ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43034 (സംവാദം | സംഭാവനകൾ)
No edit summary
43034 (സംവാദം | സംഭാവനകൾ)
No edit summary
വരി 7: വരി 7:
നമ്മുടെ പൈതൃകം, സംസ്കാരം, ചരിത്രം എന്നിവയെക്കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കുന്നതിനും പഠനത്തിന് അവരെ കൂടുതൽ സഹായിക്കുന്നതിനുമായി സ്കൂൾ മ്യൂസിയം ഇവിടെയുണ്ട്. പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന യന്ത്രോപകരണങ്ങൾ, പാത്രങ്ങൾ, സ്റ്റാമ്പുകൾ, നാണയങ്ങൾ എന്നിവയുടെ ശേഖരണം ഈ മ്യൂസിയത്തിൽ കാണാം.

'''തിയേറ്റർ'''
'''<big>തിയേറ്റർ</big>'''

പഠനസംബന്ധമായ ചലച്ചിത്രങ്ങളും ഡോക്യുമെന്ററി കളും പ്രദർശിപ്പിക്കുന്നതിന് വേണ്ടി ഒരു തിയേറ്റർ സ്കൂളിൽ ഉണ്ട്.
പഠനസംബന്ധമായ ചലച്ചിത്രങ്ങളും ഡോക്യുമെന്ററി കളും പ്രദർശിപ്പിക്കുന്നതിന് വേണ്ടി ഒരു തിയേറ്റർ സ്കൂളിൽ ഉണ്ട്.
[[:പ്രമാണം:Theatre-min.JPG|'''<big>തിയേറ്ററിന്റെ ചിത്രം</big>''']]

'''നെഹ്റു റോസ് ഉദ്യാനവും ഔഷധ തോട്ടവും'''
'''നെഹ്റു റോസ് ഉദ്യാനവും ഔഷധ തോട്ടവും'''

23:14, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ആഡിറ്റോറിയം

അത്യാധുനിക സംവിധാനങ്ങളോടുകൂടിയ, സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഓഡിറ്റോറിയം ആണ് ഇവിടെയുള്ളത്. അയ്യായിരത്തിലധികം കുട്ടികളെ ഒരേസമയം ഉൾക്കൊള്ളിക്കാൻ കഴിയുന്നതാണ് ഇവിടുത്തെ ഓഡിറ്റോറിയം. ഇതിനുപുറമേ വിവിധ മീറ്റിങ്ങുകൾ ക്കും മറ്റുമായി നാല് ചെറിയ ഓഡിറ്റോറിയങ്ങളും ഈ സ്കൂളിൽ ഉണ്ട്.

സ്കൂൾ മ്യൂസിയം

നമ്മുടെ പൈതൃകം, സംസ്കാരം, ചരിത്രം എന്നിവയെക്കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കുന്നതിനും പഠനത്തിന് അവരെ കൂടുതൽ സഹായിക്കുന്നതിനുമായി സ്കൂൾ മ്യൂസിയം ഇവിടെയുണ്ട്. പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന യന്ത്രോപകരണങ്ങൾ, പാത്രങ്ങൾ, സ്റ്റാമ്പുകൾ, നാണയങ്ങൾ എന്നിവയുടെ ശേഖരണം ഈ മ്യൂസിയത്തിൽ കാണാം.

തിയേറ്റർ

പഠനസംബന്ധമായ ചലച്ചിത്രങ്ങളും ഡോക്യുമെന്ററി കളും പ്രദർശിപ്പിക്കുന്നതിന് വേണ്ടി ഒരു തിയേറ്റർ സ്കൂളിൽ ഉണ്ട്.

തിയേറ്ററിന്റെ ചിത്രം

നെഹ്റു റോസ് ഉദ്യാനവും ഔഷധ തോട്ടവും

വിവിധതരം റോസാപ്പൂക്കളുടെ പൂന്തോട്ടവും, അപൂർവ്വ ഇനം ഔഷധ ചെടികളുടെ ഒരു തോട്ടവും സ്കൂൾ അങ്കണത്തിൽ കാണാൻ സാധിക്കും

വെർച്വൽ ക്ലാസ് മുറികൾ

കോവിഡ് മഹാമാരിയുടെ കാലത്ത് അധ്യാപകർ ഓൺലൈനായി ക്ലാസ്സുകൾ എടുക്കുകയും അത് മുഴുവൻ വിദ്യാർഥികൾക്കും ലഭിക്കുന്ന തരത്തിൽ അവർക്ക് അയച്ചു നല്കുകയും ചെയ്തു. 1500ഓളം സി.ഡി കളിലായി ആ ക്ലാസുകൾ സ്കൂൾ വീഡിയോ ലൈബ്രറിയിൽ സൂക്ഷിക്കുകയും ചെയ്യുന്നു.

