുന്നു

സ്കൂൾ ബസ്

വിദ്യാർത്ഥികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി യാത്രാസൗകര്യം കുറവുള്ള പ്രദേശങ്ങളിലൂടെ സ്കൂളിന്റെ രണ്ട് ബസുകൾ രാവിലെയും വൈകീട്ടു മായി സർവീസ് നടത്തുന്നു ഇത് നിരവധി വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടുന്നു.

സ്കൂൾ ബസ്