"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 125: വരി 125:

==ലിറ്റിൽ കൈറ്റ്സ് ക്‌ളാസ്സുകൾ==
[[പ്രമാണം:Class by preetha teacher.jpg|thumb||left|ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് പ്രീത ടീച്ചർ കൈറ്റ്സ് ക്ലാസ് നയിക്കുന്നു]]
[[പ്രമാണം:Class by students1.jpg|thumb||right|ക്യാംപി|right|ൽ പങ്കെടുത്ത ലിറ്റിൽ കൈറ്റ് അംഗം തനിക്കു ലഭിച്ച അറിവ് പങ്കുവയ്ക്കുന്നു]]

എല്ലാ ആഴ്ചയും കൈറ്റ് മിസ്ട്രെസ്സ്മാരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക്  ക്‌ളാസ്സുകൾ നടന്നു വരുന്നു. സ്ക്രാച്ച് , അനിമേഷൻ  എന്നിവയിൽ പരിശീലനം നൽകി. അനിമേഷൻ കുട്ടികൾക്ക് വേറിട്ടൊരു അനുഭവമായിരുന്നു. അനിമേഷൻ വീഡിയോ നിർമ്മാണത്തിനാവശ്യമായ കഥാപാത്രങ്ങളെയും പശ്ചാത്തലചിത്രങ്ങളും ജിമ്പ്, ഇങ്ക് സ്കേപ്പ് തുടങ്ങിയ സോഫ്റ്റ്‌വെയറുകളിൽ വരയ്ക്കുന്നതിനും വിവിധ രീതികളിൽ സേവ് ചെയ്യാനും എക്സ്പോർട്ട് ചെയ്യാനും പരിശീലിച്ചു. ലിറ്റിൽ കൈറ്റ് ക്യാമ്പുകളിൽ പങ്കെടുക്കുന്ന കുട്ടികൾ തങ്ങൾക്ക് ലഭിച്ച അറിവ് മറ്റുള്ള കൈറ്റ് അംഗങ്ങൾക്ക് പകർന്ന് നൽകുന്നതിനും അവസരമൊരുക്കുന്നു. പ്രോഗ്രാമിങ്ങും റോബോട്ടിക്‌സും റാസ്ബെറി പൈയ്യും ഹാർഡ്‌വെയറുമെല്ലാം  വളരെ താല്പര്യത്തോടും ഉത്സാഹത്തോടുംകൂടെ കുട്ടികൾ പഠിച്ചു. ജില്ലാതല ക്യാമ്പിൽ പങ്കെടുത്ത മുഫീദയും ആമിനയും തങ്ങളുടെ അനുഭവം പങ്കുവച്ചു.

==ഒരു കൈ സഹായം==

സവിശേഷ സഹായം ആവശ്യമുള്ള കുട്ടികൾക്ക് കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ കാണിച്ചു അവയുടെ പേര് പറഞ്ഞുകൊടുത്തു അവരെ മോണിറ്റർ , സി പി യു , കീബോർഡ്, മൗസ് തുടങ്ങിയവ  തിരിച്ചറിയാൻ പരിശീലിപ്പിക്കുന്നു.

==ലിറ്റിൽ കൈറ്റ് എക്സ്പെർട് ക്ലാസും ഏക ദിന ക്യാമ്പും==

ലിറ്റിൽ കൈറ്റ് എക്സ്പെർട് ക്ലാസും ഏക ദിന ക്യാമ്പും എസ് ഐ ടി സി ലേഖ ടീച്ചറിന്റെ നേതൃത്വത്തിൽ നടന്നു. എക്സ്പെർട് ക്ലാസ് ജൂലൈ  മാസം 28  ശനിയാഴ്ച നടന്നു. ജിമ്പ് , ഇങ്ക് സ്‌കേപ്പ് എന്നിവ കുട്ടികളെ പരിശീലിപ്പിച്ചു. കൈറ്റ്  മിസ്ട്രെസ്സ്മാരും ക്‌ളാസിൽ പങ്കു കൊണ്ടു.

ലിറ്റിൽ കൈറ്റ് ഏക ദിന ക്യാമ്പു ആഗസ്റ്റ് മാസം 15 ബുധനാഴ്ച നടന്നു. ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, ഒഡാസിറ്റി എന്നിവ കുട്ടികളെ പരിശീലിപ്പിച്ചു. കുട്ടികൾ ചെയ്ത പ്രവർത്തനങ്ങൾ നിരീക്ഷിച്ചു വിലയിരുത്തി.

==ലിറ്റിൽ കൈറ്റ്സിന്റെ സബ്ജില്ലാ ക്യാമ്പ്==
[[പ്രമാണം:Sub camp 43065.jpg|thumb||left|സബ്ജില്ലാ ക്യാമ്പിൽ സെന്റ് ഫിലോമിനാസ് കൈറ്റ് അംഗങ്ങൾ]]
[[പ്രമാണം:Subcamp 43065.jpg|thumb||right|സബ്ജില്ലാ ക്യാമ്പിൽ സെന്റ് ഫിലോമിനാസ് കൈറ്റ് അംഗങ്ങൾ]]

ലിറ്റിൽ കൈട്സിന്റെ സബ്ജില്ലാ ക്യാമ്പിൽ ഈ സ്കൂളിൽ നിന്നും നാല് കുട്ടികൾ അനിമേഷനും നാല് പേർ പ്രോഗ്രാമിങ്ങിനും അങ്ങനെ ആകെ  എട്ടു കുട്ടികൾ പങ്കെടുത്തു. കോട്ടൺ ഹിൽ സ്കൂളിൽ വച്ചായിരുന്നു പരിശീലനം. മണക്കാട് സ്കൂളിൽ നടന്ന ക്യാമ്പിൽ ഈ സ്കൂളിലെ കൈറ്റ് മിസ്ട്രസ് പ്രീത ആന്റണി ടീച്ചർ മാസ്റ്റർ ട്രെയിനർ പ്രിയ ടീച്ചറോടൊപ്പം ക്‌ളാസ്സുകൾ നയിച്ചു.

==ഡി എസ് എൽ ആർ ക്യാമറ ട്രെയിനിങ്==
[[പ്രമാണം:Dslr cam1.jpg|thumb|ഡി എസ് എൽ ആർ ഉപയോഗിച്ച് ചിത്രീകരണം - ലിറ്റിൽ കൈറ്റ്സ്]]

സ്കൂളിൽ നിന്നും ഡി എസ് എൽ ആർ ക്യാമറ ട്രൈനിങ്ങിൽ ഒരു ടീച്ചറും നാല് കുട്ടികളും പങ്കെടുത്തു. സ്കൂളിലെ വിവിധ പരിപാടികൾ ഡോക്യുമെന്റ് ചെയ്യുന്നതിന് ട്രൈനിങ്ങിൽ പങ്കെടുത്ത എല്ലാവര്ക്കും സാധിക്കുന്നു. സ്കൂൾ നിർമ്മിച്ച ഷോർട് ഫിലിം വാർത്ത ലിറ്റിൽ കൈറ്റ് അംഗങ്ങളാണ് തയ്യാറാക്കിയത്. കൂടാതെ സ്കൂളിൽ വച്ച് നടന്ന ഗിഫ്റ്റ് ചിൽഡ്രൻ ക്യാമ്പും ഡോക്യുമെന്റ് ചെയ്യാൻ സാധിച്ചു. അവരോടൊപ്പം മാധ്യമം പ്രസ്സും കുതിരമാളികയും കുട്ടികൾക്ക് സന്ദർശിക്കാനും ചിത്രീകരിക്കാനും സാധിച്ചു.

15:41, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
43065-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43065
യൂണിറ്റ് നമ്പർLK/2018/43065
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം - സൗത്ത്
ലീഡർനസൂഹ
ഡെപ്യൂട്ടി ലീഡർഷിറിൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1പ്രീത ആന്റണി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2എലിസബത്ത് ട്രീസ
അവസാനം തിരുത്തിയത്
18-01-202243065

ലിറ്റിൽ കൈറ്റ്സ്

logo of little kites
ലിറ്റിൽ കൈറ്റ്സ്

വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക, വിദ്യാലയത്തിലെ സാങ്കേതിക വിദ്യാധിഷ്ഠിത പഠനപ്രവർത്തനങ്ങളുടെ മികവ് കൂട്ടുക, ഉപകരണങ്ങൾക്ക് ഉണ്ടായേക്കാവുന്ന ചെറിയ സാങ്കേതികപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിദ്യാർത്ഥികളുടെ സഹകരണം ഉറപ്പാക്കുക ,സുരക്ഷിതവും യുക്തവും മാന്യവുമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുകയും ,ഭാഷാകമ്പ്യ‌ൂട്ടിങ്ങിന്റെ പ്രാധാന്യത്തെക‌ുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക ഇതൊക്കെയാണ് ലിറ്റിൽകൈറ്റ്സിന്റെ ലക്ഷ്യങ്ങൾ. കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ള മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായി 2018 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ലിറ്റിൽ‍ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്.

ലിറ്റിൽ കൈറ്റ്സ് 2018-2021 യ‍ൂണിറ്റ് പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് 2019-2020 പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് ആദ്യത്തെ ക്ലാസ് ജൂൺ മാസം പതിനഞ്ചാം തീയതി നടത്തി അന്നേദിവസം തന്നെ രക്ഷകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത ക്ലാസും നടന്നു അന്നേദിവസം തന്നെ സെന്റ് ഫിലോമിനാസ് ലെ 2019 - 2020 അധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഉദ്ഘാടനം ചെയ്യപ്പെട്ടു. തുടർന്നുള്ള എല്ലാ ചൊവ്വാഴ്ചകളിലും ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പ്രോഗ്രാമിങ്, അനിമേഷൻ, മലയാളം ടൈപ്പിംഗ്‌ തുടങ്ങിയ മേഖലകളിൽ പരിശീലനം നടന്നു വരുന്നു.

ലിറ്റിൽ കൈറ്റ്സ് 2019-2021 യൂണിറ്റ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 13357 ഹാജറ ബീവി എച്ച് 9A
2 13362 ആമിന ഹൈഫ എസ് എ 9D
3 13372 സഹവ എസ് 9A
4 13374 ഷർമി എസ് ആന്റണി 9D
5 13389 ഷബ്ന എച്ച് 9C
6 13394 ഐശ്വര്യ എസ് 9C
7 13397 സുമയ്യ ഹലവാണി 9C
8 13408 സഹദ എസ് 9A
9 13413 ഫാത്തിമ അഫ്ന എ 9A
10 13421 റജില ഫാത്തിമ 9D
11 13426 ഷാഹിന എൻ 9D
12 13430 വിജിത മോൾ 9D
13 13454 കാരുണ്യ എൽ 9A
14 13462 സുമയ്യ നയീം 9D
15 13466 ഇർഫാന എസ് 9A
16 13468 ഫർഹാന എം എസ് 9A
17 13469 കെറിൻ കെ ആർ 9C
18 13473 ദർശന ബി എസ് 9A
19 13474 ഗൗരി സുരേന്ദ്രൻ 9B
20 13479 സഫ എ 9B
21 13491 അമീന എ ബി 9B
22 13493 ഫർസാന ഫാത്തിമ എം എം 9B
23 13505 ജസീന എസ് 9B
24 13529 ഫർഹാന ഫാത്തിമ 9B
25 13530 ഫർസാന എൽ 9B
26 13539 ഷിഫാന എം എച്ച് 9B
27 13555 സുബിന എസ് 9D
28 13596 ലാമിയ പി 9C
29 13832 ഐശ്വര്യ എം 9A
30 13833 സനമോൾ എ 9A
31 14392 അസുമ ആർ 9D
32 14394 സാനിയ വി 9D
33 14733 ബിസ്മിത എം 9D
34 15689 സഫ്ന എസ് 9D
35 15124 ഹിസാന എം എച് 9D
36 15690 ഫാത്തിമ ജവഹർ 9D
37 15408 അഫ്റോസ് മെഹറൂൺ എച്ച് 9D
38 15692 ഷഹാന എൻ 9A
39 15693 ഗായത്രി ആർ പി 9B
40 13605 ആസിയ എസ് 9B

ഡിജിറ്റൽ പൂക്കളം

സ്കൂളിലെ ലിറ്റിൽ കൈറ്റിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പൂക്കള മത്സരം നടത്തി . കുട്ടികൾ വളരെ ഉത്സാഹത്തോടും താല്പര്യത്തോടുംകൂടി മത്സരത്തിൽ പങ്കെടുത്തു.

ഡിജിറ്റൽ പൂക്കളം
ഡിജിറ്റൽ പൂക്കളം
ഡിജിറ്റൽ പൂക്കളം

ലിറ്റിൽ കൈറ്റ്സ് ആദ്യക്ലാസ്സ്

ലിറ്റിൽ കൈറ്റ്സ് ആദ്യ ക്ലാസ് മാസ്റ്റർ ട്രെയിനർ പ്രിയ ടീച്ചർ നയിക്കുന്നു

ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ ക്ലാസ് ജൂൺ മാസം 21 -ാം തിയതി തിരുവനന്തപുരം മാസ്റ്റർ ട്രയിനർ ആയ പ്രിയ ടീച്ചറിന്റെയും കൈറ്റ് മിസ്ട്രസ് പ്രീത ആന്റണി ടീച്ചറിന്റെയും നേതൃത്വത്തിൽ സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ ടീച്ചർ പരിചയപ്പെടുത്തി. ഐ സി ടി യുടെ വിവിധ സാധ്യതകൾ കുട്ടികളെ ലിറ്റിൽ കൈറ്റ്സിലേക്ക് കൂടുതൽ ആകൃഷ്ടരാക്കി. ക്ലാസ് കുട്ടികൾക്ക് നല്ല ഒരു അനുഭവമായിരുന്നു.

അഭിരുചി പരീക്ഷ 2019-2021

പഠപുസ്തകത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന അറിവുകൾക്കപ്പുറം സാങ്കേതികവിദ്യയോടുള്ള പുതു തലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി രൂപപ്പെട്ട ഒരു പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. ലിറ്റിൽ കൈറ്റ്സിൽ പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി 22 .01 .2019 ബുധനാഴ്‌ച 10 .30 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് അഭിരുചി പരീക്ഷ നടത്തി. എട്ടാം തരത്തിൽ പഠിക്കുന്ന അറുപതിൽപരം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. ഓരോ മാർക്ക് വീതമുള്ള ഇരുപത് ചോദ്യങ്ങളുണ്ടായിരുന്നു. ചോദ്യഫയൽ പ്രസന്റേഷൻ മാതൃകയിൽ പ്രൊജക്ടറിൽ പ്രദർശിപ്പിച്ച് ക്വിസ് മാതൃകയിലാണ് പരീക്ഷ നടത്തിയിരുന്നത്. ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ അംഗമാകുന്ന വിദ്യാർത്ഥികൾക്ക് വൈവിധ്യമാർന്ന പരിശീലന പരിപാടിയിലൂടെ കടന്നുപോകാനുള്ള അവസരമാണ് ലഭിക്കുന്നത്. അഭിരുചി പരീക്ഷയിൽ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട വിവിധ മേഖലയിലെ ചോദ്യങ്ങളാണുണ്ടായിരുന്നത്. ഉയർന്ന സ്കോർ നേടിയ 40വിദ്യാർത്ഥികളെ ഇതിലേക്ക് തെരഞ്ഞെടുത്തു.

ഷോർട്ട് ഫിലിം

സെന്റ് ഫിലോമിനാസിന്റെ ചരിത്രത്തിൽ ഒരു സുവർണ്ണ എട് കൂടി. അറബിക്കടലിന്റെ അലയൊലികളുടെ താളം കേട്ടുണരുകയും ഉറങ്ങുകയും ചെയ്യുന്ന ഫൈലൈൻ കുടുംബം ഒരു ഹ്രസ്വചിത്രം , 'തൂവൽ' ഫെബ്രുവരി രണ്ടാം തിയതി ഉച്ചയ്ക്ക് റിലീസ് ചെയ്തു. ആദ്യ പ്രദർശനം അന്നേദിവസം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് 2 .30 നു നടന്നു. ഈ പ്രദേശത്തെ നൊമ്പരത്തിലാഴ്ഴ്ത്തിയ ഓഖി ചുഴലിക്കാറ്റും അനുബന്ധ സംഭവങ്ങളും പ്രധാന വിഷയമാക്കിയ ഈ ചിത്രത്തിൽ ഈ സ്കൂളിലെ തന്നെ അധ്യാപകർ രചന സംവിധാനം ഇവ നിർവഹിക്കുകയും കുട്ടികൾ അഭിനയിക്കുകയും ചെയ്തു എന്ന പ്രത്യേകത കൂടിയുണ്ട്. സ്കൂൾ മാനേജ്‌മന്റ് പി ടി എ , അധ്യാപകർ, മുഖ്യവേഷമിട്ട വിദ്യാർഥികൾ എന്നിവരുടെ മുന്നിലാണ് ആദ്യപ്രദർശനം നടന്നത്. ഹൈടെക് ക്ലാസ്സ് മുറികളിലും യൂട്യൂബ് വഴി ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സഹായത്തോടെ പ്രദർശിപ്പിച്ചു. ഷോർട് ഫിലിം റിലീസിന്റെ വാർത്ത തയ്യാറാക്കി വിക്‌ടേഴ്‌സ് ചാനലിൽ അയച്ചത് ലിറ്റിൽ കൈറ്റ് അംഗങ്ങളാണ്.

ചുവടെ നൽകിയിരിക്കുന്ന ലിങ്കു വഴി നിങ്ങൾക്കും ഇതു കാണാം.
തൂവൽ

തൂവൽ റിലീസ്

ലിറ്റിൽ കൈറ്റ്സിന്റെ ജില്ലാ ക്യാമ്പ്

ജില്ലാതല ക്യാമ്പ്

ഫെബ്രുവരി പതിനാറു പതിനേഴു തീയതികളിൽ നടന്ന ലിറ്റിൽ കൈട്സിന്റെ ജില്ലാ ക്യാമ്പിൽ ഈ സ്കൂളിൽ നിന്നും മുഫീദ ബീവിയ്ക്കു അനിമേഷനും ആമിന എസ എ യ്ക്ക് പ്രോഗ്രാമിങ്ങിനും അങ്ങനെ രണ്ടു കുട്ടികൾ പങ്കെടുത്തു. തിരുവനന്തപുരം ജില്ലയെ പ്രതിനിധീകരിച്ചു കൈറ്റ് ഡയറക്ടർ ശ്രീ അൻവർ സാദത് സാറുമായി സംവദിക്കാനുള്ള അവസരം മുഫീദയ്ക്ക് ലഭിച്ചു.

ജില്ലാ ക്യാമ്പിൽ പങ്കെടുത്ത മുഫീദയുടെ വാക്കുകൾ

ജില്ലാതല ക്യാമ്പ് - വീഡിയോ ചാറ്റ് സെഷനിൽ മുഫീദ

അതിവിശാലമായ ഐ ടി ലോകത്തേക്കുള്ള വിജ്ഞാനത്തിന്റെ മധുരം നുണയാനുള്ള അവസരങ്ങളാണ് ലിറ്റിൽ കൈറ്റ്സ് ഒരുക്കുന്ന ഓരോ ക്യാമ്പുകളും. ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നിവയെ കുറിച്ച് കുട്ടികൾക്ക് അറിവ് പകരനായ് സംഘടിപ്പിക്കപ്പെട്ട സബ് ഡിസ്ട്രിക്ട് ക്യാമ്പ് ഒരു തുടക്കമായിരുന്നു. 2 ഡി ആനിമേഷൻ എന്താണ്, എങ്ങനെയാണ് എന്ന് എനിക്കു മനസ്സിലാക്കാൻ സാധിച്ചു . 8 കുട്ടികളാണ് ഞങ്ങളുടെ സ്കൂളിൽ നിന്നും പോയത് അവിടെ നിന്നും ഡിസ്ട്രിക്ട് ക്യാമ്പിനായി ഞങ്ങളുടെ സ്കൂളിൽ നിന്നും രണ്ട് കുട്ടികൾക്ക് അവസരം ലഭിച്ചു. 2 ദിവസത്തെ സഹവാസ ക്യാമ്പ് അറിവിന്റെ വാതിൽ തട്ടി തുറക്കാനായുള മറ്റൊരവസരമായിരുന്നു. കൃത്യം 8.30 തിനു തന്നെ എനിക്കവിടെ എത്താൻ സാധിച്ചതിൽ ഒത്തിരിയധികം സന്തോഷമുണ്ടായിരുന്നു . ഗവൺമെന്റ് വി റ്റി എച്ച് എസ് എസ് വെള്ളനാട് സ്കൂളിന്റെ മുറ്റം ഞാൻ കണ്ടു . അവിടെ രജിസ്ടേഷൻ ആരംഭിച്ചിട്ടുണ്ടായിരുന്നു .എന്റെ രജിസ്ട്രേഷനു ശേഷം ഉമ്മ പുറപ്പെടുമ്പോൾ, കഴിക്കാൻ എന്തു ചെയ്യും" എന്ന് വേവലാതി പ്രകടിപ്പിച്ചു അപ്പോൾ അത് പുറകെ നിന്നു കൊണ്ട് ശ്രവിച്ച അദ്ധ്യാപികയുടെ ഒരു കുഴപ്പവുമില്ല എല്ലാം ഇവിടെ തന്നെയുണ്ട് ഞങ്ങൾ പൊന്നു പോലെ നോക്കി കൊള്ളാം ധൈര്യമായി പോകാം" എന്ന വാക്കുകൾ മായാതെ എന്റെ മനസ്സിൽ തളം കെട്ടി കിടക്കുകയാണ്. കഠിനമായ തലവേദന അപ്പോഴും എന്നെ അസ്വസ്‌ഥയാക്കുന്നുണ്ടായിരുന്നു ഞങ്ങൾക്കവിടെ നിന്നും സ്വാദിഷ്ടമായ ഭക്ഷണം അദ്ധ്യപകർ വിളമ്പി നൽകി .നല്ല നല്ല കൂട്ടുകാരെയും ഒത്തിരിയധികം നല്ല സൗഹൃദങ്ങളെയും ഞങ്ങൾക്കവിടെ നിന്നും വാർത്തെടുക്കാൻ സാധിച്ചു .