ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43034 (സംവാദം | സംഭാവനകൾ)
No edit summary
43034 (സംവാദം | സംഭാവനകൾ)
No edit summary
വരി 53: വരി 53:
'''ഹിന്ദി ക്ലബ്ബ്'''
'''ഹിന്ദി ക്ലബ്ബ്'''


2021 - 22 വർഷത്തെ ഹിന്ദി ക്ലബ്ബിന്റെ ഉദ്ഘാടനം ഗൂഗിൾ മീറ്റിലൂടെ ജൂലൈ മാസം പതിനെട്ടാം തീയതി നടത്തുകയുണ്ടായി. ഹിന്ദി ദിനാഘോഷം സെപ്റ്റംബർ 14 ന് ആരംഭിച്ചു. ഒരാഴ്ച നീണ്ടുനിന്ന വാരാഘോഷ സമാപന സമ്മേളനത്തിൽ കേരള ഹിന്ദി പ്രചാര സഭ യുടെ ജോയിൻ സെക്രട്ടറി ശ്രീ ഗോപകുമാർ മുഖ്യാതിഥിയായിരുന്നു. കുട്ടികളുടെ കലാപരിപാടികൾ, പ്രസംഗ മത്സരങ്ങൾ,കുട്ടികളുടെ റേഡിയോ നാടക അവതരണം എന്നിവ ശ്രദ്ധേയമായിരുന്നു. സുരീലി ഹിന്ദി യുടെ ഉദ്ഘാടനം ഡിസംബർ എട്ടാം തീയതി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. വാർഡ് കൗൺസിലർ ശ്രീ അംശു വാമദേവൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഹിന്ദി വാരാഘോഷത്തോടനുബന്ധിച്ച് നടന്ന മത്സരവിജയികളുടെ സമ്മാനവിതരണവും നടത്തുകയുണ്ടായി.
2021 - 22 വർഷത്തെ ഹിന്ദി ക്ലബ്ബിന്റെ ഉദ്ഘാടനം ഗൂഗിൾ മീറ്റിലൂടെ ജൂലൈ മാസം പതിനെട്ടാം തീയതി നടത്തുകയുണ്ടായി. ഹിന്ദി ദിനാഘോഷം സെപ്റ്റംബർ 14 ന് ആരംഭിച്ചു. ഒരാഴ്ച നീണ്ടുനിന്ന വാരാഘോഷ സമാപന സമ്മേളനത്തിൽ കേരള ഹിന്ദി പ്രചാര സഭ യുടെ ജോയിൻ സെക്രട്ടറി ശ്രീ ഗോപകുമാർ മുഖ്യാതിഥിയായിരുന്നു. കുട്ടികളുടെ കലാപരിപാടികൾ, പ്രസംഗ മത്സരങ്ങൾ,കുട്ടികളുടെ റേഡിയോ നാടക അവതരണം എന്നിവ ശ്രദ്ധേയമായിരുന്നു. സുരീലി ഹിന്ദി യുടെ ഉദ്ഘാടനം ഡിസംബർ എട്ടാം തീയതി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. വാർഡ് കൗൺസിലർ ശ്രീ അംശു വാമദേവൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഹിന്ദി വാരാഘോഷത്തോടനുബന്ധിച്ച് നടന്ന മത്സരവിജയികളുടെ സമ്മാനവിതരണവും നടത്തുകയുണ്ടായി.


'''<big>ഗണിത ക്ലബ്</big>'''   
'''<big>ഗണിത ക്ലബ്</big>'''   

11:35, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021 – 22 പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ റേഡിയോ: 40.16 എസ്. എം. വോയ്‌സ്

മാനം നിറയാൻ മാനം മുട്ടെ പറന്നുയരാൻ "

അറിവു പകരുന്നതിനൊപ്പം കളിയും ചിരിയും പാട്ടും വാർത്തകളും ,പ്രശസ്തരുടെ വർത്തമാനങ്ങളും കുഞ്ഞു പ്രതിഭകളുടെ വിശേഷങ്ങളും പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെ 2016 നവംബർ 14 ന് 40.16 എസ്. എം. വോയ്‌സ് പ്രക്ഷേപണം ആരംഭിച്ചു."40" സ്‌കൂൾ ആരംഭിച്ച വർഷമായ 1940 നെയും "16" റേഡിയോ ആരംഭിച്ച വർഷമായ 2016 നെയും സൂചിപ്പിക്കുന്നു. മാസത്തിൽ രണ്ടുതവണ ലൈവായി പ്രക്ഷേപണം ചെയ്തിരുന്ന സ്‌കൂൾ റേഡിയോ കോവിഡുകാലത്തു വീടുകളിൽ സുരക്ഷിതരായിരുന്നു കൊണ്ട് കുട്ടികൾ തങ്ങളുടെ വോയ്‌സ് റെക്കോർഡ് ചെയ്ത് പ്രക്ഷേപണത്തിനായി ഒരുക്കുന്നു. രക്ഷാധികാരി : ഫാ.നെൽസൺ വലിയവീട്ടിൽ നേതൃത്വം നൽകുന്നു. അദ്ധ്യാപകർ : സാഗ തോംസൺ റ്റി , ജോസ് എൽവിസ് റോയ് . സ്റ്റേഷൻ ഡയറക്ടർ : ആലോക് . പി. പ്രപഞ്ച്‌, ചീഫ് പ്രോഗ്രാം ഡയറക്ടർ: വിജിത സാം കുരാക്കർ, അസിസ്റ്റന്റ് ഡയറക്ടർ: ഫാത്തിമാ സി.എം