ലബോറട്ടറികൾ

ആധുനികവൽക്കരിച്ചതും വിപുലവുമായ ശാസ്ത്ര ലബോറട്ടറികളും ഇൻഫർമേഷൻ ടെക്നോളജി ലബോറട്ടറികളും കുട്ടികളുടെ പഠനസഹായത്തിനായി ക്രമീകരിച്ചിരിക്കുന്നു. 13-മൈക്രോ ലബോറട്ടറികളും പ്രവർത്തന സജ്ജമാണ്.

സ്കൂൾ ലൈബ്രറി

പുതുതലമുറയെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് ഉയർത്തുന്നതിനും അവരിൽ വായനാശീലം വളർത്തുന്നതിനും സ്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നു അമ്പതിനായിരത്തിലധികം പുസ്തകങ്ങളും മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പത്രങ്ങളും സമകാലീന മാസികകൾ, എൻസൈക്ലോപീഡിയ, പഠനത്തിനാവശ്യമായ സി ഡികൾ, റഫറൻസ് ഗ്രന്ഥങ്ങൾ തുടങ്ങിയവയും സ്കൂൾ ലൈബ്രറിയിൽ ലഭ്യമാണ്.

മാലിന്യ മുക്ത/രഹിത കലാലയം

കാമ്പസിൽ ശാസ്ത്രീയമായ രീതിയിലാണ് മാലിന്യങ്ങൾ സംസ്കരിക്കുന്നതും നീക്കം ചെയ്യുന്നതും. ക്ലാസ് മുറികളിൽ നിന്ന് അകലെ സ്ഥാപിച്ചിരിക്കുന്ന രണ്ട് ഇൻസിനറേറ്ററുകൾ (ദഹിപ്പിക്കുന്നതിനുള്ള പ്രക്രിയ) ആണ് ഇതിന് സഹായിക്കുന്നത്. ബയോഡീഗ്രേഡബിൾ (മണ്ണിൽ അലിഞ്ഞു ചേരുന്ന) മാലിന്യങ്ങളും ഇൻസിനറേറ്ററുകളിൽ നിന്നുള്ള ചാരവും വിവിധ സൂക്ഷ്മ കൃഷി പദ്ധതികൾക്ക് വളമായി ഉപയോഗിക്കുന്നു. ഒരു 'സീറോ-വേസ്റ്റ്' സ്കൂൾ കാമ്പസിന്റെ ഭാഗമാകുന്നതിൽ വിദ്യാർത്ഥികൾ അഭിമാനിക്കുന്നു.

ആരോഗ്യവും പ്രഥമശുശ്രൂഷയും

ഏത് അടിയന്തര സാഹചര്യവും കൈകാര്യം ചെയ്യുന്നതിന് വേണ്ടുന്ന അടിസ്ഥാന മരുന്നുകളും അതു നൽകുന്നതിൽ പരിശീലനം നേടിയ അധ്യാപകരും സ്കൂളിന്റെ മുതൽക്കൂട്ടാണ്. കൂടാതെ നേത്രപരിശോധനാ ക്യാമ്പുകൾ ദന്തപരിശോധന ക്യാമ്പുകൾ തുടങ്ങിയവ സ്കൂളിൽ നടത്തിവരാറുണ്ട്.

ഗതാഗത സംവിധാനങ്ങൾ

നിലവിൽ സ്കൂളിന് 16 ബസ്സുകൾ സ്വന്തമായുണ്ട്. പൊതുവേ ഗതാഗത സൗകര്യം കുറഞ്ഞ ഭാഗത്തേക്കും ഉൾപ്രദേശങ്ങളിലേക്കും ഈ ബസുകൾ സർവീസ് നടത്തുന്നു. അതുകൊണ്ടുതന്നെ വാഹനസൗകര്യം ഇല്ലാത്തതിന്റെ പേരിൽ കുട്ടികൾക്ക് യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെടുന്നില്ല.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം