"ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(history) |
(history) |
||
വരി 3: | വരി 3: | ||
1945 ൽ തിരുവിതാംകൂറിൽ നിന്ന് ചെമ്പന്തൊട്ടിയിലേക്ക് കർഷകകുടിയേറ്റം ആരംഭിച്ചു. 1951ൽ റവ.ഫാ. കുര്യാക്കോസ് കുടക്കച്ചിറയുടെ നേത്യത്വത്തിൽ ചെമ്പന്തൊട്ടിയിൽ സെൻറ് ജോർജ് ദൈവാലയം ഉയർന്നു. ചെറുതെങ്കിലും പളളി പണി കഴിഞ്ഞപ്പോൾ പളളിക്കൂടത്തെക്കുറിച്ച് ജനങ്ങൾ ചിന്തിച്ചു തുടങ്ങി. തുടർന്ന് പളളിമുറ്റത്ത് ഒരു ഷെഡ് കെട്ടി എഴുത്താശാനെ വരുത്തി നിലത്തെഴുത്തിനിരുത്തി. നിലത്ത് മണലിൽ എഴുതി പഠിപ്പിച്ചു. കരിമ്പനയോലയിൽ നാരായം കൊണ്ട് അക്ഷരങ്ങൾ കുറിച്ച് കുട്ടികളെ പഠിപ്പിച്ചു. താമസിയാതെ ഒരു പ്രൈമറി സ്ക്കൂൾ തുടങ്ങാനുളള പ്രവർത്തനങ്ങൾ ആരംഭിച്ചു. കെട്ടിടമില്ലാത്തതിനാൽ പളളിക്കകത്ത് ക്ലാസ്സ് നടത്താൻ തീരുമാനിച്ചു | 1945 ൽ തിരുവിതാംകൂറിൽ നിന്ന് ചെമ്പന്തൊട്ടിയിലേക്ക് കർഷകകുടിയേറ്റം ആരംഭിച്ചു. 1951ൽ റവ.ഫാ. കുര്യാക്കോസ് കുടക്കച്ചിറയുടെ നേത്യത്വത്തിൽ ചെമ്പന്തൊട്ടിയിൽ സെൻറ് ജോർജ് ദൈവാലയം ഉയർന്നു. ചെറുതെങ്കിലും പളളി പണി കഴിഞ്ഞപ്പോൾ പളളിക്കൂടത്തെക്കുറിച്ച് ജനങ്ങൾ ചിന്തിച്ചു തുടങ്ങി. തുടർന്ന് പളളിമുറ്റത്ത് ഒരു ഷെഡ് കെട്ടി എഴുത്താശാനെ വരുത്തി നിലത്തെഴുത്തിനിരുത്തി. നിലത്ത് മണലിൽ എഴുതി പഠിപ്പിച്ചു. കരിമ്പനയോലയിൽ നാരായം കൊണ്ട് അക്ഷരങ്ങൾ കുറിച്ച് കുട്ടികളെ പഠിപ്പിച്ചു. താമസിയാതെ ഒരു പ്രൈമറി സ്ക്കൂൾ തുടങ്ങാനുളള പ്രവർത്തനങ്ങൾ ആരംഭിച്ചു. കെട്ടിടമില്ലാത്തതിനാൽ പളളിക്കകത്ത് ക്ലാസ്സ് നടത്താൻ തീരുമാനിച്ചു | ||
പള്ളിക്കൊപ്പം പള്ളിക്കൂടം എന്ന മാർ സെബാസ്ററ്യൻ വള്ളോപ്പിള്ളി പിതാവിൻറെ ദീർഘവീക്ഷണമാണ് ചെമ്പന്തൊട്ടി ചെറുപുഷ്പം യു. പി സ്കൂൾ പെട്ടെന്ന് യാഥാർഥ്യമാവാൻ കാരണം 1954 ൽ റവ.ഫാ.ജേക്കബ് കുന്നപ്പളളിയുടെ നേത്യത്വത്തിൽ പളളിക്കെട്ടിടത്തിൽ മദ്രാസ് ഗവൺമെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എലിമെൻററി സ്കൂൾ ആരംഭിച്ചു. ഡിസംബറോടു കൂടി തന്നെ ഈ സ്ക്കൂളിന് അംഗീകാരവും ലഭിച്ചു ( | പള്ളിക്കൊപ്പം പള്ളിക്കൂടം എന്ന മാർ സെബാസ്ററ്യൻ വള്ളോപ്പിള്ളി പിതാവിൻറെ ദീർഘവീക്ഷണമാണ് ചെമ്പന്തൊട്ടി ചെറുപുഷ്പം യു. പി സ്കൂൾ പെട്ടെന്ന് യാഥാർഥ്യമാവാൻ കാരണം 1954 ൽ റവ.ഫാ.