എസ്.എ.സി.എസ്.എ (സെന്റ് മേരീസ് അശീതി സിവിൽ സർവീസ് അക്കാദമി)

വരും കാല തലമുറയേ സിവിൽ സർവീസിലേക്ക് അടുപ്പിക്കുന്നതിന്റെ ഭാഗമായാണ് സെന്റ് മേരീസ് സിവിൽ സർവീസ് അക്കാദമി രൂപീകരിച്ചത്. സ്കൂളിന്റെ എൺപതാം പിറന്നാളിന്റെ ഭാഗമായി യു.പി ,ഹൈസ്കൂൾ ,ഹയർ സെക്കണ്ടറി വിഭാഗത്തിലെ വിദ്യാർത്ഥികളെ അവരവരുടെ പഠന നിലവാരത്തിന്റെ ഭാഗമായാണ് പരിശീലനം നൽകുന്നത്. എല്ലാ ദിവസവും രാത്രി 9.30 മുതൽ ഒരു മണിക്കൂർ സമയമാണ് പരിശീലന സമയം.സിവിൽ സർവീസ് മേഖലയിലെ ഉന്നതരായ വ്യക്തികളും പരിശീലകരും വിദ്യാർത്ഥി കളുമായി സംവദിച്ചു വരുന്നു.

നാഷണൽ കേഡറ്റ് കോർപ്സ് (എൻ. സി . സി)

1966- ൽ എൻസിസി, ആർമി വിംഗ് ബോയ്സ്, 1994- ൽഎൻസിസി ആർമി വിംഗ് ഗേൾസ്, 2008-ൽ ആർമി വിംഗ് സീനിയർ ഡിവിഷൻ ഗേൾസ് സ്കൂളിൽ ആരംഭിച്ചു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി എൻസിസി നേവി വിംഗ് 2021- ലും ആരംഭം കുറിയ്ക്കുവാൻ സാധിച്ചു.

എൻ. സി . സി. ജെ. ഡബ്ലിയു. ഗേൾസ് വിങ്‌ ആർമി

1 കെ   ഗേൾസ് ബി . എൻ എൻ. സി . സിയുടെ കീരിലുള്ള ട്രൂപ്പ് നമ്പർ 2, ഒഴു ഗേൾസ് വിങ് , സെന്റ്‌ മേരീസ്‌ ഹൈർ സെക്കന്ററി സ്കൂളിൽ പ്രവർത്തിക്കുന്നു. രണ്ട് വർഷങ്ങളായി 100 കുട്ടികൾ ആർമി വിങ്ങിൽ ഉണ്ട്. തിങ്കളാഴ്‌ചയും ബുധനാഴ്‌ച്ചയും ആണ് പരേഡ് നടത്തുന്നത്. എ.എൻ.ഒ, എസ്/ഒ  ഡെയ്സി ഡാനിയേൽ നേത്രത്വം കൊടുക്കുന്നു. പെൺകുട്ടികളെ ആർമിയിൽ ചേരുന്നതിന് പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരേഡുകളാണ് നടത്തുന്നത്. കൂടാതെ ധാരാളം സോഷ്യൽസെർവീസ് ആക്റ്റിവിറ്റീസ് നടത്തപ്പെടുന്നു. സ്ക്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും നെത്രത്വവും സഹകരണവും നൽകുന്നു.