ആനിമേഷൻ മൂവികളിൾ നമ്മൾ കൗതുകത്തോടെ നോക്കിയിരിക്കാറുള്ള കാര്യങ്ങളുടെ രഹസ്യം ഞങ്ങൾക്ക് അദ്ധ്യാപകർ ബ്ലൻഡർ എന്ന 3 ഡി ആനിമേഷൻ സോഫ്റ്റ്നയറിലൂടെ പരിചയപ്പെടുത്തി. രാത്രിയിൽ ഞങ്ങളെ 4 ഗ്രൂപ്പുകളായി തിരിച്ച് കളി ചിരിയുടെ ആവേശമായ കലാ മത്സര പരിപാടികൾ സംഘടിപ്പിച്ചു .അതിൽ ചിരിയുടെ കളം സൃഷ്ടിച്ച മിമിക്രി ഇപ്പോഴും പുഞ്ചിരിയോടെ ഓർത്തു പോകുകയാണ് . നൃത്തചുവടുകളും സ്വര മാധുര്യമേറിയ ഗാനാലാപനങ്ങളും മനസ്സിൽ നിറവോടെ നിലനിൽക്കന്നു. ശേഷം ഞങ്ങൾ താഴേക്ക്, മുറ്റത്തിന് നടുവിൽ ആളിക്കത്തുന്ന തീയ്ക്കു ചുറ്റും ഞങ്ങളെല്ലാവരും കൈകോർത്തു നൃത്തക്കളം നിർമ്മിച്ചു . അവിടെ ഞങ്ങളുടെ പാട്ടുകൾക്ക് ആവേശം പകരാനായി അധ്യാപകർ നൃത്ത ചുവടുകൾ വെച്ചു തുടങ്ങി അതു പോലെ ഒരു ക്വിസ്സും ഉണ്ടായിരുന്നു അതിനു ശേഷം ഞങ്ങൾ ഉറങ്ങാൻ തയാറായി. ഞങ്ങൾ സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തിയതിനു ശേഷം അധ്യാപികമാർ ഉറങ്ങാനായി ചെന്നു. കുറേ നേരം ഞങ്ങൾ ക്ലാസുകളെ കുറിച്ച് ചർച്ച ചെയ്തു. എന്നിട്ട് പതിയെ പതിയെ ഉറക്കത്തിലേക്ക്. സുര്യന്റെ വെളിച്ചം ജനലുകളുടെ ചെറിയ ഇഴകളിലൂടെ അകത്തേക്കു വന്നു . ഞങ്ങൾ കുളിച്ചൊരുങ്ങി പ്രഭാത ഭക്ഷണത്തിനായി കൂട്ടുകാരോടൊപ്പം താഴേക്ക് .ഭക്ഷണത്തിനു ശേഷം ഞങ്ങൾ വെള്ള വസ്ത്രങ്ങൾ ധരിച്ചു ഫോട്ടൊയെടുക്കാനായി ചെന്നു. ഫോട്ടോയെടുത്തതിനു ശേഷം വീണ്ടും ഞങ്ങൾ ക്ലാസ്സുകളിലേക്ക് . ഞങ്ങളുടെ സമയം ചുരുങ്ങി ചുരുങ്ങി വന്നുകൊണ്ടേയിരുന്നു അവസാന നിമിഷത്തിലേക്ക് അങ്ങനെ ഞങ്ങൾ എത്തി. എല്ലാവരുടെയും ക്ലാസുകൾ സന്ദർശിക്കാനായി അൻവർ സാദത്ത് സർ എത്തിയിരുന്നു. അവിടെ വെച്ച് സാറുമായി ഒന്നു കൂടെ എനിക്ക് പരിചയപ്പെടാനായി അവസരം ലഭിച്ചു സാർ എന്റെ സ്തൂളിന്റെ പേരു ചോദിച്ചറിഞ്ഞതിനു ശേഷം അടുത്ത ക്ലാസിലേക്ക് പോയി. പിന്നെ ഞങ്ങൾക്ക് എല്ലാവർക്കും ഞങ്ങൾ പഠിച്ചതിന്റെ അടിസ്ഥാനത്തിൽ ഓരോരൊ വർക്കുകൾ നൽകി . അതു പൂർത്തിയാതിനുഷേശം ഞങ്ങൾ മറ്റൊരു ക്ലാസ്സിലേക്ക് ചെന്നു . അവിടെയും അൻവർ സാദത്ത് സാറിന്റെ സാന്നിധ്യം ഉണ്ടായിരുന്നു . അപ്പോഴേക്കും എല്ലാവരുടെയും മാതാപിതാക്കൾ എത്തിയിട്ടുണ്ടായിരുന്നു .അവർക്കു മുമ്പിലായി ഈ രണ്ടു ദിവസത്തിൽ കുട്ടികൾ സ്വായത്തമാക്കിയ അറിവിനെ കുറിച്ചും ആ അറിവിന്റെ പ്രാധാന്യത്തെ കുറിച്ചും കുട്ടികളിലൂടെ തന്നെ വിശദീകരിച്ചു നൽകി .ശേഷം ഞങ്ങൾക്ക് ഞങ്ങളുടെ സർട്ടിഫിക്കറ്റുകൾ നൽകിയതിനു ശേഷം അവിടെ നിന്നും പിരിഞ്ഞു. ഒത്തിരിയധികം ഓർമ്മകൾ മനസ്സിൽ പേറിക്കൊണ്ട് അവിടെ നിന്നും ലഭിച്ച അറിവുകൾ ഒരു നല്ല നാളക്കായ് ഉപയോഗിക്കും എന്ന ചിന്തയോടെ ഞങ്ങൾ അവിടെ നിന്നും വിടവാങ്ങി.