ജേക്കബ് കുന്നപ്പളളിയുടെ നേത്യത്വത്തിൽ പളളിക്കെട്ടിടത്തിൽ മദ്രാസ് ഗവൺമെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എലിമെൻററി സ്കൂൾ ആരംഭിച്ചു. ഡിസംബറോടു കൂടി തന്നെ ഈ സ്ക്കൂളിന് അംഗീകാരവും ലഭിച്ചു (Order No: C2-20918/59 0/0 DEO Kasaragode dt: 27/09/1959). ആരംഭത്തിൽ നാലു ടീച്ചേഴ്സും 123 കുട്ടികളുമാണ് ഉണ്ടായിരുന്നത്. വി, പി കാതറൈൻ ടീച്ചർ (സി. സിയന്ന) ആദ്യത്തെ ഹെഡ്മിസ്ട്രസായി നിയമിക്കപ്പെട്ടു. വേറോനിക്ക ജോസഫ്, വി.ത്രേസ്യ, വി.എ ത്രേസ്യ എന്നിവർ സഹ അധ്യാപകരുമായിരുന്നു. 1958 ൽ റവ.ഫാ.അബ്രാഹം കവളക്കാട്ട് , റവ.ഫാ.ജോസഫ് കുന്നേൽ എന്നിവരുടെ ശ്രമഫലമായി ചെമ്പന്തൊട്ടിയിൽ യു.പി സ്കൂൾ നിലവിൽ വന്നു. 1956 ൽ കേരള സംസ്ഥാനം നിലവിൽ വന്നതോടെ വിദ്യാലയം അതിൻറെ പരിധിക്കുളളിലായി. 1967ൽ ഈ സ്കൂൾ തലശ്ശേരി കോർപ്പറേറ്റ് മാനേജ്മെൻറിൻറെ കീഴിലായി. | ||
== '''വിദ്യാലയം ഇന്ന്''' == | == '''വിദ്യാലയം ഇന്ന്''' == |
14:15, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലബാറിലെ പ്രധാന കുടിയേറ്റ കേന്ദ്രമായ ചെമ്പന്തൊട്ടിയുടെ വിദ്യാഭ്യാസ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ് ചെറുപുഷ്പം യു. പി സ്കൂൾ ചെമ്പന്തൊട്ടി.. തങ്ങളുടെ പിഞ്ചോമനകളുടെ ഭാവിയെ മുന്നിൽ കണ്ട് 1954 ൽ പടുത്തുയർത്തിയ ഈ വിദ്യാലയം ഇപ്പോൾ കർമ്മരംഗത്ത് 68 വർഷങ്ങൾ പിന്നിടുകയാണ്. കേരള സംസ്കാരതനിമയും ഭാരതസംസ്കാര പൊലിമയും നാടിന് നൽകി ഇളം മനസ്സുകളിൽ വിജ്ഞാനത്തിൻറെ പ്രഭ ചൊരിഞ്ഞ് വിജയപഥത്തിൽ ഒരു നാഴികക്കല്ല് കൂടി പൂർത്തിയാക്കുകയാണ്.
1945 ൽ തിരുവിതാംകൂറിൽ നിന്ന് ചെമ്പന്തൊട്ടിയിലേക്ക് കർഷകകുടിയേറ്റം ആരംഭിച്ചു. 1951ൽ റവ.ഫാ. കുര്യാക്കോസ് കുടക്കച്ചിറയുടെ നേത്യത്വത്തിൽ ചെമ്പന്തൊട്ടിയിൽ സെൻറ് ജോർജ് ദൈവാലയം ഉയർന്നു. ചെറുതെങ്കിലും പളളി പണി കഴിഞ്ഞപ്പോൾ പളളിക്കൂടത്തെക്കുറിച്ച് ജനങ്ങൾ ചിന്തിച്ചു തുടങ്ങി. തുടർന്ന് പളളിമുറ്റത്ത് ഒരു ഷെഡ് കെട്ടി എഴുത്താശാനെ വരുത്തി നിലത്തെഴുത്തിനിരുത്തി. നിലത്ത് മണലിൽ എഴുതി പഠിപ്പിച്ചു. കരിമ്പനയോലയിൽ നാരായം കൊണ്ട് അക്ഷരങ്ങൾ കുറിച്ച് കുട്ടികളെ പഠിപ്പിച്ചു. താമസിയാതെ ഒരു പ്രൈമറി സ്ക്കൂൾ തുടങ്ങാനുളള പ്രവർത്തനങ്ങൾ ആരംഭിച്ചു. കെട്ടിടമില്ലാത്തതിനാൽ പളളിക്കകത്ത് ക്ലാസ്സ് നടത്താൻ തീരുമാനിച്ചു