എൻ.എസ്.എസ്

കരുണയുടെ മുഖമായി എൻഎസ്എസ് യൂണിറ്റ് എന്നും മാതൃകയായി മുന്നോട്ട്. സമൂഹത്തിലെ കഷ്ടത അനുഭവിക്കുന്നവരെ കരുതുന്നതിലും സഹായിക്കുന്നതിനും എൻഎസ്എസ് കുട്ടികൾ മുന്നിലുണ്ട്. കടൽക്ഷോഭം നിമിത്തം കഷ്ടത അനുഭവിക്കുന്ന തീരദേശവാസികളുടെ സഹായിക്കാൻ എൻഎസ്എസ് മുന്നോട്ടുവന്നു. നിർധനരായ വൃദ്ധർക്കും കിടപ്പു രോഗികൾക്കും സാമ്പത്തിക സഹായം നൽകി. യുവജനങ്ങളെ മദ്യത്തിൽ നിന്നും മയക്കുമരുന്നിൽ നിന്നും രക്ഷിക്കുന്നതിന് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന് മരങ്ങൾ വച്ചു പിടിപ്പിക്കുന്ന അതിനും വീട്ടിലൊരു പച്ചക്കറിത്തോട്ടം എന്ന പ്രോഗ്രാമിനും അവർ നേതൃത്വം നൽകി. മഴക്കുഴി നിർമ്മാണം മഴക്കാലപൂർവ്വ ശുചീകരണം ഇവ കൃത്യമായി കുട്ടികൾ നടത്തി. പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുന്ന വരെ മാനസികമായ ശക്തിപ്പെടുത്തുവാൻ പരിശ്രമിച്ചു. അങ്ങനെ എൻഎസ്എസ് എന്നും കുട്ടികൾക്ക് മാതൃകയായി മുന്നോട്ടുപോകുന്നു.

സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് (എസ്. പി .സി )

2010 ഓഗസ്റ്റ് 3ാം തിയതി ആണ് സെൻ്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിൽ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് പദ്ധതി ആരഭിച്ചത്. ' കരുതൽ ' പദ്ധതി വഴി മറ്റുള്ളവർക്ക് സഹായം നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സി.പി.ഒ അജേഷ് കുമാർ, എ.സി.പി.ഒ ചിന്നമ്മ. എ, ഡ്രിൽ ഇൻസ്ട്രക്ടർ പ്രവീൺ എന്നീ അധ്യാപകരുടെ സ്തുത്യർഹമായ സേവനം എസ്. പി .സി യുടെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കി നിലനിർത്തുന്നൂ. ഓരോ പ്ലാറ്റൂണിലും 44 പേര് വീതം ജൂനിയർ & സീനിയർ പ്ലാറ്റൂൺസിൽ മൊത്തം 88 സ്റ്റുഡൻ്റ്സ് നിലവിൽ ഉണ്ട്. ആഴ്ചയിൽ രണ്ടു ദിവസം, വ്യാഴാഴ്ചയും ശനിയാഴ്ചയും പരേഡിനായി നിശ്ചയിച്ചിട്ടുണ്ട്. എസ്. പി .സി യുടെ നേതത്വത്തിൽ ' സ്പർശം ' എന്ന പരിപാടിയിലൂടെ കുട്ടികളുടെ കലാവാസനകൾ അവതരിപ്പിച്ചു വരുന്നു.

സ്കൗട്ട് ആൻഡ് ഗൈഡ്സ്

1986-ൽ സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ച സ്കൗട്ട് ഗൈഡ് പ്രസ്ഥാനം ഇന്ന് 3 യൂണിറ്റുകളിലായി 96 സ്കൗട്ട്സ് ഗൈഡസുകളായി പ്രവർത്തിക്കുന്നു. ഇതിനു നേത്രത്വം നൽകുന്ന ജോസ് എൽവിസ് റോയ് സാർ, ജോൺഷൈജു സാർ, ഷോബി ടീച്ചർ എന്നിവർ കുട്ടികൾക്കാവിശ്യമായ മാർഗനിർദേശം നൽകി വരുന്നു. എല്ലാ വെള്ളിയാഴ്ച്ചദിവസങ്ങളിലും സ്കൗട്ട് ആൻഡ്‌ ഗൈഡ്സിന്റെ ട്രൂപ് ആൻഡ് കമ്പനി മീറ്റിംഗ് നടനുവരുന്നു. സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലും അച്ചടക്കം പരിപാലിക്കുന്നതിലും ഈ സംഘടനാപ്രവർത്തകർ പ്രേതേകം ശ്രദ്ധവയ്ക്കുന്നു. സ്വാതന്ത്ര്യദിനത്തിൽ സ്കൂളിൽ നടന്ന ഇൻഡിപെൻഡൻസ്‌ഡേ പരേഡിൽ പങ്കെടുക്കുകയുണ്ടായി. ഗാന്ധിജയന്തി ദിനത്തിൽ സ്‌കൂൾ പരിസരംവൃത്തിയാകുകയുണ്ടായി. 2022ജനുവരി മാസം 8ാഠ തീയതി രാജ്യപുരസ്കാർ പരീക്ഷയിൽ സ്‌കൗട്ടിലെയും ഗൈഡ്സിലെയും കുട്ടികൾ പങ്കെടുക്കുകയുണ്ടായി.