ഗിഫ്റ്റഡ് ചിൽഡ്രൻ ജില്ലാ ക്യാമ്പ്

ഈ വർഷത്തെ ഗിഫ്റ്റഡ് ചിൽഡ്രൻസ് തിരുവനന്തപുരം ജില്ലാതല ക്യാമ്പ് ഫെബ്രുവരി പതിനാറു പതിനേഴു തീയതികളിൽ സെന്റ് ഫിലോമിനാസിൽ വച്ച് നടന്നു. രണ്ടു ദിവസത്തെ റസി‍ൻഷ്യൽ പ്രോഗ്രാം വളരെ വിജഞാനപ്രദമായിരുന്നു. പ്രസ്തുത പരിപാടി ഡോക്യുമെന്റ് ചെയ്തത് ലിറ്റിൽ കൈറ്റ് അംഗങ്ങളാണ്.

ഗിഫ്റ്റഡ് ചിൽഡ്രൻ ക്യാമ്പ് ഉദ്ഘാടനം
ഗിഫ്റ്റഡ് ചിൽഡ്രൻ ക്യാമ്പ് ഉദ്ഘാടനം പത്രവാർത്ത
ഗിഫ്റ്റഡ് ചിൽഡ്രൻ ക്യാമ്പ് ചിത്രീകരണം - ലിറ്റിൽ കൈറ്റ് അംഗങ്ങൾ