പള്ളിക്കൊപ്പം പള്ളിക്കൂടം എന്ന മാർ സെബാസ്ററ്യൻ വള്ളോപ്പിള്ളി പിതാവിൻറെ ദീർഘവീക്ഷണമാണ് ചെമ്പന്തൊട്ടി ചെറുപുഷ്പം യു. പി സ്കൂൾ പെട്ടെന്ന് യാഥാർഥ്യമാവാൻ കാരണം 1954 ൽ റവ.ഫാ.ജേക്കബ് കുന്നപ്പളളിയുടെ നേത്യത്വത്തിൽ പളളിക്കെട്ടിടത്തിൽ മദ്രാസ് ഗവൺമെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എലിമെൻററി സ്കൂൾ ആരംഭിച്ചു. ഡിസംബറോടു കൂടി തന്നെ ഈ സ്ക്കൂളിന് അംഗീകാരവും ലഭിച്ചു (Order No: C2-20918/59 0/0 DEO Kasaragode dt: 27/09/1959). ആരംഭത്തിൽ നാലു ടീച്ചേഴ്സും 123 കുട്ടികളുമാണ് ഉണ്ടായിരുന്നത്. വി, പി കാതറൈൻ ടീച്ചർ (സി. സിയന്ന) ആദ്യത്തെ ഹെഡ്മിസ്ട്രസായി നിയമിക്കപ്പെട്ടു. വേറോനിക്ക ജോസഫ്, വി.ത്രേസ്യ, വി.എ ത്രേസ്യ എന്നിവർ സഹ അധ്യാപകരുമായിരുന്നു. 1958 ൽ റവ.ഫാ.അബ്രാഹം കവളക്കാട്ട് , റവ.ഫാ.ജോസഫ് കുന്നേൽ എന്നിവരുടെ ശ്രമഫലമായി ചെമ്പന്തൊട്ടിയിൽ യു.പി സ്കൂൾ നിലവിൽ വന്നു. 1956 ൽ കേരള സംസ്ഥാനം നിലവിൽ വന്നതോടെ വിദ്യാലയം അതിൻറെ പരിധിക്കുളളിലായി. 1967ൽ ഈ സ്കൂൾ തലശ്ശേരി കോർപ്പറേറ്റ് മാനേജ്മെൻറിൻറെ കീഴിലായി.
വിദ്യാലയം ഇന്ന്
വിദ്യാലയത്തിന് ആധുനിക മുഖമാണിന്നുളളത്. 1967 മുതൽ നമ്മുടെ സ്കൂൾ ഒരു പുതിയ വഴിത്തിരിവിലേക്ക് പ്രവേശിക്കുകയായിരുന്നു. തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയിൽ ലയിച്ച അന്നു മുതൽ മറ്റു സ്കൂളുകളുമായി ഒരു പുതിയ ബന്ധം സ്ഥാപിക്കപ്പെട്ടു.
പരിമിതികളും പ്രതിസന്ധികളും മറികടന്ന് ചെറുപുഷ്പം യു. പി സ്കൂളിനെ മികവിൻറെ പാതയിൽ മുന്നോട്ട് നയിക്കുന്നത് കോർപ്പറേറ്റ് മാനേജർ റവ. ഫാ. ജെയിംസ് ചെല്ലംകോട്ട് അച്ചൻറെ കരുതലും, അർപ്പണബോധവും, നേതൃപാടവവുമാണ്. സ്കൂൾ ലോക്കൽ മാനേജർ റവ. ഫാ. ജോസ് മാണിക്കത്താഴെയുടെ നിസീമമായ പിന്തുണയും കരുതലും സ്കൂളിൻറെ ആധ്യാത്മിക ഭൗതിക വികസനത്തെ മുന്നോട്ട് നയിക്കുന്നു..
നാടിൻറെ സാമൂഹികവും സാംസ്കാരികവുമായ വികസനത്തിന് ഹേതുഭൂതമായ ഈ സരസ്വതി ക്ഷേത്രത്തിൽ നിന്ന് വിജ്ഞാനമാർജ്ജിച്ച തലമുറകൾ ജീവിതത്തിൻറെ വിവിധ കർമ്മമണ്ഡലങ്ങളിൽ വ്യക്തി മുദ്രപതിപ്പിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ കലാപരവും കായികപരവും ആദ്ധ്യാത്മികവുമായ വികാസത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ വിദ്യാലയം ശിക്ഷണത്തിലും വിജയത്തിലും ഉന്നതനിലവാരം പുലർത്തുന്നു.
ഭാരതീയമായ പൈതൃകം പകർന്നു നല്കുകയും മൂല്യബോധമുള്ള വിദ്യാർത്ഥികളെ വളർത്തിയെടുക്കുകയുമാണ് ഈ സ്കൂളിൻറെ വിദ്യാഭ്യാസ ലക്ഷ്യം. ചെമ്പന്തൊട്ടിക്കു പുറമെ കുറുമാത്തൂർ, വളക്കൈ, ചുഴലി, തോപ്പിലായി, ചേപ്പറമ്പ, നേടിയേങ്ങ, കോട്ടൂർ വയൽ തുടങ്ങി നിരവധി പ്രദേശങ്ങളിൽ നിന്നായി 556 കുട്ടികളാണ് ഇന്നു ഈ വിദ്യയാലയത്തിലേക്ക് പഠിക്കുന്നതിനായി എത്തുന്നത്.