ഫിസിക്കൽ എഡ്യൂക്കേഷൻ

ഈ കോവിഡ് പ്രതിസന്ധി സമയത്തും അതിനെ എല്ലാം തരണം ചെയ്തു കൊണ്ട് കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക് വേണ്ടി നമ്മുടെ സ്കൂളിൽ വിവിധയിനം കായിക പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. അതിൽ പ്രധാനമായും ബാസ്കറ്റ്ബാൾ , ഫുട്ബോൾ ,ക്രിക്കറ്റ് ആൻഡ് ലൗണ് ടെന്നീസ് എന്നി ഇനങ്ങളുടെ പരിശീലനം സ്കൂളിൽ പുരോഗമിച്ചു വരികയാണ് . ഇതുകൂടാതെ കുട്ടികൾ ഡിസ്ട്രിക്ട് , സ്റ്റേറ്റ് കായിക മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനം കരസ്ഥമാക്കുകയും ചെയ്‌തു . സ്‌കൂൾ ടൈംടേബിൾ പ്രകാരമുള്ള ഹെൽത്ത് ആൻഡ് ഫിസിക്കൽ എഡ്യൂക്കേഷൻ ക്ലാസുകളും നടന്നു വരുന്നു.

പരിസ്ഥിതി ക്ലബ്

2021 ജൂൺ 16ാഠ തീയതി സ്കൂളിലെ നേച്ചർ ക്ലബ്, ഫാർമേഴ്സ് ക്ലബ് എന്നിവ എക്കോ ക്ലബ്ബിൽ ലയിപിച്ച പ്രവർത്തനം ആരംഭിച്ചു. വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം, വീട്ടിൽ ഒരു ഉദ്യാനം എന്നീ പദ്ധതികൾ കുട്ടികൾക്കായി ആരംഭിച്ചു. 5ാഠ ക്ലാസ്സ് മുതൽ 8ാഠ ക്ലാസ്സ് വരെയുള്ള കുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തി പ്രവർത്തനം വിലയിരുത്താൻ തിരുമാനിക്കുകയും, ചെങ്ങോട്ടുകോണം, കരിയഠ, ശ്രീകാര്യം, മൺവിള, കരമന, പൂജപ്പുര, എന്നിവടങ്ങിലായി അമ്പതിലധികം വീടുകളിൽ കൺവീനർമാർ പോകുകയും ചെയ്തു. നവംബര് മാസം 2ാഠ തീയതി മുതൽ 'പച്ചത്തുരത്ത് ' എന്ന പേരിൽ സ്‌കൂൾ ക്യാമ്പസിന്റെ വിവിധ സ്ഥലങ്ങിലായി പച്ചക്കറിത്തോട്ടം, ഔഷധസസ്യത്തോട്ടം, വിദേശഫല വൃക്ഷത്തോട്ടം എന്നിവ നിർമ്മിച്ച 5 മുതൽ 8 വരെയുള്ള വിദ്യാർത്ഥികളുടെ നേത്രത്വത്തിൽ പലഗ്രൂപ്പുകളായി തിരിഞ്ഞ തോട്ടങ്ങൾ പരിപാലനം ചെയ്‌തു വരുന്നു.

ഹെൽത്ത് ക്ലബ്

കുട്ടികളുടെ ആരോഗ്യ പരിപാലനം സ്കൂളിൽ ഹെൽത്ത് ക്ലബിലൂടെ പ്രവർത്തിച്ചുവരുന്നു.2021- 22 അധ്യയനവർഷത്തിൽ കോവിഡ മാനദണ്ഡം പാലിച്ച് ഓൺലൈനിലൂടെ ഹെൽത്ത് ക്ലബ്ബ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സ്കൂളും പരിസരവും അനുബന്ധ ഉപകരണങ്ങളും അണുവിമുക്തമാക്കി. കുട്ടികൾക്കും സ്ത്രീകൾക്കും പോഷകസമൃദ്ധമായ ആഹാരത്തിന്റെ ആവശ്യകതയെക്കുറിച്ച് പോഷൻ അഭിയാൻ സെമിനാറുകളും കൗമാരക്കാരുടെ ആരോഗ്യ പരിപാലനത്തിനായി മൈ പീരിയഡ് മൈ പ്രൈഡ് എന്നൊരു സെമിനാർ യോഗം നടത്തപ്പെട്ടു.കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഹോമിയോ വാക്സിൻ വിതരണം സ്കൂൾ കേന്ദ്രീകരിച്ച് ഹെൽത്ത് ക്ലബ് ക്രമീകരണം നൽകി. കൂടാതെ മെഗാ വാക്സിനേഷൻ ക്യാമ്പിനെ സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഹെൽത്ത് ക്ലബ് നേതൃത്വം നൽകി.

ഇംഗ്ലീഷ് ക്ലബ്

2021 - 22 അക്കാദമിക് വർഷത്തിലെ ഇംഗ്ലീഷ് ക്ലബ് പ്രവർത്തനങ്ങൾ മഹാമാരിയുടെ ഇടയിലും ഓൺലൈനായി നടത്താൻ സാധിച്ചു. വിവിധ മാസങ്ങളിലായി.കവിതാപാരായണ മത്സരങ്ങളും, പ്രസംഗമത്സരവും, ബുക്ക് റിവ്യൂ എന്നിവ പൂർത്തിയാക്കാൻ സാധിച്ചു. ഒൿടോബർ 5 ന് ഇന്ത്യൻ ഇംഗ്ലീഷ് ദിനമായി ആചരിച്ചു. അതിനോടനുബന്ധിച്ച് 'ഇംഗ്ലീഷ് പ്രിസം' എന്ന പരിപാടി സംഘടിപ്പിച്ചു. ശ്രീമതി ഷെർലി സ്റ്റുവർട്ട് - വൈസ് പ്രിൻസിപ്പൽ മാർ ഇവാനിയോസ് കോളേജ് മുഖ്യപ്രഭാഷണം നടത്തി.

മലയാളം ക്ലബ്

2021- 21 അധ്യയനവർഷത്തിലെ മലയാളം ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബർ 5അധ്യാപക ദിനത്തിൽ നിർവഹിച്ചു. തുടർന്ന് മലയാള സാഹിത്യ നായകന്മാരുടെ ദിനങ്ങൾ, അനുസ്മരണങ്ങൾ, കേരള പിറവി ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ പ്രഭാഷണങ്ങൾ കവിതാപാരായണം എന്നിവ സംഘടിപ്പിച്ചു.

ഹിന്ദി ക്ലബ്ബ്

2021 - 22 വർഷത്തെ ഹിന്ദി ക്ലബ്ബിന്റെ ഉദ്ഘാടനം ഗൂഗിൾ മീറ്റിലൂടെ ജൂലൈ മാസം പതിനെട്ടാം തീയതി നടത്തുകയുണ്ടായി. ഹിന്ദി ദിനാഘോഷം സെപ്റ്റംബർ 14 ന് ആരംഭിച്ചു. ഒരാഴ്ച നീണ്ടുനിന്ന വാരാഘോഷ സമാപന സമ്മേളനത്തിൽ കേരള ഹിന്ദി പ്രചാര സഭ യുടെ ജോയിൻ സെക്രട്ടറി ശ്രീ ഗോപകുമാർ മുഖ്യാതിഥിയായിരുന്നു. കുട്ടികളുടെ കലാപരിപാടികൾ, പ്രസംഗ മത്സരങ്ങൾ,കുട്ടികളുടെ റേഡിയോ നാടക അവതരണം എന്നിവ ശ്രദ്ധേയമായിരുന്നു. സുരീലി ഹിന്ദി യുടെ ഉദ്ഘാടനം ഡിസംബർ എട്ടാം തീയതി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. വാർഡ് കൗൺസിലർ ശ്രീ അംശു വാമദേവൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഹിന്ദി വാരാഘോഷത്തോടനുബന്ധിച്ച് നടന്ന മത്സരവിജയികളുടെ സമ്മാനവിതരണവും നടത്തുകയുണ്ടായി.

ഗണിത ക്ലബ്

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ സംവിധാനത്തിൽ ഗണിത ക്ലബിലേക് കുട്ടികളെ തിരഞ്ഞെടുക്കുകയും അവരുടെ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും ചെയ്‌തു. 'ശാസ്ത്രരംഗം' ജില്ലാതല ഗണിത പേപ്പർ പ്രസന്റേഷൻ മത്സരത്തിൽ പങ്കെടുക്കാനായി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്‌കൂൾ തല മത്സരം സംഘടിപ്പിച്ചു വിജയികലെ ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിച്ചു. ഡിസംബർ 22 രാമാനുജൻ ദിനാചരണം പ്രാമാണിച്ച് 'ഇൻഫിനിറ്റി' എന്ന പരിപാടി സംഘടിപ്പിക്കുകയും കുട്ടികൾക്കായി രാമാനുജൻ വീഡിയോ പ്രസന്റേഷൻ മത്സരം സംഘടിപ്പിക്കുകയും ചെയ്‌തു. ഗണിത ക്വിസ് നടത്തി. കുട്ടികളിൽ ഗണിതത്തിൽ താല്പര്യം ജനിപ്പിക്കുന്നതിനുവേണ്ടി ഗണിതത്തിലെ നിർമാണ പ്രവർത്തനങ്ങൾ വീഡിയോസ് ആയി നൽകി.

സോഷ്യൽ ക്ലബ്

ജൂൺ–5 ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളും അദ്ധ്യാപകരും വൃക്ഷത്തൈകൾ നടുകയും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോ കുട്ടികളിൽ എത്തിച്ചു. ചാന്ദ്രദിനത്തോടനുബന്ധിച്ച് ക്വിസ് പോസ്‌റ്റർ നിർമാണം, വെബ്ബിനാർ എന്നിവ സംഘടിപ്പിക്കുകയും വിജയികൾക് സമ്മാനം നൽകുകയും ചെയ്‌തു. പ്രാദേശിക ചരിത്രം, ഡിജിറ്റൽ ആൽബം എന്നിവ തയ്യാറാക്കി. സ്വതന്ത്രലബ്ദിയുടെ 75ാഠ വാര്ഷികത്തോടനുബന്ധിച്ച് 'അമൃത മഹോത്സവം ' സ്‌കൂൾ തല വെബിനാർ സംഘടിപ്പിക്കുകയും അമൃതാജ്വാല തെളിയിച്ച് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. സ്വാതന്ദ്രിയ ദിനം. ഗാന്ധി ജയന്തി, ശിശൂ ദിനം എന്നിവ ആചരിച്ചു. നവംബർ 26 ഭരണഘടനാദിനം വിപുലമായരീതിയിൽ സ്‌കൂൾ തലത്തിൽ സംഘടിപ്പിക്കുകയുണ്ടായി. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേത്രത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.

സയൻസ് ക്ലബ്ബ്

ഫിസിക്കൽസയൻസ്

2021-22 വർഷത്തെ സയൻസ് ക്ലബ്ബിന്റെ ഉദ്ഘോടനം ക്യൂരിയോസിറ്റി ഓൺലൈൻ സയൻസ് എക്സിബിഷനോട് കൂടി ആരംഭിച്ചു. Dr. ജിജിമോൻ. കെ തോമസ് അധ്യക്ഷത വഹിച്ചു. യഠങ് ഇന്നൊവേറ്റേഴ്സ് ഫോറമിന്റെ ആഭിമുഖ്യത്തിൽ ഒരു പ്രോഗ്രാം 23 നവംബർ 2021 ൽ നടത്തപ്പെടുകയുണ്ടായി .അതിൽ ഡി. ആർ . കെ . രാജീവ് , ഡയറക്ടർ ഓഫ് സ്‌പേസ് ഫിസിക്സ് ലബോറട്ടറി, വി.എസ്.എസ്.സി അധ്യക്ഷത വഹിച്ചു. ലോക ബഹിരാകാശ വാരാചരണത്തോട് അനുബന്ധിച്ചു വിവിധ് പ്രോഗ്രാമുകളിൽ കുട്ടികൾ പങ്കെടുത്തു. പൊതു വിദ്യാഭ്യാസവകുപ്പ് സംഘടുപിച്ച പ്രതിഭകൾക്കൊപ്പമെന്ന ഓൺലൈൻ സംവോദ പരിപാടിയിൽ നമ്മുടെ വിദ്യാർഥികൾ പങ്കെടുത്തു.

നാച്ചുറൽ സയൻസ്

സെൻമേരിസ് എച്ച്എസ്എസ് പട്ടം സ്കൂളിലെ നാച്ചുറൽ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്ത വർഷമാണ് 2021-2022. പരിസ്ഥിതി ദിന ത്തോടനുബന്ധിച്ചു മുഴുവൻ കുട്ടികളും അധ്യാപകരും വീട്ടുമുറ്റത്ത് വൃക്ഷത്തൈ നടുകയും അതിന്റെ ഫോട്ടോ സ്കൂൾ ഗ്രൂപ്പിൽ പങ്കു വയ്ക്കുകയും ചെയ്തു. സ്കൂൾ പരിസരത്ത് ഒരു ഔഷധതോട്ടം നിർമ്മിക്കുന്നതിനായി ക്ലാസ്സ്‌ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ ഔഷധച്ചെടികൾ കൊണ്ടുവരികയും ജീവശാസ്ത്ര വിഭാഗം അധ്യാപകരുടെ പങ്കാളി ത്തത്തോടെ നട്ടുപിടിപ്പിക്കുകയും ചെയ്തു. ഇതിനോടനുബന്ധിച്ച് ഒരു ഫലവൃക്ഷതോട്ടവും ഒരു പച്ചക്കറി തോട്ടവും കൂടി തയ്യാറാക്കി.ഈ തോട്ടങ്ങളുടെ പരിപാലനത്തിൽ കുട്ടികളുടെ സജീവപങ്കാളിത്തം ഉറപ്പാക്കി.കോവിഡ് പ്രതിരോധ വൽക്കരണത്തിന്റെ ഭാഗമായി ഡോക്ടർ അഞ്ജു കണ്മണി നയിച്ച സെമിനാർ കുട്ടികൾക്കും രക്ഷിതാക്കൾക്കും വളരെ പ്രയോജനകരമായിരുന്നു. അതോടൊപ്പം സ്കൂൾ തുറക്കുന്നതിനോടാനുബന്ധിച്ചു കുട്ടികൾ തയ്യാറാക്കിയ കോവിഡ് പ്രതിരോധബോധവൽക്കരണ പോസ്റ്ററുകളുടെ പ്രദർശനവും നടത്തപ്പെട്ടു.

വിദ്യാരംഗം

പട്ടം സെന്റ് മേരീസ് ഹയർ സെക്കന്ററി സ്ക്കൂളിലെ 2021-22 വർഷത്തെ പ്രവർത്തനഉത്‌ഘാടനം ക്ലാസ് തലത്തിൽ നടക്കുകയുണ്ടായി. ഉപജില്ലാതലത്തിൽ നടത്തപ്പെട്ട മത്സരങ്ങളിൽ വിവിധ ഇനങ്ങളിലായി ഈ സ്‌കൂളിലെ കുട്ടികൾ പങ്കെടുക്കുകയുണ്ടായി. ശ്രീ. ബിജൂ ഡാനിയേൽ സാർ വിദ്യാരംഗത്തിന്റെ സെക്രെട്ടറിയായി പ്രവർത്തിക്കുന്നു.

അഖില കേരള ബാലജനസഖ്യം സെന്റ്‌ മേരീസ് ശാഖ പട്ടം

'We serve' എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന അഖില കേരള ബാലജനസഖ്യം സെൻമേരിസ് ശാഖയുടെ 2021-22 വർഷത്തെ പ്രവർത്തനം12/10/2021 ൽ ബഹുമാനപ്പെട്ട കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ശ്രീ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു സാമൂഹ്യ ക്ഷേമ പദ്ധതികളുടെ പ്രവർത്തന ഉദ്ഘാടനം അന്നേദിവസം റൈറ്റ്. റെവ മോൺ. ഡോ. മാത്യു മനക്കരകാവിൽ കോർ എപ്പിസ്കോപ്പ നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ റവ.ഫാ. ബാബു ടി അധ്യക്ഷത വഹിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ ശ്രീബിജോ ഗീവറുഗ്ഗീസ്‌, മനോരമ അസിസ്റ്റന്റ് എഡിറ്റർ ശ്രീ. ബി മുരളി, നാലാഞ്ചിറ വാർഡ് കൗൺസിലർ ജോൺസൺ ജോസഫ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. കോവിഡ് മഹാമാരിയെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സഖ്യത്തിന്റെ ട്രഷറർ കൂടിയായ മാസ്റ്റർ കിരൺ 1000 മാസ്കും 20 ലിറ്റർ സാനിറ്റൈസറും കേശവദാസപുരത്ത് ഉള്ള ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് നൽകി സാമൂഹ്യ പ്രതിബദ്ധത തെളിയിച്ചു. 2021 ഒക്ടോബർ 31ന് കോവിഡി നോടൊപ്പം ഉള്ള ജീവിതം - പ്രതീക്ഷകളും ആകുലതകളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു പ്രമുഖ മോട്ടിവേഷണൽ സ്പീക്കർ ആയ ജി.പ്രീത് ചന്ദനപ്പള്ളി സെമിനാർ നയിച്ചു. തണലേകാൻ സഖ്യം എന്ന പദ്ധതിയുടെ ഭാഗമായി ക്രിസ്മസ് നവവത്സര സമ്മാനങ്ങൾ 5 ഓർഫനേജ്കളിലെ (നെടുമങ്ങാട്, എസ് എച്ച് നവജ്യോതി കുമാരപുരം, ബഥാനിയ കുമാരപുരം, റിഹാബിലിറ്റേഷൻ സെന്റർ പുലയനാർകോട്ട വീട് നാലാഞ്ചിറ) അന്തേവാസികൾക്ക് സമ്മാനിച്ചു. തിരുവനന്തപുരം യൂണിയൻ സംഘടിപ്പിച്ച മൊബൈൽ ദുരുപയോഗത്തിനെതിരെയുള്ള ബോധവൽക്കരണ സെമിനാർ, ശിശുദിന ചിത്രരചനാ മത്സരം എന്നിവയിൽ ശാഖയെ പ്രതിനിധീകരിച്ച് സഖ്യാ അംഗങ്ങൾ പങ്കെടുത്തു. ശാഖയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ശ്രീ ജോൺ ഷൈജു, ശ്രീമതി സൂസൻ വർഗീസ് എന്നിവർ മുഖ്യ സഹകാരി മാരും ശ്രീ മനോജ് എബ്രഹാം, ബിജു ഫിലിപ്പ്, ദീപ്തി ജോർജ്ജ്, സുനിൽ. ആർ ഷേർളി.കെ. ജോൺ, ബിനി എലിസബത്ത് തുടങ്ങിയവർ സഹകാരി മാർ ആയും പ്രവർത്തിച്ചുവരുന്നു 2021-22 ലെ ഭാരവാഹികളായി വിജിത സാം കുരാക്കാർ, അമൃത എം, ഫൈസാൻ, മുബിൽ, ജോഹാൻ, കാർത്തിക്, ശിവാനി, ലക്ഷ്മൺ എന്നിവർ പ്രവർത്തിക്കുന്നു സെൻമേരിസ് സഖ്യം ശാഖയിൽ നിന്ന് യൂണിയൻ പ്രതിനിധിയായ അലോക്. പി. പ്രപഞ്ച് യൂണിയൻ പ്രസിഡന്റായും പ്രവർത്തിക്കുന്നു.

കെ. സി .എസ് .എൽ

കെ. സി .എസ് .എൽ തിരുവനന്തപുരം മേജർ അതിരുപതയുടെ 2021-22 വർഷത്തെ കർമ പദ്ധതി ഉദ്ഘാടനം 2021 ജൂൺ 30 ന് (ബുധൻ)ശ്രീ. ബിജു തോമസ് (പ്രസിഡന്റ്‌ )ന്റെ അധ്യക്ഷതയിൽ അഭിവന്ദ്യ കർദ്ദിനാൾ ബസേലിയോസ്‌ ക്ലിമിസ് തിരുമേനി ഉദ്ഘാടനം ചെയ്തു. കെ .സി .എസ് .എൽ തിരുവനന്തപുരം അതിരുപതയുടെ യൂട്യൂബ് ചാനൽ ആയ ‘നക്ഷത്ര കൂടാരം ‘ ന്റെ ഉദ്ഘാടനവും അഭിവന്ദ്യ കർദ്ദിനാൾ തിരുമേനി നിർവഹിച്ചു. യോഗത്തിൽ ശ്രീ. മാത്തുകുട്ടി (സ്റ്റേറ്റ് പ്രസിഡന്റ് ) മുഖ്യ പ്രഭാഷകൻ ആയിരുന്നു.കോസ്മോസിന്റെ നേതൃത്വത്തിൽ നിംസ് ചെയർമാൻ ശ്രീ എംഎസ് ഫൈസൽ ഖാൻ ന്റെ പ്രഥമ പുസ്തകമായ ‘തവിട്ട് നിറമുള്ള പക്ഷികൾ’ പ്രകാശനം ചെയ്തു. യോഗത്തിൽ ശ്രീ. പെരുമ്പടം ശ്രീധരൻ ശ്രീ ജോർജ് ഓണക്കൂർ എന്നിവർ മുഖ്യ അധിഥികൾ ആയിരുന്നു.

ദിനാചരണങ്ങൾ

18/7/2021ചാന്ദ്രദിനാഘോഷത്തോട് അനുബന്ധിച്ചുള്ള പോസ്റ്റർനിർമ്മാണ മത്സരവും,ക്വിസ് മത്സരവും സംഘടിപ്പിച്ചു.ശാസ്ത്രകൗതുകം വളർത്താനായി ക്യൂരിയോസിറ്റി എന്നപേരിൽ ഓൺലൈൻ എക്സിബിഷൻ സംഘടിപ്പിച്ചു.ചാന്ദ്രദിനാഘോഷത്തോട് അനുബന്ധിച്ചുള്ള S.S വിഭാഗത്തിന്റെ ആഭിമൂഖ്യത്തിൽ മാൻ ആൻഡ് മൂൺപരിപാടിയുടെ ഭാഗമായി ചാന്ദ്രദിന വെബിനാർ നടത്തി.മുൻ ഐ. എസ്. ആർ. ഓ ചെയർമാൻ ഡോക്ടർ ജി മാധവൻ നായർ,നാസ സന്ദർശിച്ച വിദ്യാർത്ഥി ഗൗരി ജയൻ എന്നിവർ കുട്ടികളുമായി സംവാദിച്ചു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം